കുബ്ബൂസ് ഇനി കടയിൽ നിന്നും വാങ്ങേ വേണ്ട

പുതുതലമുറക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് കുബ്ബൂസ്. ചിക്കനൊപ്പം കഴിക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്ന നല്ല ടേസ്റ്റിയായ ഈ കുബ്ബൂസ് കൂടുതൽ പേരും പുറത്തു നിന്നാകും വാങ്ങുക. അപ്പോൾ ഇന്ന് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കുബ്ബൂസ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് പാൽ ചെറു ചൂടോടുകൂടി എടുക്കുക. ശേഷം പാലിലേക്ക് ഒന്നേകാൽ റ്റീസ്പൂണോളം ഈസ്റ്റും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.

ശേഷം പാലിനെ പത്തു മിനിറ്റോളം മാറ്റി വെക്കുക. എന്നിട്ട് രണ്ടര കപ്പ് മൈദാ ഒരു പാത്രത്തിലേക്ക് അരിച്ചു ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി നേരത്തെ ഈസ്റ്റും പഞ്ചസയും മിക്‌സാക്കിയ പാൽ കുറെച്ചെയായി മൈദയിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. ഇനി പാൽ തികയുന്നില്ല എങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് മാവിനെ നല്ല പരുവത്തിൽ കുഴച്ചെടുത്താൽ മതിയാകും. ഇനി മാവിന്റെ മുകളിലായി കുറച്ചു എണ്ണ തടവി കൊടുത്തു വേണം റെസ്റ്റ് ചെയ്യാനായി വെക്കാൻ.

ഇനി ഒരു നനഞ്ഞ തുണി കൊണ്ട് മാവിന്റെ മുകളിൽ ഒന്ന് കവർ ചെയ്തു കൊടുക്കുക. ഇനി കുറച്ചു നേരം മാവിനെ മാറ്റി വെക്കുക. ഇനി നീളത്തിൽ ഉരുട്ടിയെടുത്ത മാവിനെ ചെറിയ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ശേഷം ഓരോ മാവിനേയും കൗണ്ടർ റ്റോപ്പിലിട്ട കുറച്ചു പൊടി വിതറി കൊടുത്ത ശേഷം പരത്തിയെടുക്കുക. ഇനി പരത്തിയെടുത്ത മാവിനെ അര മണിക്കൂറോളം നനഞ്ഞ തുണി കൊണ്ട് കവർ ചെയ്തു കൊടുക്കുക.

ശേഷം ഓരോ കുബ്ബൂസായി പാനിലേക്ക് ഇട്ടു ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുബ്ബൂസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page