*രുദ്രാക്ഷം 55*
നമ്മുടെ കുടുംബ ജ്യോത്സ്യർ തന്നെയാണോ നോക്കിയത്?
മുത്തശ്ശൻ ഇരുവരെയും നോക്കി കൊണ്ട് ചോദിച്ചു..
അതെ അച്ഛാ..
രത്നം മുത്തശ്ശൻ തമ്പുരാനോട് പറഞ്ഞു..
ഹ്മ്മ്മ്.. അദ്ദേഹം പറഞ്ഞതാണെങ്കിൽ കാര്യങ്ങൾ എല്ലാം അച്ചട്ടാണ്..
എന്നിട്ട് നിങ്ങൾ എന്തു തീരുമാനിച്ചു..
അത് പിന്നെ എന്റെ സഹോദരിയുടെ മകൻ വിഘ്നേഷ് അവന് നന്ദന മോളെ ഇഷ്ടമാണെന്ന് ഇന്നലെ സാവിത്രി വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. അവൻ അമേരിക്കയിൽ എൻജിനീയറാണ്..
പിന്നെ നന്ദനയുടെ പഠിത്തത്തിൽ ഒന്നും ഒരു മുടക്കും വരുത്തില്ല എന്നവർ എനിക്ക് വാക്ക് നൽകിയിട്ടുണ്ട്..
അഭിമോനോട് ചോദിച്ചോ? അല്ല അവൻ എപ്പോഴാണ് യൂറോപ്പിൽ നിന്ന് തിരികെ വരിക..
അല്പം മുന്നേ അഭിയെ ഞാൻ വിളിച്ചിരുന്നു.. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇവിടെയെത്തും എന്നാണ് പറഞ്ഞത് അവൻ കൂടി വന്നതിനു ശേഷം നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് വിചാരിക്കുന്നത് അതുകൊണ്ട് ഞാൻ ഇപ്പോൾ സാവിത്രിയോട് ഉറപ്പൊന്നും പറഞ്ഞിട്ടില്ല..
ഹ്മ്മ്മ്.. എന്തായാലും കേട്ടിടത്തോളം മോശമല്ലാത്ത കുടുംബം ആണല്ലോ അവരുടേതും..അതിന് മുന്നേ നന്ദന മോളോട് ചോദിക്കുക അവൾക്ക് വിവാഹത്തിന് സമ്മതമല്ലേ എന്ന് എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിച്ചാൽ മതി കൃഷ്ണ..
അത്രയും പറഞ്ഞു മുത്തശ്ശൻ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് പോയി..
ഈ സമയം കൃഷ്ണൻ വന്ന് നന്ദനയുടെ തലയിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു..
അച്ഛന്റെ മോൾ ശരിക്കും ആലോചിക്കു നിന്റെ ഇഷ്ടമില്ലാതെ ഞാൻ ഈ വിവാഹം നടത്തില്ല.
എന്ന് കരുതി നിന്റെ വിവാഹം നടത്താതെ ഇരിക്കുവാനും സാധിക്കില്ല കാരണം…കാരണം അച്ഛന്റെ മോളുടെ വിവാഹ യോഗം ഇപ്പോഴാണ് കുട്ടി ആലോചിച്ച് തീരുമാനിക്കൂ..
അത്രയും പറഞ്ഞു കൃഷ്ണൻ രത്നയെയും കൊണ്ട് അകത്തേക്ക് കയറിപ്പോയി ..
എല്ലാം കേട്ട് നന്ദന കണ്ണുകൾ നിറച്ച് അവിടെയിരുന്നു തൊട്ടടുത്തു മരവിച്ച അവസ്ഥയിൽ മിത്രയും ഈ സമയം ഇതെല്ലാം കേട്ട് വാതിൽ പടിയിൽ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സൂരജിനെ അവരാരും ആ സമയം കണ്ടില്ല..
എന്തുകൊണ്ടൊ നന്ദനയുടെ കണ്ണിൽ നിന്നും ഇറ്റു വീഴുന്ന കണ്ണുനീർ കണ്ടതും സൂരജിന്റെ നെഞ്ചൊന്നു പിടഞ്ഞു…
നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് മിത്ര മുൻപോട്ടേക്ക് നോക്കിയതും കണ്ടു വാതിൽ പടിയിൽ നന്ദനയെ നോക്കി നിൽക്കുന്ന തന്റെ സൂരജേട്ടനെ…
ഏട്ടാ!!
തന്റെ നീറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മിത്ര ഓടി സൂരജിന്റെ അടുക്കലേക്ക് ചെന്ന് അവനെ ഇറകെ കെട്ടിപ്പുണർന്നു..
കണ്ണുകൾ നിറച്ച് ഞെട്ടിക്കൊണ്ട് നന്ദന മുൻപിലേക്ക് നോക്കിയതും കണ്ടു മിത്രയേ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ നോക്കി നിൽക്കുന്ന സൂരജിനെ ..
അവനെ നോക്കി ഒരുവാടിയ പുഞ്ചിരി നൽകിക്കൊണ്ട് നന്ദന പതിയെ നടന്നകത്തളത്തിലേക്ക് പോയി…
ഈ സമയം മിത്രയ്ക്ക് നന്ദനയുടെ കാര്യം സൂരജിനോട് പറയണമെന്നുണ്ടായിരുന്നു പക്ഷേ പിന്നീട് തന്നെ നന്ദന വിലക്കിയ കാര്യം അവൾക്ക് ഓർമ്മയിൽ വന്നതും സൂരജിനോട് ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു..
ഏട്ടാ രുദ്രേട്ടൻ വന്നില്ലേ…
ഇല്ല മോളെ അവൻ നാളെ രാവിലെ എത്തുകയുള്ളൂ…
എന്റെ വർക്ക് കഴിഞ്ഞതും ഞാൻ ഇങ്ങ് പോന്നു..
അതും പറഞ്ഞു മിത്രയുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് സൂരജ് മുറിയിലേക്ക് കയറിപ്പോയി…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
മുറിയിലെത്തിയ നന്ദന പൊട്ടിക്കരഞ്ഞു പോയി അവൾക്ക് തന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
മുറിയിലേക്ക് വന്ന മിത്ര കാണുന്നത് ബെഡിൽ കമിഴ്ന്നു കിടന്നു കരയുന്ന നന്ദനെയാണ്…
നന്ദൂട്ടി നീ ഇങ്ങനെ കരയല്ലേ..
നീ ടെൻഷൻ ആകാതെ ഒരു കാര്യം ചെയ്യാം കൃഷ്ണൻ അങ്കിളിനോട് നമുക്ക് കാര്യങ്ങൾ തുറന്നു പറഞ്ഞാലോ.. മിത്ര അവളോട് ചോദിച്ചു..
എന്തു പറയാനാ മിത്ര സൂരജേട്ടന് എന്നെ ഇഷ്ടകൂടിയല്ല.. ഞാനെങ്ങനെ പറയും എനിക്ക് സൂരജേട്ടനെ വിവാഹം കഴിക്കുവാൻ ആഗ്രഹമുണ്ടെന്ന്.. വിവാഹം എന്ന് പറയുന്നത് രണ്ടുപേർക്കും പരസ്പരം മനസാൽ ഒരു ഇഷ്ടം വേണം … നിർഭാഗ്യവശാൽ എനിക്ക് മാത്രമേ സൂരജേട്ടനോട് പ്രണയമുള്ളൂ ഏട്ടന് എന്നോട് അങ്ങനെയൊന്നും ഇല്ലല്ലോ..
എന്നാലും നന്ദൂട്ടി ഞാൻ ഹരി അങ്കിളിനോട് ഒന്ന് സംസാരിക്കട്ടെ പ്ലീസ് നീ സമ്മതിക്ക്.. അല്ലെങ്കിൽ വേണ്ട ഏട്ടനോട് സംസാരിക്കാലോ എനിക്ക്.
നീ പറഞ്ഞിട്ട് സൂരജേട്ടൻ എന്നെ പ്രണയിക്കുന്നതിനോട് എനിക്ക് യാതൊരു താൽപര്യവുമില്ല.. സത്യത്തിൽ അതാണോ പ്രണയം അല്ല അതൊരു അടിച്ചേൽപ്പിക്കലാണ്.. ചിലപ്പോൾ നിന്റെ ഇഷ്ടത്തിന്റെ പുറത്ത് സൂരജേട്ടൻ സമ്മതിക്കുമായിരിക്കും.
പക്ഷേ ഈ നന്ദൂട്ടിക്ക് അങ്ങനെയുള്ള സൂരജിനെ അല്ല വേണ്ടത്.. എന്തായാലും അച്ഛനോട് ഞാൻ നാളെ എനിക്ക് വിവാഹത്തിന് സമ്മതമാണെന്ന് പറയും.. എനിക്കുവേണ്ടിയല്ല അച്ഛനുവേണ്ടി കാരണം അച്ഛനും അമ്മയും നന്തൂട്ടിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..
അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.. ജന്മം തന്നവരാണ് ഇത്രയും കാലം വളർത്തി വലുതാക്കിയവരാണ് നന്ദികേട് കാണിക്കില്ല ഈ നന്ദന… വിഘ്നേഷേട്ടനെ എനിക്കറിയാം ഒരു പാവമാണ് പലപ്പോഴും തോന്നിയിട്ടുണ്ട് ആ കണ്ണുകളിൽ എന്നെ കാണുമ്പോൾ ഉള്ള ഒരു തിളക്കം..
അറിഞ്ഞിട്ടും അറിയാതെ നടന്നതാണ് കാരണം എനിക്ക് വിഗ്നേഷേട്ടനെ അങ്ങനെ കാണുവാൻ ഇതുവരെ സാധിച്ചിട്ടില്ല.. ഇപ്പോൾ ഞാനൊരു ഭാര്യയായാലും എന്റെ മനസ്സിൽ നിന്നും സൂരജേട്ടനെ പറിച്ചു കളയുക എന്ന് പറയുന്നത് എത്രത്തോളം പ്രാവർത്തികമാണെന്ന് എനിക്കറിയില്ല..
ചിലപ്പോൾ ഞാൻ മരിച്ചു പോകുവാൻ വരെ സാധ്യതയുണ്ട് കാരണം എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് സൂരജ് എന്ന വ്യക്തി..
കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന നന്ദനയുടെ കണ്ണുനീർ കാണും തോറും മിത്രയുടെ ഹൃദയം വിങ്ങി കാരണം നന്ദന അത്രയും തകർന്നുപോയി എന്ന് ഒരു നിമിഷം അവൾക്ക് തോന്നാതിരുന്നില്ല.
നീ…നീ ഇവിടെ ഇരിക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം..
അത്രയും പറഞ്ഞു സ്റ്റാൻഡിൽ നിന്നും ഒരു ടവൽ എടുത്ത് നന്ദന നേരെ ബാത്റൂമിലേക്ക് കയറിപ്പോയി.
സങ്കടത്തോടെ മിത്ര നന്ദന കയറി പോകുന്നത് കണ്ടതും പിന്നീട് അവൾക്ക് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല..
മിത്രയും നേരെ അവളുടെ മുറിയിലേക്ക് കയറിപ്പോയി..
ഈ സമയം നന്ദനയുടെ മുറിയുടെ ചുമരിൽ ചാരി നിൽക്കുന്ന സൂരജിനെ മിത്ര കണ്ടിട്ടില്ലായിരുന്നു..
സൂരജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നേരത്തെ നന്ദന പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കെട്ട് കൊണ്ടേയിരുന്നു..
” ചിലപ്പോൾ ഞാൻ മരിച്ചു പോകുവാൻ വരെ സാധ്യതയുണ്ട് കാരണം എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് സൂരജ് എന്ന വ്യക്തി..
ഈ സമയം ബാത്റൂമിൽ വസ്ത്രം പോലും മാറ്റാതെ ശവറിന്റെ ചുവട്ടിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു നന്ദന. തന്റെ മനസ്സിലെ നോവുകൾ എല്ലാം അവൾ ഷവാറിൽ നിന്നും വരുന്ന വെള്ളത്തിലൂടെ ഒഴുകിക്കളഞ്ഞു..
ശരീരം വല്ലാതെ തണുത്തതും സത്യത്തിൽ അപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്… നനഞ്ഞ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ഒരു തൂവെള്ള ടർക്കിയുടുത്ത് നന്ദന ബാത്റൂമിൽ നിന്ന് ഇറങ്ങി..
ബാത്റൂമിന്റെ ഡോർ അടച്ച് തിരിഞ്ഞതും തന്റെ കട്ടിലിൽ തലകുനിച്ചിരിക്കുന്ന സൂരജിനെ കണ്ട് അവൾ വെട്ടി വിറച്ചു പോയി…
സൂരജേട്ടൻ എന്താ ഇവിടെ..
താൻ ഏതു കോലത്തിൽ ആണ് നിൽക്കുന്നത് എന്ന് പോലും നന്ദന ആ സമയം മറന്നു പോയിരുന്നു അവനെ തന്റെ മുറിയിൽ കണ്ട പകപ്പിൽ ആയിരുന്നു പെണ്ണ്..
നന്ദനയുടെ ശബ്ദമാണ് സൂരജിനെ അത്രയും നേരത്തെ ആലോചനയിൽ നിന്നും വിമുക്തനാക്കിയത്.. ഞെട്ടിക്കൊണ്ടു മുൻപോട്ട് നോക്കിയ നന്ദനയെ കണ്ടതും സൂരജിന്റെ കണ്ണുമിഴിഞ്ഞു പോയി..
ചോദിച്ചത് കേട്ടില്ലേ എന്താണ് ഇവിടെ എന്ന്..
സൂരജിന്റെ തൊട്ടടുത്ത് ചെന്ന് ദേഷ്യത്തോടെ അവനെ നോക്കിക്കൊണ്ട് നന്ദന ചോദിച്ചു..
അത് അത് പിന്നെ ഞാൻ സൂരജിന് തന്റെ വായിലെ ഉമിനീരെല്ലാം വറ്റി പോകുന്നത് പോലെ തോന്നി..
പൊട്ടിക്ക് ഇത്രയും ബോധമില്ലേ ഏത് കോലത്തിലാ തന്റെ അടുത്ത് വന്ന് നിൽക്കുന്നത് എന്ന് പോലും നോക്കാതെ നിൽക്കുന്ന കഴുത..
സൂരജ് നന്ദനയുടെ മുഖത്ത് നോക്കി പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു
ഡോ!!!😠
എന്താടോ ആലോചിച്ചു നിൽക്കുന്നത് താൻ ഇപ്പോൾ എന്തിനാ എന്റെ മുറിയിലേക്ക് വന്നത്..
അത് അത് പിന്നെ ഞാൻ..
നിന്ന് വിക്കാതെ കാര്യം പറയടോ 😠..
നന്ദന സൂരജനെ നോക്കി ചിറി കൊണ്ട് പറഞ്ഞു..
ഡീീ!!! നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേഡി എന്നെ എടോ എന്ന് വിളിക്കരുതെന്ന്.. എന്താടി നിനക്ക് പറഞ്ഞാൽ അനുസരിക്കാൻ ഇത്ര മടി..
ഹാ എനിക്ക് അല്പം മടിയുണ്ട് നിങ്ങൾ അറിഞ്ഞില്ലേ എന്റെ വിവാഹം ഉറപ്പിച്ചു. അതും എന്റെ മുറചെറുക്കൻ ആയിട്ട്..
അത്രയും നേരം കുറുമ്പോടെ നിന്ന സൂരജിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ച് കയറുവാൻ അധികനേരം വേണ്ടി വന്നില്ല..
അതുകൊണ്ട് വലിയ അധികാരത്തിലുള്ള വിളിളിയൊന്നും വേണ്ട.. Call me നന്ദന 😏അവൾ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
അത് മാത്രമല്ല ഇനി എന്നെ കാണണമെങ്കിൽ അങ്ങ് അമേരിക്കയിലേക്ക് വരണം 😏..
അത്ര കൂടി കേട്ടതും സൂരജിന്റെ ടെമ്പർ തെറ്റിയിരുന്നു..
അവൻ അവളുടെ ഇടുപ്പിലൂടെ തന്നെ കൈകൾ ചേർത്ത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..
അവളുടെ ഒരു വിഗ്നേഷ് ഏട്ടൻ… പോണോടി നിനക്ക് അവനെ കല്യാണം കഴിച്ചു പോണോ എന്ന്..😠
മുറുകിയ മുഖത്തോടെ കണ്ണുകൾ എല്ലാം ചുവപ്പിച്ച് വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കി ചോദിക്കുന്ന സൂരജിനെ കണ്ടതും നന്ദന സത്യത്തിൽ ഭയന്ന് പോയി..
അവൾ ആദ്യം വേണമെന്നും പിന്നെ വേണ്ട എന്നും വിലങ്ങനെ തലയാട്ടി..
🔥 നീയെന്റെയാ എന്റേത് മാത്രം ഈ സൂരജിന്റെ പെണ്ണാ നീ.. ഇന്നും ഇന്നലെയും അല്ല എന്നോ എന്റെ മനസ്സിൽ കൂടി കയറിയ പെണ്ണാ നീ.. അങ്ങനെ മറ്റൊരു മുറചെറുക്കനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.🔥.
പിന്നെ നിന്നെ അകറ്റി നിർത്താൻ കാരണം ഞാൻ ഒരു അനാഥൻ ആയതുകൊണ്ടായിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയല്ല എനിക്ക് അച്ഛനും അമ്മയും അനിയത്തിയും എല്ലാം ഉണ്ട്.. പഠിപ്പ് കഴിഞ്ഞിട്ട് വന്ന് ചോദിക്കാം എന്ന് കരുതിയിട്ടാ ഞാൻ മിണ്ടാതിരുന്നത്..
പക്ഷേ ഞാൻ ഇനിയും നിന്നോട് ഒന്നും പറയാതിരുന്നാൽ ചിലപ്പോൾ നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്ന് തോന്നി അതാ ഞാൻ ഇപ്പോൾ വന്നത്..
ഞാൻ നിന്നെ ആട്ടിപ്പായിക്കുമ്പോൾ എല്ലാം നിന്റെ കണ്ണ് മാത്രമല്ലേ പെണ്ണേ എന്റെ കണ്ണുനിറയാറുണ്ട്.. കാരണം I Love you നന്ദൂട്ടി..
ഒരു നിമിഷം സൂരജിന്റെ മനസ്സിലെ തുറന്ന പറച്ചിൽ നന്ദന ആകെ ഞെട്ടിത്തരിച്ചു നിന്നു..
സന്തോഷം കൊണ്ട് അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.
സു… സൂരജേട്ടാ..
സന്തോഷംകൊണ്ട് നന്ദനക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലായിരുന്നു അവൾ അവനെ ഇറുകെ കെട്ടിപ്പുണർന്നു.. തിരിച്ച് സൂരജും അവളെ പുണർന്നു മറ്റാർക്കും വിട്ടുകൊടുക്കില്ല എന്നപോൽ ..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഈ സമയം സുദേവനെയും കൊണ്ട് ശ്രീദേവി അച്ഛൻ തമ്പുരാന്റെ മുറിയിലേക്ക് കയറിച്ചെന്നു..
അച്ഛാ,
എന്താ ശ്രീദേവി..
അത് പിന്നെ സുദേട്ടന്റെ ഒരു കൂട്ടുകാരന്റെ മകൻ നാളെ അമേരിക്കയിൽ നിന്നും വരുന്നുണ്ട്.. സുദേട്ടനുമായി ഒരു പാർട്ട്ണർഷിപ്പ് ബിസിനസ് തുടങ്ങുവാനുള്ള പ്ലാനിങ് ഉണ്ട് അതിനെക്കുറിച്ച് ദിവസം ഇവിടെ കോവിലകത്ത് ആ മോനെ താമസിപ്പിക്കാൻ അച്ഛൻ അനുവദിക്കണം..
എവിടുത്തെ കുട്ടിയാ സുദേവാ..
അത് അച്ഛാ ആ പയ്യന്റെ നാടും വീടും എല്ലാം അങ്ങ് വടക്ക .. അച്ഛന് ഇഷ്ടമില്ലച്ചാൽ ഞാൻ അവനെ ഇവിടെ നിർത്തില്ല വല്ല ഹോട്ടലിലും മുറിയെടുത്ത് നിർത്താം സുദേവൻ നിഷ്കളങ്കതയോടെ തമ്പുരാൻ മുത്തശ്ശനോട് പറഞ്ഞു..
അത് വേണ്ട എന്തൊക്കെ പറഞ്ഞാലും അതിഥിയല്ലേ അങ്ങനെ ചെയ്യാൻ പാടില്ല..
പടിഞ്ഞാറ് വശത്തുള്ള പത്തായപുരയിൽ താമസം ആക്കി കൊള്ളുവാൻ പറയൂ ആ കുട്ടിയോട്..
ശരി അച്ഛാ
സുദേവന്റെ കണ്ണുകൾ വല്ലാതെ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു ആ സമയം..
മുത്തശ്ശനെ കണ്ട് പുറത്തേക്ക് ഇറങ്ങിയ സുദേവന്റെയും ശ്രീദേവിയുടെയും കണ്ണുകൾ വല്ലാതെ വന്യമായി തിളങ്ങി ഒരേ സമയം …
തൃക്കോട്ട് കോവിലകത്തിന്റെ മുകളിൽ കരിനിഴൽ പടരാൻ പോകുന്നത് ആ സമയം ആരും അറിഞ്ഞില്ല..
തുടരും..
