പല തരത്തിലുള്ള ചട്ട്ണികൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പുതിന ചട്ട്ണി ഉണ്ടാക്കിയാലോ. കറികളിൽ ഒരു പ്രത്യേക മണവും രുചിയും നല്കാൻ ഈ പുതിനക്ക് കഴിയും. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പുതിന ചട്ട്ണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഈ ചട്ട്ണി സമൂസക്ക് ഒപ്പവും തന്തൂരി റെസിപ്പികൾക്ക് ഒപ്പവും കഴിക്കാൻ ഏറെ രുചിയാണ്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് പുതിന ഇല ചേർക്കുക. ശേഷം പുതിനക്കൊപ്പം ഒരു കപ്പ് മല്ലിയില കൂടി ചേർത്ത് കൊടുക്കുക.
ശേഷം ഇതിനൊപ്പം രണ്ട് പച്ചമുളകും, ഒരു വലിയ അല്ലി വെളുത്തുള്ളിയും, കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര അര ടീസ്പൂൺ സവാള അരിഞ്ഞത്, ഒന്നര ടീസ്പൂൺ ചെറുനാരങ്ങാ നീര്, ചേർത്ത് എല്ലാം കൂടി ഒന്ന് ചതച്ചെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത തൈരിലേക്ക് അരച്ച് വെച്ചിട്ടുള്ള അരപ്പ് ചേർത്ത് മിക്‌സാക്കുക. ശേഷം ഇവ രണ്ടും കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പുതിന ചട്ട്ണി തയ്യാറായിട്ടുണ്ട്. ഏത് പലഹാരത്തിന് ഒപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു ചട്ട്ണിയാണ് ഇത്. എല്ലാവരും ഈ ചട്ട്ണി മറക്കാതെ ട്രൈ ചെയ്തു നോക്കണേ. റെസ്റ്റോറെന്റുകളിൽ തന്തൂരി ഡിഷുകൾ കഴിക്കുമ്പോൾ ഈ ചട്ട്ണിയാണ് ഒപ്പം കഴിക്കാനായി നൽകുന്നത്. കുറച്ചും കൂടി മധുരം ചേർത്ത് ഉണ്ടാക്കുന്നത് ഏറെ നല്ലതാണ്. ഈ ചട്ട്ണി വെച്ച് തന്തൂരി സാൻഡ്വിച്ച്ചും തയ്യാറാക്കാവുന്നതാണ്. ഇനി സ്നാക്കുകൾ ഉണ്ടാക്കുമ്പോൾ ഒപ്പം കഴിക്കാൻ ഈ ചട്ട്ണി കൂടി തയ്യാറാക്കൂ. എല്ലാവരും ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.
