*രുദ്രാക്ഷം 48*
“വികർണൻ” ഭൈരവന്റെ മൂത്ത പുത്രൻ…
ഒത്ത ഉയരവും അതിനൊത്ത ശരീരവും ഉള്ളവൻ.. ദയ അനുകമ്പാ കാരുണ്യം എന്നൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്തവൻ… അവനെ സംബന്ധിച്ചിടത്തോളം പണമാണ് ഏറ്റവും വലുത്.. അച്ഛന്റെ ആഭിചാരകർമ്മങ്ങളിൽ അവന് വിശ്വാസമുണ്ട് എങ്കിലും ഭൈരവന്റെ കൂടെയിരുന്ന് കർമ്മങ്ങൾ ചെയ്യുകയോ ഒന്നും അവൻ ചെയ്യാറില്ല..
തന്നെ എതിർത്തു നിൽക്കുന്നവൻ അത് ഏതു വലിയ കൊലകൊമ്പൻ ആണെങ്കിലും വെട്ടിവിഴുത്തുക അതാണ് വികർണ്ണന്റെ സ്വഭാവം..
ഇലീഗൽ ബിസിനസിന്റെ രാജാവാണ് അവൻ അതുകൊണ്ടുതന്നെ അവനെ എതിർത്തു നിൽക്കുന്നവർ ആരാണോ അവർ പിന്നെ നാളത്തെ സൂര്യോദയം കാണില്ല.. വികർണ്ണന്റെ ഏറ്റവും വലിയ ബലഹീനത അവന്റെ അനിയൻ തേജ ആയിരുന്നു…
ആ അവനെ കൊന്നവനെ എങ്ങനെ നരകിപ്പിച്ചു കൊല്ലാം എന്നാണ് തേജയുടെ ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ വികർണന്റെ മനസ്സിലൂടെ പോകുന്ന ചിന്തകൾ..
തന്റെ മകന്റെ മനസ്സ് വായിച്ചുതീർത്ത പോലെ ഭൈരവൻ അവന്റെ തോളിൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു…
വികർണ കൊല്ലരുത് രുദ്രദേവിനെ.. കൊല്ലാ കൊല ചെയ്യണം നരകിപ്പിക്കണം ഒപ്പം ആ പെണ്ണുണ്ടല്ലോ മിത്ര അവളെ നീ വിവാഹം കഴിക്കണം… എങ്കിൽ മാത്രമേ ആ നവരത്നം പതിപ്പിച്ച കിരീടം നമുക്ക് കിട്ടുകയുള്ളൂ…
കിരീടത്തിന്റെ കാര്യം ഭൈരവൻ പറഞ്ഞപ്പോൾ വികർണന്റെ കണ്ണുകൾ ഒന്ന് തിളങ്ങി…
രുദ്ര ദേവ് അവന്റെ ആയുസ്സ് അടുത്തിരിക്കുന്ന അച്ഛാ കാരണം തേജ അല്ല വികർണൻ പിന്നെ മിത്ര അവളെയും ഞാൻ സ്വന്തമാക്കും എന്നന്നേക്കുമായി..
ഒരു നിമിഷം നേരത്തെ അവന്റെ കൂട്ടാളി കൊണ്ട് കൊടുത്താ മിത്രയുടെ ഫോട്ടോ കണ്ടതും ആ ഓർമ്മയിൽ വികർണ്ണന്റെ മുഖത്ത് വന്യതയാർന്ന ഒരു പുഞ്ചിരി വിടർന്നു… പക്ഷേ അവിടെ ക്രോധം ഇരച്ചു കയാറുവാൻ അധികം നേരം വേണ്ടി വന്നില്ല ആ ചിതയിലേക്ക് നോക്കുമ്പോൾ അവന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
വിടില്ല രുദ്ര നിന്നെ ഞാൻ വികർണൻ വരികയാണ് നിന്റെ അന്ത്യം അത് എന്റെ ഈ കൈ കൊണ്ട് നടപ്പിലാക്കുവാൻ ആാാാാ!!!!!!
ആ രാക്ഷസജന്മത്തിന്റെ അലർച്ച കേട്ട് ചുറ്റും കൂടി നിന്നവർ അറിയാതെ ഭയം മൂലം രെണ്ടടി പിറകോട്ടയ്ക്ക് മാറിനിന്നു…
കാവിലേക്ക് കയറുന്ന ഇടതുവശത്തെക്ക് ചേർന്ന് ചെറിയൊരു പൂന്തോട്ടം ഉണ്ട് അവിടെ നിന്നുകൊണ്ട് ആരോടോ രുദ്രൻ ഫോണിൽ സംസാരിക്കാൻ തുടങ്ങിയിട്ട് അൽപസമയമായി..
സംസാരിച്ചുകൊണ്ട് തന്നെ പാല മരത്തിന്റെ അടുക്കലേക്ക് ചേർന്നതും പെട്ടെന്നാണ് അവൻ ആരെയോ പിടിച്ചു വലിച്ച് പുറത്തേക്ക് നിർത്തിയത്..
മൊബൈലിൽ സംസാരിച്ചു കൊണ്ട് തന്നെ തന്റെ മുന്നിൽ നാണംകെട്ടുനിൽക്കുന്ന മിത്രയെ നോക്കിക്കൊണ്ട് അവൻ പുരികങ്ങൾ ഉയർത്തി എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു..
കാർത്തി ഞാൻ നിന്നെ പിന്നെ വിളിക്കാം..
വലതു കൈയിൽ മിത്രയുടെ കൈ മുറുകെപ്പിടിച്ച് ഇടതുകൈ കൊണ്ട് മൊബൈൽ കട്ട് ചെയ്ത പോക്കറ്റിലിട്ട് അവൻ അവളെ ഗൗരവത്തിൽ നോക്കി കൊണ്ട് ചോദിച്ചു..
എന്തായിരുന്നു ഇവിടെ പണി.
അത് അത് പിന്നെ ഞാൻ ഞാൻ ആ നന്ദനയെ നോക്കി വന്നതായിരുന്നു..
അവൾ നീ നേരത്തെ ഉമ്മറത്തുള്ളപ്പോൾ അല്ലേ രത്നപ്പച്ചിയുടെ കൂടെ ടൗണിലേക്ക് പോയത് അത് നീ കണ്ടതുമാണല്ലോ ..
രുദ്രൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും പെട്ടു എന്ന് അവസ്ഥയിൽ ആയിപ്പോയി മിത്ര..
ഞാൻ ഞാൻ പോട്ടെ എന്റെ കയ്യിൽ നിന്നും വിട് നിക്ക് ജോലിയുണ്ട്.. രുദ്രന്റെ മുഖത്തേക്ക് നോക്കാതെ മറ്റേവിടേക്കോ നോക്കിക്കൊണ്ട് മിത്ര അവനോടായി പറഞ്ഞു..
ഹ്മ്മ്മ് പൊക്കോ, ഇവിടെ അധികം നേരം നിന്ന് കളിക്കേണ്ട അറിയാലോ അന്നത്തെ കാവിൽ വെച്ച് നടന്നതെല്ലാം ഇവിടെയെല്ലാം ഇഴ ജന്തുക്കൾ കാണും ഹ്മ്മ്മ് വേഗം വിട്ടോ..
രുദ്രൻ അങ്ങനെ പറഞ്ഞതും മിത്രയ്ക്ക് ഭയം തോന്നി. അന്നത്തെ സംഭവങ്ങൾ ഓർമ്മയിലേക്ക് വന്നതും അവൾ വേഗത്തിൽ നടന്നു.. പക്ഷേ പാലമരത്തിന്റെ വേരിൽ തട്ടി അവളുടെ കാലൊന്ന് തെന്നിതും അവൾ മലർന്നടിച്ചു വീഴുവൻ പോയി..
ആാാാ!!!
പക്ഷേ അതിനു മുന്നേ തന്നെ രുദ്രന്റെ ബലിഷ്ടമായ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിലൂടെ ചേർത്ത് അവളെ പിടിച്ച് അവനിലേക്ക് ചേർത്തുനിർത്തിയിരുന്നു..
ഭയന്ന് പോയ മിത്ര കണ്ണുകൾ ഇറുകിയടച്ചുകൊണ്ട് ശ്വാസം ആഞ്ഞുവലിച്ച് അവന്റെ ഷർട്ടിലായി മുറുകെപ്പിടിച്ചു നിന്നു..
ഈ സമയം രുദ്രന്റെ കണ്ണുകൾ മിത്രയുടെ മുഖമാകെ ഓടിയലഞ്ഞു..
വിയർപ്പ് കണങ്ങൾ പൊടിഞ്ഞ അവളുടെ മേൽ ചുണ്ടും നീണ്ട നാസികയും വെളുത്തു തുടുത്ത കവിളും അവൻ ആദ്യമായി കാണുന്നതുപോലെ അറിയാതെ തന്നെ നോക്കി നിന്നു പോയി പിന്നീട് ഒരു കുസൃതിക്ക് അവളുടെ മുഖത്തേക്ക് അവൻ ഒന്നു ഊതി..
ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറന്ന മിത്ര കാണുന്നത് തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ് പക്ഷേ അവന്റെ മുഖത്തെ ഭാവം എന്താണെന്ന് മിത്രക്ക് മനസ്സിലായില്ല..
ഇങ്ങനെ തന്നെ നിൽക്കുവാൻ ആണോ ഉദ്ദേശം മിത്ര പിടിച്ച തന്റെ ഷർട്ടിലേക്കു ഒന്ന് നോക്കിക്കൊണ്ട് അവൻ അവളോട് ചോദിച്ചു..
അവൻ അങ്ങനെ ചോദിച്ചു കഴിഞ്ഞതും ഞെട്ടിക്കൊണ്ടു മിത്ര അവനിൽ നിന്ന് കൈയെടുത്തു പിറകോട്ടയ്ക്ക് മാറിനിന്നു..
അത് അത് പിന്നെ നേരത്തെ അവിടെ ആ വേരുള്ളത് ഞാൻ കണ്ടില്ലായിരുന്നു…
അത്രയും പറഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ വേഗം തറവാട്ടിലേക്ക് ഓടിമറഞ്ഞു..
ഈ സമയം രുദ്രൻ തന്റെ വലതു കൈയിലേക്ക് നോക്കുകയായിരുന്നു ഇപ്പോഴും അവിടെ മിത്രയുടെ നഗ്നമായ ഇടുപ്പിന്റെ ചൂട് തന്റെ കയ്യിൽ തന്നെ തങ്ങി നിൽക്കുന്നത് പോലെ രുദ്രനു തോന്നി…
മിത്രയുടെ പുറകെ തന്നെ തറവാട്ടിലേക്ക് കയറി വന്നിരുന്നു അവനും ..
അപ്പോൾ അച്ഛ ഞാൻ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാൽ എന്റെ വൈഭവ് മോന് വേണ്ടി നമ്മുടെ മിത്രയെ ഒന്ന് വിവാഹം ആലോചിച്ചാലോ എന്നാണ് ഞാനും ഏട്ടനും കരുതുന്നത്..
ഒരു നിമിഷം അകത്തളത്തിലേക്ക് കയറിയ മിത്ര ശ്രീദേവിയുടെ വാക്കുകൾ കേട്ട് ഇടിവെട്ടേറ്റത് പോലെ നിന്നുപോയി സൂരജിന്റെയും അച്ഛന്റെയും അമ്മയുടെയും അവസ്ഥയും മറിച്ചല്ലായിരുന്നു..
ഈ സമയം അകത്തളത്തിലേക്ക് കയറി വന്ന രുദ്രന്റെ മുഖഭാവം എന്താണെന്ന് അറിയുവാൻ വേണ്ടി സൂരജോന്നു മുൻപിലേക്ക് നോക്കിയതും കണ്ടു ദേഷ്യം കൊണ്ട് വിറച്ച് കണ്ണുകൾ എല്ലാം ചുവപ്പിച്ച് നിൽക്കുന്നവനെ… അവന്റെ നോട്ടം മറ്റെവിടെക്കോ ആണെന്ന് കണ്ട സൂരജ് രുദ്രന്റെ നോട്ടം പോകുന്നിടത്തേക്ക് നോക്കിയ സൂരജ് കാണുന്നത് നാണം കൊണ്ട് മിത്രയുടെ മുഖത്തേക്ക് നോക്കുവാൻ പോലും വിവശനായി നിൽക്കുന്ന വൈഭവിനെയാണ്..
ഒരു നിമിഷം വൈഭവിന്റെ അവസ്ഥയോർത്ത് സൂരജിനെ പോലും അവനോട് സഹതാപം തോന്നിപ്പോയി..
അത് നടക്കില്ല അപ്പച്ചി..
സൂരജ് ഇരിക്കുന്നിടത്ത് എഴുന്നേറ്റ് നിന്ന് എല്ലാവരും കേൾക്കെ ഉറക്കെ ശ്രീദേവിയോട് പറഞ്ഞു…
അത്രയും നേരം വിടർന്ന മുഖത്തോടെ നിന്ന ശ്രീദേവിയുടെ മുഖഭാവം മാറുവാൻ അധികം നേരം വേണ്ടിവന്നില്ല വൈഭവിന്റെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടിരുന്നു….
അതെന്താ സൂരജ് നീ അങ്ങനെ പറഞ്ഞത്..
എന്റെ മകന് എന്താ കുറവുള്ളത് അതുമാത്രമോ ആരെന്നറിയാത്ത ഒരു അനാഥ പെണ്ണല്ലേ ഇവൾ ഇവളെ എന്റെ മകൻ വിവാഹം കഴിക്കുക എന്നത് തന്നെ വലിയ കാര്യമാണ്..
ശ്രീദേവി അല്പം അഹംഭാവത്തോടെ സൂരജിനെ നോക്കിക്കൊണ്ട് പറഞ്ഞു..
ശ്രീദേവിയുടെ സംസാരം കേട്ടതും സൂരജ് തന്റെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് കൈമുഷ്ട്ടി ചുരുട്ടിപ്പിടിച്ചു നിന്നു പിന്നീട് അവൻ അവരോടായി പറഞ്ഞു..
ഈ നിൽക്കുന്ന മിത്രദേവ എന്റെ സ്വന്തം അനിയത്തി തന്നെയാണ് എന്റെ അച്ഛന്റെയും അമ്മയുടെയും മകൾ… അല്ലാതെ മറ്റൊരു തരത്തിൽ ആരും ഇവളെ കാണണ്ട അത് ഞങ്ങൾക്ക് ആർക്കും ഇഷ്ടമുള്ള കാര്യമല്ല പിന്നെ വൈഭവ് ഇവന് കുറവുകൾ ഒന്നുമില്ല എല്ലാം കൂടുതലാണ്..
അല്ലടാ വൈഭവേ മുറുകിയ മുഖത്തോടെ സൂരജ് വൈഭവിനെ നോക്കി കൊണ്ട് ചോദിച്ചു…
വൈഭവിന് സൂരജിന്റെ സംസാരം തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു അതുകൊണ്ട് തന്നെ അവൻ നടന്നുവന്ന് സൂരജിന്റെ മുഖത്ത് നോക്കി ചോദിച്ചു “നീയെന്താ അങ്ങനെ പറയുന്നത്? അല്ല മിത്രയെ ഞാൻ വിവാഹം കഴിക്കാം എന്ന് പറഞ്ഞപ്പോൾ നിനക്കെന്താ ഇത്ര പൊള്ളിയത്”
ഇനി നീ അവളെ ഒരിക്കലും വിവാഹം കഴിപ്പിച്ചയക്കില്ലേ.. കാര്യം ഇവിടെയുള്ള എല്ലാവരോടും നീ ഇവൾ നിന്റെ സഹോദരിയാണ് എന്നൊക്കെയാണ് പറയുന്നത്.. സത്യത്തിൽ നീ ഇവളെ സഹോദരി ആയിട്ട് തന്നെയാണോ കാണുന്നത് അതോ…
ഒരു നിമിഷം വൈഭവിന്റെ സംസാരം കേട്ടതും തറവാട്ടിലുള്ള എല്ലാവരും തരിച്ചു നിന്ന് പോയി…
ദേഷ്യം കൊണ്ട് സൂരജിന്റെ അച്ഛൻ രാജശേഖര വർമ്മ വൈഭവിനോട് എന്തോ പറയുവാൻ വേണ്ടി എഴുന്നേറ്റതും ചുമരടിച്ച് വൈഭവ് നിലത്തേക്ക് തെറിച്ചു വീണതും ഒരേ സമയമായിരുന്നു…
ആാാാാ!!!!!!!
പകപോടെ അയാൾ മുന്നിലേക്ക് നോക്കിയതും കണ്ടു കൈമുഷ്ട്ടി ചുരുട്ടിപ്പിടിച്ച് ചുവന്ന കണ്ണുകളോടെ ക്രോധം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന രുദ്രദേവിനെ…
ഈ സമയം തന്നെയും സൂരജെട്ടനെയും കുറിച്ച് ദുഷിച്ച നാവോടെ വൈഭവ് പറഞ്ഞ വാക്കുകൾ കേട്ട് അപ്പോഴും മിത്ര ഇടിവെട്ടേറ്റത് പോലെ തരിച്ചുനിൽപ്പ് ഉണ്ടായിരുന്നു.. അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞു കൊണ്ടേയിരുന്നു..
വൈഭവ് ചുമരടിച്ച് നിലത്തേക്ക് തെറിച്ചു വീഴുന്ന ശബ്ദം കേട്ടപ്പോഴാണ് മിത്ര ഞെട്ടിക്കൊണ്ട് അവിടേക്ക് നോക്കിയത്..
ഡാാാാാ!!!!നീ…
തറവാട്ടിൽ അത്രയും അംഗങ്ങളുടെ മുന്നിൽ വച്ചാണ് രുദ്രൻ വൈഭവിനെ ചവിട്ടിത്തെറിപ്പിച്ചത്.. സത്യത്തിൽ അതോടുകൂടി വൈഭവിന് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ സാധിച്ചില്ല… ഇത്രയും ആളുകളുടെ മുന്നിൽ താൻ അപമാനിതനായത് ഓർമ്മയിലേക്ക് വന്നതും വൈഭവ് നിലത്തു നിന്നും ചാടി എഴുന്നേറ്റു കൊണ്ട് രുദ്രന്റെ അടുക്കലേക്ക് പാഞ്ഞു ചെന്നു….
കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് തോന്നിയ ശ്രീദേവി ഇടയിൽ കയറി വൈഭവിനെ തടയുവാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി പക്ഷേ ക്രോധം മുന്നിട്ടുനിന്ന വൈഭവ് ശ്രീദേവിയെ പിടിച്ച് ഒരൊറ്റ തള്ളായിരുന്നു..
അയ്യോ… അമ്മേ.. എന്റെ നടുവേ!!!!
ശ്രീദേവിയുടെ അലർച്ചകേട്ട താര ഓടിവന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചു
അയ്യോ ചേച്ചി എന്താങ്കിലും പറ്റിയൊ?…
“മോളെ അശ്വതി പിടിച്ച് എഴുന്നേൽപ്പിക്ക് ചേച്ചിയെ” താര അശ്വതിയോടായി പറഞ്ഞതും ഞെട്ടി കൊണ്ട് അവൾ ശ്രീദേവിയെ എങ്ങനെയോ പിടിച്ചു എഴുന്നേൽപ്പിച്ച് സോഫയിൽ ആയി ഇരുത്തി..
ആാാാാ!!
പെട്ടെന്ന് ആരുടെയോ അലർച്ച കേട്ട താരയും ശ്രീദേവിയും അശ്വതിയും മുൻപിലേക്ക് നോക്കിയതും അവിടുത്തെ കാഴ്ചയിൽ അവർ തരിച്ചു നിന്നുപോയി…ശ്രീദേവിക്ക് ഒന്ന് അലറുവാൻ കൂടി കഴിയാതെ അവരുടെ നാവു കുഴഞ്ഞു പോയി അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത്..
തന്റെ സ്വന്തം മകൻ വൈഭവിന്റെ കൈകൾ രണ്ടും പിരിച്ചു ഓടിച്ചു കളയുകയാണ് രുദ്രൻ അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ടതും ആർക്കും അവന്റെ അടുത്തേക്ക് പോകുവാൻ പോലും ഭയം തോന്നി..
സ്വബോധത്തിലേക്ക് വന്ന പോലെ ശ്രീദേവി അലറി കരഞ്ഞുകൊണ്ട് പറഞ്ഞു…
” അയ്യോ എന്റെ മോനെ വിടടാ അച്ഛാ ഒന്ന് പറ അവനോട് വിടാൻ അയ്യോ എന്താ നിങ്ങൾ എല്ലാവരും നോക്കി നിൽക്കുന്നത്.. എന്റെ കുഞ്ഞ്” ശ്രീദേവിയുടെ നിലവിളിയാണ് എല്ലാവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..
തുടരും
