ഈ സമയം മിത്രയുടെ മുറിയിൽ മിത്ര കുളിച്ച് ഫ്രഷായി വസ്ത്രം മാറി ബെഡിൽ കിടന്നുകൊണ്ട് നേരത്തെ രുദ്രൻ തന്റെ കൈകളിലായി നൽകിയ തന്റെ അരഞ്ഞാണം നോക്കി കിടക്കുകയായിരുന്നു ..
നേരത്തെ ഇരുവരും കടന്നുപോയ ആ മനോഹര നിമിഷം ഓർമ്മയിലേക്ക് വന്നതും മിത്രയിൽ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു…
അവൾ പോലും അറിയാതെ അവളുടെ മുഖം ചുവന്നു തുടുത്തുപോയി.
പിറ്റേന്ന് രാവിലെ മിത്ര വെറുതെ ഇടനാഴിയിലൂടെ നടക്കുകയാണ് പക്ഷേ അപ്പോഴും അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ രുദ്രനെ തേടുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് മുൻപിലേക്ക് വൈഭവ് വന്നുനിന്നത്..
അവനെ കണ്ടതും അന്നത്തെ ആ ഭയപ്പെടുത്തുന്ന രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ രുദ്രൻ പറഞ്ഞു അറിഞ്ഞതുമൂലം അവൾക്ക് വല്ലാതെ ഭയം തോന്നി.
ഈ സമയം മിത്രയേ കണ്ടതും വൈഭവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..
മിത്രയുടെ ഭയത്തോടെയുള്ള നോട്ടം കണ്ടെത്തും വൈഭവ് ഒരു വഷളൻ ചിരിയോടെ അവളോട് പറഞ്ഞു..
ഹായ് മിത്രക്കുട്ടി.. എല്ലാവരും പറഞ്ഞു എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടാകും അല്ലേ.. ആക്ച്വലി അന്ന് രാത്രി ശരിക്കും നിന്നെ മിസ്സായി പോയതാണ്.. ഇല്ലെങ്കിൽ നീ ഇപ്പോൾ ഈ വൈഭവിന്റെ സ്വന്തമായേനെ..
ഇനിയിപ്പോൾ വളഞ്ഞ കളികൾ ഒന്നും വേണ്ട… സൂരജിനോട് ഞാൻ ചോദിക്കട്ടെ നിന്നെ എനിക്ക് വിവാഹം കഴിച്ചു തരുമോ എന്ന്.. അത്രയ്ക്ക് കൊതിയാടി എനിക്ക് നിന്നെ കാണുമ്പോൾ…
വൈഭവ് അല്പം കൂടെ മിത്രയുടെ അടുക്കലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു..
ച്ചേ!!!അവൾ അറപ്പോടെ മുഖം തിരിച്ചു…വൈഭവ് തന്റെ അടുക്കലേക്ക് ചേർന്നു നിൽക്കുന്നത് കണ്ടതും മിത്ര പേടിച്ചുകൊണ്ട് രണ്ടടി പിറകോട്ടേക്ക് മാറിനിന്നു..
പിന്നീട് ഒരു നിമിഷം പോലും അവൾക്ക് അവിടെ നിൽക്കുവാൻ തോന്നിയില്ല.. അവൾ പിന്തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് വൈഭവ് അവളുടെ കയ്യിൽ കയറി പിടിച്ചത്..
ഹാ അതെന്ത് പോക്കാ മിത്രക്കുട്ടി ഏട്ടൻ ചോദിച്ചതിനുള്ള മറുപടി താ..
നിനക്കുള്ള മറുപടി ഞാൻ തന്നാൽ മതിയോ വൈഭവെ
മിത്ര തിരിഞ്ഞു പിറകിലേക്ക് നോക്കിയതും മുന്നിൽ മുറുകിയ മുഖത്തോടെ ദേഷ്യം കൊണ്ട് കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് സംഹാര രൂപനായി നിൽക്കുന്ന രുദ്രനെ കണ്ടതും വൈഭവ് അറിയാതെ തന്നെ മിത്രയുടെ കൈകളെ വിട്ടുപോയി…
വൈഭവിനെ നോക്കിക്കൊണ്ട് തന്നെ രുദ്രൻ തന്റെ മീശ ഒന്ന് തടവി.. താഴ്ത്തിയിട്ട കസവിന്റെ മുണ്ട് ഒന്ന് മടക്കി കുത്തി അവൻ വൈഭവിന്റെ അടുക്കലേക്ക് നടന്നു നീങ്ങി..
ഹ്മ്മ്മ് പൊക്കോ ഇവനുള്ള മറുപടി ഞാൻ കൊടുത്തോളാം
മിത്രയെ നോക്കി രുദ്രൻ അങ്ങനെ പറഞ്ഞതും അവനെ നോക്കി തലയാട്ടിക്കൊണ്ട് അവൾ വേഗം അവിടെ നിന്നും നടന്നകന്നു..
ഈ സമയം വൈഭവ് എങ്ങോട്ടോടണം എന്നറിയാതെ അവിടേക്കും ഇവിടേക്കും നോക്കുന്നുണ്ടായിരുന്നു..
സൂരജ് അല്ല രുദ്രൻ എന്ന വൈഭവിന് നല്ലോണം അറിയാം അതിന്റെ ഒരു ഭയം അവന്റെ കണ്ണുകളിൽ അപ്പോൾ കാണാൻ ഉണ്ടായിരുന്നു..
ഇടതുവശത്തേക്കും വലതു വശത്തേക്കും നോക്കി നേരെ മുന്നോട്ട് നോക്കിയതും വൈഭവ് ശ്വാസം എടുക്കാൻ പോലും മറന്നുപോയി കാരണം തന്റെ തൊട്ടടുത്ത് ഒരു ഇഞ്ച് വ്യത്യാസത്തിൽ മുറുകിയ മുഖത്തോടെ തന്നെ കൊല്ലുവാൻ പാകത്തിൽ നിൽക്കുന്ന രുദ്രനെ കണ്ടതും വൈഭവിന്റെ കണ്ണിൽ ഭയത്തിന്റെ അലയോലികൾ കാണാമായിരുന്നു..
രുദ്രൻ തന്റെ രണ്ടു വശത്തേക്കും മാറിമാറി നോക്കിക്കൊണ്ട് തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പിച്ചു കൊണ്ട് വൈഭവിനോട് ആയി ചോദിച്ചു..
നിന്നോട് ഞാൻ ഇതിനു മുന്നേയും പറഞ്ഞതല്ലേ വൈഭവ് മിത്രയുടെ അടുക്കലേക്ക് നിന്റെ ദുഷിച്ച കണ്ണുകൾ കൊണ്ട് ഒരു നോട്ടം പോലും അവളെ നോക്കരുത് എന്ന് എന്നിട്ട് നീ..
ആദ്യം ശാന്തതയുടെയും അവസാനമായപ്പോൾ മുറുകിയ മുഖത്തോടെയും രുദ്രൻ അത് ചോദിച്ചു കഴിഞ്ഞതും വൈഭവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു…
ആാാാാ!!! വേണ്ട രുദ്ര വിടു വേണ്ട!!!
അലറി കരഞ്ഞുകൊണ്ട് വൈഭവ് രുദ്രന്റെ കൈ തന്റെ അടിനാഭിക്ക് താഴെ നിന്നും എടുത്തു മാറ്റുവാൻ ഒരു പാഴ് ശ്രമം നടത്തി നോക്കിയെങ്കിലും വേദന കൊണ്ട് അവൻ പുളഞ്ഞു പോയി..
രുദ്രൻ വൈഭവിന്റെ ശരീരത്തിൽ നിന്നും കൈകൾ എടുത്തു മാറ്റി ഇരുവശത്തേക്ക് മാറിമാറി ഒന്നു നോക്കി ഈ സമയം കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വൈഭവ് ആഞ്ഞു ശ്വാസം വലിക്കുകയായിരുന്നു വേദന കൊണ്ട് അവന്റെ മുഖം ചുടങ്ങുന്നുണ്ടായിരുന്നു പെട്ടെന്നാണ് രുദ്രൻ വൈഭവിന്റെ മുഖം പൊത്തി പിടിച്ചത്..
മേലിൽ ഇനി മിത്രയുടെ ദേഹത്തെങ്ങാൻ നിന്റെ വൃത്തികെട്ട കൈ പതിഞ്ഞു എന്ന് ഞാൻ അറിഞ്ഞാൽ..
ടക്….
മ്മ്മ്മ്മ്മ്മ്!!!!!
മിത്രയുടെ ദേഹത്ത് തൊട്ട വൈഭവിന്റെ വലതുകൈയിലെ വിരലുകൾ നാലും രുദ്രൻ തിരിച്ചൊടിച്ചു കളഞ്ഞു..
രുദ്രൻ തന്റെ കൈകൾ കൊണ്ട് വൈഭവിന്‍റെ വായ പൊത്തിയതുകൊണ്ട് തന്നെ പുറത്തേക്ക് അവന്റെ അലറിക്കരച്ചിൽ കേട്ടില്ല പകരം മൂളൽ മാത്രമാണ് കേട്ടുകൊണ്ടേയിരുന്നത്..
ഒടിഞ്ഞു തൂങ്ങിയ കൈകളോടെ ഒപ്പം അടിനാഭിയിൽ നിന്നും വരുന്ന വേദന കൊണ്ട് പുളഞ്ഞ് വൈഭവ് നിലത്ത് തന്നെ ചുരുണ്ടു കൂടിപ്പോയി..
ഈ സമയം രുദ്രൻ കുനിഞ്ഞ് ഇരുന്നുകൊണ്ട് വേദനയിൽ പുളയുന്ന വൈഭവിനെ നോക്കി മുറുകിയ മുഖത്തോടെ പറഞ്ഞു”
“ഇത് നിനക്കുള്ള അവസാന വാണിംഗ് ആണ്.. ഇനിയും നിന്റെ തന്തയില്ലാത്തരം കൊണ്ട് മിത്രയുടെ അടുക്കലേക്ക് നീ ചെന്നു എന്ന് ഞാൻ അറിഞ്ഞാൽ..
അത്രയും നേരം മുറുകിയ മുഖത്തോടെ വൈഭവിനോട് പറഞ്ഞു നിന്ന രുദ്രന്റെ മുഖത്ത് നിമിഷനേരം കൊണ്ട് ആണ് വാന്യതയാർന്ന പുഞ്ചിരി വിടർന്നത്..
അവന്റെ വന്യത കളിയാടുന്ന മുഖത്തേക്ക് നോക്കുമ്പോൾ വൈഭവിന് തന്റെ തൊണ്ട വറ്റി വരുള്ളുന്നത് പോലെ തോന്നി പക്ഷേ അപ്പോഴും പകയുടെ ചെറിയ കനൽ വൈഭവിന്റെ മനസ്സിൽ രുദ്രന് വേണ്ടി കെടാതെ കിടപ്പുണ്ടായിരുന്നു…
നന്ദൂട്ടിയെ നിന്നോട് ഞാനൊരു കാര്യം ചോദിച്ചാൽ തുറന്നു പറയുമോ..
അതിനെന്താ മിത്രേ നീ ചോദിച്ചോ തന്റെ കയ്യിൽ ഉള്ള മൂവാണ്ടൻമാങ്ങാ നക്കിക്കൊണ്ട് നന്ദന മിത്രയോടായി പറഞ്ഞു..
അത് അത് പിന്നെ നീ സൂരജേട്ടനോട് നിന്റെ പ്രണയം പറഞ്ഞപ്പോൾ എന്തായിരുന്നു ഏട്ടന്റെ പ്രതികരണം.. മിത്ര ആകാംക്ഷയോടെ നന്ദനയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
.. പെട്ടെന്ന് എന്തോ ഓർത്ത പോലെ നന്ദന തന്റെ തല ഒന്ന് കുടഞ്ഞു..
നന്ദൂട്ടി നീ എന്താ ആലോചിക്കുന്നത് പറ.. മിത്ര ചിണുങ്ങി കൊണ്ട് നന്ദനയോടായി പറഞ്ഞു..
അങ്ങനെ ഓർക്കാൻ മാത്രം ഒന്നുമില്ല കൈവീശി സൂരജേട്ടന്റെ കയ്യിൽ നിന്നും എന്റെ മുഖത്ത് നന്നായിട്ട് ഒന്ന് കിട്ടി.. അതായിരുന്നു എന്റെ പ്രണയത്തിന് എനിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം.. മാങ്ങ നക്കി കൊണ്ട് തന്നെ നന്ദന ഒരു നിർവികാരതയോടെ പറഞ്ഞു..
അത്രയും നേരം വിടർന്ന കണ്ണുകളോടെ കേട്ടിരുന്ന മിത്രയുടെ മുഖം ഫ്യൂസ് പോയ ബൾബ് പോലെയായി..
പെട്ടെന്ന് എന്തോ കത്തിയത് പോലെ നന്ദന മിത്രയോട് ചോദിച്ചു
“അല്ല നീ ഇപ്പോൾ പ്രണയത്തെ കുറിച്ച് പറയുവാൻ ഉണ്ടായ ചേതോവികാരം”
അ..അത് പി…പിന്നെ..
നിന്നോട് വിക്കാൻ അല്ല പറഞ്ഞത് മണി മണി ആയിരുന്നു ചേച്ചിയോട് ഉള്ള കാര്യം അങ്ങ് തുറന്നുപറഞ്ഞോ
നന്ദനയോട് ഇനിയൊന്നും ഒളിച്ചുവെക്കാൻ പറ്റില്ല എന്ന് തോന്നിയതും മിത്ര അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
രുദ്രേട്ടൻ..
അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന നന്ദനയുടെ അപ്പോഴത്തെ മുഖത്തെ ഭാവം എന്താണെന്ന് ആർക്കും നിർവജിക്കാൻ പറ്റില്ലായിരുന്നു കയ്യിലുണ്ടായിരുന്ന മാങ്ങ തെറിച്ചു നിലത്തേക്ക് വീണു പോയത് പോലും അവൾ അറിഞ്ഞില്ല..
തന്നെത്തന്നെ നോക്കി കണ്ണുകൾ ഉരുട്ടി നിൽക്കുന്ന നന്ദനെ കണ്ടതും മിത്ര അവളെ ഒന്ന് തട്ടിയതും ബോധം മറഞ്ഞു അവളതാ കിടക്കുന്നു വെറും തറയിൽ ..
അയ്യോ നന്ദൂട്ടി നന്ദനെ എടി മോളെ എഴുന്നേൽക്ക്… നന്ദുട്ടി..
ഞെട്ടി എഴുന്നേറ്റു നന്ദന മിത്രയേ നോക്കി കൊണ്ട് പറഞ്ഞു
“മിത്രേ ഞാൻ ഇപ്പോൾ ഒരു സ്വപ്നം കണ്ടു നീ രുദ്രേട്ടനെ പ്രണയിക്കുന്നു എന്ന്..
ഹാ… ഹാ.. ഹാ…
എന്ത് നല്ല നടക്കാത്ത സ്വപ്നം അല്ലേ ഹാ.. ഹാ.. ഹാ..
നന്ദനയ്ക്ക് ചിരിച്ചിട്ട് തന്റെ വയറെല്ലാം വേദനിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട മിത്ര അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു..
നീയങ്ങനെ ചിരിക്കുകയോന്നും വേണ്ട അത് സ്വപ്നം അല്ല ഞാൻ സത്യം പറഞ്ഞതാ എനിക്ക് രുദ്രേട്ടനെ ഇഷ്ടമാ ഞാൻ രുദ്ര ദേവിനെ പ്രണയിക്കുന്നു
എന്താ!!!!
ഒരു അലർച്ചയോടെ നന്ദന ചാടി എഴുന്നേറ്റു നിന്നുകൊണ്ട് മിത്രയോട് ചോദിച്ചു..
പക്ഷേ മിത്ര നന്ദനയുടെ മുഖത്തേക്ക് നോക്കുവാൻ കഴിയാതെ തല കുമ്പിട്ടു നിന്നു..
കുറെ സമയമായി താടിക്കും കൈയും കൊടുത്ത് നന്ദന എങ്ങോട്ടോ നോക്കിയിരിക്കുന്നു ഇതുവരെ മിത്രയേ ഒന്ന് നോക്കി സംസാരിക്കുക കൂടെ ചെയ്തിട്ടില്ല..
എന്താ നന്ദൂട്ടി എത്ര നേരമായി ഞാൻ നിന്റെ അടുക്കൽ ഇങ്ങനെ ഇരിക്കുന്നു നീ എന്തെങ്കിലും ഒന്ന് പറ..
നന്ദന മിത്രയെ ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു..
അല്ല മിത്രേ, നിനക്ക് ഈ ലോകത്ത് ആ വെട്ടുപോത്തിനെ മാത്രമേ പ്രണയിക്കാൻ കിട്ടിയുള്ളൂ..
ഒരു നിമിഷം ആ അലർച്ച ഓർമ്മയിലേക്ക് വന്നതും നന്ദന തന്റെ തല ഒന്ന് കുടഞ്ഞുകൊണ്ട് മിത്രയോടായി പറഞ്ഞു..
എന്റെ പൊന്നു മോളെ വല്യേട്ടനെ പ്രണയിക്കുന്നതും ഓടുന്ന വണ്ടിക്ക് തല വയ്ക്കുന്നതും ഒരുപോലെയാണ് അതുകൊണ്ട് നീ ദയവുചെയ്ത് നിന്റെ പ്രണയം മുളയിൽ നുള്ളുന്നത് അല്ലേ നല്ലത്..
അത്രയും നേരം എല്ലാം തമാശ രൂപേണ കേട്ടുകൊണ്ടിരുന്ന മിത്രയുടെ മുഖം മാറി..
അല്പം ഗൗരവത്തോടെ മിത്ര നന്ദനയോടു ചോദിച്ചു “ഈ ചോദ്യം ഞാൻ നിന്നോട് തിരിച്ചു ചോദിച്ചാൽ നീ സൂരജ് ഏട്ടനെ വിട്ട് മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കുകയും പ്രണയിക്കുകയും ചെയ്യുമോ നന്ദന”..
സത്യത്തിൽ അതിന് നന്ദനയ്ക്ക് തിരിച്ചൊരു മറുപടി പറയാൻ ഇല്ലായിരുന്നു.. ഇല്ല ഒരിക്കലും സൂരജേട്ടൻ അല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരാളും ഉണ്ടാകില്ല എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു കൊണ്ടേയിരുന്നു..
ഹ്മ്മ്മ്മ് നിനക്ക് ഒരു രുദ്രേട്ടനെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാൻ തടസ്സം നിൽക്കുന്നില്ല പക്ഷേ ഇടഞ്ഞുനിൽക്കുന്ന കൊമ്പനെ നീ എങ്ങനെ വരുത്തിയിലാക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത് താടിക്ക് കൈയും കൊടുത്തുകൊണ്ട് വീണ്ടും നന്ദന മിത്രയുടെ മുഖത്ത് നോക്കി ചോദിച്ചു..
അല്ല അതൊക്കെ അവിടെ നിൽക്കട്ടെ എങ്ങനെയാണ് നിനക്ക് രുദ്രേട്ടനോട് പ്രണയം തോന്നിയത്.. അതിനുമാത്രം ആ കാട്ടാളൻ എപ്പോഴാണ് നിന്നോട് സൗമ്യമായി പെരുമാറിയത് എന്റെ വീക്ഷണകോണകത്തിൽ അങ്ങനെ ഒരു സംഭവം നടന്നതായി പോലും ഓർമ്മയില്ല.
കോണകം അല്ലേടി കോണ്..
ഹാ അതെന്തെങ്കിലും ആകട്ടെ അതല്ലല്ലോ ഇവിടുത്തെ വിഷയം നീ കാര്യത്തിലേക്ക് വാ..
അപ്പോഴേക്കും ഇരുവരും നടന്നു കുളക്കടവിന്റെ അടുത്ത് എത്തിയിരുന്നു..
മറപ്പുരയുടെ വാതിൽ തുറന്ന് ഇരുവരും അകത്തേക്ക് കയറി…
കുളത്തിന്റെ ഏറ്റവും താഴത്തെ പടിയിലിരുന്ന് മിത്ര തന്റെ കാലുകൾ കുളത്തിലേക്ക് ഇറക്കി വെച്ചു.. പിന്നീട് പടിക്കെട്ടിലായി പതിയെ കിടന്നുകൊണ്ട് മുകളിലത്തെ ആകാശം നോക്കിക്കൊണ്ട് നന്ദനയോടായി പറഞ്ഞു..
അങ്ങനെ ചോദിച്ചാൽ..
ഇന്നലെ ആ പെരുമഴയത്ത് തങ്ങൾക്കിടയിൽ നടന്ന ആ ചെറിയ പ്രണയപൂർവമായ നിമിഷങ്ങൾ ഓർമ്മയിൽ വന്നതും മിത്രയുടെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി വിടർന്നു…
എങ്കിലും അത് മറച്ചു വെച്ചു കൊണ്ട് മിത്ര നന്ദനയോടായി പറഞ്ഞു..
അങ്ങനെ ചോദിച്ചാൽ അത് എനിക്കറിയില്ല നന്ദന എങ്ങനെയോ എപ്പോഴോ ഞാൻ രുദ്രേട്ടനെ പ്രണയിച്ചു പോയി…
പക്ഷേ എന്റെ മനസ്സിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം എന്താണെന്ന് തിരിച്ചറിഞ്ഞത് ഞാൻ ഇന്നലെ ആയിരുന്നു..
എങ്ങനെ നന്ദന ആകാംക്ഷപൂർവ്വം അവളുടെ മുഖത്ത് നോക്കി ചോദിച്ചു..
അത്.. നാണത്തോടെ അത്രയും പറഞ്ഞതും പെട്ടെന്ന് താൻ എന്താണ് പറയുവാൻ പോകുന്ന ചിന്ത വന്നതും മിത്ര പറഞ്ഞു..
അ…അത് ഇന്നലെ വൈഭവേട്ടന്റെ അവസ്ഥയ്ക്ക് രുദ്രേട്ടൻ ആയിരുന്നല്ലോ കാരണം… അങ്ങനെ അങ്ങനെ ബാക്കി പറയാതെ മിത്ര തന്റെ കണ്ണുകൾ ഇരുവശത്തേക്ക് നോട്ടം പായിച്ചു കള്ളം പിടിക്കപ്പെടുമോ എന്നുള്ള ഭയം അവളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു..
ഹ്മ്മ്മ്മ് ശരി ശരി ഞാൻ വിശ്വസിച്ചു..
പക്ഷേ എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നതുപോലെ… അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് നന്ദന മിത്രയുടെ മുഖത്തേക്ക് നോക്കി..
ഒരു നാറലുമില്ല സത്യമാണ് എനിക്ക് രുദ്രേട്ടനെ ഇഷ്ടമാണ് അത് നീ പറയുന്നതുപോലെ ഒരു ഇൻഫെറ്റുവേഷൻ ഒന്നുമല്ല..
ഇതാണ് പ്രണയം നന്ദന പ്രണയത്തിന് അങ്ങനെ എപ്പോഴും ഒരേ ഭാവമല്ല ഒരാൾക്ക് ഒരാളോട് പ്രണയം തോന്നാൻ പലപല സന്ദർഭങ്ങൾ ഉണ്ട് പല പല ഭാവങ്ങളുണ്ട്..
ഒരു നിമിഷം മിത്രയുടെ മനസ്സിലേക്ക് താൻ ആദ്യമായി രുദ്രനെ കണ്ടത് മുതൽ ഇന്നലെ രാത്രി വരെയുള്ള സംഭവവികാസങ്ങൾ മിന്നി മാഞ്ഞുപോയി..
തുടരും
