വെറും രണ്ട് ചേരുവകൾ മാത്രം. നാളത്തെ ബ്രേക്ഫാസ്റ്റായി ഇതാക്കിയാലോ.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് മുട്ടയും ഗോതമ്പ് മാവും. എന്നാൽ ഇന്ന് നമുക്ക് ഇത് രണ്ടും കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. അതിനായി ഒരു ക്യാരറ്റ്, പകുതി പീസ് ക്യാപ്‌സിക്കം, ഒരു സവാള, കുറച്ചു മല്ലിയില എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ക്യാരറ്റും ക്യാപ്സിക്കവും, സവാളയും ചേർത്ത് മൊരിച്ചിട്ട് എടുക്കുക.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വറ്റൽമുളകും, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് മൂപ്പിക്കുക. ശേഷം എല്ലാം നല്ല പോലെ മൂത്തു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു പാത്രത്തിലേക്ക് മൂന്നു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ട നല്ല പോലെ അടിച്ചെടുക്കുക. ശേഷം മുട്ടയിലേക്ക് മല്ലിയില അരിഞ്ഞതും ഒരു കപ്പ് ഗോതമ്പ് മാവും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒന്നേകാൽ കപ്പ് പാലും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മാവിലേക്ക് മൂപ്പിച്ചെടുത്ത സവാളയുടെയും ക്യരറ്റിന്റെയും മിക്സ് ചേർത്ത് ഇളക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ ഒഴിക്കുക. ശേഷം ഓരോ തവി വീതം ബാറ്റെർ ഒഴിക്കുക. ശേഷം ഒന്ന് ചുറ്റിക്കുക. ഇനി ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. ഓരോ തവണയും മാവ് എടുക്കുമ്പോഴും ഇളക്കിയ ശേഷം മാത്രം മാവ് കോരി എടുക്കുക. ശേഷം ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ച ശേഷം മുകളിലായോ ഒരു മുട്ട കൂടി പൊട്ടിച്ചു വീഴ്ത്തുക.

എന്നിട്ട് മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ ക്രഷ് ആക്കിയ ഉണക്കമുളകും ചേർത്ത് അടച്ചു വെച്ച് പലഹാരം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കിയ ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇത്. വളരെ കുറഞ്ഞ സമയം മതിയാകും ഈ പലഹാരം തയ്യാറാക്കാൻ.

Leave a Reply