ചട്ടി ചോറ് ഇത്രയും രുചികരമായിരുന്നോ

നിങ്ങൾ ചട്ടി നെയ്‌ച്ചോറ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ വിഭവങ്ങൾ ഒരുമിച്ചു തയ്യാറാക്കി കൊണ്ടാണ് ഈ ചട്ടി ചോറ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇനി പരിപ്പ് കറിക്കായി അര കപ്പ് മസൂർ ദാൽ നല്ല പോലെ കഴുകിയ ശേഷം കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും, 3 പച്ചമുളകും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ശേഷം ഒരു കപ്പ് കപ്പ് തേങ്ങയിൽ അര ടീസ്പൂൺ ജീരകവും, അരച്ചെടുക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത മിക്സിനെ വെന്തുവന്ന പരിപ്പിലേക്ക് ചേർത്ത് ചൂടാക്കുക. ശേഷം വെളിച്ചെണ്ണയിൽ കടുകും, വറ്റൽമുളകും, കറിവേപ്പിലയും താളിച് കറിയിലേക്ക് ചേർക്കുക. ശേഷം കുറച്ചു പപ്പടവും പൊരിച്ചെടുക്കുക. ശേഷം ചിക്കൻ മസാല തേച്ചെടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക.

 

ഇനി നെയ്‌ച്ചോറ് തയ്യാറാക്കാനായി 3 കപ്പ് ജീരകശാല അരി കഴുകി എടുക്കുക. ശേഷം അരിയെ 15 മിനിറ്റോളം കുതിർത്തി എടുക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. എന്നിട്ട് നെയ്യിലേക്ക് കുറച്ചു കാഷ്യൂവും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് കുറച്ചു ഗ്രാമ്പുവും, ഏലക്കായും, ഒരു പീസ് പട്ടയും, ഒരു ബേ ലീഫും ചേർത്ത് വറുക്കുക. ശേഷം അതിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് നാലര കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക.

ശേഷം വെള്ളത്തിലേക്ക് ഒരു നാരങ്ങാ നീര് ചേർത്തിളക്കുക. ഇനി വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം കുതിർത്തി വെച്ചിട്ടുള്ള അരി ചേർത്തിളക്കുക. ഇനി അടച്ചു വെച്ച് അരി വേവിച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് കുറച്ചു നെയ്യ് തടകി കൊടുക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ലെയർ നെയ്‌ച്ചോറ് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് കുറച്ചു പരിപ്പ് കറി ഒഴിക്കുക. ഇനി അതിന്റെ മുകളിലേക്ക് എല്ലാ കറികളും സൈഡിലായി വെച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ടി ചോറ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചട്ടി ചോറ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page