ഗ്രിൽ ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്നൊരു കിടിലൻ ചിക്കൻ റോസ്റ്റ് വീട്ടിൽ ഉണ്ടാക്കിയാലോ. മിക്കവാറും പേർക്കും ഓവനും ഗ്രില്ലുമില്ലാതെ ചിക്കൻ റോസ്റ്റ് തയ്യാറാക്കാൻ കഴിയുമോ എന്നുള്ള സംശയത്തിലായിരിക്കും. എന്നാൽ വളരെ ടേസ്റ്റിയായ ചിക്കൻ റോസ്റ്റ് നമുക്ക് ഓവനും ഗ്രില്ലുമില്ലാതെ ഈസിയായി തയ്യാറാക്കാൻ കഴിയും. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ഫുൾ ചിക്കൻ റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ നല്ല പോലെ കഴുകി വരഞ്ഞെടുക്കുക. ചിക്കൻ സ്കിന്നോടുകൂടി എടുക്കുന്നതാണ് നല്ലത്.
ഇനി ഒരു മിക്സിലേക്ക് ഒരു സവാളയുടെ പകുതി അരിഞ്ഞതും, അഞ്ചു വലിയ പീസ് വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പച്ചമുളക്, ഒരു തക്കാളിയുടെ പകുതി എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത അരപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഈ മിക്സിനൊപ്പം ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ അറബിക് മസാല, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം നേരത്തെ വരഞ്ഞു വെച്ച ചിക്കനിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ഇനി ഒരു ഷീറ്റ് കൊണ്ട് ചിക്കൻ ഫുള്ളായി കവർ ചെയ്തു ഫ്രീസറിലേക്ക് വെക്കുക.
ഒരു ദിവസം ഫുള്ളായി ഫ്രീസറിൽ വച്ചിരുന്നാൽ ചിക്കൻ നല്ല പോലെ മസാല പിടിച്ചു കിട്ടുന്നതായിരിക്കും. ശേഷം രാവിലെ റോസ്റ്റ് ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുൻപ് പുറത്തു വെക്കുക. ഇനി ഒരു കുഴിയുള്ള പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം രണ്ട് പീസ് വാഴയില മുറിച്ചു വെച്ച് കൊടുക്കുക. എന്നിട്ട് ഇലയുടെ മുകളിലേക്കും ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ചിക്കൻ വെച്ച് കൊടുക്കുക. ശേഷം ഒരു ടൈറ്റായ അടപ്പ് കൊണ്ട് അടച്ചു വെച്ച് ചിക്കൻ അര മണിക്കൂറോളം ഒരു സൈഡ് വേവിക്കുക.
പിന്നീട് വീണ്ടും തിരിച്ചിട്ട് മറു സൈഡ് വേവിക്കുക. ലോ ഫ്ളൈമിലിട്ടു വേണം ചിക്കൻ റോസ്റ്റാക്കി എടുക്കുവാൻ. എല്ലാ സൈഡും തിരിച്ചും മറിച്ചുമിട്ട് ചിക്കൻ വേവിക്കുക. എല്ലാ സൈഡും വെന്തു വന്നാൽ ഹൈ ഫ്ളൈമിലിട്ട് ചിക്കൻറെ എല്ലാ സൈഡും മൊരിച്ചെടുക്കുക. എല്ലാ സൈഡും മൊരിഞ്ഞു കിട്ടിയാൽ പാനിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇനി ഗ്രിൽ ചിക്കൻ കഴിക്കാൻ കടയിൽ പോകുകയേ വേണ്ട. ഇത്രയും ടേസ്റ്റിയായ ചിക്കൻ ഓവനും ഗ്രില്ലുമില്ലാതെ ഈസിയായി തയ്യാറാക്കാവുന്നതാണ്.
