*ചെകുത്താന്റെ പ്രണയം ഭാഗം 20*
സണ്ണിയെ പേടിച്ച് അമ്മു കണ്ണുകൾ അടച്ചു…അവൻ അവളെ വലിച്ച് വീട്ടിൻ്റെ ഉള്ളിൽ കയറ്റി…
പിന്നാലെ മറിയയും മാത്തായിയും നടന്നു…
“എന്നെ…നാണം കെടുത്തി സ്വന്തം ആകാം എന്ന് കരുതി അല്ലേ….”അവൻ്റെ ഭാവം മാറുന്ന കണ്ട് അമ്മു ശെരിക്കും പേടിച്ച് പോയി…
“എനിക് എനിക് വേറെ വഴി ഇല്ലാ…ഇച്ഛാ…എനിക് നിങ്ങളെ അത്രക്ക് ഇഷ്ടം ആണ്….മരിക്കാൻ വയ്യ…
എനിക് ജീവിക്കണം” അമ്മു വിക്കി വിക്കി പറഞ്ഞു…
“എൻ്റെ കൂടെ ജീവിക്കാൻ വേണ്ടി..നീ എന്നെ പെണ്ണിനെ പിഴപ്പിച്ചവൻ ആകി…ഇതിന് ഞാൻ നിന്നോട് ഷമികും തോന്നുന്നുണ്ടോ….” അവൻ അവളുടെ രണ്ട് തോളിലും പിടിച്ചു അമര്ത്തി ചോദിച്ച്
“എനിക് നിങ്ങളെ ഇഷ്ടം ആണ്…വേറെ ഒന്നും എന്നോട് ചോദിക്കരുത്….അമ്മു കരയാൻ തുടങ്ങി….
അവൻ അവെ ദേഷ്യത്തിൽ ഉന്തി തളളി…
“നാളെ നേരം വെളുക്കുമ്പോൾ എവിടെ എങ്കിലും പോയിക്കൊ…എൻ്റെ വീട്ടിൽ നിന്നെ കാണരുത്” അത് ഒരു അലർച്ച ആയിരുന്നു…വാതിൽ ഉറക്കെ അടച്ചു സണ്ണി ഉള്ളിൽ കയറി….
“മോൾ കരയണ്ട….എൻ്റെ ചെറുക്കനെ നീ മോശം പറഞ്ഞത് അമ്മച്ചിക്ക് ശെരിക്കും നൊന്തു…എന്നാലും എല്ലാം നല്ലതിന് ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക് ഇഷ്ടം”മറിയ അവളുടെ തലയിൽ തലോടി പറഞ്ഞു…
അന്നത്തെ ദിവസം വീട്ടിൽ ആർക്കും ഉറക്കം ഉണ്ടായിരുന്നില്ല ..
“ചതി…അതല്ലേ പെണ്ണ് തന്നോട് ചെയ്തത്” സണ്ണി മനസ്സിൽ ഓർത്തു….
ഉറക്കം രണ്ട് പേരെയും ഒരുപോലെ തടഞ്ഞു….
മറിയ യുടെ മുറിയിൽ അവരെ കെട്ടി പിടിച്ചു കരഞ്ഞു കിടക്കുക ആണ് അമ്മു..
“കിടന്നു ഉറങ്ങാം നോക്ക് കൊച്ചെ…അവനെ ഞാൻ നിനക്ക് തന്നെ തരത്തുള്ളു” മറിയ യുടെ വാക്കുകളിൽ അമ്മു സന്തോഷിച്ച്…
######
രാവിലെ ഉണർ്നപ്പോൾ സണ്ണി ആദ്യം ഹാളിൽ ചുറ്റും അവളെ നോക്കി…
ഇത്ര പെട്ടന്ന് പോയോ…അവൻ സ്വയം ആലോചിച്ചു…
പുറത്ത് ഉള്ള കുളി മുറിയിൽ പോയി കുളിച്ചു ഫ്രഷ് ആയി… Breakfast കഴിക്കാൻ വേണ്ടി അവൻ മേശ പുറത്ത് ഇരുന്നു…
മേശ പുറത്ത് ചായ കൊണ്ട് വെച്ച് തന്ന കയ്യ് കൊണ്ട് അവൻ ഞെട്ടലോടെ നോക്കി
“നീ..നീ പോയില്ലേ??? അവൻ ഉറക്കെ ചോദിച്ചു കൊണ്ട് അലറി…
“അവള് എവിടെ പോവാൻ…….ഇവിടെ ഉണ്ടാകും ..എൻ്റെ കൂടെ!!! മറിയ ഉറക്കെ പറഞ്ഞു…
“അമ്മച്ചി എന്നതാ പറഞ്ഞു വരുന്നത്” സണ്ണി ഗൗരവത്തിൽ ചോദിച്ചു..
“എന്താ നിനക്ക് തന്നെ ഒന്ന് ആലോചിച്ചു നോക്ക്…നീ കാരണം ഗർഭിണി ആണ് എന്ന് പറഞ്ഞു നട്ട പാതിരാ നേരത്ത് കേറി വന്ന പെണ്ണ് ആണ്…അവളെ അവളുടെ വീട്ടിൽ നിന്നും ഇറക്കി വിട്ടു…ഈ നാട്ടുകാരുടെ ഇടയിൽ ഇപ്പൊ നിങൾ രണ്ട് പേരും ഒരുപോലെ കുറ്റം ചെയ്തു..അതുകൊണ്ട് നാളെ തന്നെ രജിസ്റ്റർ ചെയ്തു കല്യാണം കഴിക്കണം” മറിയ പറഞ്ഞു
“അമ്മച്ചി” അവൻ ദേഷ്യത്തിൽ ഉറക്കെ വിളിച്ചു…അവൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
“ചേച്ചി പറയുന്ന ആണ് മോനെ ശെരി…ഇങ്ങനെ സംഭവിക്കാം വിധി ഉണ്ടാവും നിനക്ക്…എന്നായാലും നിനക്ക് ഒരു കല്യാണം വേണ്ടെ..നിനക്കും ഒരു ജീവിതം വേണ്ടെ…ഈ കുട്ടിയുടെ ജീവിതം കൂടി നാശം ആയില്ലേ” മത്തായി പറഞ്ഞു
“ഞാൻ എന്ത് ചെയ്തിട്ട് ആണ്…ഞാൻ തെറ്റ് ചെയ്തു് എന്ന് നിങൾ വിശ്വസിക്കുന്നുണ്ടോ” ചെറിയ ഇടറിയ ശബ്ദത്തിൽ സണ്ണി ചോദിച്ചു
“ഒരിക്കലും ഇല്ല എൻ്റെ മോൻ തെറ്റ് ചെയ്തിട്ടില്ല….പക്ഷേ ഇവൾക്ക് തെറ്റ് പറ്റി..മോനോട് ഉള്ള സ്നേഹത്തിൽ ശെരിക്കും ഒരു ബുദ്ധി മോശം തന്നെ ആണ് അവള് ചെയ്തത്….നിൻ്റെ അപ്പനെ പോലെ നീയും ഒരു പെണ്ണ് പിടിയൻ ആണ് എന്ന് നാട്ടുക്കാർ പറയുന്നത് എനിക് സഹിക്കാൻ പറ്റാത്ത കാര്യം ആണ്….അതുപോലെ ഇവളെ കൂടി..എല്ലാവരും ഇനി ആ ഒരു കണ്ണിലെ കാണുക…എൻ്റെ പൊന്നു മോൻ ഇതൊന്നു സമ്മതിക്കണം” മറിയ കരഞ്ഞു കൊണ്ട് സണ്ണിയെ നോക്കി…
സണ്ണി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി…
വണ്ടി എടുത്ത് പാറ പുറത്ത് പോയി ഇരുന്നു…. ഒരുപാട് വിഷമം വരുമ്പോൾ താൻ അവിടെ ആണ് ഇരിക്കാർ
” ഡാ സണ്ണി കുട്ടാ…നീ ഇവിടെ ഒളിച്ച് ഇരിക്കുക ആണോ”ജയൻ വന്നു ചോദിച്ചു
“നീ അറിഞ്ഞില്ലേ സണ്ണിയുടെ പുതിയ വിശേഷം” ദൂരെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു
“അറിഞ്ഞു …അത് കൊണ്ട് തന്നെ ആണ് വന്നത്..നിൻ്റെ വീട്ടിൽ പോയി ആദ്യം…പെണ്ണും നല്ല കരച്ചിൽ ആണ് ഇപ്പോഴും…നിൻ്റെ അമ്മച്ചി പിന്നാലെ നടന്ന് ആശ്വസിപ്പിക്കുന്ന തിരക്കിലും….നീ ഇറങ്ങിയ കാര്യം എല്ലാം പറഞ്ഞു”
“ജീവിതം ഞാൻ വിചാരിച്ചത് പോലെ എനിക് മാത്രം എന്താ പോവാത്ത….എല്ലായിടത്തും തോറ്റ് പോവുക ആണല്ലോ ജയാ….”
“എല്ലാം നല്ലതിന് ആണ് കൂട്ടിക്കോ…നിന്നെ തന്നെ വേണം എന്ന് പറഞ്ഞു ഒരു പെണ്ണ് വീട് വിട്ട് ഇറങ്ങി വന്നു എങ്കിൽ …അതിൻ്റെ ഉള്ളിൽ നീ എത്ര തോളും ഉണ്ട് എന്ന് ആലോചിച്ചു നോക്കി നോക്ക്….അതിനെ നീ ഇനി ഉപേക്ഷിച്ചാൽ നിൻ്റെ കർത്താവ് പോലും പൊറുക്കില്ല….ഇനി ഇതുപോലെ ഒരു പെണ്ണിനെ നിനക്ക് കിട്ടുമോ സണ്ണി…സംഭവം അവള് കുറച്ച് വാശിക്കാരി ആണെങ്കിലും ..നിന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ…കൂടെ കൂട്ടിക്കോ ഡാ….ജീവിച്ചു കാണിച്ചു കൊടുക്ക്.. എല്ലാവരുടെയും മുന്നിൽ” ജയൻ അവൻ്റെ തോളിൽ കയ്യിട്ട് പറഞ്ഞു
“പക്ഷേ…വേറെ എന്തൊക്കെ പറഞ്ഞു ഇറങ്ങി വരാം ആയിരുന്നു…ഈ ഗർഭം എന്നൊക്കെ പറഞ്ഞതാ എനിക് ദേഷ്യം വന്നത്…അവളുടെ കരണം നോക്കി അപ്പോ തന്നെ ഒന്ന് പൊട്ടിച്ചു….നാശം…അവളുടെ ഒരു പ്രേമം….” സണ്ണി പറഞ്ഞു..
“ഇനി ശെരിക്കും ഗർഭിണി ആണോ” ജയൻ ഒളി കണ്ണിട്ടു ചോദിച്ചു
“ഒന്ന് പോടാ തെണ്ടി….അവളെ മര്യാദക്ക് ഞാൻ ഒന്ന് തൊട്ടു കൂടി നോക്കിയിട്ട് ഇല്ലാ …പിന്നെ അല്ലേ ഗർഭം….പൊടി മോളുടെ കൂട്ടുകാരി എന്നാ ലേബലിൽ മാത്രമേ നോക്കിയിട്ട് ഉള്ളൂ…”
” കൂട്ടുകാരി അല്ലേ…എന്തായാലും മകളും പെങ്ങളും ആയിട്ട് ഒന്നും കണ്ടിട്ട് ഇല്ലല്ലോ?? ജയൻ ചോദിച്ചു..
“അത് ഇല്ലാ… പ്രത്യകിച്ചു ഒരു സ്ഥാനവും അവൾക് കൊടുത്തിട്ട് ഇല്ല…പിന്നെ പെങ്ങൾ ആയി കാണാൻ ഒന്നും തോന്നുന്നില്ല” സണ്ണി എന്തോ ആലോചനയിൽ പറഞ്ഞു..
“നിൻ്റെ പെണ്ണ് ആയി ഒന്ന് ആലോചിച്ചു നോക്കിയേ??? ജയൻ ചോദിച്ചു
സണ്ണി ഒരു നിമിഷം അവളുടെ മുഖം ഒന്ന് മനസ്സിൽ ഓർത്ത്… പ്രണയത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയ കണ്ണുകളും…തന്നെ ചുംബിച്ചു ഉണർത്തിയ ചുണ്ടും മനസ്സിൽ വന്നതും അവൻ തല കുടഞ്ഞു..
“കാഴ്ചയിൽ അവള് പൊടി മോളെ പോലെ പോഷകം ഇല്ലാതെ ഉണങ്ങി വരണ്ടു ഒന്നും അല്ല ഇരിക്കുന്ന….അവളുടെ പ്രായത്തിനേക്കൾ ശരീര വളർച്ച ഉണ്ട്…അത് കൊണ്ട് പെട്ടന്ന് കാണുമ്പോ ഒരു കുഞ്ഞി പെണ്ണ് ആണ് എന്ന് ഒന്നും തോന്നില്ല..അല്ലേ ജയാ…” സണ്ണി ചോദിച്ചു…
“അത്യാവശം പ്രായം തോന്നിക്കുന്ന മുഖം തന്നെ ആണ്…എന്തായാലും കൂടുതൽ വളർച്ച ഒന്നും എനിക് അറിയില്ല…നിനക്ക് എങ്ങനെ ഇതൊക്കെ അറിയുന്ന… ഇനി ഇപ്പൊ അങ്ങനെ നോക്കുന്നതും തെറ്റ് അല്ലേ.” ജയൻ കളി ആകി ചോദിച്ചു…
“ഒന്ന് പോടാ….നോക്കിയാൽ നിനക്ക് അതേ ഓർമ കാണുള്ളളു?? ഗൗരവത്തിൽ പറയുന്ന സണ്ണിയുടെ മുഖ ഭാവം ജയൻ ശ്രദ്ധിച്ചു…
“മോനെ സണ്ണി…..എന്താ തീരുമാനം…അവളെ കൂട്ടാൻ പ്ലാൻ ഉണ്ടോ???
“എന്തായാലും ഇത്രയും അവള് കാട്ടി കൂട്ടിയത് അല്ലേ…അമ്മച്ചി എന്തായാലും ഇനി ഇതിൽ പിടിച്ചു തൂങ്ങും…എൻ്റെ മാനം എന്തായാലും പോയി
….ഇനി കൂടെ കൂട്ടാം അതേ പറ്റുള്ളൂ…പക്ഷേ അവളെ സ്വീകരിക്കാൻ മനസ്സ് കൊണ്ട് കഴിയുമോ….എന്നെ ചതിച്ചത് പോലെ തോന്നുവാ” സണ്ണി ജയനെ നോക്കി പറഞ്ഞു..
“”പ്രണയം കാരണം ആണ് സണ്ണി…പ്രണയം ഒരു മനുഷ്യനെ അന്ധനും ബധിരനും മൂകനും ആകും എന്ന് അല്ലേ…..നിൻ്റെ കാര്യത്തിൽ നിനക്ക് വേണ്ടി പൊരുതാൻ ഒരു പെണ്ണ് ഉണ്ട് കരുതി സമധാനിച്ചോ
…..പതുക്കെ പതുക്കെ നീയും സ്നേഹിച്ചു തുടങ്ങും”ജയൻ പറഞ്ഞു
“പക്ഷേ പ്രായം….നാളെ ഇവൾക്ക് തന്നെ ഇതെല്ലാം തമാശ ആണ് തോന്നിയാൽ….ഒരു കൊച്ചു പെണ്ണിനെ ഭാര്യ ആയി എങ്ങനെ കാണാൻ ആണ്….അവളുടെ ചതി ആലോചിക്കുമ്പോൾ തന്നെ മുഖത്ത് നിന്ന് കയ്യ് എടുക്കാൻ തോന്നുന്നില്ല….”സണ്ണി മുടി വലിച്ച് ദേഷ്യം കൊണ്ട് പറഞ്ഞു
“നീ പേടിക്കേണ്ട..ഇത്രയും ഒപ്പിക്കാൻ കഴിവ് ഉള്ള പെണ്ണ് ആണെങ്കിൽ..നിൻ്റെ ഉള്ളിൽ ഉള്ള ഭർത്താവിനെ പുറത്ത് എടുക്കാനും അവൾക് കഴിയും…ഇപ്പൊ നീ എന്തായാലും സമ്മതം മൂളി കൊടുക്ക്…എല്ലാം പതുക്കെ ശെരി ആവും”, ജയൻ്റെ വാക്കുകൾ സണ്ണിയെ സ്വാധീനിച്ചു…
അമ്മുവിൻ്റെ ഒപ്പം ഒരു ജീവിതം…പതുക്കെ എങ്കിലും തുടങ്ങാം …തന്നെക്കൊണ്ട് പറ്റുമോ ഇല്ലയോ അറിയില്ല.. എന്നാലും ശ്രമിക്കാം…
അവൻ സ്വയം മനസ്സിനെ പഠിപ്പിച്ചു കൊണ്ട് ഇരുന്നു…
വൈകുന്നേരം വീട്ടിൽ വരാൻ അവൻ ഒരുപാട് വൈകി.
അത്താഴം വിളമ്പി കൊണ്ട് ഇരിക്കുമ്പോൾ മറിയ ചോദിച്ചു
“എന്താ..നിൻ്റെ തീരുമാനം…”
“അവളെ കെട്ടി കൂടെ പൊറുപ്പിക്കാൻ ഞാൻ തയ്യാർ ആണ് എന്ന് പറഞ്ഞേക്ക്…നാളെ തന്നെ രജിസ്റ്റർ ചെയ്യാം”
സണ്ണിയുടെ മറുപടി കേട്ട് അടുക്കള പുറത്ത് നിന്ന അമ്മു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…
ഇതേ അവസ്ഥ തന്നെ ആയിരുന്നു മറിയക്കും മത്തായിക്കും…
സണ്ണി ഉറക്കം വരാതെ കിടന്നു…നാളെ ഈ കട്ടിലിൽ തൻ്റെ കൂടെ അവളും…
തൻ്റെ ഉള്ളിൽ പ്രണയിക്കാൻ കഴിയുമോ..
ഉള്ളിൽ ഒരു ചെറിയ മോഹം ഉണ്ടോ….അതുകൊണ്ടാണോ അമ്മുവിനെ സ്വീകരിച്ചത്…വേറെ ആരെങ്കിലും ആണെങ്കിൽ താൻ സ്വീകരിക്കുമോ…
അവൻ്റെ ഹൃദയം ഭാരം കൊണ്ട് അവനെ നിദ്ര ദേവി കടക്ഷിച്ചില്ല….
തുടരും..
