*രുദ്രാക്ഷം 45*
അപ്രതീക്ഷിതമായി അതിൽ ഒരു ഗുണ്ട രുദ്രന്റെ തല നോക്കി വടികൊണ്ട് ഒരൊറ്റ അടി ആയിരുന്നു …
ആ അടിയിൽ രുദ്രൻ ഒന്ന് വേച്ചു പോയി ഇതെല്ലാം താറിൽ ഇരുന്ന് കണ്ട മിത്ര ഭയന്ന് നിലവിളിച്ചു..
രുദ്രേട്ടാ!!!
അവൾ അലറി കരഞ്ഞുകൊണ്ട് അവന്റെ അടുക്കലേക്ക് ഓടിച്ചെന്നതും പക്ഷേ അതിനുമുന്നേ തേജ അവളെ അവന്റെ കൈക്കുള്ളിൽ ആക്കി..
വിട് വിടാൻ അല്ലേ പറഞ്ഞത് നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്..
ഹാ അടങ്ങി നിൽക്കടി അന്ന് നീ എന്റെ കൈക്കുളിൽ നിന്നും രക്ഷപ്പെട്ടു ഇനി അങ്ങനെ സംഭവിക്കില്ല ഇന്നത്തോടുകൂടി നിന്നെ ഞാൻ എന്നെന്നേക്കുമായി സ്വന്തമാക്കും ഈ തേജ് യാദവിന്റെ മാത്രം മിത്രയാക്കി മാറ്റും നിന്നെ ഞാൻ..
രുദ്രനെ നോക്കി മുറുകിയ മുഖത്തോടെ മിത്രയുടെ മുടികുത്തിൽ മുറുകെപ്പിടിച്ച് അവളുടെ മുഖം തന്റെ മുഖത്തിനോട് ചേർത്തുവച്ച് അവളോട് ആയി അലറിക്കൊണ്ട് പറഞ്ഞു അവൻ ..
നീ ഇത് കണ്ടോ മിത്ര
അവൻ തന്റെ
പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്ത് മിത്രയ്ക്ക് നേരെ കാണിച്ചു ഈ സമയം രുദ്രനെ ഗുണ്ടകൾ എല്ലാവരും ചേർന്ന് ബലമായി പിടിച്ചു മുട്ടുകുത്തി നിർത്തിയിരിക്കുകയായിരുന്നു..
ഒരു നിമിഷം മിത്ര ആ ചെപ്പിലേക്കും തേജയുടെ മുഖത്തേക്കും മാറിമാറി നോക്കി..
ചെപ്പു തുറന്നതും അതിൽ കാണുന്ന മഞ്ഞ ചരടിൽ കോർത്ത താലി കണ്ടതും മിത്രക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി..
വേണ്ട ചെയ്യരുത് പാപമാണ് ചെയ്യരുത് പ്ലീസ്.. മിത്രകരഞ്ഞുകൊണ്ട് തേജയോടായി പറഞ്ഞു..
അയ്യോ പാപമോ അങ്ങനെയൊന്നും പറയരുത് ആരുമില്ലാത്ത അനാഥയായ നിന്നെ വിവാഹം കഴിച്ചു ഞാൻ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയല്ലേ മിത്രക്കുട്ടി..
നിനക്കറിയുമോ എന്റെ അച്ഛൻ അതായത് കാളിയാർ മഠത്തിലെ ഭൈരവൻ എന്ന് പറയുന്ന ആ മഹത് വ്യക്തി എന്നോട് പറഞ്ഞിട്ടുള്ളത് എന്താണെന്ന് അറിയുമോ ഇന്നൊരു പ്രത്യേകത അതിവിശിഷ്ടമായ ഒരു ദിവസമാണ് ..
ഈ ശുഭമുഹൂർത്തത്തിൽ തന്നെ എനിക്ക് നിന്നെ വിവാഹം കഴിക്കണം…താൻ നോക്ക് ഇനി 5മിനിറ്റെ ഉള്ളൂ.. നിനക്കറിയോ ഇന്ന് തന്നെ നിന്നെ വിവാഹം കഴിക്കാൻ പറ്റുക എന്ന് വെച്ചാൽ അത് എന്റെ ഭാഗ്യമാണ്..
സത്യത്തിൽ നിന്നെ കോവിലകത്ത് നിന്നും തട്ടിക്കൊണ്ടുവരാൻ ആണ് ഞങ്ങൾ പ്ലാൻ ചെയ്തത് പക്ഷേ നീയായി തന്നെ കോവിലകാത്തു നിന്നും ഇറങ്ങി എന്റെ മുന്നിൽ വന്നപ്പോൾ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് മിത്ര മോളേ..
അതുകൊണ്ട് ഒന്നടങ്ങി നിന്നാൽ നിന്റെ കഴുത്തിൽ മൂന്ന് കെട്ട് കെട്ടി നിന്നെ ഞാൻ എന്നെന്നേക്കുമായി എന്റെ സ്വന്തമാക്കും അതല്ലെങ്കിൽ വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത് മിത്രാ എന്റെ കൈ കൊണ്ട് ഒന്ന് കിട്ടിയാൽ… അത്രയും പറഞ്ഞു ഒരു വന്യതയാർന്ന മുഖത്തോടെ തേജ മിത്രയേ നോക്കി…
മിത്രയേ ഒരു കൈയാൽ പിടിച്ചു മറു കൈകൊണ്ട് ചെപ്പിൽ നിന്നും തേജാ ആ മഞ്ഞ ചരടിൽ കോർത്ത താലി എടുത്തുയർത്തി..
അരുത്… അങ്ങനെ ചെയ്യരുത് വേണ്ടാ എന്നല്ലേ പറഞ്ഞത്… മിത്ര തന്റെ ഉള്ള ശക്തിയെടുത്ത് തേജയെ പിടിച്ചു പുറകോട്ടേക്ക് തള്ളി..
സത്യത്തിൽ അപ്രതീക്ഷിതമായ തള്ളൽ ആയതിനാൽ തേജ് ഒന്ന് പുറകോട്ട് വേച്ചു പോയി ദേഷ്യം ഇരച്ചു കയറിയ അവൻ മിത്രയുടെ മുഖം നോക്കി ഒരൊറ്റ അടിയായിരുന്നു..
അവന്റെ അടിയിൽ മിത്ര റോഡിലേക്ക് നെറ്റിയടിച്ചു വീണുപോയി..
മിത്രക്ക് തന്റെ തലയെല്ലാം പെരുക്കുന്നത് പോലെ തോന്നി..
മിത്ര വീഴുന്നതു കണ്ടതും രുദ്രന്റെ സമനില തെറ്റിപ്പോയി..
ഡാാ!!!!
ക്രോധം അങ്ങ് ഉച്ചസ്ഥായിലായി സംഹാരരുദ്രനെ പോലെ കവിളുകൾ എല്ലാം ദേഷ്യം കൊണ്ട് വിറച്ചു രക്ത വർണ്ണമായ കണ്ണുകളോടെ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഗുണ്ടകളെയെല്ലാം നിമിഷം നേരം കൊണ്ട് അവൻ സട കുടഞ്ഞ് എറിയുന്നത് പോലെ തൂക്കി എറിഞ്ഞു..
ആ നിമിഷം ഒരു ഗുണ്ടയുടെ കയ്യിൽ നിന്നും വീണ വടിവാൾ എടുത്ത് തന്റെ അടുക്കലേക്ക് വരുന്ന എല്ലാവരെയും രുദ്രൻ വെട്ടിവീഴ്ത്തി..
ആാാാാ!!!!! ആാാാാ!!!!
സത്യത്തിൽ ഇങ്ങനെ ഒരു പ്രവർത്തി രുദ്രനിൽ നിന്നും അവരാരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു .
രുദ്രന്റെ മുന്നിലേക്ക് വരുന്ന ഗുണ്ടകൾക്ക് ഒന്നും അവന്റെ ക്രോധത്തിന്റെയും ബലത്തിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല തികഞ്ഞ ഒരു അഭ്യാസിയെ പോലെ അവൻ എല്ലാവരെയും വെട്ടിവിഴുത്തി..
രുദ്രന്റെ ശ്രദ്ധ ഗുണ്ടകളിൽ ആണെന്ന് കണ്ടെതും തേജ തന്റെ കയ്യിലുള്ള വാച്ചിലേക്ക് സമയം നോക്കി ഇനി രണ്ട് നിമിഷമേ ഉള്ളൂ മുഹൂർത്തം കഴിയുവാൻ….
ഭ്രമതയോടെ നിലത്ത് കിടക്കുന്ന താലി എടുത്തുകൊണ്ട് തേജ മിത്രയുടെ അടുക്കലേക്ക് ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
തലയ്ക്ക് വല്ലാത്ത മന്ദത ഉള്ളതുകൊണ്ട് തന്നെ മിത്ര അവിടെ ഇരുന്നു പോയതാണ് പക്ഷേ തന്നെ ആരോ പിടിച്ചു എഴുന്നേൽപ്പിക്കുന്നത് കണ്ടതും ഭയത്തോടെ അവൾ എഴുന്നേറ്റുനിന്ന് മുൻപിലേക്ക് നോക്കിയതും മിത്ര കാണുന്നത് മഞ്ഞ ചരടിൽ കോർത്ത ആലിലതാലിയുമായി തന്റെ അടുക്കലായി അടുത്തുവരുന്ന തേജയെയാണ്..
ഭയന്നുപോയ മിത്ര ഒരൊറ്റ അലറൽ ആയിരുന്നു…
രുദ്രേട്ടാ!!!!
കണ്ണുകൾ അടച്ച് മിത്ര രുദ്രന്റെ പേര് വിളിച്ച് അലറിയതും.. പെട്ടെന്നാണ് എന്തോ ചൂടുള്ള ദ്രാവകം അവളുടെ മുഖത്ത് ആയി തെറിച്ചത്..
മുന്നിലേക്ക് നോക്കിയ മിത്ര കാണുന്നത് ശരീരത്തിൽ ആകമാനം വെട്ടുകൾ കൊണ്ട് കയ്യിൽ താലിയും പിടിച്ച് ഇപ്പോൾ വീഴുമെന്ന അവസ്ഥയിൽ നിൽക്കുന്ന തേജയെയാണ്..
തേജയുടെ അവസ്ഥകണ്ട ഗുണ്ടകൾ ഭയന്ന് നാലുപാടും ഓടിയൊളിച്ചു..
ഈ സമയം രുദ്രന്റെ കണ്ണുകൾ പോയത് തേജയുടെ കൈയിലുള്ള മഞ്ഞ ചരടിൽ കോർത്ത ആ താലിയിലേക്ക് ആയിരുന്നു..
തന്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ നിലത്തിട്ട് കൊണ്ട് രുദ്രൻ ബലമായി തേജയുടെ വലതു കൈയിൽ നിന്നും താലി പിടിച്ചുവാങ്ങി അവനോടായി അലറിക്കൊണ്ടു പറഞ്ഞു..
കാളിയാർ മഠത്തിലെ തേജ് യാഥാവ് ഈ നിൽക്കുന്ന മിത്രയെ കിട്ടുവാൻ അല്ലേ നീ സകല നെറികെട്ടകളികളും കളിച്ചത്.. നീയെന്താ എന്നോട് പറഞ്ഞത് ഇവളുടെ കഴുത്തിൽ നീ താലികെട്ടുമ്പോൾ ഞാൻ അങ്ങ് പരലോകത്തെത്തുമെന്നോ ..
എന്നാൽ കണ്ണ് തുറന്ന് കാണടാ കാ ****മോനേ ഇത്…
തേജയുടെ കയ്യിൽ നിന്നും ബലമായി താലി തട്ടി പറിച്ച് രുദ്രൻ മിത്രയുടെ കഴുത്തിലായി മൂന്ന് കെട്ട് കെട്ടി..
ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് മിത്ര തരിച്ച് അവിടെ നിന്ന് പോയി… തേജയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… ഒട്ടും പ്രതീക്ഷിക്കാതെ നടന്ന ഒരു പ്രവർത്തി.. താൻ മിത്രയെ ചാർത്തുവാൻ കയ്യിൽ കരുതിയ താലി ഇപ്പോൾ രുദ്രൻ അവളെ അണിയിച്ചിരിക്കുന്നു..
തന്റെ നെറ്റിയിൽ നിന്നുമായി ഒഴുകുന്ന ചുടു രക്തത്തിൽ നിന്ന് അല്പം എടുത്ത് രുദ്രൻ മിത്രയുടെ സീമന്തരേഖ കൂടി ചുവപ്പിച്ചതും ശ്വാസം എടുക്കാൻ പോലും മറന്നു തേജാ ആ കാഴ്ച നോക്കി നിന്നു..
മിത്രയ്ക്ക് ഒരു നിമിഷം ഭൂമി നിശ്ചലമായോ എന്ന് പോലും തോന്നി..
കാണടാ കാണ്.. ഇവൾ ഇപ്പോൾ Mrs.മിത്ര രുദ്രദേവ ആണ്…
മിത്രയുടെ തോളിലൂടെ കൈകൾ ചേർത്ത് അവളെ തനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് രുദ്രൻ തേജയോട് അലറി കൊണ്ട് പറഞ്ഞു..
Nooo!!!! ഇല്ല വിടില്ല രുദ്ര നിന്നെ ഞാൻ വിടില്ല.
തേജക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി സമനില തെറ്റിയത് പോലെ അവൻ നിലത്ത് കിടക്കുന്ന മൂർച്ചയേറിയ കഠാരയെടുത്ത് രുദ്രനെ കുത്തുവാൻ വന്നതും അവന്റെ മിഴികൾ മിഴിഞ്ഞു വന്നതും ഒരേ നിമിഷമായിരുന്നു..
ഒരു നിമിഷം മുന്നിലേ കാഴ്ച കണ്ട് ഭയന്നു വിറച്ചു പോയ മിത്ര തന്റെ കൈകൾ കൊണ്ട് വായ പൊത്തിപ്പിടിച്ചു നിന്നു..
ആഹ്.. ഒരു ചെറിയൊരു നിശ്വാസം തേജയുടെ വായിൽ നിന്ന് പുറത്തേക്ക് വന്നു..
രുദ്രന്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ അവന്റെ വയറിലൂടെ കയറിയിറങ്ങി..
പോയി ചാവടാ… നീയെന്ന കരിനിഴൽ ഇനി മിത്രയുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല ഇന്നത്തോടുകൂടി തേജയുടെ അവസാനമാണ്..
ദേഷ്യം കൊണ്ട് വിറക്കുന്ന മുഖത്തോടെ രുദ്രൻ തേജയുടെ ചെവിയിലായി പറഞ്ഞതും പകരിയുന്ന കണ്ണുകളോടെ തേജ എന്തോ അവനോട് പറയുവാൻ ഒരുങ്ങിയെങ്കിലും പക്ഷേ അതിനു മുന്നേ വിരലുകൾ ചൂണ്ടിക്കൊണ്ട് വിറച്ചു വിറച്ച് തേജ അന്ത്യശ്വാസം വലിച്ചു റോഡിലേക്ക് വീണു പോയിരുന്നു ..
മിത്ര മുന്നിലേക്ക് നോക്കിയതും കണ്ടു ചോരയിൽ കുളിച്ച് കാലഭൈരവനായി നിൽക്കുന്ന രുദ്രനെ..
മുന്നിലെ കാഴ്ച കണ്ടു നിന്നിരുന്ന മിത്രക്ക് തന്റെ തല പെരുക്കുന്നത് പോലെ തോന്നി..
അവൾ തലകറങ്ങിക്കൊണ്ട് നിലത്തേക്ക് വീഴുവാൻ ഒരുങ്ങിയ അതേസമയം തന്നെയാണ് രുദ്രൻ ഓടിവന്നവളെ താങ്ങി തന്നിലേക്ക് ചേർത്ത് പിടിച്ചത്..
അവൻ തന്റെ ഇരു കൈകളാൽ അവളെ എടുത്ത് അവന്റെ തോളിലേക്ക് കിടത്തി കൊണ്ട് രണ്ടടി മുന്നോട്ടു നടന്നതും തന്റെ കയ്യിൽ ഉണ്ടായിരുന്ന വാൾ ദൂരേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കി..
ഈ സമയം ഒളിച്ചു നിന്നിരുന്ന ഗുണ്ടകൾ എല്ലാം ഓടിപ്പിടിച്ചുകൊണ്ട് തേജയുടെ മൃതശരീരത്തിന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു ..
രുദ്രന്റെ തീക്ഷ്ണറിയ നോട്ടം കണ്ടതും ഗുണ്ടകളെല്ലാം പേടിച്ചു വിറച്ചുകൊണ്ട് അവനെ തന്നെ നോക്കി നിന്നു…
മുന്നിൽ നിൽക്കുന്നവന്റെ രക്തം വാർന്നൊഴുകുന്ന മുഖത്തേക്ക് നോക്കുവാൻ ബാക്കിയുള്ള ഗുണ്ടകൾ ഒന്ന് ഭയന്നു…
മിത്ര അവൾക്ക് കാവലായി ഈ രുദ്രദേവ് ഉള്ളടത്തോളം കാലം ഒരു പന്ന ****മക്കളും അവളുടെ ഏഴായലത്ത് പോലും വന്നു പോകരുത്.. അങ്ങനെ വന്നാൽ അവർ സ്വയം മരണത്തെ പുൽകുന്നതിന് തുല്യമായിരിക്കും…
ആ കൊച്ചു പെണ്ണിനെ തോളിലേക്കിട്ട് നടന്നകലുന്നവനെ ഒരു ഭീതിയോടെ അവരെല്ലാവരും നോക്കി നിന്നു..
അവൻ നടന്നു നീങ്ങുമ്പോൾ അവന്റെ തോളിൽ ആയി കിടക്കുന്ന മിത്രയുടെ കഴുത്തിൽ നിന്നും ആ ആലില താലി തൂങ്ങി ആടുന്നുണ്ടായിരുന്നു..
സൂര്യരശ്മികൾ ആ താലിയിൽ പതിഞ്ഞതും ആ താലി ഒന്നുകൂടെ വെട്ടിത്തിളങ്ങി..
കണ്ണുകൾ തുറക്കുവാൻ സാധിക്കുന്നില്ലായിരുന്നു മിത്രക്ക് തലയ്ക്കാകെ വല്ലാത്തൊരു മരവിപ്പ്…
ഒരുനിമിഷം ഗുണ്ടകളെയെല്ലാം രുദ്രൻ വെട്ടി വീഴ്ത്തുന്നത് ഓർമ്മയിലേക്ക് വന്നതും മിത്ര കണ്ണുകൾ വലിച്ചു തുറന്നു കിടന്ന കിടപ്പിൽ നിന്നും അറിയാതെ എഴുന്നേറ്റിരുന്നു പോയതും പെട്ടെന്നാണ് സൂരജ് അവളെ ഇറുകെ കെട്ടി പുണർന്നത്..
ഒന്നുമില്ലടാ ഒന്നുമില്ല ഏട്ടൻ അടുത്തുണ്ട് മോള് പേടിക്കേണ്ട കേട്ടോ..
സൂരജിന്റെ ശബ്ദം കേട്ടതും അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു..
ഏട്ടാ ഏട്ടാ എന്നെ വിട്ടു പോകല്ലേ എനിക്ക് പേടിയാകുന്നു അയാൾ ഇനിയും വരുമോ..
ഭയംകൊണ്ട് മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഇല്ലടാ വാവേ, ഇനി അവൻ നിന്റെ ജീവിതത്തിലേക്ക് ഒരിക്കലും വരില്ല.. മോൾക്ക് ഓർമ്മയില്ലേ അവിടെ എന്താണ് നടന്നതെന്ന്.. രുദ്രൻ അവനെ ഇല്ലാതാക്കിയതോടുകൂടി ഇനി നിന്റെ ജീവിതത്തിലേക്ക് അവനെന്ന കരിനിഴൽ ഒരിക്കലും തിരിച്ചു വരില്ല ആ ഉറപ്പ് പോരെ ഏട്ടന്റെ കുട്ടിക്ക്..
അത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന മിത്ര രുദ്രൻ തേജയുടെ ശരീരത്തിലേക്ക് ആ വടിവാൾ കുത്തിക്കയറ്റുന്നത് ഓർമയിലേക്ക് വന്നതും അവളുടെ ശരീരം ഒന്ന് വിറച്ചു പോയി..
തുടരും…
