കുറ്റിമുല്ല എപ്പോഴും പൂക്കാൻ

നമുക്ക് എല്ലാം ഒരുപാട് ഇഷ്ടമുള്ള പൂവാണ് മുല്ലപ്പൂവ്. എന്നാൽ പലരുടെയും ആഗ്രഹമാണ് മുല്ല വീട്ടിൽ നട്ട് വളർത്തുക എന്നത്. എന്നാൽ പലപ്പോഴും അതിൽ നമ്മളാരും വിജയിക്കണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് കുറ്റിമുല്ല എങ്ങനെ വീട്ടിൽ നട്ട് വളർത്താം എന്നും എപ്പോഴും പൂവിടാനും എന്തെല്ലാം ചെയ്യണം എന്നും നമുക്ക് നോക്കാം. എന്നാൽ രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി നമ്മുടെ കുറ്റിമുല്ല എന്നും പൂവിടുന്നത് നമുക്ക് നേരിട്ട് കാണാൻ കഴിയും. എല്ലാ വർഷവും മുല്ലയുടെ കമ്പ് കോതി കളയുക. എന്നാൽ മാത്രമേ എപ്പോഴും മുല്ലയിൽ പൂവ് ഉണ്ടാകുകയുള്ളൂ.

എന്നാൽ എപ്പോഴും കമ്പ് കോതരുത്, ഒരു നവംബർ ഡിസമ്പർ മാസങ്ങളിലാണ് കുറ്റി മുല്ലയുടെ കമ്പ് കോതേണ്ടത്. ഇനി കുറ്റി മുല്ല എങ്ങനെയാണ് നടുന്നത് എന്ന് നോക്കാം. അതിനായി മുല്ലയുടെ മുറ്റിയ കമ്പുകൾ എടുക്കുക. മഴക്കാലത്ത് കുറ്റിമുല്ലയുടെ ചുവട്ടിൽ ചാണകപ്പൊടിയും, ചാരവും കൂടി കലർത്തിയ മിക്സ് ചേർക്കുക. എന്നിട്ട് മണ്ണിനെ ചിക്കി കൂട്ടി കൊടുക്കുക. പിന്നെ ഇത് നടാനായി വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, ചാണകപ്പൊടിയും മിക്‌സാക്കി എടുക്കുക. ശേഷം മണ്ണുമായി മിക്‌സാക്കി വേണം കുറ്റിമുല്ല നട്ട് പിടിപ്പിക്കാൻ.

ഇനി ഇതിനൊപ്പം ചേർക്കാൻ ചകിരി കമ്പോസ്റ്റും കൂടി എടുക്കുക. ഇനി കുറച്ചു ഉള്ളിത്തൊലി കൂടി ഉണക്കിയ ശേഷം അതും കൂടി കുറ്റി മുല്ലയുടെ മണ്ണ് തയ്യാറാക്കുന്ന സമയം മണ്ണിലേക്ക് ചേർത്ത് ഇളക്കുക. ഇനി നിങ്ങളുടെ കയ്യിൽ മണ്ണ് നിറക്കാനില്ല എങ്കിൽ ഗ്രോ ബാഗിൽ മുക്കാൽ ഭാഗത്തോളം കരിയില നിറച്ചു കൊടുക്കുക. ശേഷം ജൈവ മിശ്രിതം മിക്‌സാക്കി വെച്ചിട്ടുള്ള മണ്ണിനെ നാല് പിടിയോളം കരിയിലക്കൊപ്പം ചേർത്ത് ഇളക്കുക.

ശേഷം പാകത്തിന് വെള്ളം ചേർത്ത് ഒരു ദിവസം ഈ ഗ്രോ ബാഗിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മുല്ലയുടെ മുറ്റിയ കമ്പിനെ ഗ്രോ ബാഗിലേക്ക് നട്ട് പിടിപ്പിക്കുക. ശേഷം ഒരാഴ്ച മുഴുവൻ മുല്ലയെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇങ്ങനെയാണ് കുറ്റി മുല്ല പരിചരിക്കുന്നത് എങ്കിൽ മുല്ലയെ നല്ലൊരു വരുമാന മാർഗമായി നമുക്ക് മാറ്റാൻ കഴിയും. നമ്മുടെ വീട് മുല്ലപ്പൂവിന്റെ മണം കൊണ്ടും ഭംഗി കൊണ്ടും നിറയുകയും ചെയ്യും. ഇനി ആർക്കും കുറ്റിമുല്ല സിമ്പിളായി നട്ട് പിടിപ്പിക്കാൻ കഴിയും.

Leave a Reply

You cannot copy content of this page