ഇനി കുട്ടികൾക്കായി കടയിൽ പോയി സ്നാക്ക് വാങ്ങുകയേ വേണ്ട

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള സ്നാക്കുകളാണ് ലോലാപ്പി. എന്നാൽ ഇന്ന് നമുക്ക് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ എടുക്കുക. ശേഷം പാനിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യമുള്ള ഉപ്പും ചേർത്ത് കൊടുക്കുക. ഇനി അതിനൊപ്പം ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നര കപ്പ് റവ തിളച്ചുവന്ന വെള്ളത്തിലേക്ക് ചേർത്തിളക്കുക. വറുത്ത റവയാണ് എടുത്തിട്ടുള്ളത്.

ശേഷം റവയെ വെള്ളവുമായി നല്ലപോലെ യോജിപ്പിക്കുക. എന്നിട്ട് വെള്ളവും റവയും നല്ലപോലെ യോജിച്ചു വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ചപ്പാത്തി മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനേയും കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക, എല്ലാ മാവിനേയും ഇതുപോലെ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം ഒരു പാനിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഈ ബോളുകളെ ഇട്ട് കൊടുക്കുക.

മീഡിയം ഫ്ളൈമിൽ വെച്ച് വേണം ഈ ലോലാപ്പി ഫ്രൈ ചെയ്‌തെടുക്കാൻ. ശേഷം ഒരു ബ്രൗൺ കളറായി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ഫ്രൈ ആക്കി എടുത്ത ലോലാപ്പിയിലേക്ക് അര ടീസ്പൂൺ എരിവുള്ള മുളക്പൊടി, ഒരു നുള്ളു ഉപ്പും, കാൽ ടീസ്പൂൺ ചാറ്റ് മസാലയും ചേർത്ത് മിക്‌സാക്കുക. ശേഷം നല്ല ചൂട് ചായക്കൊപ്പം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മാജിക് ലോലാപ്പി തയ്യാറായിട്ടുണ്ട്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കായിരിക്കും ഇത്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.

 

Leave a Reply