ഒരു പിടി തേങ്ങയും അര ലിറ്റർ പാലും കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്

ഇന്ന് നമുക്ക് പാലും തേങ്ങയും കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. എപ്പോഴും നമ്മുടെ വീടുകളിൽ കാണുന്ന രണ്ട് സാധനങ്ങളാണ് പാലും തേങ്ങയും. ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ ചൈന ഗ്രാസോ ജെലാറ്റിനോ ഒന്നും തന്നെ ആവശ്യമില്ല. അപ്പോൾ വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ പുഡ്ഡിംഗ് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലോർ എടുക്കുക. ശേഷം പൊടിയിലേക്ക് കാൽ കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കുക.

ഒട്ടും തന്നെ കട്ടയില്ലാതെ കലക്കി എടുത്ത കോൺഫ്ലോർ മാറ്റി വെക്കുക. ശേഷം അര ലിറ്റർ പാൽ ഒരു സോസ് പാനിലൊഴിച്ചു തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം പാലിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി നേരത്തെ കലക്കി വെച്ചിട്ടുള്ള കോൺഫ്ലോർ പാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി അര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി ലോ ഫ്ളൈമിലിട്ടു നന്നായി കുറുക്കി എടുക്കുക.

ശേഷം കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് കുറച്ചു ആരോ റൂട്ട് ബിസ്കറ്റ് നിരത്തി വെക്കുക. ശേഷം മുകളിലായി ചൂടോടുകൂടി പുഡ്ഡിംഗ് മിക്സ് പകുതിയോളം ഒഴിക്കുക. എന്നിട്ട് അടുത്ത ലെയർ വീണ്ടും ബിസ്കറ്റ് നിരത്തി വെക്കുക. ശേഷം അതിന്റെ മുകളിലായി പുഡ്ഡിംഗ് മിക്സ് വീണ്ടും ലെയർ പോലെ ഒഴിക്കുക. ശേഷം അതിന്റെ മുകളിൽ കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് വിതറിയ ശേഷം കുറച്ചു ചെറി ചെറുതായി അരിഞ്ഞത് മുകളിലായി വിതറുക.

ശേഷം പുഡിങ്ങിനെ നാല് മണിക്കൂറോളം ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. പാലും തേങ്ങയും കൊണ്ട് തയ്യാറാക്കിയ ഒരു അടിപൊളി പുഡിങ്ങാണ് ഇത്. ഇത് തയ്യാറാക്കാൻ ചൈന ഗ്രാസ്സോ ജെലാറ്റിനോ ഒന്നും തന്നെ ആവശ്യമില്ല. കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു അടിപൊളി പുഡിങ്ങാണ് ഇത്.

Leave a Reply

You cannot copy content of this page