മലയാളിക്ക് ഒഴിച്ച് കറികളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു കറിയാണ് മോരുകറി. എന്നാൽ ഇന്ന് നമുക്ക് തേങ്ങാ അരക്കാതെ ഒരു കിടിലൻ മോരുകറി ഉണ്ടാക്കിയാലോ. അതിനായി അര കിലോ കുമ്പളങ്ങാ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു സവാളയും മൂന്നു പച്ചമുളകും, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിക്കുക.
ഇനി അരിഞ്ഞു വെച്ചിട്ടുള്ള ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും, വെളുത്തുള്ളിയും ചേർത്തിളക്കുക. ശേഷം ഇതെല്ലാം കൂടി മൂപ്പിച്ച ശേഷം കറിവേപ്പില ചേർത്ത് ഇളക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇനി മൂത്തു വന്ന മഞ്ഞൾപ്പൊടിയിലേക്ക് രണ്ട് നുള്ളു ഉലുവപ്പൊടി ചേർത്ത് ഇളക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള കുമ്പളങ്ങ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി ഇളക്കി വഴറ്റുക. ശേഷം അടച്ചു വെച്ച് കുമ്പളങ്ങ വേവിച്ചെടുക്കുക.
ശേഷം വെന്തു വന്ന കുമ്പളങ്ങയിലേക്ക് നല്ല പുളിയുള്ള തൈര് ചേർത്ത് കൊടുക്കുക. എത്രത്തോളം പുളിപ്പ് വേണം ആ അളവിലാണ് തൈര് ചേർക്കേണ്ടത്. ശേഷം നല്ല പോലെ ചൂടാക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഉപ്പ് വേണമെങ്കിൽ ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മോരുകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ കറി തയ്യാറാക്കി നോക്കണേ. ഈ കറി ഒപ്പമുണ്ട് എങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിച്ചുപോകും. അത്രക്കും ടേസ്റ്റാണ് ഈ കറി. വളരെ ഈസിയായി ഈ കറി തയ്യാറാക്കാം.
