രുദ്രാക്ഷം 66

*രുദ്രാക്ഷം 66*
കാളിയാർ മഠം….

അല്പം ഭയത്തോടെയാണ് ഭൈരവൻ പണ്ട് ഉപയോഗിച്ചിരുന്ന ധ്യാനത്തിൽ ഇരിക്കുന്ന നിലാവറയിലേക്ക് ദേവരാജൻ കയറിച്ചെന്നത്…

ഇപ്പോൾ ശരിക്കും വികർണനെ കണ്ടാൽ യൗവനത്തിൽ ഉള്ള ഭൈരവൻ ആണെന്ന് തോന്നുകയുള്ളൂ എന്ന് ദേവരാജൻ ഒന്നോർത്തെടുത്തു…

ആദ്യം വികർണനെ വിളിക്കണ്ട എന്നാണ് ദേവരാജൻ കരുതിയത് പിന്നീട് തോന്നി ഇത് ഇപ്പോൾ പറയാതിരുന്നിട്ടും കാര്യമില്ലല്ലോ കാരണം അവൻ ഏറെ ആഗ്രഹിച്ച ഒരു കാര്യം നടക്കാതെ പോവുകയാണ്..

മോനെ വികർണ…

ദേവരാജന്റെ ശബ്ദം കേട്ടതും അത്രയും നേരം ധ്യാനത്തിൽ ഇരുന്ന വികർണൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു..അവന്റെ രക്തച്ചുവപ്പാർന്ന കണ്ണുകളിലേക്ക് നോക്കുവാൻ ദേവരാജന് അല്പം ഭയം തോന്നി..

കാരണം ഭൈരവൻ അല്ല വികർണൻ എന്ന് ദേവരാജന് ശരിക്കും അറിയാമായിരുന്നു.. എന്തുo ചെയ്യുന്നതിന് മുന്നേ ഭൈരവൻ ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യും പക്ഷേ വികർണ്ണൻ അങ്ങനെയല്ല.. അതുകൊണ്ടുതന്നെ അല്പം ഭയത്തോടെയാണ് ദേവരാജൻ അവിടെ നിന്നത്.

എന്താ മാമേ എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്നോട്… വികർണ്ണൻ തന്റെ രക്ത ചുവപ്പാർന്ന കണ്ണുകൾ വിടർത്തിക്കൊണ്ട് ദേവരാജനോട്  ചോദിച്ചു..

അത് അത് പിന്നെ മോനെ നീ ഇപ്പോൾ ഈ നിലവിറയ്ക്കുള്ളിൽ കയറിയിട്ട് മൂന്നുദിവസം കഴിഞ്ഞിരിക്കുന്നു..

നാളെ നാളെയാണ് ത്രികോട്ട് കോവിലകത്തെ മിത്രയുടെയും ആ രുദ്രദേവിന്റെയും  വിവാഹം… ഇനി നമ്മൾ എന്തു ചെയ്യും നിനക്കാണെങ്കിൽ പുല കഴിയാതെ ഇറങ്ങുവാൻ സാധിക്കില്ലല്ലോ ഇവിടെ നിന്ന്..

അത്രയും നേരം ശാന്തമായി ഇരുന്ന വികർണന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുവാൻ അധികനേരം വേണ്ടിവന്നില്ല…

മാമ വിഷമിക്കേണ്ട അവരുടെ വിവാഹം നടക്കട്ടെ പക്ഷേ ആദ്യരാത്രി മിത്ര എന്റെ കൂടെയായിരിക്കും ശയിക്കുക..  അല്പം കുടിലതയോടെ വികർണ്ണൻ ദേവരാജനെ നോക്കിക്കൊണ്ട് പറഞ്ഞു..

വികർണ്ണൻ എന്തൊക്കെയോ മനസ്സിൽ കരുതിയിട്ടുണ്ടേന്ന് മനസ്സിലായത്പോൽ ദേവരാജൻ പിന്നീട് അവനോട് ഒന്നും സംസാരിക്കുവാൻ നിന്നില്ല.. കാരണം അത്രമാത്രം ആ കിരീടത്തിന് അവൻ മൂല്യം നൽകുന്നുണ്ടെന്ന് ദേവരാജന് അറിയാം..

നാളത്തെ പുലരി പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്ന ദിനം ആണെന്ന്  അയാളുടെ മനസ്സ് അയാളോട് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു…

ദേവിയുടെ നടയിൽ സ്വർണ്ണ കസവിന്റെ മുണ്ടും അതിനോട് ഇണങ്ങിയ  സ്വർണ്ണക്കര കസവിന്റെ തന്നെ മേൽമുണ്ടും ധരിച്ച് തമ്പുരാക്കന്മാരുടെ പ്രൗഢിയോടെ നെറ്റിയിൽ ചന്ദനക്കുറിയും ചാർത്തി നിൽക്കുന്ന രുദ്രനെയും സൂരജിനെയും അസൂയയോടെ അശ്വതിയും കല്യാണിയും നോക്കി നിന്നു..

ഒരു നിമിഷം അവരുടെ അടുത്ത് തങ്ങൾ ഇരുവരും നിൽക്കുന്നതുപോലെ അശ്വതിക്കും കല്യാണിക്കും തോന്നി..

ആ കാഴ്ച ഓർത്തതും ഇരുവരുടെയും മുഖത്ത് നാണം വിരിഞ്ഞു..

കുട്ടികളെ വിളിക്കുക  തമ്പുരാനെ മുഹൂർത്തത്തിന് സമയമായിരിക്കുന്നു..

അത്രയും നേരം നാണം കൊണ്ട് പൂത്തുലഞ്ഞു നിന്നിരുന്ന അശ്വതിയും കല്യാണയും തിരുമേനിയുടെ ശബ്ദമാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

സത്യത്തിൽ അപ്പോഴാണ് അവർ കണ്ടത് സ്വപ്നമാണെന്നുള്ള ബോധം അവർക്ക് വന്നത് ഞെട്ടിക്കൊണ്ട് അവർ ചുറ്റുപാടും നോക്കി. അപ്പോൾ കണ്ടു സർവ്വാഭരണവിഭൂഷിതയായി  ചുവന്ന പട്ടുസാരികളോടെ സാക്ഷാൽ ദേവിയെ പോലെ നടന്നുവരുന്ന മിത്രയേയും നന്ദനയെയും..

മിത്രയേയും നന്ദനയെയും കണ്ടതും സൂരജിന്റെയും രുദ്രന്റെയും കണ്ണുകൾ ഒന്നു വിടർന്നു..

മിത്രയുടെ കത്തിജ്വലിക്കുന്ന സൗന്ദര്യം കണ്ടതും അശ്വതിക്ക് എവിടെ നിന്നില്ലാത്ത ദേഷ്യം ഇരച്ചു കയറി..

പക്ഷേ അവർ നിസ്സഹായരാണ് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നോർത്തതും അശ്വതിക്ക് തന്റെ സമനില തെറ്റുന്നത് പോലെ വരെ തോന്നി..

അവൾ ദേഷ്യത്തോടെ മിത്രയുടെ അടുത്തേക്ക് പോകുവാൻ ഒരുങ്ങിയതും താര അവളുടെ കൈകളിൽ പിടിച്ചു തടഞ്ഞുകൊണ്ട് പറഞ്ഞു..

വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കേണ്ട മോളെ..ഇത്രയും ആളുകൾ ഉള്ള സ്ഥലമാണ് നിന്റെ ഈ പ്രകടനം കണ്ട് അച്ഛൻ ചിലപ്പോൾ നമ്മളെ ഇവിടെ നിന്നും പുറത്താക്കുവാൻ ചാൻസ് കൂടുതലാണ് അതുകൊണ്ട് ദയവുചെയ്ത് അമ്മയുടെ കുട്ടി ഒന്ന് അടങ്ങി നിൽക്ക്..

താര പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നിയ അശ്വതി പിന്നെ ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു അവിടെത്തന്നെ നിന്നു…

താലി ചാർത്തി കൊള്ളുക!!

തിരുമേനിയുടെ ശബ്ദമാണ് രുദ്രനെയും സൂരജിനെയും സ്വബോധത്തിലേക്ക് എത്തിച്ചത്..

അവർ പുഞ്ചിരിച്ചുകൊണ്ട് മുൻപോട്ടേക്ക് നോക്കിയതും കണ്ടു നാണം കൊണ്ട് തങ്ങളുടെ മുഖത്തേക്ക് നോക്കുവാൻ സാധിക്കാതെ താഴോട്ട് നോക്കി നിൽക്കുന്ന  തങ്ങളുടെ പാതിയെ..

മുത്തച്ഛൻ എടുത്തുകൊടുത്ത മഞ്ഞ ചരടിൽ കോർത്ത താലി സൂരജും രുദ്രനും മിത്രയുടെയും നന്ദനയുടെയും കഴുത്തിൽ ചാർത്തി..

കുങ്കുമം കൊണ്ട് അവരുടെ സീമന്തരേഖ ചുവപ്പിച്ച് അവരെ എന്നെന്നേക്കുമായി തങളുടെ പാതിയാക്കി മാറ്റി.

നന്ദനയുടെ അച്ഛൻ മാധവൻ അവളുടെ കൈ സൂരജിന്റെ കൈകളിലേക്ക് ചേർത്തുവച്ച് കന്യാദാനം ചെയ്തു..

അതുപോലെ സൂരജിന്റെ അച്ഛൻ ശേഖരൻ മിത്രയുടെ കൈകൾ രുദ്രന്റെ കൈകളിലേക്ക് ചേർത്തുവച്ചു…

പരസ്പരം തുളസി ഹാരം അണിഞ്ഞുകൊണ്ട് അവർ ദേവിയുടെ അനുഗ്രഹം വാങ്ങി…

രുദ്രന്റെ അമ്മ നീട്ടിയ നിലവിളക്ക് വാങ്ങി മിത്രയും സൂരജിന്റെ അമ്മ ലളിത നീട്ടിയ നിലവിളക്ക് വാങ്ങി നന്ദനയും അവരുടെ തറവാട്ടിലേക്ക് തന്നെ വലതുകാൽ വച്ച് കയറി…

വിവാഹം കഴിഞ്ഞാതിനുശേഷം സൂരജിനും രുദ്രനും മിത്രയേയും നന്ദനയേയും ഒന്ന് കാണുവാൻ തന്നെ കിട്ടിയിട്ടില്ലായിരുന്നു…

എന്തോ എടുക്കുവാൻ വേണ്ടി രുദ്രൻ മുറിയിലേക്ക് വന്നതും കാണുന്നത് തന്റെ മുറിയിൽ നിന്നും കുളിച്ചിറങ്ങിവരുന്ന മിത്രയെയാണ്..

ഒരു നിമിഷം  മിത്രയെ അങ്ങനെ കണ്ടതും ആദ്യമായി കാണുന്നതുപോലെ അവളെ തന്നെ നോക്കി നിന്നു രുദ്രൻ ..

മിത്രയെ നോക്കിക്കൊണ്ട് തന്നെ തന്റെ പിറകിലെ കതക് ചേർത്ത് അടച്ചുകൊണ്ട് രുദ്രൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി..

തന്റെ അടുക്കലേക്ക് നടന്നുവരുന്ന മിത്രയുടെ മുഖം ആകെ നാണത്താൽ ചുവന്നു പോയി.
.
അവൾ അവനെ നോക്കിക്കൊണ്ട് തന്നെ പിറകിലേക്ക് ചുവടുകൾ വെച്ച് അവസാനമാ ചുമരിൽ തട്ടി നിന്നു.

രുദ്രന്റെ തീക്ഷ്ണത ഏറിയ നോട്ടം ഇനിയും താങ്ങാൻ സാധിക്കില്ല എന്ന് തോന്നിയ മിത്ര കണ്ണുകൾ അടച്ചുകൊണ്ട് തന്നെ  മുഖം ഒരു വശാത്തേക്ക് ചെരിച്ചു..

ഈ സമയം അവളുടെ കഴുത്തിൽ ആയി പറ്റിച്ചേർന്നു കിടക്കുന്ന വെള്ളത്തുള്ളികളെ ഒരു അസൂയയോടെ രുദ്രൻ നോക്കി നിന്നു…

രുദ്രനിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ല എന്ന് തോന്നിയ മിത്ര കണ്ണുകൾ തുറക്കുവാൻ ഒരുങ്ങിയതും ക്ഷണ നേരം കൊണ്ടാണ്  രുദ്രൻ മിത്രയുടെ കഴുത്തിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തുവച്ചത്..

മിഴിഞ്ഞ കണ്ണുകളോടെ കണ്ണുകൾ തുറന്ന മിത്ര അവന്റെ മുടിഇഴാകളിലായി  കൈകൾ കോർത്ത് വലിച്ചു..

രുദ്രന്റെ കൈകൾ മിത്രയുടെ നഗ്നമായ ഇടുപ്പിൽ ഇഴഞ്ഞു കയറി..

മ്മ്മ്മ്മ് ….രുദ്രേട്ടാ…

മോളെ മിത്രേ!

കതകിൽ മുട്ടികൊണ്ടുള്ള ലളിതയുടെ വിളിയാണ് രണ്ടുപേരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

രുദ്രനിൽ നിന്നും ഞെട്ടി മാറിയ മിത്ര അവനെയും ഡോറിന്റെ ഭാഗത്തേക്കും മാറി മാറി നോക്കി..

അതിനർത്ഥം മനസ്സിലായത് പോലെ മിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ പറഞ്ഞു..

പൊക്കോ🔥….

അത്രയും പറഞ്ഞ് അവളുടെ തോളിലായി കിടക്കുന്ന നനഞ്ഞ ടർക്കിയെടുത്ത് അവൻ ബാത്റൂമിലേക്ക് കയറി പോയി…

ഈ സമയം സൂരജിന്റെ ചുടുചുംബനത്തിൽ ലയിച്ച് നന്ദനയും അവരുടെതായ ലോകത്തായിരുന്നു…

മുത്തശ്ശന്റെ നിർദ്ദേശപ്രകാരം കാവിൽ വിളക്ക് വെക്കാൻ പോയതാണ് മിത്രയും നന്ദനയും….

സൂരജും രുദ്രനും പോലീസ് സ്റ്റേഷനിൽ പോകേണ്ട ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അത്യാവശ്യ കാര്യമുള്ളതിനാൽ ഉച്ചയ്ക്ക് പോയതാണ് അവർ തിരിച്ചു വരുമ്പോൾ കാണുന്നത് മുത്തശ്ശൻ തമ്പുരാൻ കാവിന്റെ ഭാഗത്തേക്ക് നോക്കി നിൽക്കുന്നതാണ്..

എന്താ മുത്തശ്ശിl കാവിന്റെ ഭാഗത്തേക്ക് നോക്കി നിൽക്കുന്നത് സൂരജ് പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശനോട് ചോദിച്ചു..

അത് പിന്നെ മോനെ കുട്ടികൾ രണ്ടുപേരും കാവിൽ വിളക്ക് വെക്കാൻ പോയിട്ട് അല്പസമയമായി ഇതുവരെ തിരിച്ചെത്തിയിട്ടില്ല ഇടി മൂളുന്നുണ്ട് എപ്പോൾ വേണമെങ്കിലും മഴപെയ്യാം കുട്ടികളെ കാണാനില്ലല്ലോ ന്റെ ദേവി …

അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന സൂരജിന്റെയും രുദ്രന്റെയും മുഖം ഗൗരവം കൈവരിക്കുവാൻ അധികം നേരം വേണ്ടിവന്നില്ല…

ലളിതയും കൗസല്യയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവരെ നോക്കിക്കൊണ്ട് സൂരജ് അല്പം ശബ്ദമുയർത്തി ചോദിച്ചു നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ മിത്രയെ ശ്രദ്ധിക്കണമെന്ന്.

അത് അത് പിന്നെ മോനെ ഒരു വിവാഹം കഴിഞ്ഞതല്ലേ  ഇവിടെ അതിന്റെ തിരക്കിൽ ആയിപോയി ഞങ്ങൾ…

, കുട്ടികൾ ക്കാവിലേക്ക് പോകുന്നത് സത്യത്തിൽ ഞങ്ങൾ കണ്ടിരുന്നില്ല ലളിത അല്പം വല്ലായ്മയോട് കൂടി സൂരജിനോട് പറഞ്ഞു…

സൂരജ് വീണ്ടും എന്തോ ലളിതയുടെ പറയാൻ വന്നതും രുദ്രന്റെ വിളി അവനെ തേടി എത്തിയിരുന്നു..

സൂരജ് വേണ്ട..

വലതു കൈകൊണ്ട് തന്റെ മീശ ഒന്ന് പിരിച്ച് പാന്റിന് പിറകിൽ തിരികിയ ഗൺ അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പുവരുത്തി കൊണ്ട് രുദ്രൻ കാവ് ലക്ഷ്യമാക്കി നടന്നു അവന് പിറകെയായി തന്നെ മുറുകിയ മുഖത്തോടെ സൂരജും

തുടരും…

Leave a Reply

You cannot copy content of this page