നി.. നീ ഇത് എന്തൊക്കെയാണ് മകനെ പറയുന്നത്.. മിത്രയുടെ വിവാഹം കഴിഞ്ഞെന്നോ? എങ്ങനെ എപ്പോൾ എവിടെവച്ച് ഒരു വിവാഹമാകുമ്പോൾ നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ചിട്ട് മാത്രമേ കോവിലകത്തുള്ളവർ ആ മംഗളകർമ്മം നടത്തുക പോലും ചെയ്യുകയുള്ളൂ പിന്നെ എങ്ങനെയാണ് ഇത്…അസംഭവ്യം…
നിനക്ക് നിനക്ക് തെറ്റ് പറ്റിയത് ആയിരിക്കും പുത്രാ ഭൈരവൻ വികർണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു,..
അച്ഛാ, ഞാൻ തേജ അല്ല വികർണൻ ആണ് അത് എപ്പോഴും ഓർമ്മയിൽ ഉണ്ടാകണം..
പിന്നെ ഞാനിപ്പോൾ പറഞ്ഞത് സത്യമാണ് മിത്രയുടെ വിവാഹം കഴിഞ്ഞു മറ്റാരുമല്ല അവളെ താലി ചാർത്തിയത് രുദ്ധനാണ് 🔥 രുദ്ര ദേവ് 🔥🔥
അവന്റെ വെളിപ്പെടുത്തലിൽ ഭൈരവൻ വീണ്ടും ഞെട്ടി…
ഇനി എങ്ങനെയാണെന്ന് കൂടി അച്ഛന് അറിയണ്ടേ അച്ഛൻ തേജയുടെ കയ്യിൽ മിത്രയുടെ കഴുത്തിൽ അണിയുവാൻ കൊടുത്ത ആ താലി അതുതന്നെയാണ് അവൻ അവളെ അണിയിച്ചത് പക്ഷേ അതിനു മുന്നേ നമ്മുടെ പൊന്നുമോൻ തേജയെ കൊന്നതിനു ശേഷം മാത്രമാണ് അവൻ അവളുടെ കഴുത്തിൽ താൽ ചാർത്തിയത് എന്ന് മാത്രം…
ഭൈരവന് ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നി കാരണം വികർണ്ണൻ പറയുന്ന ഓരോ വാക്കുകളും അയാളുടെ നെഞ്ചിലേക്കാണ് തുളഞ്ഞു കയറിയത് താൻ ഇതുവരെ കണ്ട സ്വപ്നങ്ങൾ ആ നവരത്നം പതിച്ച കിരീടം സ്വന്തമാക്കുവാൻ ഉള്ള ആഗ്രഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വർഷങ്ങൾ പഴക്കമുണ്ട് അതിന്..
സംയമനം പാലിച്ചുകൊണ്ട് ഭൈരവൻ വികർണനോട് ചോദിച്ചു..
നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു…
ഭൈരവന്റെ ചോദ്യത്തിൽ വികർണ്ണൻ മുത്തശ്ശൻ അവനോട് പറഞ്ഞതും പിന്നീട് സുദേവനോട് അവൻ തന്ത്രപൂർവ്വം ചോദിച്ചറിഞ്ഞതുമായ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു…
അത്രയും നേരം വല്ലാത്തൊരു മരവിച്ച അവസ്ഥയിൽ ഇരുന്ന ഭൈരവന്റെ മുഖം ഒന്ന് തിളങ്ങി..
എന്താ അച്ഛാ ഞാൻ ഇത്രയും പറഞ്ഞിട്ട് അച്ഛന് ഒരു വിഷമമില്ലാത്തത്… ആ കിരീടം നമ്മുടെ കൈവിട്ടു പോകില്ലേ.. അവൻ അല്പം അസ്വസ്ഥതയോടെ ഭൈരവിനോട് ചോദിച്ചു..
ഇല്ല മകനെ അങ്ങനെ സംഭവിക്കില്ല നീ പറഞ്ഞ കാര്യങ്ങൾ ഒന്നും കൂടി ഓർത്തെടുത്തു നോക്കൂ രുദ്രൻ മിത്രയുടെ കഴുത്തിൽ താലി ചാർത്തിയിട്ടേയുള്ളൂ അവർ തമ്മിൽ ശാരീരികമായി ഒരു യാതൊരു ബന്ധവുമില്ല അതിനർത്ഥം പേരിന് താലി ചാർത്തി….
അതുകൊണ്ടുതന്നെ അവൾ പൂർണമായി ഒരു ഭാര്യയായി മാറിയിട്ടില്ല രുദ്രന്റെ… ഇനി നമ്മളുടെ മുന്നിലുള്ള ഏക തടസ്സം ആ വിവാഹമാണ് അത് ഒരിക്കലും നടക്കരുത് നടന്നാൽ അവർ തീർച്ചയായും ഒന്നിക്കും.. അതോടുകൂടി നമ്മുടെ സ്വപ്നങ്ങളെല്ലാംവീണ്ടും പാഴ്മോഹങ്ങളായി മാറിപ്പോകും…
ഭൈരവൻ അങ്ങനെ പറഞ്ഞതും വികർണ്ണന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..
അതെ ശരിയാണ് മിത്ര ഇപ്പോഴും കന്യക തന്നെയാണ് അതോർത്തതും അവന്റെ മുഖം ഒന്നു വിടർന്നു… മിത്രയുടെ അകാര വടിവ് ഓർമ്മയിലേക്ക് വന്നതും അവൻ തന്റെ ചുണ്ടുകൾ ഒന്നു നനച്ചുകൊണ്ട് കണ്ണുകടച്ച് മിത്രയെ മനസ്സിൽ ഒന്നോർത്തു..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഭൈരവൻ ചോദിച്ചു..
അല്ല അച്ഛാ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത് മിത്രയുടെ കഴുത്തിൽ രുദ്രൻ താലി ചാർത്തിയല്ലോ അതുകൊണ്ട് നമുക്ക് കിരീടം കിട്ടാതിരിക്കുമോ… കാരണം അവനല്ലേ ഇപ്പോൾ അവളുടെ ഭർത്താവ്..
അത് നീ പറഞ്ഞത് ശരിയാണ് പുത്രാ പക്ഷേ അതുകൊണ്ട് കാര്യമില്ല പൂർണ്ണമായി ശാരീരികമായും മാനസികമായും ഇരുവരും ഒന്നിക്കണം എങ്കിൽ മാത്രമേ ആ നിലവറയിലേക്ക് കടക്കുവാൻ കൂടി സാധിക്കുകയുള്ളൂ.. അവൾ നിന്റേതായി കഴിഞ്ഞാൽ പിന്നെ ഒട്ടും അമാന്തിക്കേണ്ട കൃഷ്ണപുരത്തെ ആ രാകേഷ് എന്ന് പറയുന്ന പയ്യന്റെ സഹായത്തോടെ നമുക്ക് നിലവിറയ്ക്കുള്ളിൽ കയറാൻ സാധിക്കും…
ഭൈരവൻ അല്പം ഗൗരവത്തിൽ വികർണനോട് പറഞ്ഞതും വികർണന്റെ കണ്ണുകൾ ഒന്ന് തിളങ്ങി…
ഏതായാലും നീ ഏതുവിധേനയും ഈ വിവാഹം മുടക്കാനുള്ള വഴികൾ നോക്ക്… ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക തടസ്സം അതുമാത്രമാണ് ഭൈരവൻ വികർണനോട് പറഞ്ഞു…
ഒരു വിവാഹമല്ല രണ്ടെണ്ണമാണ്… ഏതായാലും എനിക്ക് രുദ്രന്റെ വിവാഹം മാത്രമേ മുടക്കേണ്ടതുള്ളൂ പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അതിനോടൊപ്പം തന്നെ സൂരജിന്റെ വിവാഹവും മുടങ്ങി പോകും… പാവം സൂരജ് രുദ്രൻ കാരണം അവന്റെ വിവാഹവും മുടങ്ങുകയാണ് അതും പറഞ്ഞ് വികർണ്ണൻ സൂരജിനെ മനസ്സിൽ ഓർത്തു കളിയാക്കിക്കൊണ്ട് പൊട്ടിച്ചിരിച്ചു…
സൂരജ് അതാരാണ്? ഭൈരവൻ വികർണ്ണൻ പറഞ്ഞത് മനസ്സിലാക്കാതെ നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കിക്കൊണ്ട് ചോദിച്ചു..
ഹാ അത് അച്ഛന് അറിയില്ലല്ലേ.. ഈ രുദ്രന്റെ അച്ഛൻ മഹാദേവന്റെ രണ്ടാമത്തെ അനുജനാണ് രാജശേഖരൻ ഭാര്യ ലളിതകുമാരി അവരുടെ മകനാണ് ഈ പറഞ്ഞ സൂരജ്…. പിന്നെ മിത്ര അവൾ ആദ്യം നമ്മുടെ കണ്ണുവെട്ടിച്ച് സൂരജിന്റെ ഒപ്പമായിരുന്നു അവന്റെ ചത്തുപോയ അനിയത്തിക്ക് പകരം ഇവൻ അവളെ ദത്ത് എടുത്തതായിരുന്നു പോലും.. പിന്നീട് തറവാട്ടിൽ എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോൾ സൂരജ് തന്നെ മിത്ര കൃഷ്ണപുരം കൊട്ടാരത്തിലെ കൊച്ചു തമ്പുരാട്ടി ആണ് എന്നുള്ള കാര്യം അവിടെയുള്ളവരോട് പറഞ്ഞു … അവളെ ഇവൻ ദത്തെടുക്കാൻ കാരണം ഈ സൂരജിന്റെ അനിയത്തി ചെറുതിൽ കൊല്ലപ്പെട്ടു പോയതാണ് അനിയത്തി മാത്രമല്ല ട്ടോ സൂരജിന്റെ അച്ഛനും അമ്മയും..
പിന്നെ ആയുസ്സിന്റെ ബലം കൊണ്ട് അവർ രക്ഷപ്പെട്ടു. അവർക്ക് പകരം മറ്റാരോ ആണ് അന്ന് ആ ആക്സിഡന്റിൽ കൊല്ലപ്പെട്ടത്… ഇതൊക്കെ ആ ന*** സുദേവൻ പറഞ്ഞിട്ടുള്ള അറിവാണ്.. പിന്നെ ഇടയ്ക്ക് അവിടത്തേ തമ്പുരാൻ എന്ന് പറയുന്ന കിളവനും പറഞ്ഞു കേട്ടിട്ടുണ്ട്…😏 വികർണ്ണൻ ഒന്ന് പുച്ഛിച്ചുകൊണ്ട് ഭൈരവിനോട് പറഞ്ഞു..
ഹാ പിന്നെ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ അതുകൊണ്ട് ഞാൻ അതിനൊന്നും അത്ര വലിയ കാര്യമായി എടുത്തില്ല…
അത്രയും പറഞ്ഞ് വികർണ്ണൻ മുൻപോട്ടേക്ക് നോക്കിയതും കണ്ടു. ഭൈരവൻ ശ്വാസം എടുക്കാൻ പോലും മറന്നു വിയർത്തു കുളിച്ച് വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുന്നത്… അച്ഛന്റെ മുഖത്തെ പതർച്ച കണ്ടതും അവനും ആകെ വല്ലാതെ ആയി കാരണം ആദ്യമായിട്ടാണ് അയാളെ ഇങ്ങനെ ഒരു അവസ്ഥയിൽ വികർണ്ണൻ കാണുന്നത്..
അച്ഛാ അച്ഛാ.. ഭൈരവനെ തട്ടിക്കൊണ്ട് വികർണ്ണൻ അയാളെ വിളിച്ചു ..
ഹേ…. ഹാ…എന്താ എന്താ മോനെ…
അതുതന്നെയാ ഞാനും ചോദിക്കുന്നത് എന്തുപറ്റി? എന്താ അച്ഛന്റെ ശരീരത്തിന് ആകെ ഒരു മാറ്റം മുഖത്തൊരു പതർച്ച… ഇതുവരെ അച്ഛൻ നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി…
🔥 നീ ഇപ്പോൾ എന്താ പേര് പറഞ്ഞത് ആ സൂരജ് എന്ന് പറയുന്ന അച്ഛന്റെയും അമ്മയുടെയും🔥
..
അവൻ ചോദിച്ചതിന് മറുപടി നൽകാതെ ഭൈരവൻ അവനോട് ചോദിച്ചു..
അത് പിന്നെ ആ രാജശേഖരനും ലളിതകുമാരിയും….
ലളിത… ലളിതകുമാരി…. എന്റെ ലളിത ആാാാാ!!!!!!
ഒരു നിമിഷം ഭ്രാന്തനെ പോലെ ദേഷ്യത്തോടെ അലറുന്ന ഭൈരവനെ കണ്ട് വികരണൻ പോലും ഞെട്ടിപ്പോയി. കാരണം അയാളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം അവൻ പോലും അപ്പോൾ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു….
അച്ഛാ എന്താ പറ്റിയത് എന്നോട് പറ ദേഷ്യം കൊണ്ട് വികർണനും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി തന്റെ അച്ഛനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആദ്യമായിട്ടാണ് അവൻ കാണുന്നത് അതിന്റെ ഒരു അമ്പരപ്പ് അവന്റെ മുഖത്തും ഉണ്ടായിരുന്നു…
നീ അല്പസമയം പുറത്തിരിക്ക വികർണ്ണ എനിക്കൊന്ന് തനിച്ചിരിക്കണം…
അച്ഛാ അത്….അവൻ എന്തോ പറയുവാൻ വന്നതും വീണ്ടും ഭൈരവന്റെ ശബ്ദം അവിടെ ഉയർന്നു..
ഹ്മ്മ്മ് പോകുവാനാണ് പറഞ്ഞത് 🔥
എന്തുകൊണ്ടൊ പിന്നീട് ഭൈരവനോട് സംസാരിക്കുവാൻ വികർണനും തോന്നിയില്ല അവൻ കാറ്റുപോലെ പുറത്തേക്ക് ഇറങ്ങിപ്പോയി…
എങ്ങനെ എങ്ങനെ ഇത് സംഭവിച്ചു…. ലളിത എന്റെ ലളിതാ…. ആാാാ!!!! ഭൈരവനെ ചതിച്ചവർ ആരും ജീവിച്ചിരിക്കുവാൻ ഈ ഞാൻ അനുവദിക്കില്ല…. എന്നെ ചതിച്ചവരുടെ അന്ത്യം കണ്ടിട്ടെ ഈ ഞാൻ അടങ്ങുകയുള്ളൂ…
വിടില്ല വിടില്ല…. ആാാാാ!!!!!!!!!
കാറിൽ നിന്നും അബി ഇറങ്ങുന്നത് കണ്ടതും നന്ദന ഓടിവന്ന അവനെ ഇറുകെ കെട്ടിപ്പുണർന്നു…
ഏട്ടാ!!!
എന്താണ് നന്ദൂട്ടി വലിയ സന്തോഷത്തിൽ ആണല്ലോ?
അഭി തന്റെ അനിയത്തിയായ നന്ദുവിന്റെ കവിളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് ചോദിച്ചു..
അത് അത് പിന്നെ അച്ഛൻ ഒന്നും പറഞ്ഞില്ലേ ഏട്ടനോട്…
അതൊന്നും പറയാത്തതാണ് നല്ലത് എന്റെ ഫോണും സിം ഒക്കെ കഴിഞ്ഞ ആഴ്ച നഷ്ടപ്പെട്ടുപോയി.. പിന്നെ പുതിയ സിം ഒക്കെ വാങ്ങുവാൻ ഞാൻ മുതിർന്നില്ല അവിടെ ഓഫീസിലാണെങ്കിൽ ഒരുപാട് തിരക്കും…എങ്ങനെയെങ്കിലും എല്ലാം കഴിഞ്ഞ് ഒന്ന് നാട്ടിൽ തിരിച്ചെത്തിയാൽ മതി എന്നായി അതുകൊണ്ട് ആരെയും വിളിച്ചില്ല അച്ഛനോട് ലാൻഡ് ലൈൻ രണ്ടു വാക്ക് പറഞ്ഞു വെച്ചിരുന്നു.. അന്ന് അവസാനമായി വിളിച്ചപ്പോൾ അപ്പച്ചി ഒരു പ്രൊപ്പോസൽ മുന്നോട്ടു വെച്ച കാര്യം അച്ഛൻ പറഞ്ഞത്..
അല്ല എന്തായി ആ കാര്യം…
അതൊക്കെ പറയുവാൻ ഉണ്ടെങ്കിൽ ഒരുപാട് ഉണ്ട് ഏട്ടൻ ഒന്ന് വന്നേ വന്ന കാലിൽ ഇങ്ങനെ നിൽക്കാതെ..
അബിയുടെ കൈപിടിച്ച് നന്ദന അകത്തേക്ക് കയറുമ്പോൾ കണ്ടു മിത്ര ഒരു ഓരത്തായി മാറി നിൽക്കുന്നത്..
അവളെ കണ്ടതും അബിയുടെ കണ്ണുകൾ ഒന്ന് വിടർന്നു…
അബി മിത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചതും മിത്രയും അവനെ നോക്കി ഒന്ന് ചിരിച്ചു….
എന്തുകൊണ്ടൊ മിത്രക്ക് പിന്നെ അവിടെ നിൽക്കുവാൻ തോന്നിയില്ല അവൾ വേഗം അവിടെനിന്നും നടന്നകന്നു… അബിയെ കാണുമ്പോൾ അവന്റെ കണ്ണുകളെ തിളക്കം കാണുമ്പോൾ ഇത്രയ്ക്ക് വല്ലാത്തൊരു അസ്വസ്ഥതയാണ് പണ്ടും ഇന്നും…
ഈ സമയം മിത്ര നടന്നകന്നു പോകുന്നത് തിളങ്ങുന്ന കണ്ണുകളോടെ അബി നോക്കി നിൽക്കുന്നുണ്ടായിരുന്നു….
തുടരും..
