പിറ്റെ ദിവസം രാവിലെ തന്നെ അമ്മു ഉണർന്നു…സണ്ണിയെ തട്ടാതെ ശ്രദ്ധയോടെ തന്നെ ആണ് കിടന്നിരുന്നത്…
രാവിലെ തന്നെ എഴുനേറ്റു അടുക്കള പണിയിൽ പോയി…
മത്തായി ചാച്ചൻ തന്നെ ആണ് സണ്ണിയെ രാവിലെ ടോയ്‌ലറ്റ് പോവാൻ സഹായിച്ചത്..
ഫ്രഷ് ആയി കഴിഞ്ഞു സുന്ദര കുട്ടപൻ ആയിഇരിക്കുന്നത് അമ്മു കണ്ടിരുന്നു…
സ്ഥിരം ഫോൺ തോണ്ടി പരിപാടി തന്നെ ആണ് ആൾ….
ഇന്നലെ വെച്ച ബീഫ് കറിയും …പഴം പുഴുങ്ങിയതും കൂട്ടി അവനു പുട്ടിൽ കൂട്ടാൻ ആകി അമ്മു വെച്ചു…
“ഒരു നാൽ കുറ്റി പുട്ട് ഇടാം …..ഇല്ലെങ്കിൽ കിടന്നു അലറും”അമ്മു സ്വയം പറഞ്ഞ് കൊണ്ട് അവനു നേരെ നീട്ടി….
അവൻ അവളുടെ കയ്യിൽ നിന്ന് വാങ്ങി ആസ്വദിച്ചു കഴിക്കുന്നത് അമ്മു നോക്കി നിന്നു…
പിന്നെ അന്നത്തെ ദിവസം കുറെ അടുക്കളയിലും ഇടക്ക് ചാച്ചൻ കൂടെ പോയി പിന്നാമ്പുറത്ത് ഉള്ള പച്ചക്കറി തോട്ടത്തിൽ പോയി സഹായിക്കും….
ഒരുപാട് കയ്പക്ക…കോവക്ക….പയർ…അങ്ങനെ ചാച്ചൻ ചെയ്യാത്ത കൃഷി ഇല്ല…കുറച്ചൊക്കെ വീട്ടിൽ എടുത്ത് ബാക്കി ചന്തയിൽ പോയി വിൽക്കും…
സണ്ണി ഇടക്ക് മാത്രമേ തൂമ്പ എടുത്ത് പോവുക ഉള്ളൂ….
അതിൽ ചാച്ചൻ ചെറിയ പരാതി ഉണ്ട്….
വൈകുന്നേരം അമ്മു തന്നെ പതിവ് പോലെ കുളിപ്പിക്കാൻ വേണ്ടി പോയി….
“നി കുളിപ്പിച്ചു തരണ്ട…എന്നെ ഒന്ന് ആകി തന്നാൽ മതി” സണ്ണി പറഞ്ഞു….
അമ്മു പിന്നെ കൂടുതൽ അവനെ വാശി കയറ്റാതെ അത് പോലെ പുറത്ത് കാത്തിരുന്നു…
“എടീ എൻ്റെ ബനിയൻ എടുക്കാൻ മറന്നു” സണ്ണി വിളിച്ചു പറഞ്ഞു…
“അത് ഇവിടെ വന്ന് ഇടാം…മുണ്ട് ഉടുത്ത് കഴിഞ്ഞോ”
അമ്മു ചോദിച്ചു
അവൻ മൂളി കൊടുത്തു
.വാതിൽ തുറന്ന് അമ്മു തന്നെ അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി….
തോളിൽ അവൻ പുതച്ച തോർത്ത് എടുത്ത് അവൻ തല ഒന്ന് കൂടി ഇരുന്നു കൊണ്ട് തുവർത്തി…
അടുത്ത് ഉള്ള റേഡിയോ ഓൺ ആകി
അവൻ പാട്ട് ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ ആണ് എന്ന് അമ്മുവിന് ആദ്യമേ മനസ്സിൽ ആയതാണ്…
🎶🎶 പൂമാനമെ ഒരു രാഗ മേഘം താ…(2)
കനവായ്…കണമായ്…ഉയരാൻ…
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ…
കരളിലെഴും ഒരു മൗനം…
കസവണിയും ലയമൗനം…
സ്വരങ്ങൾ ചാർത്തുമ്പോൾ🎶
അമ്മു അവനെ നോക്കി ചിരിച്ചു കൊണ്ട് അവനു ഇടാൻ ഉള്ള ഇന്നേർ ബനിയൻ അലമാരിയിൽ നിന്നുംഎടുത്തു് …
അപ്പോഴാണ് അവൻ്റെ മുതുക് ഭാഗം ആദ്യമായി നഗ്നമായി അവള് ശ്രദ്ധിച്ചത്…
ആഴത്തിൽ ഉള്ള ഒരു വലിയ പാട്….
പിന്നെ കുറെ പാടുകൾ…
അവളുടെ ഉള്ളിൽ എന്തോ ഒരു വിഷമം തോന്നി… ബെഡിൽ കയറി അവൻ്റെ വലിയ മുറിയിൽ തൊട്ടു…
“ഇത് .ഇത് എന്താ” അമ്മു വിഷമത്തിൽ ചോദിച്ചു…
സണ്ണി പ്രതീക്ഷിക്കാതെ വന്നു പുറത്ത് തലോടിയ അവളുടെ വിരലിൽ കുടുങ്ങി ഇരുന്നു..
“അത്…. അത് എൻ്റെ അപ്പച്ചൻ തന്ന സമ്മാനം…കൊല്ലണം എന്ന് വിചാരിച്ചു ചെയ്തത് അല്ല…അമ്മച്ചിയെ കഴുത്ത് പിടിച്ചു ഞെരിച്ചു നിൽക്കുന്ന കണ്ടപ്പോ സമനില തെറ്റി…കുറെ ഞാൻ തല്ലി.. ഒരിഞ്ച് ജീവൻ ബാകി വെച്ചിട്ട് ആണ് ഞാൻ പോകാൻ നിന്ന ..അപ്പോഴേക്കും അപ്പച്ചൻ എൻ്റെ ജീവൻ എടുക്കാൻ അരിവാൾ കൊണ്ട് പുറത്ത് വെട്ടിയിരുന്നൂ …പിന്നെ ..പിന്നെ എനിക് ഒന്നും ഓർമ ഇല്ല..ഞാൻ തന്നെ എൻ്റെ അപ്പച്ചനെ കൊന്നു…ദുഷ്ടൻ ആണ് ഞാൻ,, എല്ലാരും പേടിക്കുന്ന ചെകുത്താൻ…പക്ഷേ ഞാൻ ചെയ്തത് തെറ്റ് തന്നെയാ…ജീവൻ എടുക്കാൻ ആർക്കും അവകാശം ഇല്ലാ…”സണ്ണിയുടെ ശബ്ദം ഇടറി….അവൻ്റെ കണ്ണ് നിറഞ്ഞു തുളുമ്പി ..
അമ്മുവും….കരഞ്ഞു തുടങ്ങി …ആദ്യമായി ആണ് അവൻ തകർന്നു കാണുന്നത്…
അമ്മു അവൻ്റെ മുറി പാടിൽ അമര്ത്തി ചുംബിച്ചു…
സണ്ണി ശെരിക്കും വിറച്ച് പോയി…
“അമ്മു”അവൻ പതറി കൊണ്ട് വിളിച്ചു..
“എൻ്റെ ഇച്ഛാ ചെകുത്താൻ അല്ല…ദുഷ്ടൻ അല്ല….എനിക് അറിയാം …പാവം ആണ്…എൻ്റെ ആണ് …”അവളും കരഞ്ഞു കൊണ്ട് അവൻ്റെ മുറിയിൽ വീണ്ടും ചുംബിച്ചു
സണ്ണി കണ്ണുകൾ ഇറുക്കി അടച്ചു…
ഉള്ളിൽ ഇത് വരെ അനുഭവിക്കാത്ത ഒരു വികാരം…ശരീരവും മനസ്സും തൻ്റെ നിയന്ത്രണം വിട്ടു പോകുന്ന പോലെ…മനസ്സ് കൊണ്ട് അമ്മുവിൻ്റെ അടുത്ത് അടുക്കുന്ന പോലെ….40 കളിൽ നിന്ന് താൻ 25ലേക്ക് സഞ്ചരിക്കുന്ന പോലെ…
“ഇത്ര ആഴത്തിൽ മുറിവ് ഉണ്ടാവുമ്പോൾ… എത്ര വേദനിച്ചു കാണും ഇച്ഛാ…” അമ്മു ഒന്ന് കൂടി അവൻ്റെ മറ്റ് പാടുകളിൽ ചുംബിച്ചു…
സണ്ണി പിന്നിൽ നിന്ന് അവളെ വലിച്ച് അവൻ്റെ മടിയിലേക്ക് ഇട്ടു….
“അയ്യോ…കാൽ….കാൽ വേദനിക്കും”അവൻ്റെ മടിയിൽ ഇരുന്ന്
കുതറാൻ നോക്കിയാ പെണ്ണിനെ അവൻ ഒന്ന് കൂടി മുറുകി പിടിച്ചു….
അമ്മു കണ്ണുകൾ പിടച്ചു കൊണ്ട് അവനെ നോക്കി…അവനും അവളുടെ കണ്ണുകളിൽ കുടുങ്ങി കിടക്കുക ആയിരുന്നു
🎶പതുങ്ങി വരും മധുമാസം…
മണമരുളും മലർ മാസം…
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്…
ശാന്തമായ് സുഖസാന്ദ്രമായ്…
അനുപദം മണിമയമായ്…
(പൂമാനമേ)🎶
പാട്ടിന് അനുസരിച്ച് അവൻ അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ ഒരു ചുംബനം നൽകി ..
അമ്മു ഒന്ന് കൂടി അവനെ മുറുകെ കഴുത്തിൽ ചുറ്റി പിടിച്ചു….
കണ്ണുകൾ അവനെ നോക്കാൻ ഉള്ള ശക്തി ഇല്ലാത്ത പോലെ….
അവളുടെ ഹൃദയം വേഗത്തിൽ മിടിക്കുന്ന അവനു കേൾക്കുമോ എന്ന് അമ്മു പേടിച്ച്…
സണ്ണി അവളുടെ കഴുത്തിൽ വിരലുകൾ ഇട്ടു മുഖം ഒന്ന് കൂടി അവൻ്റെ മുഖത്തേക്ക് അടുപ്പിച്ചു….
“നിന്നെ ഞാൻ വിശ്വസിക്കട്ടെ…നിന്നെയും നിൻ്റെ സ്നേഹതിനെയും…”അവൻ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു
അമ്മു തല ആട്ടി….പക്ഷേ അവൻ്റെ കാപ്പി കണ്ണിൽ നോക്കാ ധൈര്യം ഉണ്ടായില്ല…വേഗം കണ്ണ് അടച്ചു നിന്നു..
സണ്ണി അവളുടെ മുക്കിലെ മൂക്കുത്തി ആദ്യമായി നോക്കി…പതുകെ അവൻ ചുംബിച്ചു…അവളുടെ മുക്കിൽ പതിഞ്ഞ ചുണ്ടിൻ്റെ തണുപ്പിൽ ഒന്ന് കൂടി വിരൽ അവൻ്റെ കഴുത്തിൽ അമർന്നു..
വിയർപ്പ് തങ്ങി നിൽകുന്ന ചുണ്ടിൽ ആദ്യമായി പ്രണയതോടേ നോക്കി….
പതുക്കെ അവളുടെ തടിച്ച കീഴ് ചുണ്ട് നുണയാൻ വേണ്ടി മുഖം താഴ്ത്തിയ ഉടനെ അമ്മു കണ്ണ് തുറന്നു…അവനെ മിഴിച്ചു നോക്കി…
അവനും അവളുടെ നോട്ടത്തിൽ പതറി…
രണ്ട് പേരും ഒരുപോലെ എന്ത് ചെയ്യണം എന്ന് അറിയാതെ നോക്കി നിന്നു…
സണ്ണി താൻ ചെയ്യാൻ പോയ പ്രവർത്തി ആലോചിച്ചു ശെരിക്കും ഒരു ചമ്മൽ മുഖത്ത് ഉള്ളത് പോലെ….
“ഞാൻ…ഞാൻ…എനിക് ചപ്പാത്തി പരത്താൻ ഉണ്ട്” അമ്മു പറഞ്ഞു
“ആ വേഗം പോ”സണ്ണി അവളുടെ പിടി വിട്ടു ..
അമ്മു ഒറ്റ ഓട്ടാം ആയിരുന്നു…
അത് കണ്ട് സണ്ണി ചിരിച്ചു
പതുക്കെ ബെഡിൽ കിടന്നു…
മനസ്സിൽ ഇപ്പൊ താൻ ചുംബിക്കാൻ പോയപ്പോൾ കണ്ണ് മിഴിച്ചു നിന്ന പെണ്ണ് മാത്രം ….
ഇതാണോ പ്രണയം…
ജയൻ പറഞ്ഞത് പോലെ നാൽപകരൻ 17കാരൻ ആയി പോകുന്ന പ്രണയം….
താൻ ചെയ്തത് തെറ്റാണ് …അവളെ ഉമ്മ വെക്കാൻ പാടില്ലാ….പക്ഷേ എങ്ങനെ തെറ്റ് ആവും…എൻ്റെ പെണ്ണ് ആണല്ലോ…എന്നെ ഇഷ്ടം ആണ് പറഞ്ഞു ഇറങ്ങി വന്ന പെണ്ണ് അല്ലേ ….എൻ്റെ ഭാര്യ അല്ലേ….അപ്പോ ഉമ്മ വെക്കാം..ഇനിയും തൊടാം…
സണ്ണി ചിന്തിച്ചു കൊണ്ടിരുന്നു…
അവൻ പോലും അറിയാതെ അവൻ്റെ ചുണ്ടുകൾ പുഞ്ചിരിച്ചു …
മുഖം ആയിരം നിലാവിൻ്റെ വെളിച്ചം പരത്തി
എന്നാല് അടുക്കളയിൽ നിന്ന് അവൻ പെരുമാറിയ രീതി ഓർത്തു കിളി പോയി നിൽക്കുക ആണ് അമ്മു…
സ്വപ്നം ആണോ….അതോ തോന്നൽ ആണോ…പക്ഷേ ഞാൻ മടിയിൽ ആയിരുന്നു… ചപ്പാത്തി കുഴച്ച് കൊണ്ട് അമ്മു ഓർത്തു തുടങ്ങി
തുടരും
