*
ഹോസ്പിറ്റലിൽ എത്തിയതും വൈഭവിനെ പരിശോധിച്ചതിനുശേഷം ഡോക്ടർ പുറത്തേക്ക് ഇറങ്ങി രൂക്ഷമായി ശ്രീദേവിയെ ഒന്ന് നോക്കി..
നോക്കൂ മാഡം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത് എത്രാമത്തെ പ്രാവശ്യം ആണ് നിങ്ങളുടെ മകൻ ഇങ്ങനെ ഹോസ്പിറ്റലിൽ കിടക്കുന്നത്.. എന്താ ഇയാൾക്ക് വല്ല ഗുണ്ടായിസവും ആണോ ജോലി..
ഞാനിവിടെ വന്നിട്ട് ഒരു മാസമായി ഈ ഒരു മാസത്തിനിടയ്ക്ക് എത്ര പ്രാവശ്യം ഇയാളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് മാഡത്തിന് അറിയുമോ..
അ… അത് പി..പിന്നെ ഡോക്ടർ ശ്രീദേവിക്ക് ഡോക്ടറോട് പറയുവാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു…
വേണ്ട നിങ്ങളുടെ പേർസണൽ കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വെച്ചാൽ രണ്ട് കൈയുടെ എല്ലും ഒടിഞ്ഞു പോയിട്ടുണ്ട്.. ഇനിയിപ്പോൾ അത് ശരിയാകുവാൻ നാളുകൾ തന്നെ എടുക്കേണ്ടിവരും പിന്നെ രണ്ട് പല്ല് ഇളകിയിട്ടുണ്ട് എന്ന് തോന്നുന്നു…
മുഖമെല്ലാം വവീങ്ങിയിട്ടുണ്ട് അതുപോലെ നെഞ്ചിൽ ചവിട്ടിയതിന്റെ ഒരു പാടും കാണാനുണ്ട്…
ഒരു അലോപ്പതി ഡോക്ടർ എന്ന നിലക്ക് ഞാൻ പറയുവാൻ പാടില്ല എങ്കിലും പറയുകയാണ് ഇപ്പോൾ വൈഭവിനെ നിങ്ങൾ ഏതെങ്കിലും ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നന്നാവുക ഉഴിച്ചിലും പിഴിച്ചിലും കൊണ്ട് അയാൾ പെട്ടെന്ന് തന്നെ ഭേദമാകും…
നിങ്ങൾക്ക് സമ്മതമാണെങ്കിൽ എന്റെ ഒരു പ്രൊഫസർ ഉണ്ട് അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ഞാൻ റഫർ ചെയ്യാo പേഷ്യന്റിനെ എന്തുപറയുന്നു?
ഡോക്ടർ അങ്ങനെ ചോദിച്ചതും ശ്രീദേവിയും താരയും ആദികൊണ്ട് സമ്മതം അറിയിച്ചു അധികം വൈകാതെ തന്നെ ആശ്രമത്തിലേക്ക് വൈഭവിനെ ഷിഫ്റ്റ് ചെയ്തു..
ഹലോ ഏട്ടാ ഇത് ഞാനാണ് ശ്രീദേവി..
പറയൂ ശ്രീ എങ്ങനെയുണ്ട് എന്റെ കുഞ്ഞിന്…
ഒന്നും പറയണ്ട ഏട്ടാ നമ്മുടെ തങ്കക്കുടം പോലെയുള്ള മോനെ ഇപ്പോൾ കണ്ടാൽ പോലും ആരും തിരിച്ചറിയില്ല ആ കോലത്തിൽ ആക്കിയിട്ടുണ്ട് ആ രുദ്രദേവ് എന്ന് പറയുന്നവൻ…
ഏട്ടൻ എപ്പോഴാണ് വരിക എനിക്ക് എനിക്ക് ഒറ്റയ്ക്ക് വൈഭവിനെ നോക്കുവാൻ കഴിയുന്നില്ല..
ഞാൻ അധികം വൈകാതെ തന്നെ തറവാട്ടിലേക്ക് വരുന്നുണ്ട് ശ്രീ.. നമ്മുടെ മോന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ ഓരോ രക്ത തുള്ളിക്കും അവന്റെ അച്ഛനായ ഈ സുദേവൻ കണക്ക് ചോദിക്കുക തന്നെ ചെയ്യും..
ഇനി കൂടിപ്പോയാൽ ഒരാഴ്ച അതുവരെയും കൂടി നീ ക്ഷമിക്ക്..
ശരി സുദേട്ടാ ഞാൻ വെക്കുകയാണ്… എനിക്ക് മോന് വേണ്ടി മരുന്നു വാങ്ങുവാൻ പോകുവാൻ ഉണ്ട്..
ശരി ശ്രീ ഞാൻ പിന്നെ വിളിക്കാം….
ഫോൺ cut ചെയ്തതും സുദേവന്റെ മുഖം ദേഷ്യം കൊണ്ടു മുറുകി..
രുദ്രദേവ് നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട ഈ സുദേവൻവർമ്മ ആരാണെന്ന് നീ അറിയുവാൻ പോകുന്നേയുള്ളൂ എന്റെ കുഞ്ഞിനെയാണ് നീ തൊട്ടു കളിച്ചത് വിടില്ലടാ നിന്നെ ഞാൻ… ഞാൻ വരുന്നുണ്ട് നിന്നെ കോവിലകത്ത് നിന്നും അടിച്ചിറക്കുവാനുള്ള പദ്ധതിയുമായി…
മിത്ര രുദ്രന്റെ മുറിയിലേക്ക് ചെന്നതും അവൾ കാണുന്നത് രുദ്രൻ ബാത്റൂമിൽ നിന്നും കുളിച്ചിറങ്ങി വെറും ഒരു ടവൽ ഉടുത്തു കൊണ്ട് പുറത്തേക്ക് വരുന്നതാണ്..
ഒരു നിമിഷം അവനെ അങ്ങനെ കണ്ടതും അവൾ ആകെ വിളറി വെളുത്തു പോയി ഒപ്പം പറയുവാൻ വന്ന കാര്യങ്ങൾ എല്ലാം മനസ്സിൽ നിന്നും മാഞ്ഞുപോയി..
അവന്റെ നെഞ്ചിലെ പറ്റിച്ചേർന്നുകിടക്കുന്ന സ്വർണചെയ്യിനിൽ കോർത്ത രുദ്രാക്ഷമാലയിൽ ആയിരുന്നു മിത്രയുടെ കണ്ണുകൾ..
ഈ സമയം രുദ്രൻ തന്നെ ശ്രദ്ധിക്കുന്നത് മിത്ര കണ്ടതും അവൾ വേഗം പിന്തിരിഞ്ഞു കൊണ്ടു അവനോടായി പറഞ്ഞു
“സോറി ഞാൻ പിന്നെ വരാം”
അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങുവാൻ വലതുകാൽ വെച്ചതും പെട്ടെന്നാണ് അവളുടെ വയറിലൂടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് രുദ്രൻ അവളെ എടുത്ത് പൊക്കി മുറിയിലേക്ക് തന്നെ നിർത്തി കതക് രണ്ടും ചേർത്ത് അടച്ചത്..
ഒരു നിമിഷം സ്വബോധത്തിലേക്ക് വരുവാൻ മിത്രയ്ക്ക് അല്പസമയം വേണ്ടിവന്നു പിന്നീട് ഞെട്ടി കൊണ്ട് അവൾ അവനെ നോക്കികൊണ്ട് ചോദിച്ചു..
എന്താ എന്തായി കാട്ടാണേ വാതിൽ തുറക്ക് നിക്ക് പോകണം..
പൊയ്ക്കോ പോകേണ്ടന്ന് ആരാ പറഞ്ഞത് പക്ഷേ നീ എന്തിനാ വന്നത് അത് പറഞ്ഞിട്ട് പോയാൽ മതി..
അ… അത് പിന്നെ വൈഭവേട്ടനെ..
വൈഭവിന്റെ പേര് കേട്ടതും രുദ്രന്റെ മുഖം ഒന്ന് ഇരുണ്ടു.. വൈഭവിനെ?
അത് പിന്നെ വൈഭവേട്ടനെ ആശുപത്രിയിൽ നിന്നും ആശ്രമത്തിലേക്ക് മാറ്റിയെന്ന് സൂരജേട്ടൻ രുദ്രേട്ടനോട് പറയുവാൻ പറഞ്ഞു..
മ്മ്മ്… അതാണോ ഇത്ര വലിയ കാര്യം മിത്രയെ പുച്ഛിച്ചുകൊണ്ട് രുദ്രൻ അവളോടായി ചോദിച്ചു..
എന്നാലും അങ്ങനെ തല്ലണ്ടായിരുന്നു പാവം നല്ലോണം കിട്ടിയിട്ടുണ്ട്.. ഒരാളെ ഇങ്ങനെയൊക്കെ അടിക്കാൻ പാടുണ്ടോ അയാളും ഒരു മനുഷ്യനല്ലേ…
ഒരൊറ്റ ചവിട്ടല്ലായിരുന്നൊ ആ ചവിട്ടിൽ വൈഭവേട്ടൻ ചുമർ അടിച്ചാണ് നിലത്ത് വീണത്…
എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ…
സത്യത്തിൽ വൈഭവിന് പറ്റിയത് കൊണ്ടല്ല മിത്ര രുദ്രനോട് ഇതെല്ലാം പറയുന്നത്…
പകരം വൈഭവിന് എന്തെങ്കിലും സംഭവിച്ചാൽ രുദ്രൻ ജയിലിൽ പോകേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചുകൊണ്ടാണ് മിത്ര ഇതെല്ലാം അവനോട് പറയുന്നത്..
എന്നാൽ രുദ്രൻ കരുതിയത് വൈഭവിന് വേദന പറ്റിയപ്പോൾ അവൾക്ക് സഹിക്കാൻ സാധിച്ചില്ല എന്നായിരുന്നു..
വൈഭവിന് എന്തെങ്കിലും പറ്റിയാൽ നിനക്കെന്താടി എന്താണെന്ന്.. നീ അവന്റെ ആരാടി!!!!
മിത്രയുടെ നഗ്നമായി ഇടുപ്പിൽ കൈകൾ ചേർത്ത് മുറുകെപ്പിടിച്ച് അവളെ അവനിലേക്ക് ചേർത്തുനിർത്തിക്കൊണ്ട് രുദ്രൻ അലറികൊണ്ടു മിത്രയോടായി ചോദിച്ചു ..
രുദ്രന്റെ വലിഞ്ഞുമുറുകിയ മുഖം കണ്ടതും മിത്രയ്ക്ക് ഭയം തോന്നി.. എങ്കിലും അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു..
അത് അത് പി..പിന്നെ എനിക്ക് എനിക്കൊന്നുമില്ല.. വൈഭവേട്ടൻ കാരണം രുദ്രേട്ടന് എന്തെങ്കിലും പറ്റുമോ എന്ന് കരുതി ഞാൻ അങ്ങനെ പറഞ്ഞത്..
ഹ്മ്മ്മ്…
അതിന് അവൻ അവളെ നോക്കി ഒന്ന് ഇരുത്തി മൂളി….
പിന്തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയ മിത്രയെ അവൻ പുറകിൽ നിന്നും വിളിച്ചു..
ഡീ!!!!
എന്താ!!!
അവളും അതേ ടോണിൽ തന്നെ രുദ്രനോട് ചോദിച്ചു
മ്മ്മ്മ്മ് … രുദ്രന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ ആണ് തന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ രുദ്രദേവ് ആണുന്നുള്ള ബോധം കുട്ടിക്ക് വന്നത്..
എ… എന്താ..
അല്പം വിറയിലോടെ മിത്ര രുദ്രന്റെ മുഖത്ത് നോക്കി ചോദിച്ചു..
ഇനി മേലാൽ എന്റെ മുഖത്ത് നോക്കി ആ വൈഭവിനെ പുണ്യാളൻ ആക്കി സംസാരിച്ചാൽ എന്റെ വിധം മാറും കേട്ടോടി പുല്ലേ
.
ഹ്മ്മ്മ്മ്… അവന്റെ അലറി കൊണ്ടുള്ള പറച്ചിൽ കേട്ടതും ഭയത്തോടെ തന്നെ മിത്ര തലയാട്ടി..
ഞ.. ഞാൻ.. പൊ.. പോകോട്ടെ..
മ്മ്മ്.. പൊക്കോ ..
രുദ്രൻ പോകുവാൻ സമ്മതം കൊടുത്തതും അല്പം കൂടി മുന്നോട്ട് നടന്ന മിത്രയുടെ ചൊടിയിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..
അവൾ പിന്തിരിഞ്ഞ് നോക്കിയതും കണ്ടു അവൻ അവിടെ കൈ പിണച്ചു കെട്ടിക്കൊണ്ട് അവളെ തന്നെ കൂർപ്പിച്ചു നോക്കി നില്കുന്നത് ..
ഞാനിനിയും പറയും താൻ എന്തു ചെയ്യുമെടോ പോലീസേ .. .
ആദ്യമായിട്ടാണ് മിത്ര രുദ്രനോട് ഇങ്ങനെ സംസാരിക്കുന്നത്.. അത് എന്ത് കണ്ടിട്ടാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മിത്രയ്ക്ക് പോലും അറിയില്ലായിരുന്നു.
മിത്രയുടെ ഈ ഒരു സംസാരത്തിൽ രുദ്രൻ ഞെട്ടിത്തരിച്ചു പോയി. ആദ്യം ഒന്ന് അമ്പരെന്നെങ്കിലും പിന്നീട് അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറാൻ അധികം നേരം വേണ്ടിവന്നില്ല..
ഡീീ…
അയ്യോ!!!
അതും പറഞ്ഞ് മിത്ര ഓടുവാൻ ഒരുങ്ങിയതും മാറ്റിൽ കാൽ തെന്നി അവൾ വേച്ചു വീഴുവാൻ പോയി അതിനു മുന്നേ തന്നെ അവളെ രുദ്രൻ അവനിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണിരുന്നു..
ഒരു നിമിഷം മിത്രയ്ക്ക് ശ്വാസം എടുക്കാൻ പോലും കഴിയാതെ അവനെ തന്നെ നോക്കി നിന്നു..
ഈ സമയം രുദ്രനും മിത്രയെ തന്നെ നോക്കി കാണുകയായിരുന്നു..
അവളുടെ ശ്വാസ നിശ്വാസത്തിനനുസരിച്ച് ഉയർന്നതാഴുന്ന കുഞ്ഞുമാറുകൾ രുദ്രന്റെ നെഞ്ചിലായി തട്ടിയതും അവന്റെ ശരീരം വല്ലാതെ ചൂടുപിടിക്കുന്നുണ്ടായിരുന്നു..
അറിയാതെ തന്നെ മിത്ര പ്രണയം നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ രുദ്രനെ തന്നെ നോക്കി കിടന്നു..
ഏതൊരു നിമിഷത്തിൽ മിത്രയുടെ കണ്ണുകൾ രുദ്രന്റെ ഇളം റോസ് ചുണ്ടുകളിൽ തങ്ങി നിന്നു..
മിത്രയുടെ നോട്ടം കണ്ടതും സംശയത്താൽ അവന്റെ നെറ്റി ഒന്നു ചുളിഞ്ഞു… രുദ്രൻ അവളോട് എന്തോ പറയുവാൻ ഒരുങ്ങുമ്പോഴേക്കും..
അതിനു മുന്നേ മിത്ര രുദ്രന്റെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു..
രുദ്രന്റെ കണ്ണുകൾ രണ്ടും മിഴിഞ്ഞു വന്നു.. അവന് തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി…
എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുന്നേ തന്നെ മിത്ര അവനെ പിടിച്ചു തള്ളി പുറത്തേക്കിറങ്ങി ഓടിയിരുന്നു..
ഒരു നിമിഷം രുദ്രൻ ഇടിവെട്ടേറ്റത് പോലെ നിന്നുപോയി ഇപ്പോഴും മിത്രയുടെ ചുണ്ടിലെ ഉമിനീർ തന്റെ ചുണ്ടിൽ തങ്ങി നിൽക്കുന്നത് പോലെ അവന് തോന്നി ..
അറിയാതെ തന്നെ അവന്റെ വിരലുകൾ അവന്റെ ചുണ്ടിലായി ഒന്ന് തഴുകി.. പക്ഷേ ഈ സമയം അവന്റെ മുഖത്തെ ഭാവം എന്താണെന്ന് ആർക്കും മനസ്സിലായില്ല…
ഈ സമയം മുറിയിൽ എത്തിയ മിത്ര ആകെ പരിഭ്രാന്തിയിലായി താനെന്താബദ്ധമാണ് ചെയ്തതെന്ന് ഓർത്തതും അവളുടെ ശരീരമെല്ലാം പേടികൊണ്ട് വിറക്കുവാൻ തുടങ്ങിയിരുന്നു..
എല്ലാം കൈവിട്ടു പോയല്ലോ എന്റെ തേവരെ..
മിത്ര വിരൽ കടിച്ചുകൊണ്ട് അല്പം പരിഭ്രമത്തോടെ സ്വയം പറഞ്ഞു..
പെട്ടെന്നാണ് മിത്രക്ക് നന്ദനയുടെ കാര്യം ഓർമ്മ വന്നത് പിന്നീട് ഒട്ടും അമാന്തിക്കാതെ മിത്ര നന്ദനയുടെ മുറിയിലേക്ക് കയറിച്ചെന്നു പക്ഷേ അവളെ അവിടെയൊന്നും കാണുവാൻ ഇല്ലായിരുന്നു പിന്നീട് അവൾ ഉള്ള സ്ഥലം എവിടെയാണെന്ന് മിത്രയ്ക്ക് ഏകദേശം രൂപം കിട്ടിയതും അവൾ നേരെ പടിഞ്ഞാറേ തൊടിയിലെ മൂവാണ്ടൻമാവിന്റെ അരികിലേക്ക് ഓടി..
അവളുടെ നിഗമനം ശരിയായിരുന്നു മാവിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ട് മാങ്ങ നുണയുന്ന നന്ദനയെ കണ്ടതും അവളോടി ചെന്ന് നന്ദനയുടെ അടുത്തായിരുന്നു കൊണ്ട് കിതപ്പ് അകറ്റി..
ഹോ നീ വന്നോ എവിടെയായിരുന്നു നീ ഇത്രയും നേരം ഞാൻ എവിടെയൊക്കെ നിന്നെ നോക്കിയെന്നോ? ഇതാ നിനക്ക് വേണോ നല്ല മധുരമുണ്ട്..
നന്ദന ഒരു മാങ്ങ നുണഞ്ഞു കൊണ്ട് തന്റെ കയ്യിൽ ഉണ്ടായിരുന്ന മറ്റൊരു മാങ്ങയെടുത്ത് മിത്രയ്ക്ക് നേരെ നീട്ടി..
സത്യത്തിൽ അപ്പോഴാണ് നന്ദന ശ്രദ്ധിക്കുന്നത് മിത്ര വല്ലാതെ കിതക്കുന്നുണ്ടായിരുന്നു..
അയ്യോ എന്തുപറ്റി നീയെന്താ ഇങ്ങനെ കിതക്കുന്നത് വല്ല ഓട്ടമത്സരത്തിനും പോയിരുന്നോ..
അതൊന്നുമല്ല നന്ദന ഉ… മ്മ…
ഹേ ഊമായോ… ആര് ഊമയായ കാര്യമാ നീ പറയുന്നത്…
ഹോ ആരും ഊമയായ കാര്യമൊന്നുമല്ല ഞാൻ ഉമ്മ വെച്ച കാര്യമാ പറഞ്ഞത്..
ഓ അതാണോ…
സത്യത്തിൽ ആദ്യം മിത്ര നന്ദനയോട് പറഞ്ഞത് അവൾക്ക് മനസ്സിലായിട്ടില്ലായിരുന്നു പക്ഷേ പിന്നീട് റിവൈൻഡ് ചെയ്തു ഓർത്തപ്പോൾ ഞെട്ടിക്കൊണ്ടു നന്ദന അവളോട് ചോദിച്ചു..
ഹേ… What!!!!!!!.. അ.. ആരെ?
രു… രുദ്രേട്ടനെ…
മിത്ര അത്രയും പറഞ്ഞതും നന്ദനയുടെ കയ്യിൽ ഉണ്ടായിരുന്ന മാങ്ങ താനെ ഉതിർന്നു നിലത്തേക്ക് വീണുപോയി…
എന്റെ ദേവി ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ പോയി കോലിട്ട് കുത്തിയോ നീ??
ആണെന്നാ തോന്നുന്നത്..
മിത്ര അല്പം വിശമത്തോടെ മുഖം താഴ്ത്തിക്കൊണ്ട് നന്ദനയോട് പറഞ്ഞു.
തുടരും
