ഓണക്കാലത്തായിരിക്കും നമ്മളെല്ലാവരും ഒരുപാട് പായസങ്ങൾ ട്രൈ ചെയ്യാറുള്ളത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ എടുക്കുക. അതിലേക്ക് കാൽ കപ്പ് ഉണക്കലരി ചേർക്കുക. എന്നിട്ട് അതിനൊപ്പം തന്നെ കാൽ കപ്പ് നുറുക്ക് ഗോതമ്പും, കാൽ കപ്പ് ചെറുപയറും, മൂന്ന് കപ്പ് വെള്ളവും ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് വേവിക്കുക. ഇനി ഒരു പാത്രത്തിലേക്ക് 5 അച്ചു ശർക്കര ചേർക്കുക.
ശേഷം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര ഉരുക്കിയെടുക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്ത ശേഷം അരിച്ചെടുക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഒന്നര ടേബിൾസ് സ്പൂൺ നെയ്യ് ചൂടാക്കി എടുക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും, കിസ്സ്മിസ്സും വറുത്തെടുക്കുക. ഇനി ബാക്കിയുള്ള നെയ്യിലേക്ക് നേരത്തെ കുക്കറിൽ വേവിച്ചെടുത്ത അരിയും, ഗോതമ്പും, പയറും ചേർത്ത് ഇളക്കുക. എന്നിട്ട് അതിലേക്ക് അരിച്ചെടുത്ത ശർക്കര പാനിയും ചേർത്ത് ഇളക്കി വേവിക്കുക.
ശേഷം ഇളക്കി എല്ലാം കൂടി നല്ലപോലെ വേവിക്കുക, ഇനി അര ടേബിൾ സ്പൂൺ നെയ്യും ചേർത്ത് വേവിക്കുക. എന്നിട്ട് 3 കപ്പ് നല്ല ചൂടുള്ള പാലും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി എല്ലാം നല്ലപോലെ യോജിച്ചു കിട്ടുന്നത് വരെ ലോ ഫ്ളൈമിലിട്ടു വേവിക്കുക. എന്നിട്ട് അര ടീസ്പൂൺ ഏലക്ക പൊടിയും, അര ടീസ്പൂൺ ചുക്ക് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് വറ്റി വരുന്നത് വരെ വേവിക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത നട്ട്സും,കിസ്സ്മിസ്സും ചേർത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക.
ശേഷം ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയറും, ഗോതമ്പും കൊണ്ട് തയ്യാറാക്കിയ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
