ഇന്ന് നമുക്ക് ചപ്പാത്തിക്ക് ഒപ്പവും ചോറിനൊപ്പവും കഴിക്കാൻ പറ്റിയ കിടിലൻ ഒരു ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം എണ്ണൂറ്റി അൻപത് ഗ്രാം ചിക്കൻ നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, ഒരു നാരങ്ങയുടെ നീര്, നാല് ടേബിൾ സ്പൂൺ തൈര്, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒന്നര ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നന്നായി മിക്‌സാക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്‌സാക്കി അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ശേഷം ഷാലോ ഫ്രൈ ആക്കിയ ചിക്കൻ ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി എടുക്കുക. ശേഷം ഓയിലിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക.
ഇനി മീഡിയം വലിപ്പത്തിലുള്ള രണ്ട് സവാള കൊത്തി അരിഞ്ഞെടുക്കുക. ഇനി പെട്ടന്ന് വാടി വരാനായി കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക. ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി മൂത്തു വന്ന സവാളയിലേക്ക് രണ്ട് തക്കാളിയുടെ പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ലോ ഫ്ളൈമിൽ തക്കാളി നന്നായി വഴറ്റി എടുക്കുക. ഇനി മൂത്തു വന്ന തക്കാളി പേസ്റ്റിലേക്ക് അര ടേബിൾ സ്പൂൺ സാദാരണ മുളക്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാല ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇനി ഒന്നര കപ്പ് വെള്ളവും ചേർത്ത് കറി നന്നായി തിളപ്പിക്കുക.
ശേഷം തിളച്ചു വന്ന ഗ്രേവിയിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്ത് ഇളക്കി അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ കറി വേവിച്ചെടുക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് അടച്ചു വെച്ച് കറി വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് ചിക്കൻ കറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി.