സേമിയയും പാലും മാത്രം മതി, ഇങ്ങനെയൊരു സ്വീറ്റ് തയ്യാറാക്കാൻ

ഇന്ന് നമുക്ക് സേമിയ കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നല്ലൊരു മധുര പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുപാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ കുറച്ച് നട്ട്സും കിസ്മിസും നെയ്യിൽ വറുത്ത് കോരിയെടുക്കുക.

ഇനി ബാക്കിയുള്ള നെയ്യിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് ഒന്ന് റോസ്റ്റാക്കി എടുക്കുക. റോസ്റ്റായി വന്ന സേമിയയെ ഫ്ളയിം ഓഫ് ചെയ്ത ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി അതേ പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളം അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു കപ്പ് പാലും കൂടി ചേർത്ത് ഇളക്കുക. ഇനി മൂന്നു നുള്ള് കുങ്കുമപ്പൂ കാൽ കപ്പ് പാലിൽ മിക്സ് ചെയ്തു വെക്കുക. എന്നിട്ട് കുങ്കുമപ്പൂ കലക്കി വെച്ചിട്ടുള്ള പാലിനെ അടുപ്പിലേക്ക് വച്ചിരിക്കുന്ന പാലിൻറെയും, വെള്ളത്തിൻറെയും മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി പാൽ നല്ലപോലെ തിളച്ചു വരുമ്പോൾ വറുത്തു വെച്ചിട്ടുള്ള സേമിയ പാലിലേക്ക് ചേർക്കുക. ശേഷം സേമിയ നല്ലപോലെ ഇളക്കിയ ശേഷം നല്ലപോലെ വേവി ച്ചെടുക്കുക. ശേഷം സേമിയ നല്ലപോലെ വെന്ത് വെള്ളമൊക്കെ വറ്റി വരുമ്പോൾ അതിലേക്ക് കളറിനു വേണ്ടി ഒരുനുള്ള് യെല്ലോ ഫുഡ് കളറും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അരകപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് നുള്ള് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് നേരത്തെ വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസം, ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം പാനിൽ നിന്ന് സേമിയ വിട്ട് വരുന്നതുവരെ ഇളക്കി കൊടുക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു ട്രെയിലേക്ക് കുറച്ചു നെയ്യ് തടകി കൊടുക്കുക. എന്നിട്ട് ഈ സേമിയ ആ ട്രേയിലേക്ക് മാറ്റുക. എന്നിട്ട് മുകൾ ഭാഗം ഒരു സ്പൂൺ കൊണ്ട് നിരത്തി വയ്ക്കുക.

ശേഷം ചൂടാറി വരുമ്പോൾ സെറ്റായി കിട്ടുന്നതാണ്. ശേഷം ട്രെയിൽ നിന്ന് വേറൊരു പ്ലേറ്റിലേക്ക് മാറ്റിയശേഷം അതിനുമുകളിലായി നട്ട്സും കിസ്സ്മിസ്സും വിതറിയിട്ട് കൊടുത്ത ശേഷം കുറച്ച് പിസ്ത പൊടിച്ചതും കൂടി വിതറി ഇടുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള സ്വീറ്റ് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page