ഇത്തിരി റവയുണ്ടെങ്കിൽ ചെയ്തെടുക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് തീർച്ചയായും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് തന്നെ ആയിരിക്കും. ഇനി കണ്ടാലോ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ സ്വാദിഷ്ടമായ ഈ സ്നാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് അര കപ്പ് റവ ഒന്ന് വറുത്തെടുക്കുക. നല്ല പോലെ വറുത്തെടുത്ത റവ ഇനി മാറ്റി വെക്കാം. ഇനി ആ പാനിലേക്ക് തന്നെ അര കപ്പ് സേമിയ ചേർത്ത് കൊടുക്കുക. ഇനി സേമിയയും നല്ല പോലെ വറുത്തെടുത്തു ഒരു ബൗളിലേക്ക് മാറ്റാം.
ഇനി വറുത്തെടുത്ത റവയും സേമിയയും ഒരുമിച്ചു ചേർത്ത ശേഷം കാൽ കപ്പ് നല്ല കട്ടിയുള്ള തൈരും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. പുളി കുറിച്ചുള്ള തൈരാണ് വേണ്ടത്. ഇനി കുറേച്ചേ വെള്ളവും ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കുക. ഇനി കുറച്ചും കൂടി വെള്ളവും ചേർത്ത് ഇതൊരു ലൂസ് പരുവത്തിൽ കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മിക്സിനെ ഇരുപത് മിനിറ്റോളം അടച്ചു വെക്കുക. സേമിയ ഒന്ന് സോഫ്റ്റായി വരുന്നത് വരെ ഇങ്ങനെ വെച്ചിരിക്കുക. ഇനി നല്ല പോലെ സോഫ്റ്റായി വന്ന മിക്സിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ക്യാരറ്റ് ഗ്രെറ്റ് ചെയ്തെടുത്തത്,കുറച്ചു മല്ലിയില കുഞ്ഞായി അരിഞ്ഞതും, രണ്ട് ചെറിയ പച്ചമുളകും,ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു മുക്കാൽ ടീസ്പൂൺ ഗരം മസാല പൗഡർ, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
ഇനി ഇത്രയും കൂടി നല്ല പോലെ കൈ വെച്ച് യോജിപ്പിച് എടുക്കുക. കുഴച്ചെടുക്കുമ്പോൾ ഒന്ന് ലൂസായി തോന്നിയാൽ കുറച്ചു കൂടി അരിപ്പൊടി ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഇനി കൈയിൽ കുറച്ചു എണ്ണ തടവി കൊടുത്ത ശേഷം കുറച്ചു വലുപ്പമുള്ള ഉരുളകളാക്കി എടുക്കുക. ശേഷം കൈ കൊണ്ട് പരത്തി ഒരു ചെറിയ ബൂരിയുടെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുക. ഇനി ഇതിനെ ചെറുതായി മുറിച്ചെടുത്ത സേമിയയിൽ കോട്ട് ചെയ്തു എടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ടു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഇങ്ങനെ തയ്യാറാക്കിയ സ്നാക്ക് എണ്ണയിൽ മൂപ്പിച് എടുക്കുക.
ഫ്ളയിം കുറച്ചു വെച്ച് വേണം ഈ സ്നാക്ക് തയ്യാറാക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായ കഴിക്കാൻ നല്ല ക്രിസ്പിയായ സേമിയ റവ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്ക് രാവിലെയും സ്കൂളിൽ സ്നാക്ക് ബോക്സിൽ കൊടുത്തു വിടാനും പറ്റിയ സേമിയ റവ സ്നാക്ക് വളരെ എളുപ്പമാണ് തയ്യാറാക്കാനും. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
