എന്നും ഒരേ രീതിയിൽ കറി വെക്കുന്നതിനേക്കാൾ നല്ലത് വ്യത്യസ്തമായ രീതിയിൽ ട്രൈ ചെയ്യുന്നതല്ലേ. എന്നാൽ ഇന്ന് നമുക്ക് കുരുമുളകിട്ട് വരട്ടിയ നല്ല നാടൻ മുട്ട റോസ്റ്റ് നമുക്ക് ഉണ്ടാക്കിയാലോ. ആദ്യം നാല് കോഴി മുട്ട പുഴുങ്ങി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഇളക്കി അതിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട നേർപകുതിയായി മുറിച്ചു മാസാലയിലേക്ക് ചേർക്കുക.
ശേഷം രണ്ടും സൈഡും മൂപ്പിച്ചെടുക്കുക. ശേഷം കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിൽ കാൽ ടീസ്പൂൺ ജീരകവും, മൂന്നു സവാള ചോപ്പ് ചെയ്തതും, ചേർത്ത് വഴറ്റുക. ഇനി മൂത്തു വന്ന സവാളയിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ഇനി രണ്ട് പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ വാടി വന്നാൽ രണ്ട് തക്കാളി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
എന്നിട്ട് അത് ഉള്ളിയിലേക്ക് ചേർത്ത് ഇളക്കുക. തക്കാളിയുടെ പച്ച മണം മാറുന്നത് വരെ തക്കാളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടര ടീസ്പൂൺ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് ഇളക്കി വഴറ്റുക. ശേഷം മൂപ്പിച്ചെടുത്ത മസാലയിലേക്ക് ടോസ്റ്റാക്കി എടുത്ത മുട്ടയും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കുരുമുളകിട്ട് വരട്ടിയ മുട്ട റോസ്റ്റ് തയ്യാറായിട്ടുണ്ട്, എല്ലാവരും ഈ രീതിയിൽ മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കണേ.
