കടയിൽ നിന്നും വാങ്ങുന്ന ഈസ്റ്റ് നമുക്കിനി രണ്ട് മിനിറ്റ് കൊണ്ട് വീട്ടിൽ ഉണ്ടാക്കാം.

നാം തയ്യാറാക്കുന്ന ആഹാര സാധനങ്ങൾ നല്ല പരുവത്തിൽ കിട്ടാനായി നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു സാധനമാണ് ഈസ്റ്റ്. എന്നാൽ ഇത് പുറത്തു നിന്ന് വാങ്ങുന്നത് കൊണ്ട് തന്നെ ഇതിൽ എന്തൊക്കെ ചേരുവകൾ അടങ്ങിയിട്ടുണ്ട് എന്ന് പലർക്കും അറിയാത്തത് കൊണ്ടും പലരും ഇത് ആഹാരങ്ങളിൽ ചേർക്കാൻ മടിക്കുന്നു. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് നമുക്ക് ഒരുപാട് ഉപയോഗങ്ങളുള്ള ഈസ്റ്റ് എങ്ങനെ വീട്ടിൽ തയാറാക്കാം എന്നതാണ്. ആദ്യം ഒരു ഗ്ലാസ് എടുക്കുക. അതിലേക്ക് അര ഗ്ലാസ് ചെറു ചൂടുവെള്ളം എടുക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം പഞ്ചസാര വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി പഞ്ചസാര നല്ല പോലെ അലിയിച്ചെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കുക. ഇനി മിക്‌സാക്കി മാറ്റി വെക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂണോളം ആട്ട ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂണോളം തൈര് മൈദയിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി നേരത്തെ തയാറാക്കി മാറ്റി വെച്ച പഞ്ചസാരയുടെയും തേനിന്റെയും മിക്സ് ഇതിലേക്ക് കുറെച്ചെയായി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇനി ഇങ്ങനെ കലക്കി എടുത്ത മിക്സിനെ ഒരു നൈറ്റ് ഫുൾ നല്ല പോലെ കവറാക്കി ഇത് പുളിപ്പിക്കാനായി വെക്കുക.

ഇനി ഒരു ദിവസം മുഴുവനായും വെച്ചിരുന്ന മാവ് നല്ല പോലെ റെഡിയായി വന്നിട്ടുണ്ട്. ഇനി ഈ മിക്സ് നമുക്ക് ഉണക്കി എടുക്കാം. അതിനായി ഒരു വലിയ ഷീറ്റിലേക്ക് ഈ മിക്സ് വീഴ്ത്തി നല്ല പോലെ പരത്തി കൊടുക്കുക. ശേഷം നല്ല പോലെ വെയിലത്ത് വെച്ച് ഈ ഈസ്റ്റിനെ ഉണക്കി എടുക്കുക. കടയിൽ നിന്നും വാങ്ങിക്കുന്ന ഈസ്റ്റിന്റെ അതെ ഗുണങ്ങൾ തന്നെയാണ് ഇതിനും. ഈ ഈസ്റ് നമുക്ക് ഏത് ആഹാരമുണ്ടാക്കാനും ഉപയോഗിക്കാവുന്നതാണ്.

അപ്പോൾ ഇത്രേയുള്ളൂ വളരെ ഉപയോഗപ്രദമായ ഈസ്റ് വീട്ടിൽ ഉള്ള ചേരുവകൾ വെച്ചിട്ട് തന്നെ ചെയ്തെടുക്കാനും കഴിയുന്നതാണ്. അപ്പോൾ എല്ലാവരും ഈസ്റ് ഉണ്ടാക്കി നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page