തേങ്ങാ ചേർക്കാത്ത ചട്ട്ണി ഇത്രയും രുചികരമോ

ദോശക്കും ഇഡ്ഡലിക്കും അപ്പത്തിനുമൊക്കെ തേങ്ങാ ചേർത്തിട്ടല്ലേ എന്നും ചട്ട്ണി ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തേങ്ങാ ചേർക്കാതെ ഒരു ടേസ്റ്റിയായ ചട്ട്ണി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം ഈ ഓയിലിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക. ഇനി സവാളയിലേക്ക് 3 അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

സവാള കളർ മാറാതെ വേണം ഇളക്കി വഴറ്റിയെടുക്കാൻ. ഇനി സവാള ഗ്ലാസ് പോലെ ആയി വന്നാൽ അര കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഒരു ചെറിയ കഷ്ണം വാളൻ പുളിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക. എന്നിട്ട് എല്ലാം നല്ലപോലെ വറുത്തെടുത്താൽ പിന്നെ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഈ മിക്സിനെ തണുക്കാനായി വെക്കുക. ശേഷം തണുത്തുവന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് ഈ മിക്സിനെ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് തിക്കായി കിട്ടിയ പേസ്റ്റിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ചട്ട്ണി നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു സെർവിങ് പ്ലേറ്റിലേക്ക് ഈ ചട്ട്ണിയെ മാറ്റുക. ശേഷം ഒരു പാൻ അടുപ്പിൽ വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുകിനൊപ്പം രണ്ട് വറ്റൽമുളകും ചേർത്ത് ഇളക്കുക.

എന്നിട്ട് കുറച്ചു കറിവേപ്പിലയും, കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കുക. എന്നിട്ട് താളിച്ച മിക്സിനെ ചട്ട്ണിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ദോശക്കൊപ്പാവോ, ഇഡ്ഡലിക്കോപ്പാവോ അപ്പത്തിനൊപ്പമോ ഈ ചട്ട്ണി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണി തയ്യാറായിട്ടുണ്ട്. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഈ ചട്ട്ണി ഏറെ രുചികരമാണ്. ഉഴുന്നിന് പകരം കപ്പലണ്ടിയാണ് ചേർക്കുന്നത് എങ്കിൽ കൂടുതൽ ടേസ്റ്റിയായിരിക്കും ചട്ട്ണി. എല്ലാവരും ഈ രീതിയിൽ ചട്ട്ണി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page