*രുദ്രാക്ഷം 52*
എന്തു പറഞ്ഞടോ…. സുദേവന്റെ കഴുത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് ചുമരിലേക്ക് ചേർന്ന് നിർത്തി പിടിച്ചുയാർത്തികൊണ്ട് രുദ്രൻ സുദേവന് നേർക്ക് അലറി..
അയ്യോ സുദേവേട്ടാ.. ഈ കാഴ്ച കണ്ട് പേടിച്ച് ശ്രീദേവി അലറിക്കൊണ്ട് രുദ്രന്റെ അടുക്കലേക്ക് പാഞ്ഞു വന്നു..
എടാ വിടെടാ എന്റെ ഭർത്താവിനെ വിടാൻ അല്ലേടാ പറഞ്ഞത്..
പക്ഷേ അതൊന്നും കേൾക്കുന്ന കൂടെ ഇല്ലായിരുന്നു രുദ്രൻ അവൻ ശ്രീദേവിയെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു.. ഭാഗ്യവശാൽ ശ്രീദേവി താരയുടെ അടുത്തേക്കാണ് വന്ന് വീഴുവാൻ പോയത്.. അവർ വീഴുന്ന മുന്നേ താരാ അവരെ പിടിച്ചിരുന്നു..
അയ്യോ ചേച്ചി..
ഈ സമയം ശ്വാസം കിട്ടാതെ സുദേവന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു..
ഞെട്ടിക്കൊണ്ട് മുത്തശ്ശൻ തമ്പുരാൻ ധൃതിയിൽ രുദ്രന്റെ അടുത്തേക്ക് നടന്നുവന്നു കൊണ്ട് അവനോട് പറഞ്ഞു” നീ എന്താണ് ചെയ്യുന്നത് മോനെ അവനെ വിടാടാ മോനെ ..
ഇല്ല മുത്തശ്ശ ഇയാളെ ഞാൻ വെറുതെ വിടില്ല ഇയാൾ ഇപ്പോൾ എന്നോട് പറഞ്ഞതിന് ഞാൻ ഇയാളുടെ നാവ് ഞാൻ ഇന്ന് ചവിട്ടി പുറത്തെടുക്കും..
എനിക്കറിയാം എന്നെയും ഇവളെയും കുടിക്കിയത് ഇയാളാണെന്ന്..
ചാവട്ടെ ഇയാളെപ്പോലെയുള്ളവൻ ജീവിക്കുന്നതിലും ഭേദം ചാവുന്നത് തന്നെയാണ്..
ഈ സമയം രുദ്രനെ പിറകിലൂടെ അവന്റെ അച്ഛനും അമ്മയും സൂരജും എല്ലാം അവനെ പിടിച്ചു മാറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും രുദ്രന്റെ ബലത്തിനു മുന്നിൽ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു ..
ഈ സമയം ശ്രീദേവി താരയുടെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ട് രുദ്രന്റെ അടുക്കലേക്ക് ഓടിവന്നു കൊണ്ട് അവനോടായി ചോദിച്ചു
ഇതിനുമാത്രം നിനക്ക് പൊള്ളാൻ മിത്ര അവൾ ആരാ നിന്റെ..
അറിയണോ നിങ്ങൾക്ക് എന്നാൽ കേട്ടോ എന്റെ ഭാര്യ ഞാൻ താലികെട്ടിയ പെണ്ണ്..
ഒരു നിമിഷം ഇടിമുഴക്കം പോലെ അവന്റെ വാക്കുകൾ തറവാട്ടിലുള്ളവരുടെ കാതിലേക്ക് ഇരച്ചു കയറി..
മിത്ര ഞെട്ടി കൊണ്ടു രുദ്രനെ കണ്ണുകൾ നിറച്ചു നോക്കി നിന്നു..
നന്ദന അടക്കം ബാക്കിയുള്ള എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരുന്നു..
ശ്വാസം കിട്ടാതെ പിടയുമ്പോഴും സുദേവന്റെ കണ്ണുകളിലെ ആ ഞെട്ടൽ ശരിക്കും രുദ്രൻ കാണുന്നുണ്ടായിരുന്നു..
ഈ സമയം നന്ദന ഞെട്ടിക്കൊണ്ട് മിത്രയെ തന്നെ നോക്കി നിന്നു..
നന്ദനയുടെ മുഖത്തെ ഭാവം കണ്ടതും കുറ്റം ചെയ്ത കുട്ടിയെപ്പോലെ മിത്ര തലയും താഴ്ത്തി നിന്നു..
പക്ഷേ അധികം വൈകാതെ തന്നെ നന്ദനയുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു അവൾ കണ്ണുകൾ രണ്ടും ചിമ്മി കൊണ്ട് മിത്രയെ നോക്കി പുഞ്ചിരിച്ചു..
അത്രയും മതിയായിരുന്നു മിത്രയ്ക്കും കാരണം ഈ തറവാട്ടിൽ വന്നതിനുശേഷം ഉള്ള ആകെ ഒരു കളിക്കൂട്ടുകാരിയാണ് നന്ദന അവളോട് ഇതുവരെ ഒന്നും മറച്ചു വെച്ചിട്ടില്ല ഇത് തന്നെ സൂരജേട്ടൻ പറഞ്ഞത് കൊണ്ട് മാത്രമാണ് താൻ അങ്ങനെ ഒരു പ്രവർത്തി ചെയ്തത് പോലും..
ഈയൊരു കാരണം കൊണ്ട് അവൾ തന്നോട് പിണങ്ങുമോ എന്നുള്ള ഒരു ഭയം മിത്രയ്ക്ക് ഉണ്ടായിരുന്നു എന്നാൽ നന്ദനയുടെ നിറഞ്ഞ പുഞ്ചിരി കണ്ടതും അവൾക്ക് ആശ്വാസമായി..
സുദേവന്റെ കഴുത്തിൽ നിന്നും രുദ്രൻ പിടിവിട്ടതും അയാൾ തണ്ടൊടിഞ്ഞ താമര തണ്ട് പോലെ ചുമരിലൂടെ ഊർന്നു നിലത്തേക്ക് വീണു പോയി..
അയ്യോ എന്റെ സുദേട്ടാ.. ശ്രീദേവി കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷേ അപ്പോഴേക്കും സുദേവന്റെ ബോധം പോയിരുന്നു..
സൂരജ് മോനെ സുദേവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിക്ക്..
ബോധം മറിഞ്ഞു കിടക്കുന്ന സുദേവനെ നോക്കിക്കൊണ്ട് അല്പം പരിഭ്രമത്തോടെ മുത്തശ്ശൻ തിരുമനസ്സ് സൂരജിനോടായി പറഞ്ഞു..
മുത്തശ്ശൻ പറഞ്ഞതുകൊണ്ട് മാത്രം സൂരജ് അയാളെ പിടിച്ച് എങ്ങനെയോ എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി കാറിൽ കയറ്റി ഡ്രൈവറോട് അയാളെ ഹോസ്പിറ്റലിൽ എത്തിക്കുവാൻ നിർദ്ദേശം നൽകി
കോവിലകത്തേക്ക് തന്നെ വീണ്ടും കയറി പോയി..
സുദേവനെ കാറിൽ കയറ്റിയതും താരയും ശ്രീദേവിയുടെ കൂടെ അവൾക്ക് ഒരു കൂട്ടായി കാറിൽ കയറി ഉടൻതന്നെ ആ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി പോയിരുന്നു..
എന്താ.. എന്താ രുദ്ര നീ ഇപ്പോൾ പറഞ്ഞതിന്റെ എല്ലാം അർത്ഥം രുദ്രന്റെ അച്ഛൻ മഹാദേവൻ അവന്റെ അടുക്കലേക്ക് വന്നു ചെന്ന് നിന്നുകൊണ്ട് മുഖത്തുനോക്കി ചോദിച്ചു ആദ്യമായിട്ടാണ് മഹാദേവനെ ഇത്രയും ദേഷ്യത്തിൽ അവരെല്ലാവരും കാണുന്നത്..
എന്താ രുദ്രാ നീ മിണ്ടാതെ നിൽക്കുന്നത് എന്ന്.. കേട്ടില്ലേ നേരത്തെ ശ്രീദേവി പറഞ്ഞതെല്ലാം ഇങ്ങനെയാണോ ഞങ്ങൾ രണ്ടുപേരും നിന്നെ പഠിപ്പിച്ചു വലുതാക്കിയത്.. എനിക്കറിയാം എന്തോ ഒരു കാരണമില്ലാതെ നീ മിത്രയുടെ കഴുത്തിൽ താലി ചാർത്തില്ല എന്ന് അതുകൊണ്ട് അതിന്റെ കാരണം എന്താണെന്ന് അച്ഛന് അറിഞ്ഞിരിക്കണം..
വല്ലാത്തൊരു പകപോടെ മഹാദേവൻ രുദ്രന്റെ മുഖത്ത് നോക്കി പറഞ്ഞതും രുദ്രൻ സൂരജിന്റെ മുഖത്തേക്ക് ഒന്നു നോക്കി..
രുദ്ധന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ സൂരജ് എല്ലാവർക്കും വിശ്വസിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു കള്ളക്കഥ തറവാട്ടിലുള്ള അംഗങ്ങളോടായി പറഞ്ഞു ഫലിപ്പിച്ചു..
അത് പിന്നെ വല്യച്ഛാ ഞാൻ പറഞ്ഞാൽ മതിയോ എന്താണ് ശരിക്കും സംഭവിച്ചത് എന്ന്..
ആരു പറഞ്ഞാലും കുഴപ്പമില്ല എനിക്ക് സത്യം അറിഞ്ഞാൽ മതി മഹാദേവൻ തീർപ്പ് കൽപ്പിക്കും പോലെ പറഞ്ഞതും സൂരജ് പറഞ്ഞു തുടങ്ങി ..
അത് പിന്നെ വല്യച്ഛാ അന്ന് മുത്തശ്ശൻ പറഞ്ഞത് പ്രകാരം ക്ഷേത്രത്തിൽ പൂജയുണ്ടായിരുന്നല്ലോ പൂജയ്ക്ക് വേണ്ടിയുള്ള സ്വല്പം സാധനങ്ങൾ വാങ്ങുവാൻ വേണ്ടി രുദ്രനും മിത്രയും പുറത്തുപോയത് എല്ലാവർക്കും അറിയാമല്ലോ..
വഴിയിൽ വെച്ച് മിത്രയുടെ അപ്പച്ചിയുടെ മകൻ അവിനാശ് അവൻ കുറച്ചു ഗുണ്ടകളെയും കൊണ്ടുവന്ന് മിത്രയെ തട്ടിക്കൊണ്ടു പോകാൻ ഒരു ശ്രമം നടത്തി.. പക്ഷേ രുദ്രന്റെ കൈബലത്തിന് മുന്നിൽ അവർക്ക് ആർക്കും ശരിക്കും പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല അതിന്റെ വാശി തീർക്കാൻ എന്നോണം അഭിലാഷ് അവന്റെ കയ്യിൽ അവൻ സൂക്ഷിച്ചുവെച്ച ഒരു മഞ്ഞ ചരടിൽ കോർത്ത താലിയെടുത്ത് മിത്രയെ ബലമായി താലി ചാർത്തുവാൻ ഒരുങ്ങി.
അപ്പോഴത്തെ ഒരു ദേഷ്യത്തിലും വാശിയിലും അവിനാശിന് പകരം രുദ്രനാണ് മിത്രയുടെ കഴുത്തിൽ അന്ന് താലി ചാർത്തിയത്..
രുദ്രൻ എന്തിനു താലി ചാർത്തി എന്ന് ചോദിച്ചാൽ അറിയാലോ വല്യച്ഛന് വല്യച്ഛന്റെ മകന്റെ ദേഷ്യം എത്രത്തോളമാണെന്ന് അന്നും ഇതുപോലെ മുൻപും പിൻപും ചിന്തിക്കാതെ പ്രവർത്തിച്ചു അത്രതന്നെ..
സൂരജ് ഇടംകണ്ണാലെ രുദ്രനെ നോക്കി പുച്ഛിച്ചുകൊണ്ട് വളരെ സിമ്പിൾ ആയി മഹാദേവിനോട് പറഞ്ഞു..
അങ്ങനെ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്താൻ പാടുണ്ടോ രുദ്ര അതും അവളുടെ സമ്മതം ഇല്ലാതെ.. കൗസല്യ രുദ്രന്റെ അമ്മ മുന്നോട്ടു വന്നു അവനെ ശാസിച്ചു കൊണ്ട് ചോദിച്ചു..
അത് അത് പിന്നെ അമ്മ ഞാൻ അപ്പോഴത്തെ ഒരു സാഹചര്യത്തിൽ..
രുദ്രന് വാക്കുകൾ കിട്ടുന്നില്ല ആയിരുന്നു തന്റെ അമ്മയോട് സംസാരിക്കുവാൻ..
മ്മ്മ് മതി നീ ഇനി കൂടുതൽ ഒന്നും പറയേണ്ട.. അച്ഛാ….ശേഖരാ ഏതായാലും കാര്യം ഇത്രത്തോളം എത്തിയ സ്ഥിതിക്ക് നമുക്ക് ചില തീരുമാനങ്ങൾ ഉടനെ എടുക്കേണ്ടതുണ്ട്.. മഹാദേവൻ രണ്ടുപേരെയും നോക്കിക്കൊണ്ട് പറഞ്ഞു..
അത് നീ പറഞ്ഞത് ശരിയാണ് മോനെ എന്തായാലും രുദ്രൻ കെട്ടിയ താലിയല്ലേ മിത്ര മോളുടെ കഴുത്തിൽ ഉള്ളത്..
അതുകൊണ്ട് നമുക്ക് സുപ്രധാനമായ തീരുമാനങ്ങൾ പലതും എടുക്കണം ഇപ്പോൾ തൽക്കാലത്തേക്ക് ഒന്നും വേണ്ട ഇങ്ങനെ പോകട്ടെ.. മോൾക്കിപ്പോൾ 19 വയസ്സല്ലേ… പഠിക്കേണ്ട പ്രായമാണ്…
കുറച്ചുകൂടി കഴിഞ്ഞാ ശേഷം നമുക്ക് ഒരു തീരുമാനത്തിലെത്താം എന്തുപറയുന്നു എല്ലാവരും മുത്തശ്ശൻ തിരുമനസ് എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു..
അതെ അച്ഛൻ പറഞ്ഞതാണ് ശരി ശേഖരൻ സൂരജിന്റെ അച്ഛൻ അങ്ങനെ പറഞ്ഞതും മഹാദേവനും അതിനോട് യോജിച്ചു..
ഈ സമയം രുദ്രൻ ഒന്നും മിണ്ടാതെ എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..
ഏറ്റവും അവസാനം അവന്റെ നോട്ടം തലകുനിച്ചു നിൽക്കുന്ന മിത്രയുടെ അടുത്തേക്കും എത്തിയിരുന്നു അതേസമയം തന്നെ മിത്ര രുദ്രനെ നോക്കിയതും ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ അവനിൽ നിന്ന് മാറ്റി മറ്റെവിടേക്കെയോ നോക്കി നിന്നു..
രാത്രി രുദ്രന്റെ ഗസ്റ്റ് ഹൗസിൽ ഇരുന്ന് അല്പം മദ്യം നുണയുകയായിരുന്നു സൂരജ് തന്റെ എതിർവശത്തായി രുദ്രനും ഇരിക്കുന്നുണ്ട്..
കുറെ സമയമായി സൂരജ് കയ്യിൽ ഗ്ലാസ് പിടിച്ചു രുദ്രനെ തന്നെ നോക്കിയിരിക്കുന്നു.. രുദ്രനെ കണ്ടാൽ തന്നെ അറിയാം അവൻ ഈ ലോകത്തൊന്നുമല്ല ആകാശത്തേക്ക് നോക്കി എന്തോ ആലോചനയിലാണ്..
രുദ്ര എന്താ നീ ഇത്രത്തോളം ആലോചിച്ചു കൂട്ടുന്നത്..
ഹ്മ്മ്മ്…
ഒന്ന് ഞെട്ടി കൊണ്ട് മൂളി രുദ്രൻ സൂരജിനോട് പറഞ്ഞു..
ഒന്നുമില്ല.. ഞാൻ വെറുതെ…
സൂരജ് ഇടംകണ്ണാലെ അവനെ ഒന്നു നോക്കി പതിയെ തന്റെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ് ടേബിളിന്റെ മുകളിലേക്ക് വെച്ച് എഴുന്നേറ്റ് നിന്ന് ബോഡിയെല്ലാം ഒന്ന് സ്ട്രെച്ച് ചെയ്തു രുദ്രന്റെ അടുക്കലേക്ക് നടന്നുകൊണ്ട് പറഞ്ഞു..
വാടാ നമുക്ക് ഒന്നു നടക്കാം..
ഹ്മ്മ്മ്
അതിനു ഒന്ന് രുദ്രൻ മൂളി കൊണ്ട് സൂരജിന്റെ കൂടെ നടന്നു..
നോക്ക് രുദ്ര ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.എനിക്കറിയാം നീ മിത്രയെ അപ്പോഴത്തെ ഒരു ദേഷ്യത്തിന് വിവാഹം കഴിച്ചതാണെന്ന്.. അന്ന് ഞാൻ നിന്നോട് ഹോസ്പിറ്റലിൽ വച്ച് പറഞ്ഞിരുന്നു ഇപ്പോൾ തറവാട്ടിൽ ഉള്ളവർ ആരും ഒന്നും അറിയണ്ട എന്ന്..
എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.. തറവാട്ടിൽ ഉള്ളവർ എല്ലാവരും എല്ലാം അറിഞ്ഞു.. അല്പം കള്ളം പറഞ്ഞതാണെങ്കിലും നമ്മൾ പറഞ്ഞതിൽ നീ അവളെ താലികെട്ടിയ കാര്യം സത്യം തന്നെയാണല്ലോ.. അതുകൊണ്ട് എന്റെ ഒരു അഭിപ്രായത്തിൽ…
സൂരജ് വീണ്ടും രുദ്രനെ ഇടംകണ്ണാലെ ഒന്നു നോക്കി..
നിന്റെ അഭിപ്രായത്തിൽ
രുദ്രൻ കൈകൾ പിണച്ചു കെട്ടി സൂരജിന്റെ മുഖത്തേക്ക് നോക്കി നിന്നുകൊണ്ട് ചോദിച്ചു..
സത്യത്തിൽ രുദ്രന്റെ അപ്പോഴത്തെ മുഖത്തെ ഭാവം എന്താണെന്ന് സൂരജിന് പോലും മനസ്സിലായില്ല.
അല്ല ഞാൻ ഉദ്ദേശിച്ചത് എന്റെ അഭിപ്രായത്തിൽ ഇനിയിപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞ് സ്ഥിതിക്ക് മിത്രയുടെ കഴുത്തിൽ ആ താലിയുടെ ആവശ്യമില്ലല്ലോ..
അത് അതുകൊണ്ട്..
അതുകൊണ്ട്
അതുകൊണ്ട് നീയാ താലി ഊരി… ആാാാാ!!!!!
എടാ കാലാ വിടെടാ!!!!!
സൂരജിന്റെ കഴുത്തിൽ മുറുകുന്ന രുദ്രന്റെ കൈകളെ വിടുവിക്കുവാൻ സൂരജ് ഒരു പാഴ്ശ്രമം നടത്തി നോക്കി ..
പലപ്പോഴും അവന്റെ ശബ്ദം ഇടറിപ്പോകുന്നുണ്ടായിരുന്നു..
സൂരജിന് ഒരു നിമിഷം അവന്റെ കണ്ണുകൾ മിഴിഞ്ഞു വരുന്നത് പോലെ തോന്നി ശ്വാസം കിട്ടാതെ അവൻ കിടന്ന് പിടയുന്നത് കണ്ടതും രുദ്രൻ അവന്റെ കഴുത്തിൽ നിന്നും കൈ വലിച്ചെടുത്ത് മുഖം നോക്കിയൊരൊറ്റ അടി ആയിരുന്നു..
അടി കിട്ടിയതും കവിളിൽ കൈവെച്ചുകൊണ്ട് രുദ്രനെ തന്നെ സൂരജ് നോക്കി നിന്നു. ആദ്യമായി സൂരജിന് രുദ്രനെ നോക്കുവാൻ പോലും ഭയം തോന്നി..
രു.. രുദ്ര ഞാൻ..
മിണ്ടിപ്പോകരുത് നീ.. ഞാൻ കെട്ടിയ താലി എന്നോട് തന്നെ അഴിച്ചുമാറ്റാൻ പറയാൻ നീ ആരാടാ… മിത്രദേവയുടെ കഴുത്തിൽ ഈ രുദ്രദേവ് ഒരു താലി ചാർത്തിയിട്ടുണ്ടെങ്കിൽ അത് ഇനി വരുന്ന 7 ജന്മങ്ങൾക്ക് കൂടി വേണ്ടിയുള്ളതാണ്.. കാരണം ഞാൻ അവളെ പ്രണയിക്കുന്നു..
I love her!!!!!!
ഞാൻ കെട്ടിയ താലി അറക്കുവാൻ ആരെങ്കിലും ശ്രമിച്ചാൽ അവന്റെ അന്ത്യം ഈ രുദ്രദേവിന്റെ കൈ കൊണ്ടായിരിക്കും..
മുഖമെല്ലാം വലിഞ്ഞു മുറുകി കണ്ണുകൾ എല്ലാം ചുവന്ന് അത്യധികം ദേഷ്യത്തോടെയുള്ള രുദ്രനെ കണ്ടതും സന്തോഷം കൊണ്ടു സൂരജിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി..
തുടരും…
