അമ്മു വീട്ടിൽ എത്തിയ ശേഷം മനസ്സ് മുഴുവനും സണ്ണി പറഞ്ഞ വാചകങ്ങളിൽ ആയിരുന്നു”താൻ അത്ര കുഞ്ഞാണോ….”
സ്വയം കണ്ണാടിയിൽ പോയി നോക്കി..
ഇല്ലാ…ആവശ്യത്തിന് വണ്ണവും അത്യാവശം ശരീര ഭംഗിയും ഉള്ള ഒരു പെണ്ണ് തന്നെയാണ് ഞാൻ….
തന്നെ എന്ത് കൊണ്ട് അയാൾക് സ്വീകരിച്ചു കൂടാ….
പ്രായം ഒരു പ്രശ്നമാണ് പോലും….മനസ്സുകൾ തമ്മിൽ ഉള്ള സ്നേഹത്തിന് വില ഇല്ലാ… താൻ ഒരു ഇരുപതു കാരി ആയതാണ് തൻ്റെ കുറ്റം….
ഓരോ ആലോചനയിൽ ഇരിക്കുമ്പോൾ വൈകുന്നേരം മുറിയിൽ അച്ഛൻ കയറി വന്നു…അന്നത്തെ പ്രശ്നത്തിന് ശേഷം മാധവനും അമ്മുവും നല്ല സ്വര ചേർച്ചയ്ൽ അല്ല…
“മുകുന്ദൻ്റെ വീട്ടുകാർ നിർബന്ധിക്കുന്ന കൊണ്ട്..നാളെ നിൻ്റെ പെണ്ണ് കാണാൻ അവർ വരും….ഇത് അംഗീകരിക്കാൻ മനസ്സ് തയാർ ആകിക്കോ…” മാധവൻ ഗൗരവത്തിൽ പറഞ്ഞു…
“ഇല്ലാ..പറ്റില്ല” അമ്മു ഉറക്കെ പറഞ്ഞു..
അപ്പോഴേക്കും അച്ഛമ്മ ഉള്ളിൽ കയറി വന്നു….
“മോളെ…എന്തിനാ പ്രശ്നം ഉണ്ടാകുന്ന..അച്ഛൻ നല്ലതിന് വേണ്ടി അല്ലേ..”
“ആര് പറഞ്ഞു…ബിസിനസ് ഡിൽ മാത്രം ആണ് ഇത്…അല്ലാതെ എന്നോട് ഉള്ള സ്നേഹം അല്ലാ ” ഉറക്കെ കരഞ്ഞു വിളിക്കുന്ന അമ്മുവിനെ നോക്കി മാധവൻ കയ്യ് ഉയർത്തി..
“ഇനി നിൻ്റെ ശബ്ദം ഇവിടെ പൊന്തിയാൽ…ഒന്നെ ഉള്ളൂ…എന്ന് കരുതി തലയിലും നിലത്തും വെക്കാതെ വളർത്തി വലുതാക്കിയ നിന്നെ ഞാൻ ഡിൽ ആകി പോലും….
അവൻ എൻ്റെ ആത്മ സുഹൃത്തിൻ്റെ മകൻ ആണ്..ഞാൻ അവനു വാക് കൊടുത്ത്..ഇനി അത് മാറില്ല” ഇത്രയും പറഞ്ഞു അയാള് പുറത്തേക് പോയി…
അമ്മു കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു
“നിൻ്റെ മനസ്സിൽ എന്താണ് എന്ന് എനിക് അറിയാം കുട്ടി…പക്ഷേ അത് മറന്നേ പറ്റൂ…നാളെ ഉള്ള പുതിയ ജീവിതം സ്വീകരിക്കാൻ തയാർ ആയികൊ” അച്ഛമ്മ തലോടി പറഞ്ഞു
“സ്നേഹിച്ചു പോയി ഞാൻ…നിരാശ കാമുകി ആയി ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല അച്ഛമ്മ…..വേറെ ഒരാളുടെ കൂടെ ജീവിക്കുന്നത് മരണ തുല്യം ആണ്….ഇപ്പൊ ഞാൻ അനുഭവിക്കുന്ന വേദന എനിക് മാത്രമേ അറിയൂ…വർഷങ്ങൾ ആയി മനസ്സിൽ കൂട്ടിയ മോഹം ആണ് ഇപ്പൊൾ തച്ചു ഉടഞ്ഞത്…..പക്ഷേ മരിക്കാൻ ഞാൻ തയ്യാർ അല്ലാ…അതിൻ്റെ പകുതി ധൈര്യം മതി…എനിക് ജീവിച്ചു കാട്ടാൻ പറ്റും ” അമ്മു വാശിയിൽ പറഞ്ഞു
…..
അച്ഛമ്മ ഞെട്ടലോടെ അവളെ നോക്കി നിന്നു
#######
കാലം തെറ്റി പെയ്ത ഒരു മഴ…ചെറിയ ഇടിയും മിന്നലും….
മത്തായിയും മറിയയും ചേർന്ന് കുടുംബ പ്രാർത്ഥന ചൊല്ലുന്ന നേരം…
കതകിൽ കെട്ട മുട്ടിൽ ..രണ്ട് പേരും തിരിഞ്ഞു നോക്കി
“സണ്ണി വരാൻ നേരം ആയില്ലാലോ??? ഇത്രയും പറഞ്ഞു മത്തായി വാതിൽ തുറന്ന് നോക്കി…
നനഞ്ഞു കുളിച്ചു നിൽക്കുന്ന അമ്മുവിനെ കണ്ട് അയാള് അമ്പരന്നു..
“എന്താ മോളെ..ഈ കോലത്തിൽ ..ഉള്ളിൽ വായോ” മത്തായി വേഗം പിടിച്ച് ഉള്ളിൽ കയറ്റി…
അമ്മു വിറച്ച് കൊണ്ടിരുന്നു …ഇട്ട ചുരിദാർ ദേഹത്ത് ഒട്ടി പിടിച്ചു നിൽകുന്ന പോലെ…
മറിയ തൻ്റെ ബൈബിൾ മാറ്റി വെച്ച് വേഗം അവളുടെ അടുത്തേക്ക് വന്നു…
“എന്താ..എന്താ മോളെ” പേടിച്ച് കൊണ്ട് ചോദിച്ചു…
അമ്മു വേഗം അവരെ കെട്ടിപിടിച്ചു കരഞ്ഞു…
“എനിക് …എനിക് സണ്ണിചായനെ വേണം അമ്മച്ചി”
മറിയ ശെരിക്കും ഞെട്ടി പോയി…അവളുടെ തുറന്ന് പറച്ചൽ കേട്ട് മത്തായി വായിൽ കയ്യ് വെച്ച് പോയി..
“നീ..എന്നതാ പറയുന്ന…എനിക് മനസ്സിൽ ആവുന്നില്ല “അമ്മച്ചി പറഞ്ഞു..
“കുഞ്ഞു നാൾ തൊട്ടു മനസ്സിൽ ഇട്ടു പ്രണയിച്ചിരുന്നു…പലരും പറഞ്ഞ കഥകളിലും ഞാൻ കണ്ട രൂപത്തെയും എല്ലാം….ഇപ്പൊ അതെൻ്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുക ആണ്…എന്നോട് ഉള്ള വാശിയിൽ അച്ഛൻ നാളെ എൻ്റെ പെണ്ണ് കാണൽ വെച്ചിരിക്കുന്ന ആണ്…ഇചായൻ അല്ലാതെ വേറെ ആരുടെ മുന്നിലും ഞാൻ നിൽക്കില്ല…അങ്ങനെ നിക്കേണ്ടി വന്നാൽ ഞാൻ തൂങ്ങി മരിക്കും…ഉറപ്പാ” കരഞ്ഞു കൊണ്ട് പെണ്ണ് പറഞ്ഞു തീർന്നതും
മറിയ കയ്യ് നെഞ്ചത്ത് വെച്ച്..
“എൻ്റെ ഈശോയേ എന്നതാ ..നീ പറയുന്നത്….എൻ്റെ കൊച്ചെ..സണ്ണി..അവൻ അറിയുമോ ഇതൊക്കെ…” മറിയ ചോദിച്ചു..
“അറിയാം അമ്മച്ചി…രണ്ട് പ്രാവശ്യം പറഞ്ഞതാണ്..പക്ഷേ എന്നെ അകറ്റി നിർത്തുവാൻ നോക്കാ…. ഇചായനൂ പ്രായം കൂടുതൽ ആണ് എന്ന് പറഞ്ഞു എന്നെ ഒഴിവാക്കി വിടുവ… “അഞ്ജലി കണ്ണ് നീര് തുടച്ചു കൊണ്ട് തേങ്ങി പറഞ്ഞു…
അമ്മച്ചി അവളുടെ തോളിൽ പതിയെ തടവി കൊടുത്ത്….
“മോളെ…ഇതൊക്കെ ഈ പ്രായത്തിൻ്റെ തോന്നൽ ആണോ…ഇപ്പോഴത്തെ കുട്ടികളെ ഉള്ളിൽ ഉള്ള ആ ഒരു തമാശ ആണോ…സണ്ണി അവൻ പ്രായം പത്തു ഇരുപത് അല്ല….അത് മോൾ ശെരിക്കും ആലോചിച്ചു നോക്കിയോ” മത്തായി കുറച്ച് മയത്തിൽ ചോദിച്ചു
“40 അല്ല…ഇനി 50 ആണെങ്കിലും എനിക് ഇചായനെ മാത്രം മതി” അമ്മു വാശിയിൽ പറഞ്ഞു…
“മതി മത്തായി …നീ കൂടുതൽ കൊച്ചിനെ വിഷമിപ്പിക്കുന്ന കാര്യം പറയണ്ട….തമാശക്ക് ഈ രാത്രി നേരത്ത് കൊച്ചു ഇങ്ങോട്ട് വരുമോ” മറിയ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…
“ചേച്ചി ഇങ്ങ് വന്നേ” മത്തായി മറിയയെ അടുക്കള ഭാഗത്തേക്ക് വിളിച്ചു…
മറിയ അമ്മുവിനെ നോക്കി …മത്തായിയുടെ പിന്നാലെ പോയി…
“അത് മംഗലം മാധവൻ്റെ മകൾ ആണ് , കോടീശ്വരൻ്റെ മകൾ….ജാതിയും മതവും പണവും പോട്ടെ എന്ന് വെക്കാം…പക്ഷേ അത് പോലെ ആണ് പ്രായം…അവള് ഒരു കൊച്ചു പെണ്ണ് ആണ്..സണ്ണി മദ്ധ്യ വയസ്സ് കടന്നിരിക്കുന്നു….ഇത് അവരെ ഭാവിയിൽ ഭാദിക്കില്ല എന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ….ഇതിൽ എല്ലാത്തിലും ഉപരി നിൻ്റെ മകൻ്റെ മനസ്സിൽ എന്താ അറിയാതെ..നീ ആശ കൊടുക്കുന്ന പോലെ സംസാരിക്കാൻ നിക്കരുത്….”
“എനിക് ആ കൊച്ചിനെ ഒരുപാട് ഇഷ്ടാമാ മത്തായി…..അത് പോലെ ഒന്നിനെ ആണ് ഞാൻ ആഗ്രഹിക്കുന്ന……ഇത് ശെരിക്കും എനിക് അൽഭുതം പോലെ തോന്നുന്ന….അവളുടെ ഉള്ളിൽ സണ്ണി എന്ന് പറയുമ്പോൾ….പ്രായം വ്യത്യാസം ഉണ്ട്. എന്നു നോക്കേണ്ട കാര്യം ഉണ്ടോ…ഞാനും എൻ്റെ കെട്ടിയോൻ തമ്മിൽ ഉണ്ടായിരുന്നില്ലേ 10 വയസ്സ് ….” മറിയ പറഞ്ഞു
“എന്നാല് ഇവിടെ 10 അല്ല….18 ആണ് ….വിവരവും സൗന്ദര്യം ഉള്ള കുട്ടി ആണ്…നമ്മുടെ കൊച്ചിനേക്കൾ നല്ലത് അതിന് കിട്ടും…ഇപ്പൊ തോന്നുന്ന വെറും ഒരു തോന്നൽ ആണ് എങ്കിൽ…ഭാവിയിൽ ഇത് നന്നായില്ല എങ്കിൽ…ഇതൊക്കെ കാണേണ്ടത് നമ്മൾ രണ്ട് ആത്മാക്കൾ തന്നെ ആണ്” മത്തായി പറഞ്ഞു..
“ഞാൻ ഇപ്പൊ എന്നതാ ചെയ്യണ്ട” മറിയ വിഷമത്തിൽ ചോദിച്ചു
“സണ്ണി വരുന്ന മുൻപ് .. കുട്ടിയോട് വീട്ടിൽ പോകാൻ പറ”
മറിയ തല കുലുക്കി….അടുക്കളയിൽ നിന്നും …അകത്ത് കയറിയതും…
പുറത്ത് വാതിലിൽ ശക്തമായ ഒരു മുട്ട്..
അമ്മുവും അമ്മച്ചിയും ഒരുപോലെ മുഖത്ത് നോക്കി…
മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ട് വാതിൽ തുറന്ന്…
മുന്നിൽ ഇതാ സണ്ണി…
“എത്ര നേരം ആയി അമ്മച്ചി വിളിക്കുന്നു..പുറത്ത് എന്നാ ഒരു മഴയാ…”
തല തുവർത്തി വരുന്ന സണ്ണി അമ്മുവിനെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി പോയി…
അമ്മച്ചിയുടെ മുഖം കണ്ടപ്പോൾ..ഏകദേശം ഐഡിയ കിട്ടി…
അവൻ അവളുടെ നേരെ ചെന്നു…അമ്മു പതിയെ പിന്നിലേക്ക് നീങ്ങി…
“എന്താ..എന്താ ഇവിടെ ..നിന്നോട് ഇനി എൻ്റെ വീട്ടിൽ കയറരുത്…എന്നല്ലേ പറഞ്ഞത്” അവൻ ഗൗരവത്തിൽ ചോദിച്ചു…
അവൻ്റെ നെറ്റിയിലെ ഞരമ്പ് പൊന്തുന്ന കണ്ട് അമ്മു പേടിച്ച് പോയി..ദേഷ്യം കടിച്ചു പിടിച്ചു മയത്തിൽ പറയുന്ന പോലെ ആണ് അവൻ സംസാരിക്കുന്ന…
“ഞാൻ…എനിക്..ഞാൻ പോവില്ല ഇച്ഛാ…എനിക് നിങൾ ഇല്ലാതെ പറ്റില്ല..നാളെ എൻ്റെ പെണ്ണ് കാണൽ ചടങ്ങ് ആണ്…എനിക് കഴിയില്ല…വേറെ ഒരാളുടെ മുന്നിൽ വന്നു നിൽക്കാൻ” പറഞ്ഞു തീരുന്ന മുൻപ്…മേശ പുറത്ത് ഇരുന്ന ജഗ് എടുത്ത് അവൻ നിലത്തേക്ക് എറിഞ്ഞു…
മറിയ പേടിച്ച് കൊണ്ട് മത്തായിയെ പിടിച്ചു…
“എടീ *** മോളെ…നിന്നോട് നല്ല ഭാഷയിൽ അല്ലേ പറഞ്ഞത് എനിക് നിന്നെ ഇഷ്ടം ഇല്ല എന്ന്…പിന്നെ ആരെ കാണിക്കാൻ ആടി…ഈ പാതിരാ നേരത്ത് എൻ്റെ വീട്ടിൽ കയറി ഉള്ള ഷോ… ഇറങ്ങിക്കൊ പുറത്ത്…അവളുടെ ഒരു പ്രേമം”, അമ്മുവിൻ്റെ തോളിൽ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ട് പോവാം നോക്കി..
“എന്നെ വിടല്ലെ…പ്ലീസ് …ഞാൻ മരിച്ചു പോവും….എനിക് അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല” അമ്മു നിലത്ത് കിടന്നു കരഞ്ഞു
“നീ ചത്താലും എനിക് ഒന്നും ഇല്ലഡി…പക്ഷേ എൻ്റെ വീട് മുറ്റത്ത് ആവരുത്” സണ്ണി വീണ്ടും അവളെ വലിച്ച്…
മറിയ കരയാൻ തുടങ്ങി…
“ഡാ…വേണ്ട ഡാ…” മത്തായി അവനെ പിടിച്ചു മാറ്റാൻ നോക്കി
“ചാച്ചാ…കയ്യ് എടുക്കു…ഈ കാര്യത്തിൽ ഇടപെടരുത്….ഓർരോ പ്രാവശ്യം പെണ്ണ് വീട്ടിൽ കയറിയത്….വശീകരിച്ച് എടുക്കാൻ ആണ് എന്ന് ഇപ്പൊ അല്ലേ മനസ്സിലായത്” അവൻ അവളെ നോക്കി കാർക്കിച്ചു തുപ്പി…
ഹൃദയം കത്തി കൊണ്ട് കീറി മുറിഞ്ഞ പോലെ……ജീവ ശവം പോലെ നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ…സണ്ണി അവളെ വലിച്ച് മുറ്റത്തേക്ക് ഇട്ടതും…
ഒരു ബെൻസ് കാർ മുന്നിൽ വന്നിരുന്നു…
കാറിൽ നിന്നും മാധവനും മുകുന്ദനും ഇറങ്ങി….
ഇങ്ങനെ ഒരു രംഗം പ്രതീക്ഷിക്കാത്ത കൊണ്ട് 3 പേരും പരസ്പരം നോക്കി നിന്നു…
“ഇവനെ ആണോ നീ പ്രേമിക്കുന്നത്” മാധവൻ നിലത്ത് കിടക്കുന്ന അമ്മുവിനെ നോക്കി പറഞ്ഞു..
സണ്ണി ഒന്നും മിണ്ടാതെ അമ്മുവിനെ നോക്കി…
“അതേ…എനിക് ഒരു വിവാഹം ഉണ്ടെങ്കിൽ ഇയാളുടെ കൂടെ മാത്രം ആവുള്ളൂ”
അപ്പോഴേക്കും മാധവൻ്റെ കയ്യ് അവളുടെ മുഖത്ത് പതിഞ്ഞിരുന്നു
ആ അടി സണ്ണി പ്രതീക്ഷിച്ചത് കൊണ്ട് അവനു യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല….
ചുറ്റും അയൽക്കാർ അടക്കം …നാട്ടുക്കാർ തടിച്ചു കൂടി
മാധവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ..ചുവന്ന കണ്ണുകൾ കൊണ്ട് അമ്മുവിനെ നോക്കി നിന്നു…താൻ അടിച്ച കവിളിൽ കയ്യ് പിടിച്ചു താഴെ നോക്കി നിൽക്കുക ആണ്….
“ഇവൻ..ഇവനെ ആണോ നിനക്ക് കിട്ടിയത് പ്രേമിച്ച് നടക്കാൻ…..cheap..local…criminal” മുകുന്ദൻ അവനെ നോക്കി പറഞ്ഞു…
“ഡാ ചെള്ളളു ചെറുക്കാ…കൂടുതൽ ഇംഗ്ലീഷിൽ ഒലത്തിയാൽ നിൻ്റെ മോന്ത ഞാൻ അടിച്ചു പരുവം ആകും…..നിൻ്റെ പെണ്ണിനെ കൂട്ടി സ്ഥലം വിടാൻ നോക്ക്…എൻ്റെ വീട് മുറ്റത്ത് കിടന്നു കുരക്കാൻ നിൽക്കാതെ”സണ്ണി അവൻ്റെ കോളറിൽ പിടിച്ചു പറഞ്ഞപ്പോൾ…മുകുന്ദൻ പേടിച്ച് ഉമിനീര് ഇറക്കി…
“നിൻ്റെ പരിശുദ്ധ പ്രണയത്തിൻ്റെ കഥ അമ്മ പറഞ്ഞപ്പോൾ പോലും ഞാൻ വിശ്വസിച്ചില്ല…എന്തായാലും നേരിട്ട് കണ്ടപ്പോൾ മതിയായി അച്ഛന്…എന്തായാലും….ഇന്നതോട് കൂടി തീർന്നു നിൻ്റെ പഠിത്തവും…ഈ കുടുംബം ആയിട്ട് ഉള്ള എല്ലാ ബന്ധവും” അവസാന വാക്ക് പറയുമ്പോൾ മാധവൻ സണ്ണിയെ നോക്കി…അവനും തിരിച്ചു അയാളെ നോക്കി നിന്നു…
“വന്ന് വണ്ടിയിൽ കയറെടി” മുകുന്ദൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച്..
അമ്മു കയു വിടുവിച്ചു അവൻ നേരെ അലറി…
“തൊട്ട് പോവരുത് എന്നെ…പ്രായപൂർത്തി ആയ പെൺകുട്ടി ആണ് ഞാൻ…എനിക് താൽപര്യം ഇല്ലാത്ത വിവാഹത്തിന് നിർബന്ധിക്കുന്ന നിങൾ രണ്ട് പേരുടെയും പേരിൽ എനിക് നിയമ പരമായി നടപടി എടുക്കാൻ കഴിയും…ഇനി മേലാൽ ഞാൻ ആ വീട്ടിൽ കയറിലല്ല” അമ്മു ഉറക്കെ പറഞ്ഞു
“പിന്നെ..പിന്നെ ഈ കുടിലിൽ കൂടാൻ ആണോ നിൻ്റെ പ്ലാൻ….ഇവന് പോലും നിന്നെ വേണ്ടല്ലോ ഡീ…പിന്നെ എന്തിനാ നായ പോലെ പിന്നാലെ പോകുന്ന” മുകുന്ദൻ പറഞ്ഞു…
“അതേ ഈ കുടിലിൽ തന്നെ ആണ്…എൻ്റെ വയറ്റിൽ ഉള്ള കുഞ്ഞിൻ്റെ അച്ഛൻ ഇവിടെ ആണ്…അതുകൊണ്ട് ഞാനും ഇവിടെ ആണ്…ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ…ഒരു രാത്രി സമയം ഒരു പെണ്ണ് ഇങ്ങനെ വീട്ടിൽ കയറി വരണം എങ്കിൽ അവരുടെ അവസ്ഥ നിങൾ എല്ലാവർക്കും ഊഹിക്കാൻ കഴിയും അല്ലേ????
സണ്ണി അവളുടെ വാക്കിൽ തകർന്നു പോയി….അവൻ്റെ കയ്യിലെ ഞരമ്പുകൾ പൊന്തി….കണ്ണുകൾ ചുവന്നു …ചുറ്റും ഉളളവർ അവനെ നോക്കി പിറു പിറു ത് പറയാൻ തുടങ്ങി…
മറിയ നെഞ്ചത്ത് കൈ വെച്ചു….മത്തായിയും ഭയന്ന് പോയി…
“ഇന്ന് ഈ നിമിഷം മുതൽ മംഗലത്ത് മാധവൻ നായർക്ക് ഇങ്ങനെ ഒരു മകൾ ഇല്ല” അയാളുടെ നിറഞ്ഞ കണ്ണുകൾ അവളെ നോവിച്ചു…പക്ഷേ അത് കണ്ടില്ലെന്ന് നടിച് നിന്ന് അവള്….
മുകുന്ദനും ഞെട്ടലിൽ അവളെ നോക്കി കൊണ്ട് മാധവൻ്റെ കൂടെ കാറിൽ കയറി….
കാർ നീങ്ങി പോയപ്പോൾ കൂട്ടം കൂടിയവർ പതുക്കെ പതുകെ പിരിഞ്ഞു…
മുറ്റത്ത് സണ്ണിയും അമ്മുവും മാത്രം ആയി ..വാതിൽ പടിയിൽ മറിയ മത്തായിയും…
സണ്ണി നിലത്തേക്ക് തന്നെ നോക്കി നിൽക്കുക ആണ്…
അമ്മു അവൻ്റെ അടുത്തേക്ക് നടന്നു വന്ന്…
“ഇച്ഛാ…” അമ്മു വിളിച്ചത് കേട്ടതും….അവൻ്റെ തല ഉയർന്നു… ചുവന്നു ഇരിക്കുന്ന അവൻ്റെ കണ്ണുകളെ കണ്ട് അവൾക് ഭയം തോന്നി…
ഒരു നിമിഷം പോലും വേണ്ടി വന്നില്ല…അവൻ കരണം നോക്കി ഒന്ന് പൊട്ടിച്ചു……
അമ്മു നിലത്ത് കിടന്നു പോയി….
“ഡീ” അവൻ അവളുടെ കാലിൽ ആഞ്ഞു ചവിട്ടി ..
“ആഹ്….” വേദന കൊണ്ട് അവള് പുളഞ്ഞു ..
മുടിയിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു
“നിന്നെ ഞാൻ എപ്പോഴോ ഡീ..പിഴപ്പിച്ചത്” അവൻ്റെ അലറലിൽ അമ്മു പേടിച്ച് പോയിരുന്നു…
തുടരും
