ഒന്നൊന്നര രുചിയിലുള്ള ഈ ബീഫ് മസാല ഒരുവട്ടം തയ്യാറാക്കൂ. പിന്നെ ചോറും കാലി പാത്രവും കാലി.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ബീഫ് മസാല കറി ഉണ്ടാക്കിയാലോ. വളരെ സിമ്പിളായി ഉണ്ടാക്കുന്ന ഈ കറി പ്രെഷർ കുക്കറിലാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ ബീഫ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം നല്ല പോലെ കഴുകി വൃത്തിയാക്കി ഒരു അരിപ്പയിൽ ഇട്ടു വെക്കുക. ഇനി ഒരു പാനിലേക്ക് രണ്ടര ടേബിൾ സ്പൂൺ മുളക്പൊടി, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ ബീഫ് മസാല, എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ബീഫിലേക്ക് ഈ മസാല ചേർക്കുക. എന്നിട്ട് ഒരു ടീസ്പൂൺ പെരിഞ്ജീരകപ്പൊടിയും, അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, പാകത്തിനുള്ള ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി എല്ലാം കൂടി കൈ കൊണ്ട് കുഴച്ചെടുക്കുക.

ശേഷം ഇരുപത് മിനിറ്റോളം ബീഫിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു കുക്കർ ചൂടാക്കുക. ശേഷം ചൂടായി വന്ന കുക്കറിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് സവാള നീളത്തിൽ മുറിച്ചത് എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. പെട്ടന്ന് വാടി കിട്ടാനായി കുറച്ചു ഉപ്പ് ചേർത്ത് മിക്‌സാക്കുക. ഇനി പകുതിയോളം വാടി വന്ന ഉള്ളിയിലേക്ക് മൂന്ന് പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി വഴറ്റുക. ഇനി ഒരു മുഴുവൻ വെളുത്തുള്ളി ചതച്ചതും, വലിയ ഒരു കഷ്ണം ഇഞ്ചി ചതച്ചതും, ചേർത്ത് വഴറ്റുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി വേവിക്കുക. ഇനി വഴറ്റി എടുത്ത മസാലയിലേക്ക് മസാല തേച്ചു വെച്ച ബീഫ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി മുക്കാൽ കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കി കുക്കർ അടച്ചു വെക്കുക.

ആദ്യം ഹൈ ഫ്ളൈമിൽ ഒരു ഫിസിലും പിന്നീട് ലോ ഫ്ളൈമിൽ പതിനഞ്ച് മിനിറ്റ് വേവിക്കുക. ഇനി പാകത്തിന് വെന്തു കിട്ടിയ ബീഫിനെ ഒന്നും കൂടി കുറുകി കിട്ടാനായി അടച്ചു വെക്കുക. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പിലയും, രണ്ട് വറ്റൽമുളകും, ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, അര ടീസ്പൂൺ ബീഫ് മസാലയും, ചേർത്ത് മൂപ്പിച്ചു ബീഫിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും സിമ്പിളായി ഈ ബീഫ് മസാല തയ്യാറാക്കി നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page