ഒരു മുട്ടയും, ഒരു കപ്പ് ഗോതമ്പ് മാവും മാത്രം മതി, കറികളില്ലാതെ കഴിക്കാം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും,സ്നാക്കായുമെല്ലാം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണിത്. ഒരു മുട്ടയും ഒരു കപ്പ് ഗോതമ്പു മാവും കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് കാൽ കപ്പ് മൈദ കൂടി അതിനൊപ്പം ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുറേശ്ശെയായി വെള്ളവും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ അടച്ച് മാറ്റിവയ്ക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് പൊടിയാ രിഞ്ഞത്, ഒരു കോഴി മുട്ട പൊട്ടിച്ചതും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം നേരത്തെ കുഴച്ചു വച്ചിട്ടുള്ള മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് ഇവ ഓരോന്നും പരത്തുക. എല്ലാം മാവിനെയും നല്ലപോലെ പരത്തി എടുത്ത ശേഷം നേരത്തെ തയ്യാറാക്കിവെച്ച ഫില്ലിങ് അതിൻറെ ഉള്ളിലായി വച്ചു കൊടുക്കുക. എന്നിട്ട് ഒരു ട്രയാങ്കിൾ ഷെയ്പ്പിൽ കവർ ചെയ്തെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കാൽഭാഗത്തോളം എണ്ണയൊഴിച്ച് ചൂടാക്കുക. നല്ലപോലെ ചൂടായി വരുമ്പോൾ ഓരോ പലഹാരവും എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ല പോലെ ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവു ന്നതാണ്.

Leave a Reply