ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ തയ്യാറാക്കിയ കിടിലൻ ചിക്കൻ ഫ്രൈ

ചിക്കൻ ഫ്രൈ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു തുള്ളി പോലും ഓയിൽ ചേർക്കാതെ നല്ല മൊരിഞ്ഞ ടേസ്റ്റിലുള്ള ഒരു ചിക്കൻ ഫ്രൈ എങ്ങനെയയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു പീസ് ചെറിയ ഉള്ളി, പത്തു പീസോളം വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില, എന്നിവ എല്ലാം ചേർത്ത് ഒന്ന് ചതച്ചെടുത്തു മാറ്റി വെക്കുക. ശേഷം അര കിലോ ചിക്കൻ വൃത്തിയാക്കി എടുക്കുക.

ശേഷം ചിക്കനിലേക്ക് അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളക്പൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീര്, നേരത്തെ ചതച്ചെടുത്ത ഉള്ളി മിക്‌സും ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ കടായിലേക്ക് ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചു വരുമ്പോൾ ചിക്കൻ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ശേഷം അടച്ചു വെച്ച് ചിക്കൻ നല്ല പോലെ വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് ചിക്കൻ നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം വറ്റി വന്നു തുടങ്ങുമ്പോൾ കുറച്ചു കറിവേപ്പിലയും തേങ്ങാകൊത്തും ചേർത്ത് ഇളക്കി ചിക്കൻ ഡ്രൈ ആക്കി എടുക്കുക. ശേഷം ചിക്കൻ തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ചിക്കൻ ഫ്രൈ ആയി കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്. ഒരുതുള്ളി പോലും എണ്ണ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page