രുദ്രാക്ഷം 49*

*രുദ്രാക്ഷം 49*
” അയ്യോ എന്റെ മോനെ വിടടാ അച്ഛാ ഒന്ന് പറ അവനോട് വിടാൻ അയ്യോ എന്താ നിങ്ങൾ എല്ലാവരും നോക്കി നിൽക്കുന്നത്.. എന്റെ കുഞ്ഞ്” ശ്രീദേവിയുടെ നിലവിളിയാണ് എല്ലാവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

മുത്തശ്ശൻ തമ്പുരാൻ മുന്നോട്ടേയ്ക്ക് തന്റെ വടിയും കുത്തിപ്പിടിച്ച് വന്നുകൊണ്ടു   രുദ്രനോടായി പറഞ്ഞു…

രുദ്ര അവനെ വിട്…

വിടാനല്ലേ പറഞ്ഞത്!!!!

മുത്തശ്ശന്റെ ആജ്ഞാപനം കേട്ടതും രുദ്രൻ അദ്ദേഹത്തെ നോക്കിക്കൊണ്ട് വൈഭവിനെ പിടിച്ച് ഒരൊറ്റ തള്ളായിരുന്നു..

അവൻ മുഖം അടിച്ചുകൊണ്ട് നിലത്തേക്ക് വീണുപോയി. കൈ രണ്ടും അപ്പോഴേക്കും ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്നു…

ദേഷ്യത്തോടെ പിന്തിരിഞ്ഞു നോക്കിയാ രുദ്രൻ കാണുന്നത് കണ്ണുനിറച്ച് ഒരു മരവിച്ച അവസ്ഥയിൽ നിൽക്കുന്ന മിത്രയെയാണ്..

രുദ്രൻ ഓടി മിത്രയുടെ    അടുക്കലേക്ക് നടന്നു ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും സത്യത്തിൽ അപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്..

അവളെ പിടിച്ച് നിലത്തേക്ക് ഇരുത്തി അവനും മുട്ടുകുത്തിയിരുന്നു കൊണ്ട് വൈഭവിന്റെ  മുടിയിൽ പിടിച്ച് വലിച്ചതും വൈഭവിൽ നിന്നും വേദന കൊണ്ട് ചെറിയൊരു ശബ്ദം മാത്രമേ പുറത്തേക്ക് വന്നുള്ളൂ…

ആ…. ഹ്….

കാത് തുറന്നു കേട്ടോ  വൈഭവ് നിന്റെ ഈ പുഴുത്ത നാവുകൊണ്ട് മേലിൽ ഇവളെയോ സൂരജിനെയൊ  കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ തൃക്കോട്ട് കോവിലകത്ത് പിന്നെ നിന്നെ ഇനി ആരും കാണില്ല നിന്റെ അടിയന്തരം ആയിരിക്കും എല്ലാവരും കൂടി പിന്നെ കൊണ്ടാടുക… മേലിൽ ഇപ്പോൾ പറഞ്ഞത് പോലെ എങ്ങാനും ഇനി നിന്റെ നാവിൽ നിന്നും വീണാൽ…ഇപ്പോൾ നിന്റെ കൈകൾ മാത്രമേ   ഒടിഞ്ഞിട്ടുള്ളൂ പക്ഷേ ഇനി നിന്നെ ഞാൻ ഉറക്കി കിടത്തും എന്നെന്നേക്കുമായി അതെപ്പോഴും നിന്റെ ഓർമ്മയിൽ വേണം കേട്ടോടാ നാ ***മോനെ…

  വൈഭാവിന്റെ  മുഖത്തിനോട് തന്റെ മുഖം അടിപ്പിച്ചു വച്ചുകൊണ്ട്  പല്ലുകൾ ഞെരിച്ചു ശബ്ദം താഴ്ത്തി അവനോടായി പറഞ്ഞു  രുദ്രൻ ..

ഈ സമയം നിലത്തിരിക്കുന്ന മിത്രയെ പിടിച്ചു  സൂരജ് എഴുന്നേൽപ്പിച്ച് അവന്‍റെ അടുക്കലേക്ക് ചേർത്തു നിർത്തി..

അതേസമയം ഒന്നും കൂടെ താഴേക്ക് കുനിഞ്ഞിരുന്നു വൈഭവിന്റെ ചെവിയിലായി ഒരു സ്വകാര്യം പോലെ പറഞ്ഞു രുദ്രൻ…

മിത്ര അവളുടെ മേലെങ്ങാനും നിന്റെ  ഈ ദുഷിച്ച കണ്ണു ഒരിക്കൽ കൂടി പതിയുവാൻ പാടില്ല അങ്ങനെ വല്ലതും സംഭവിച്ചാൽ  അത് നീ കാലനെ സ്വയം ക്ഷണിക്കുന്നതിന് തുല്യമായിരിക്കും…

സത്യത്തിൽ  രുദ്രൻ പറഞ്ഞതിന്റെ അർത്ഥം വൈവിന് മനസ്സിലായിട്ടില്ലായിരുന്നു ബോധം മറഞ്ഞു വീഴുമ്പോഴും വൈഭv കാണുന്നുണ്ടായിരുന്നു രുദ്രന്റെ തീക്ഷ്ണതയേറെ കണ്ണുകളെ.. 

പിന്നീട് എന്തുകൊണ്ടൊ അവിടെ പിന്നെ നിൽക്കുവാൻ  രുദ്രനു തോന്നിയില്ല അവൻ അതിവേഗത്തിൽ തന്നെ പുറത്തേക്കിറങ്ങി പോയി..

ഈ സമയം ശ്രീദേവി എങ്ങനെയോ നടന്ന് ബോധമില്ലാതെ കിടക്കുന്ന വൈഭവിന്റെ അടുക്കലേക്ക് ചെന്ന് പൊട്ടിക്കരഞ്ഞു..

അയ്യോ അച്ഛാ അച്ഛൻ കണ്ടില്ലേ എന്റെ തങ്കക്കുടം പോലുള്ള മോനെ എന്താ  ആ ദ്രോഹി ചെയ്തതെന്ന്.. അവനെ ഇനി ഒരു നിമിഷം പോലും ഈ തറവാട്ടിൽ നിർത്തുവാൻ പറ്റില്ല പാടിയടച്ച് പിണ്ഡം വയ്ക്കുകയാണ് വേണ്ടത്.. അതിനുമാത്രം ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത് തന്തയും തള്ളയും ആരാന്ന് അറിയാത്ത ഒരുത്തിയെ എന്റെ മോന് വേണ്ടി വിവാഹം ആലോചിച്ചാണോ ഞാൻ ചെയ്ത തെറ്റ്..

ശ്രീദേവി തന്റെ നടുവിന്റെ വേദന പോലും മറന്നു കൊണ്ട് അലറിക്കൊണ്ട് തന്റെ അച്ഛനായ തമ്പുരാനോട് ചോദിച്ചു..

..

ഒരു നിമിഷം ശ്രീദേവി അടക്കം എല്ലാവരും തരിച്ചു നിന്നു മുൻപിലേക്ക് നോക്കിയതും കണ്ടു ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന  രാജശേഖര വർമ്മയെ ..
വിശ്വാസം വരാതെ ശ്രീദേവി  രാജശേഖര വർമ്മയെ  തന്നെ നോക്കി നിന്നു..

ഏട്ടാ ഏട്ടൻ എന്നെ  അടിച്ചുവല്ലേ അതും എവിടെ നിന്നൊ വലിഞ്ഞു കയറി വന്ന തന്തയും തള്ളയും ആരാണെന്ന് അറിയാത്ത ഒരു പെണ്ണിനു വേണ്ടി…

മിണ്ടിപ്പോകരുത് ശ്രീദേവി  നീ..

ഇനി എന്റെ മകളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഇനിയും എന്റെ കയ്യിൽ നിന്നും വാങ്ങിക്കൂട്ടും നീ…

ശേഖരൻ വിറച്ചുകൊണ്ട് ശ്രീദേവിയോട് പറഞ്ഞു..

ഓഹോ!!!! എന്നാൽ എനിക്ക് അതൊന്നു കാണണമല്ലോ.. സത്യത്തിൽ ഈ ഒരുമ്പെട്ട പെണ്ണ് ഈ തറവാട്ടിൽ വന്നതിനുശേഷം ആണ് എന്റെ മോന്റെ കഷ്ടകാലം തുടങ്ങിയത് എപ്പോൾ നോക്കിയാലും ഓരോരോ അപകടത്തിൽ ചെന്ന് ചാടും.. എന്ത് കണ്ടകശനിയും കൊണ്ടാണോ ഇവൾ ഈ വീട്ടിലേക്ക് കയറി വന്നത്..

ശ്രീദേവി വെറുപ്പോടെ മിത്രയെ നോക്കിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു..

ദേ അപ്പച്ചി നിങ്ങളെന്റെ അച്ഛന്റെ സഹോദരി ആയതുകൊണ്ടാണ് ഞാൻ ഇത്രയും നേരം മിണ്ടാതെ നിന്നത് വെറുതെ..

ഒന്നു പൊ ചെറുക്കാ.. നിനക്കും നിന്റെ അച്ഛനും ഉള്ള അവകാശം തന്നെയാണ് എനിക്കും ഇവിടെയുള്ളത് അത് മറക്കണ്ട കുറെയായി എല്ലാം സഹിച്ചു നിൽക്കുന്നു…

നിനക്ക് ഇപ്പോൾ തൃപ്തി ആയല്ലോടി

മിത്രയേ നോക്കി കൊണ്ട് ശ്രീദേവി ചോദിച്ചു….

ഞങ്ങൾ സഹോദരങ്ങളെ എല്ലാം തെറ്റിച്ചപ്പോൾ നിനക്ക് സമാധാനമായല്ലോ അതെങ്ങനെ കുലമേതാണെന്ന് അറിയുമോ ജാതി ഏതാണെന്ന് അറിയുമോ അച്ഛനും അമ്മയും ഏതാണെന്ന് അറിയുമോ ഒന്നുമില്ല എവിടെയോ കിടന്ന് പിഴച്ചുണ്ടായ സന്തതിയെ ഇവിടെ പിടിച്ചു വലിച്ചു കൊണ്ടുവന്ന
ദോ ഇവനെ ഇവനെയാണ് ആദ്യം അടിക്കേണ്ടത്..

സത്യത്തിൽ ശ്രീദേവിക്ക് എന്താണ് പറയുന്നതെന്ന് പോലും അറിയുന്നില്ലായിരുന്നു ക്രോധം അവരെ അന്തയാക്കി കളഞ്ഞു..

എല്ലാം കേട്ട് നിൽക്കുന്ന മിത്രയ്ക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്ന് തോന്നിപ്പോയി..

..
ഒരു വലിയ ശബ്ദത്തോടെ മുന്നിൽ കാണുന്ന മേശ തട്ടി മറഞ്ഞതാണ് എല്ലാവരും കാണുന്നത്…

മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടു ദേഷ്യത്തോടെ മുറുകിയ മുഖത്തോടെ നിൽക്കുന്ന സൂരജിനെ..

ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ കുറെ നേരമായല്ലോ പറയുന്നു അനാഥാ അനാഥാ അനാഥ എന്ന്..

എന്നാൽ കാത് തുറന്നു കേട്ടോ എല്ലാവരും ഇവൾ അനാഥയല്ല രാജകുമാരിയാണ് രാജകുമാരി കൃഷ്ണപുരം കൊട്ടാരത്തിലെ മഹാദേവ വർമ്മയുടെയും ലക്ഷ്മി ഭായ് തമ്പുരാട്ടിയുടെയും  ഏക മകൾ മിത്രദേവ വർമ്മ!!!!!!

ഒരു ഇടിമുഴക്കം പോലെ അവന്റെ വാക്കുകൾ അവിടെയുള്ള എല്ലാവരുടെയും കാതിലേക്ക് തുളച്ചു കയറി ..

ഒരു നിമിഷം ലളിതകുമാരിയും ശേഖരൻ വർമയും ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് മിത്രയേ തന്നെ നോക്കി നിന്നുപോയി …

മിത്രയുടെ അവസ്ഥയും മറച്ചില്ലായിരുന്നു ഏട്ടൻ തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞിരിക്കുന്നു..  പിന്നെ മനസ്സിലായി  രുദ്രേട്ടൻ വഴി ഏട്ടൻ എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്ന്.. എന്നാലും ചെറിയൊരു കുറ്റബോധം മിത്രയിൽ ഉടലെടുത്തു താൻ ആയിട്ട് ഒന്നും പറഞ്ഞില്ലല്ലോ എന്റെ ദേവി ഏട്ടന് വിഷമമായി കാണുമോ? പല ചിന്തകളിൽ പെട്ട മിത്രയുടെ മനസ്സ് ഉഴറി…

ലളിതകുമാരിക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി.. തൊട്ടടുത്ത് നിൽക്കുന്ന  രാജശേഖര വർമ്മയുടെ തോളിൽ ആയി കൈകൾ ചേർത്തുനിന്നു അവർ ഇല്ലെങ്കിൽ ചിലപ്പോൾ അവർ വീണു പോകുവാൻ വരെ സാധ്യതയുണ്ട്..

ആദ്യമായി മിത്രയെ കാണുന്നത് പോലെ ലളിതകുമാരി മിത്രയുടെ അടുക്കലേക്ക് നടന്നു.. അവരുടെ ഒപ്പം തന്നെ കണ്ണുകൾ നിറച്ചുകൊണ്ട് ശേഖരനും…

സത്യമാണോ എന്റെ മോൻ പറഞ്ഞത് നീ…നീ… സന്തോഷമോ സങ്കടമോ അവരുടെ ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു..

പെട്ടെന്ന് ലളിതകുമാരിയെ തന്റടുത്ത് കണ്ടപ്പോൾ ഇത്രയൊന്നും ഞെട്ടി…  മ്മ്മ്മ്…അതെ…കരഞ്ഞുകൊണ്ട് മിത്ര പേടിയോടെ തലയൊന്നു ഇളക്കി..

“അതെ” എന്ന് മിത്ര പറഞ്ഞതും  ലളിതകുമാരിയുടെ കണ്ണുകൾ വിടർന്നു ഒരേ സമയം അവർ സന്തോഷിക്കുകയും കരയുകയുമായിരുന്നു ഇതെല്ലാം കണ്ടു നിന്ന തറവാട്ടിലുള്ളവർക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല..

നീ   നീ എന്റെ മഹിയേട്ടന്റെ മൊ….മോളാണോ…

മിത്രയുടെ മുഖത്ത് കൈകൾ ചേർത്തുവച്ച് ലളിതകുമാരി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു..

സത്യത്തിൽ തറവാട്ടിൽ ഉള്ളവർ എല്ലാവരും പകച്ചു നിൽക്കുകയായിരുന്നു എന്താണ് ഇരുവരും പറയുന്നതെന്ന് ആർക്കും മനസ്സിലായില്ല..

“മോനെ ശേഖര നീയെന്താ ഇവിടെ നടക്കുന്നതെന്ന് ഒന്നു പറഞ്ഞു തരുമോ ലളിത മോൾക്ക് അറിയുമോ മിത്രയുടെ കുടുംബത്തെ” മുത്തശ്ശൻ തമ്പുരാൻ രാജശേഖരനോട് ചോദിച്ചു..

അ… അറിയാം അച്ഛാ…

എങ്ങനെ എങ്ങനെയാണ് മോനെ?

പറയാം അച്ച നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട് ലളിത ഒരു അനാഥ അല്ല…

ലളിത കൃഷ്ണപുരം കൊട്ടാരത്തിലെ മാനവേദ വർമ്മയുടെയും സീത ഭായി തമ്പുരാട്ടിയുടെയും ഏറ്റവും ഇളയ മകളാണ്..

അതായത് മിത്രയുടെ  സ്വന്തം അപ്പച്ചി!!!!

ഒരു നിമിഷം തൃക്കോട്ടു കോവിലകത്തുള്ളവർ    എല്ലാവരും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി..

അവർ ഒരേ സമയം ലളിതയെയും മിത്രയേയും നോക്കുകയായിരുന്നു തൃക്കോട്ടു കോവിലകത്തെ തമ്പുരാട്ടിമാരാണ് തങളുടെ മുന്നിൽ നിൽക്കുന്നവർ എന്ന് അറിഞ്ഞതും കുടുംബാംഗങ്ങൾ  എല്ലാവരും ഇരുവരെയും അതിശയത്തോടെ നോക്കി നിന്നു..

നീ… നീ ഇത് എന്തൊക്കെയാണ് മോനെ പറയുന്നത്. കൃഷ്ണപുരം കൊട്ടാരത്തിലെ മാനവേദർമ്മയുടെ മകളാണ് ലളിതയെന്നോ…

  അച്ഛന്‍ തമ്പുരാന് വിശ്വസിക്കാൻ കൂടി സാധിക്കുന്നില്ലായിരുന്നു  രാജശേഖരവർമമയുടെ വാക്കുകൾ..

അ…അപ്പോൾ പിന്നെ നീ എന്തിനാണ് ലളിത മോൾ ഒരു അനാഥയാണെന്ന് ഞങ്ങളോട് എല്ലാവരോടുംപറഞ്ഞത്…

അതിന് അച്ഛൻ തന്നെയല്ലേ കാരണം..

ഞാനോ!! അല്പം അതിശയോക്തിയൊടെ അച്ഛൻ തമ്പുരാൻ രാജശേഖരനോട് ചോദിച്ചു..

അതെ അച്ഛൻ തന്നെ പണ്ടുമുതലേ കൃഷ്ണപുരം കൊട്ടാരത്തിലുള്ളവരരോടുള്ള തലമുറകൾ ആയിട്ടുള്ള നമ്മുടെ ശത്രുത.. ആ ശത്രുത ഒരിക്കലും അച്ഛൻ തുടങ്ങിവച്ചത് അല്ലെങ്കിലും അച്ഛന്റെ അച്ഛൻ  അല്ലെങ്കിൽ മുതുമുത്തച്ഛന്മാരായിട്ട്  ഉണ്ടാക്കിവെച്ച കുടിപ്പക അതുകൊണ്ട് മാത്രമാണ് ഞാൻ ലളിതയെ  ഒരു അനാഥയായി ഇവിടെയെല്ലാം ചിത്രീകരിച്ചത്..

ഇല്ലെങ്കിൽ അച്ഛൻ ഇവളെ സ്വീകരിക്കുമോ അച്ഛന്റെ മരുമകളായി.. രാജശേഖരൻ ആദ്യമായി അച്ഛൻ തമ്പുരാനോട് പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചു..

അല്പസമയം മൗനമായി നിന്ന ശേഷം അച്ഛൻ തമ്പുരാൻ പറഞ്ഞു തുടങ്ങി..

ശരിയാണ് ശേഖരാ നീ പറഞ്ഞത് സത്യം തന്നെ ആണ് ഒരുപക്ഷെ എന്റെ  യൗവന കാലത്താണ് നീ ഇവളെയും കൊണ്ടുവരുന്നതെങ്കിൽ ഉറപ്പായി ഞാൻ നിങ്ങളെ  ഈ പടി കയറ്റില്ലായിരുന്നു പക്ഷേ ഇപ്പോൾ എന്റെ ചിന്തകൾ മാറിമറിഞ്ഞിരിക്കുന്നു.. എന്തിനായിരുന്നു ഈ ഒരു കുടിപ്പക എന്ന് പോലും ഞങ്ങൾക്ക് ആർക്കും അറിയില്ല..

എന്റെ അച്ഛൻ അദ്ദേഹത്തിന്റെ അച്ഛൻ അങ്ങനെ അങ്ങനെ ഈ പക പാരമ്പര്യമായി കൈമാറി വന്നു പക്ഷേ അതിന്റെ കാരണം മാത്രം ആർക്കും അറിയില്ല..

മോളേ ലളിതെ ഈ അച്ഛനോട് ക്ഷമിക്കണം.. വ്യക്തിപരമായിട്ട് ഈ അച്ഛന് നിന്റെ കൊട്ടാരവുമായി യാതൊരു ശത്രുതയുമില്ല..

അത്രയും അച്ഛൻ തമ്പുരാൻ പറഞ്ഞു കഴിഞ്ഞതും ലളിത പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ കാൽക്കീഴിലായി   വന്നിരുന്നു.

എന്താ കുട്ടിയെ ഈ കാട്ടണേ എഴുന്നേൽക്കാ…

അദ്ദേഹം ലളിതയെ പിടിച്ചു എഴുന്നേൽപ്പിച്ച് നിർത്തി..

ഇനി കരയരുത്..  കൃഷ്ണപുരം കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയാണ് തൃക്കോട്ടു കോവിലകത്തെ മരുമകൾ എന്ന് പറയുന്നതിൽ ഈ അച്ഛന് അഭിമാനമേയുള്ളൂ…

ഈ സമയം മിത്രയ്ക്ക് തന്റെ സന്തോഷമടക്കുവാൻ സാധിച്ചില്ല എപ്പോഴൊക്കെയോ താൻ സ്വന്തം അച്ഛനായ മഹാദേവിനോട് ചോദിച്ചിട്ടുണ്ട്  അദ്ദേഹത്തിന്റെ ഇളയ സഹോദരിയെ കുറിച്ച് പക്ഷേ ആരും വ്യക്തമായ ഒരു ഉത്തരം തനിക്ക് തന്നിട്ടില്ലായിരുന്നു.. ഇപ്പോൾ താൻ ഏറ്റവും സുരക്ഷിതമായി കൈകളിലാണ് എത്തിച്ചേർന്നത് മിത്രയ്ക്ക് തന്റെ കരച്ചിൽ അടക്കുവാൻ സാധിച്ചില്ല..

ഈ സമയം സൂരജ് വന്നവളുടെ തോളിലൂടെ കൈകൾ ചേർത്ത് നിർത്തികൊണ്ട് അവളെ നോക്കി ഇരു കണ്ണുകളും ചിമ്മിക്കൊണ്ട്   പുഞ്ചിരിച്ചു..

“സോറി ” തെറ്റ് ചെയ്ത കുട്ടിയെ പോലെ മുഖം താഴ്ത്തി കൊണ്ട് സൂരജിനോട് മിത്ര പറഞ്ഞു.

അത് സാരമില്ല..പക്ഷേ ഇനി ഏട്ടനോട് കള്ളം ഒന്നും പറയരുത് കേട്ടല്ലോ…

ഇല്ല ഏട്ടാ മിത്ര ഒരിക്കലും ഇനി ഏട്ടനോട് കള്ളം ഒന്നും പറയില്ല സത്യം…

മിത്ര അങ്ങനെ പറഞ്ഞതും സൂരജിന്റെ മുഖം ഒന്ന് വിടർന്നു… അവൻ മിത്രയേ ഒന്നുകൂടെ തന്നിലേക്ക് ചേർത്തുപിടിച്ചു..

പക്ഷേ ഈ സമയം തന്റെ മനസ്സിലുണ്ടായ സംശയത്തെ ചോദിക്കാതിരിക്കുവാൻ അച്ഛൻ തമ്പുരാന് കഴിഞ്ഞില്ല…

മോനെ സൂരജ് മുത്തശ്ശൻ ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത് മിത്ര.. മിത്ര മോൾ എന്താ ഇവിടെ… അവൾ എങ്ങനെയാണ് നിന്റെ കയ്യിൽ ചെന്ന് പെട്ടത്..

പിന്നീട് സൂരജ് ആ കൊട്ടാരത്തിൽ മഹാദേവൻ മരണപ്പെട്ടതിനുശേഷം മിത്ര അനുഭവിച്ച  എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു അവസാനമായി അവൻ കൊട്ടാരത്തിലെ മിത്രയുടെ മുത്തശ്ശനെ കണ്ട വിവരം അടക്കം..

എല്ലാം കേട്ട് കഴിഞ്ഞതും ലളിതയ്ക്ക് തന്റെ അച്ഛനെ ഒന്നു കാണുവാൻ കൊതിയായി..

അവരുടെ മനസ്സറിഞ്ഞപോൽ സൂരജ് പറഞ്ഞു അധികം വൈകാതെ തന്നെ അമ്മയെയും മിത്രയെയും കൊണ്ട് താൻ കൃഷ്ണപുരം കൊട്ടാരത്തിലേക്ക് പോകും എന്നൊരു വാക്ക് അവൻ ഇരുവർക്കുമായി കൊടുത്തു…

ഇവരുടെ സംസാരം നടക്കുന്നതിനിടയിൽ തന്നെ ശ്രീദേവി ഹോസ്പിറ്റലിൽ നിന്ന് ഒരു ആംബുലൻസ് വിളിച്ചുവരുത്തി വൈഭവിനെയും കൊണ്ട് അവിടെ നിന്നും പോയിരുന്നു.. അവരോടൊപ്പം തന്നെ താരയും അശ്വതിയും ശ്രീദേവിയെ അനുഗമിച്ചു..

തുടരും

Leave a Reply

You cannot copy content of this page