എണ്ണ ഒട്ടും കുടിക്കാത്ത റവ പൂരി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ ചിലരുടെ പ്രധാന പരാതിയാണ് പൂരി എണ്ണ കുടിക്കുന്നു അല്ലെങ്കിൽ പൊങ്ങി വരുന്നില്ല എന്നൊക്കെ. എന്നാൽ ഇന്ന് നമുക്ക് എണ്ണ ഒട്ടും തന്നെ കുടിക്കാത്ത പപ്പടം പോലെ പൊങ്ങി വരുന്ന പുറമെ ക്രിസ്പിയും ഉള്ളിൽ നല്ല ലേയറുകൾപോലെ സോഫ്റ്റുമായ പൂരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. എന്നും നാം ഗോതമ്പ് മാവോ മൈദയോ കൊണ്ടല്ലേ പൂരി ഉണ്ടാക്കുന്നത്, എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് വളരെ ടേസ്റ്റിയായ സോഫ്റ്റായ എണ്ണ ഒട്ടും കുടിക്കാത്ത പഫി പൂരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം രണ്ട് കപ്പ് വറുക്കാത്ത റവ എടുക്കുക. ശേഷം റവയെ ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത റവയെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം റവയിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് റവ കുറച്ചു ലൂസായി കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഓയിൽ തടകി വേണം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുവാൻ.

പത്തു മിനിറ്റായപ്പോൾ പൂരി നല്ല പാകത്തിനുള്ള കട്ടിയിൽ ആയി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളിനേയും കൈ വെച്ച് ഒന്ന് പ്രസ്സാക്കി എണ്ണയിൽ മുക്കി ചപ്പാത്തി പലകയിൽ പരത്തി എടുക്കുക. നല്ല നൈസായി വേണം മാവിനെ പരത്തി എടുക്കുവാൻ. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിൽ ഓരോ പൂരിയായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക.

എണ്ണയിൽ ഇട്ട് ഒന്ന് മൂത്തു വന്നാൽ ഒരു ചട്ടുകം കൊണ്ട് ഒന്ന് പ്രസ് ചെയ്തു കൊടുക്കുക. അപ്പോൾ പൂരി നല്ല പോലെ പൊങ്ങി കിട്ടുന്നതായിരിക്കും. ശേഷം എല്ലാ പൂരിയും ഇതുപോലെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പൂരി തയ്യാറായിട്ടുണ്ട്. നല്ല സോഫ്റ്റായ എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി പൂരിയാണ് ഇത്. പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നിറയെ ലേയറുകളായും ആണ് പൂരി കിട്ടിയിട്ടുള്ളത്. ഇതുപോലെ ഉണ്ടാക്കിയാൽ ആർക്കും നല്ല പെർഫെക്റ്റായ പൂരി കിട്ടുന്നതാണ്.

Leave a Reply

You cannot copy content of this page