*രുദ്രാക്ഷം 51*
മിത്ര
അവന്റെ ഗാംഭീര്യമാർന്ന ശബ്ദം കേട്ടതും പിടിച്ച് കെട്ടിയത് പോലെ മിത്ര അവിടെത്തന്നെ നിന്നു..
തുടർന്നു വായിക്കുക
ദീർഘമായി ശ്വാസം ആഞ്ഞ് വലിച്ചു വിട്ടുകൊണ്ട് മിത്ര രുദ്രനെ നോക്കുവാൻ വേണ്ടി വെട്ടിത്തിരിഞ്ഞതും പെട്ടെന്ന് അവൾ ഞെട്ടിപ്പോയി കാരണം അവളുടെ തൊട്ടുമുന്നിൽ ഒരിഞ്ചു വ്യത്യാസത്തിലാണ് രുദ്രൻ ഇപ്പോൾ നിൽക്കുന്നത്..
എ…എന്താ രുദ്രേട്ട?
രുദ്രന്റെ തീക്ഷണതയെറിയ നോട്ടം താങ്ങാൻ സാധിക്കാതെ മിത്രയാകെ വിയർത്തു..
നിനക്ക് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ?
രുദ്രൻ മിത്രയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു …
അ…അത് പി….പിന്നെ എനിക്ക്..
നിനക്ക്
ഇന്നലെ രുദ്രേട്ടൻ?
അതെ.. ഞാൻ
അവന്റെ മുഖത്തേക്ക് നോക്കുവാനുള്ള ഭയം കൊണ്ടോ എന്താണെന്നറിയില്ല മിത്ര പറയാനുള്ളത് പാതിവിഴുങ്ങിക്കൊണ്ട് അവനെ തന്നെ നോക്കിക്കൊണ്ടു പറഞ്ഞു..
ഒന്നുല്യ ഞാൻ പോണു… ഹും കെറുവിച്ചുകൊണ്ട് അവനെ ഒന്ന് നോക്കി മിത്രവേഗം മുറിയിലേക്ക് നടന്നു നീങ്ങി..
മുറിയിൽ കയറി കതകടച്ച് കുറ്റിയിട്ട് കൊണ്ട് അല്പസമയം ആ വാതിൽമേൽ തന്നെ തല ചേർത്ത് ചാരിനിന്നു മിത്ര..
ഇനി എപ്പോഴാണ് തന്റെ മനസ്സിലെ പ്രണയം തിരിച്ചറിയുക രുദ്രേട്ടൻ അത് ഓർമ്മയിലേക്ക് വന്നതും അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റ് വീണു..
പക്ഷേ ഞാൻ പറയാതെ രുദ്രേട്ടൻ എന്റെ പ്രണയം തിരിച്ചറിയുകയില്ലല്ലോ..
എല്ലാം കൂടി ഓർത്തതും മിത്രയ്ക്ക് തന്റെ തല പെരുക്കുന്നത് പോലെ തോന്നി…
രാത്രി ഉമ്മറത്തെ ചാരുപടിയിലായിരിക്കുകയാണ് രുദ്രനും സൂരജും….
നേരെ ഓപ്പോസിറ്റ് ഉള്ള പടിയിലായി മിത്രയും നന്ദനയും ഇരുന്ന് മൊബൈലിൽ എന്തോ ഗെയിം കളിക്കുകയാണ്..
മുത്തശ്ശനും രാജശേഖരനും ലളിതയും മറ്റു കുടുംബാംഗങ്ങൾ എല്ലാവരും ഇരുന്നു ഓരോന്നു പറഞ്ഞു ഇരിക്കുകയാണ് ഇതിൽ കൂട്ടത്തിൽ കൂടാതെ ഇരിക്കുന്നത് താരയും മകൾ അശ്വതിയും മാത്രമാണ്..
തുലാവർഷമഴ തകർത്ത് പെയ്യുകയാണ് ഇടിയും മിന്നലും പേമാരിയും ഭൂമിയുടെ അന്തരീക്ഷത്തെ തന്നെ മാറ്റിമറിച്ചു..
ഈ സമയമാണ് തറവാടിനു മുന്നിൽ ഒരു ആംബുലൻസ് വന്നു നിർത്തിയത്.. ..
ആംബുലൻസിൽ നിന്നും ശ്രീദേവിയും സുദേവനും കൂടി വൈഭവിനെ വീൽചെയറിൽ ഇരുത്തി പതിയെ പുറത്തേക്ക് ഇറക്കി..
മൂന്നുപേരും തറവാട്ടിലേക്ക് കയറിവരുന്നത് അല്പം വല്ലായ്മയോടെ ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളും നോക്കി നിന്നു..
അയ്യോ ചേച്ചി ഇപ്പോൾ എങ്ങനെയുണ്ട് വൈഭവ് മോന്…
താര ശ്രീദേവിയുടെ അടുക്കലേക്ക് ഓടിച്ചെന്നു കൊണ്ട് വൈഭവിനെ നോക്കി ചോദിച്ചു..
കുഴപ്പമില്ല.. ഇനിയുള്ള ചികിത്സകൾ ഇവിടെ നടത്തണമെന്നാണ് ആശ്രമത്തിൽ നിന്നും ആചാര്യൻ പറഞ്ഞത്..
അത്രയും പറഞ്ഞു രുദ്രനെ ഒന്ന് നോക്കിക്കൊണ്ട് ശ്രീദേവി വൈഭവിനെയും ഉന്തികൊണ്ട് അകത്തേക്ക് കയറിപ്പോയി…
സുദേവനെ കണ്ടതും മഹാദേവ് ഒരു വിളറിയ ചിരി ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു..
സുദേവ വാടോ?
വേണ്ട വല്യളിയാ… മതി എന്നെ ഇങ്ങോട്ടേക്ക് സ്വീകരിച്ചത്.. അളിയൻ കണ്ടില്ലേ അളിയന്റെ മകൻ കാരണം എന്റെ മകന്റെ അവസ്ഥ എന്താണെന്ന്..
രുദ്ര ഇനിമേലിൽ നീ എന്റെ മകന്റെ മേലെങ്ങാനും കൈവച്ചാൽ ഇത്രയും കാലം കണ്ട സുദേവൻ അങ്കിളിനെ ആയിരിക്കില്ല നീ ഇനി കാണാൻ പോകുന്നത്..
മുറുകിയ മുഖത്തോടെ സുദേവൻ രുദ്രനെ നോക്കി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോയി…
ഈ സമയം അയാളോട് എന്തോ പറയുവാൻ ഒരുങ്ങിയ രുദ്രന്റെ കൈകളിൽ സൂരജ് മുറുകെ പിടിച്ചു.. കൂടാതെ രുദ്രന്റെ അമ്മ സരസ്വതി അല്പം മാറി നിന്നുകൊണ്ട് അരുത് എന്ന് രുദ്രനോട് പറയുന്നുണ്ടായിരുന്നു..
തന്റെ സ്വന്തം അമ്മയുടെയും അച്ചന്റെയും ഭാവം കണ്ടതും ഇനി ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി മാത്രമാണ് രുദ്രൻ ഒന്നും മിണ്ടാതെ നിന്നത് പോലും..
മുറിയിൽ എത്തിയതും ശ്രീദേവി പതിയെ വൈഭവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി പക്ഷേ അവർക്ക് അതിന് സാധിച്ചില്ല പിറകിലായി വന്ന സുദേവൻ വൈഭവിനെ എങ്ങനെയോ താങ്ങിക്കൊണ്ട് ബെഡിലേക്കായി ചേർത്തു കിടത്തി..
അയ്യോ.. അമ്മേ.. എന്തൊരു വേദനയാണ് ആാാാ…
വൈഭവ് വേദന സഹിക്കാൻ കഴിയാതെ അലറി കരഞ്ഞു…
വിടരുത് അവനെ ആ രുദ്രനെ എന്റെ ഈ അവസ്ഥക്ക് എല്ലാം കാരണക്കാരൻ ആയ അവനെ കൊല്ലാതെ കൊല്ലണം… അച്ഛാ!!!!
ഹ്മ്മ്മ്മ് വേദന കൊണ്ട് പല്ലുകൾ സ്വയം ഞെരിച്ച് അമർത്തിക്കൊണ്ട് വൈഭവ് മുറുകിയ മുഖത്തോടെ സുദേവനോട് പറഞ്ഞു..
എന്റെ പൊന്നുമോന് തോന്നുന്നുണ്ടോ നിന്നെ തൊട്ടവനെ അച്ഛൻ വെറുതെ വിടുമെന്ന്… ഇല്ല മോനേ നീ ഇവിടെ നിന്നും എഴുന്നേൽക്കുന്ന ദിവസം അവനെ ഞാൻ കട്ടിലിൽ കിടത്തിയിരിക്കും.. പറയുന്നത് ഈ സുദേവൻവർമ്മയാണ്..
അതേ സുദേട്ടാ കാര്യം എന്റെ ഏട്ടന്റെ മകനൊക്കെയാണ് അവൻ പക്ഷേ അവൻ ചെയ്ത പ്രവർത്തി നമ്മുടെ സ്വന്തം കുഞ്ഞിനെയാണ് അവൻ നോവിച്ചത് വെറുതെ വിടാൻ പാടില്ല കയ്യും കാലും തളർത്തി കട്ടിലിൽ ചത്ത ശവത്തിന് തുല്യമായി കിടക്കുന്നത് എനിക്ക് കാണണം ശ്രീദേവിയുടെ കണ്ണിൽ പകയാളി…
ഹ്മ്മ്മ്.. എല്ലാത്തിനും ഒരു സമയമുണ്ട് ഒരു അവസരം വരും ആ ഒരു അവസരത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…
കുറച്ചുദിവസം കൂടി ഇങ്ങനെ പോകട്ടെ.. ഇപ്പോഴുള്ള ശാന്തത കൊടുങ്കാറ്റിനു മുന്നേയുള്ള ശാന്തതയാണെന്ന് ഇവിടത്തെ വിഡ്ഢിക്കൂട്ടങ്ങൾക്ക് അറിയില്ലല്ലോ… ഹും അയാൾ തൃക്കോട്ടു കോവിലകത്തുള്ള എല്ലാവരെയും പുച്ഛിച്ചുകൊണ്ട് പറഞ്ഞു…
രാവിലെ ഒന്ന് കുളത്തിൽ കുളിക്കുവാൻ തോന്നി മിത്രക്ക് ..
അവൾ ഓടിച്ചെന്ന് നന്ദനയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു തണുപ്പാണ് അതുകൊണ്ട് താനില്ല എന്ന്..
എന്തായാലും കുളത്തിൽ കുളിക്കുവാനുള്ള ആഗ്രഹം മാറ്റിവയ്ക്കാൻ മിത്രയ്ക്ക് തോന്നിയില്ല.. അവൾ ലളിതയോട് കാര്യം പറഞ്ഞതും ലളിത മിത്രയുടെ കയ്യിൽ മഞ്ഞളും ചന്ദനത്തിന്റെയും ഒരു ലേപനം വെച്ചുകൊടുത്തു ശരീരത്തിൽ തേക്കുവാൻ വേണ്ടി..
നേരെ മറപ്പുരയിലേക്ക് കയറി മാറാനുള്ള ദാവണി അവിടെ വെച്ച് ഇട്ട ഡ്രസ്സ് മാറി മാറു മറിച്ച് നേരിയത് ചുറ്റി കുളത്തിലെ പടവിലക്ക് ഇറങ്ങി ഇരുന്ന് കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവെച്ചു മിത്ര…
മരം കോച്ചുന്ന തണുപ്പ് അവളുടെ കാലിൽ നിന്നും ഉച്ചി വരെ പ്രവഹിച്ചു….
അല്പസമയം കുളത്തിലേക്ക് തന്നെ നോക്കിയിരുന്നു മിത്ര… മഴ ഇപ്പോഴും തിമിർത്തു പെയ്യുകയാണ്…
കുളത്തിൽ നിറയെ താമര ഉള്ളതുകൊണ്ട് മഴപെയ്യുമ്പോൾ അതിനനുസരിച്ചു താമരയുടെ പൂവുകളിൽ മഴവെള്ളം വീഴുന്നത് കാണുവാൻ തന്നെ നല്ല രസമാണ്..
അല്പസമയം കൂടി ആ കാഴ്ച നോക്കിയിരിക്കുവാൻ മിത്രയ്ക്ക് തോന്നി പക്ഷേ തണുപ്പ് അസഹ്യമായത് കൊണ്ട് തന്നെ മഞ്ഞൾ അരച്ച ലേപനം അവൾ ശരീരത്തിൽ തേക്കുവാൻ തുടങ്ങി..
മുഖത്തും കഴുത്തിലും കൈയിലും കാലിലും ഒക്കെ മഞ്ഞൾ തേച്ചുപിടിപ്പിച്ചു മിത്ര…
അധികം വൈകാതെ തന്നെ കുളത്തിലേക്ക് ഇറങ്ങി ഒന്നു മുങ്ങികുളിച്ചു മിത്ര പടവുകൾ കയറി മുന്നിലായി വെച്ചിരിക്കുന്ന തോർത്ത് എടുത്തു ദ്ദേഹം എല്ലാം തുടച്ചു തലയെല്ലാം തുവർത്തി…
പെട്ടെന്നാണ് ആരോ കുളപ്പടവിന്റെ ഡോർ തള്ളി തുറക്കുന്ന ശബ്ദം അവൾ കേട്ടത്.. മിത്ര ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി..
ഡോറടച്ച് ലോക്ക് ചെയ്ത ശേഷം പടവുകൾ ഓരോന്നായി ഇറങ്ങിവരുന്ന രുദ്രനെ കണ്ടതും മിത്രയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു…
ഒരു നിമിഷം മിത്രക്ക് തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.. അവൾ അവനെ ഒന്നു നോക്കി മുണ്ടാണ് ഉടുത്തിരിക്കുന്നത്.. ഷർട്ട് ഇടാത്തത് കൊണ്ട് നഗ്നമായ ദ്ദേഹത്തു കൂടി ഒരു തോർത്ത് ഇട്ടിട്ടുണ്ട്…
തൃശ്ശൂലത്തിന്റെയും രുദ്രാക്ഷവും കൂടി കെട്ടിയ ലോക്കറ്റ് ഉള്ള അവന്റെ സ്വർണ്ണ ചെയിൻ അവന്റെ കഴുത്തിൽ കാണുവാൻ തന്നെ വല്ലാത്തൊരു വശ്യതയും ഭംഗിയും ഉണ്ടായിരുന്നു…
രു..ദ്രേട്ട….ൻ എന്താ ഇവിടെ.. എങ്ങനെയൊക്കെയോ മിഴിഞ്ഞ കണ്ണോടെ മിത്ര അവനോട് ചോദിച്ചു…
എന്തോ ആലോചിച്ചോണ്ട് കുളപ്പടവ് ഇറങ്ങിവന്ന രുദ്രൻ സത്യത്തിൽ മിത്രയേ ശ്രദ്ധിച്ചിട്ടില്ലായിരുന്നു അവളുടെ ശബ്ദമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
മുന്നിലേക്ക് നോക്കിയതും അർത്ഥനഗ്നയായി നിൽക്കുന്ന മിത്രയെ കണ്ട് അവന്റെ കണ്ണു മിഴിഞ്ഞു വന്നു.. പെട്ടെന്ന് തന്നെ ബോധം വന്നതുപോലെ രുദ്രൻ പിന്തിരിഞ്ഞു നിന്നു
സൊ.. സോറി..ഞാൻ കുളിക്കാൻ വന്നതാണ് സത്യത്തിൽ നിന്നെയിവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു..
ബുദ്ധി പണ്ടേ ഇല്ല എന്നറിയാo ബോധവുമില്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്…
രുദ്രൻ മിത്രയുടെ മുഖത്ത് നോക്കാതെ പിന്തിരിഞ്ഞു നിന്നുകൊണ്ട് അങ്ങനെ പറഞ്ഞതും മിത്ര അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ അവനെ തന്നെ നോക്കി നിന്നു..
ആരെങ്കിലും കുളപ്പടവിന്റെ ഡോർ അടച്ചു കുറ്റിയിടാതെ കുളിക്കാൻ വരുമോ…
സത്യത്തിൽ രുദ്രൻ അങ്ങനെ ചോദിച്ചതും മിത്രയ്ക്ക് തിരിച്ചു മറുപടി നൽകുവാൻ ഇല്ലായിരുന്നു.. ശരിയാണ് താൻ ശ്രദ്ധിച്ചില്ല.. കുറ്റം ചെയ്ത കുട്ടികളെ പോലെ അവൾ തലയും താഴ്ത്തി നിന്നു…
സ്വപ്നം കണ്ടു നിൽക്കാതെ വേഗം കുളിച്ചു കയറു എനിക്ക് എന്നിട്ട് വേണം കുളിക്കുവാൻ..
രുദ്രൻ മിത്രയോട് അലറിക്കൊണ്ടുപറഞ്ഞു അവളെ നോക്കാതെ വേഗം തിരികെ പടവുകൾ കയറി കുളപ്പടവിന്റെ പുറത്തേക്ക് ഇറങ്ങുവാൻ വാതിൽ തുറക്കുവാൻ ശ്രമിച്ചു….
ഈ സമയം കൊണ്ട് തന്നെ മിത്ര വേഗം മറ പുരയിൽ കയറി വസ്ത്രം എങ്ങനെയോ മാറ്റി പുറത്തേക്ക് ഇറങ്ങി..
അവൾ ഇറങ്ങിയതും അവൾ കാണുന്നത് ഡോർ തുറക്കുവാൻ ശ്രമിക്കുന്ന രുദ്രനെയാണ്..
എന്താ എന്തു പറ്റി..?
അല്പം വെപ്രാളത്തോടെ മിത്ര രുദ്രനോട് ചോദിച്ചു..
അത് പിന്നെ ഡോർ തുറക്കാൻ പറ്റുന്നില്ല ആരോ പുറത്തുനിന്ന് കുറ്റിയിട്ടത് പോലെ തോന്നുന്നു..
എന്താ!!! ഒരു ഞെട്ടലോടെ മിത്ര അവനോട് ചോദിച്ചു അപ്പോഴേക്കും പേടി കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഈ സമയം പുറത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാമായിരുന്നു..
പുറത്തു നിന്നും വാതിൽ തുറക്കുന്നത് കണ്ടതും രുദ്രൻ രണ്ടടി പുറകോട്ടയ്ക്ക് നിന്നു..
വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ട് ഇരുവരും ഞെട്ടിത്തരിച്ചു പോയി..മുത്തശ്ശനും അച്ഛനും ചെറിയച്ഛനും പറമ്പിലെ പണിക്കാരും എല്ലാവരും ഉണ്ട്..
ഏറ്റവും പിറകിലായി കുടയും പിടിച്ചു കുടിലതയോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന സുദേവനെയും..
സുദേവന്റെ വക്രച്ചീരി കണ്ടതും രുദ്രന് കാര്യങ്ങളുടെ ഏകദേശ കിടപ്പ് മനസ്സിലായി…
തറവാട്ടിലെ അകത്തളത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ചേർന്ന് നിൽപ്പുണ്ട്..
ഓരോരുത്തരുടെ മുഖത്തും ഓരോ ഭാവമാണ്..
ഹോ എന്തായിരുന്നു.. എന്തു പറഞ്ഞാലുമുണ്ട് ഒരു രുദ്രനും സൂരജും അവന്മാരെ കണ്ടു പഠിക്ക് അവന്മാരെ കണ്ടു പഠിക്ക്.. ഇവിടെയൊന്നും എന്റെ വൈഭവ് മോന് ഒന്നും ഒരു വിലയും ഇല്ലായിരുന്നല്ലോ.. എല്ലാം തികഞ്ഞവന്മാരായിരുന്നു ഇവറ്റകൾ രണ്ടെണ്ണവും..
ഹും ഇപ്പോൾ പിടിച്ചതോ അനാശാസ്യത്തിന് ..
ദേ അപ്പച്ചി നിങ്ങളുടെ നാവിന് എല്ലില്ല എന്ന് കരുതി വേണ്ടാത്തത് പറയുവാൻ നിൽക്കരുത്.. സൂക്ഷിച്ചു വേണം സംസാരിക്കുവാൻ സൂരജ് കലിത്തുള്ളി കൊണ്ട് ശ്രീദേവിയുടെ പറഞ്ഞു.
ഹാ.. അടങ്ങ് ചെക്കാ.. നീ വലിയ പോലീസ് ഓഫീസർ ഒക്കെ ആയിരിക്കും പക്ഷേ അതൊക്കെ ഈ കോവിലകത്തിന്റെ പുറത്ത്.. കണ്ടില്ലേ ഒന്നും മിണ്ടാതെ നിൽക്കുന്ന സാക്ഷാൽ രുദ്രദേവിനെ…
എന്തായിരുന്നു എന്റെ മകൻ എന്റെ മകൻ എന്ന് പറയുമ്പോൾ ഏട്ടന്റെ നാവിൽ നിന്നും തേൻ ഒലിക്കുകയല്ലായിരുന്നോ.. ഹും ഇതാണോ നിങ്ങൾ രണ്ടുപേരും ഇവനെ പഠിപ്പിച്ച പഠിപ്പ്..
ഈ സമയം മിത്ര അപ്പോഴും കരഞ്ഞുകൊണ്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു..
ഹോ ഇതാ അടുത്ത നന്മയുടെ നിറകുടം മാലാഖ… ഹും കൃഷ്ണപുരം കൊട്ടാരത്തിലെ ഇളമുറ തമ്പുരാട്ടി..
എടി നിന്നെയൊക്കെ ഇതാണോടി കോവിലകത്ത് നിന്നും പഠിപ്പിച്ച് അയച്ചത്..
മതി ശ്രീദേവി പറഞ്ഞത് അച്ഛൻ തമ്പുരാൻ അവളെ വിലക്കിക്കൊണ്ട് ശ്രീദേവിയോടായി പറഞ്ഞു..
ഞാൻ പറയും ആരു തടുത്താലും ഞാൻ പറയും എല്ലാവർക്കും എന്റെ കുഞ്ഞിനെ പറയുമ്പോൾ യാതൊരു പ്രശ്നവും ഇല്ലായിരുന്നല്ലോ ഇവളെയും ഇവനെയും പറയുമ്പോൾ മാത്രം എന്താ നിങ്ങൾക്ക് പൊള്ളുന്നത്.. ഞാൻ സത്യമല്ലേ പറഞ്ഞത്….
ച്ചെ!!! എന്നാലും 19 വയസ് ആയിട്ടുള്ളൂ അപ്പോഴത്തേക്കും ഞാൻ അത് എങ്ങനെയാണ് ഇവിടെ പറയുക..
ശ്രീദേവി അറപ്പോടെ മിത്രയേ നോക്കിയതും ഇത്ര കണ്ണുകൾ അടച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു പോയി..
…
നിർത്തുന്നുണ്ടോ നിങ്ങൾ!!!!!
തൊട്ടടുത്തുണ്ടായിരുന്ന ഫ്ലവർവെസ് നിലത്തേറിഞ്ഞുടാച്ചുകൊണ്ട് അലറി രുദ്രൻ ശ്രീദേവിയോട് പറഞ്ഞു..
അവന്റെ അപ്പോഴത്തെ ഭാവം കണ്ടതും ശ്രീദേവിക്ക് അല്പം ഭയം തോന്നി കാരണം അത്രയും ദേഷ്യത്തിൽ ആയിരുന്നു രുദ്രൻ…
ഇനി നിങ്ങളുടെ നാവിൽ നിന്നും മിത്രയേ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാൽ ഇപ്പോൾ കണ്ട രുദ്രനെ ആയിരിക്കില്ല നിങ്ങൾ കാണുവാൻ പോകുന്നത്..
ഓഹോ കാര്യങ്ങളൊക്കെ അവിടെ വരെ ആയല്ലേ.. അവളെ കുറിച്ച് പറയുമ്പോൾ നിനക്കെന്തിനാടാ ഇത്രയും പൊള്ളുന്നത്.. അതിനുമാത്രം അവൾ നിന്റെ ആരാ.. സുദേവൻ രുദ്രന്റെ മുഖത്ത് നോക്കി ചോദിച്ചു..
പിന്നീട് സ്വകാര്യം എന്നപോലെ അയാൾ രുദ്രന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു “അവളെ നീ കൂടെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറെ ആയോ അതുകൊണ്ടാണോ നിനക്ക് ഈ പൊള്ളൽ ”
ആാാാാ!!!!!!!!
തുടരും
