*മധുരമീ പ്രണയം*
ഇടുക്കിയിലെ ഒരു കുഞ്ഞി ഗ്രാമം,മൂടൽ മഞ്ഞും തണുപ്പും കോടയും എല്ലാം കൊണ്ട് ഭംഗി കൂടിയ കുമളിയിൽ ഉള്ള ഒരു പുലരി..
രാവിലെ 4:00 മണിക്ക് ജോഷി ഉണർന്നു….താൻ ആണ് ഈ വീട്ടിൽ ഇപ്പൊൾ ഗൃഹനാഥ…
പാടുകൾ നിറഞ്ഞ പകുതി മങ്ങൽ ഏറ്റ കണ്ണാടിയുടെ മുന്നിൽ ആയി അവൻ നിന്നു..ഒന്ന് മുഖം കഴുകിയ ശേഷം സ്വയം ഒന്നു നോക്കി.
പ്രായം 42 കഴിഞ്ഞിരിക്കുന്നു… തൻറെ കരുത്തുറ്റ കറുത്തമുടിയുടെ ഇടയിൽ ആയി അങ്ങ് ഇങ്ങായി വെളുത്ത മുടികൾ വന്നു തുടങ്ങിയിരിക്കുന്നു..
തന്റെ ലുങ്കി ഒന്ന് കൂടി മടക്കി കുത്തി കൊണ്ട് അവൻ നേരെ അടുക്കളയിൽ ചെന്ന് രണ്ട് പേർക്ക് ഉള്ള കട്ടൻ ചായ ഉണ്ടാക്കി…
ഏതോ ജൂവലറിയുടെ പേര് മാഞ്ഞു വീണാ ചില്ല് ഗ്ലാസിൽ അവൻ രണ്ട് കട്ടൻ എടുത്ത് കൊണ്ട്…വരാന്തയിലൂടെ നടന്നു..
വയസ്സ് 80നോടു അടുത്ത കിടപ്പിലായ അമ്മച്ചി മാത്രമാണ് തനിക്കുള്ളത്..
മൂന്ന് സഹോദരിമാരും താനും അടങ്ങുന്ന കുടുംബത്തിൽ അപ്പച്ചൻ പാതിവഴി ഉപേക്ഷിച്ചുപോയി.. അമ്മച്ചി പിന്നെ തനിയെയാണ് ഞങ്ങളെ എല്ലാവരെയും നോക്കിയത്.. ചേച്ചിമാർ രണ്ടുപേരെയും ഞാനും അമ്മച്ചിയും കൂടെ ചേർന്നാണ് കെട്ടിച്ചത്.. ഇളയ ചേച്ചി അന്യ മതത്തിൽ പെട്ട ഒരാളെ ഒളിച്ചോടി വിവാഹം കഴിച്ചോതോടെ… ആ ഷോക്കിൽ അമ്മച്ചിക്ക് സ്ട്രോക്ക് പിടിച്ചു ഇപ്പൊ കിടക്കാൻ തുടങ്ങി 10 വർഷം…
പള്ളിപ്പെരുന്നാളിന് ക്രിസ്മസിനും മാത്രം വരുന്ന അതിഥികളായി മാറി തൻറെ സഹോദരിമാർ.. ഒരു സഹോദരി ജീവനോടെയുണ്ടോ ഇല്ലയോ എന്ന് പോലും തനിക്കറിയില്ല.. അമ്മച്ചി തളർന്നു വീണശേഷം തൊട്ട് സ്വത്തിന്റെ പേരിലാണ് ഇപ്പോൾ തർക്കം.
ഇപ്പോൾതന്നെ വീതം വയ്ക്കണമെന്ന് പെങ്ങന്മാരുടെ വാശിക്ക് മുന്നിൽ താനാണ് വേണ്ട എന്ന് പറഞ്ഞത്… കുടുംബം നോക്കുന്നതിനിടയിൽ താൻ സ്വയം ജീവിക്കാൻ മറന്നു പോയി.. അമ്മച്ചിയുടെ മരണശേഷം അല്ലാതെ ഒരിക്കലും വീടും പറമ്പും തനിക്ക് സ്വന്തമായി ഉള്ള കൃഷിയിടങ്ങളും ഒരിക്കലും വീതം വയ്ക്കില്ല എന്ന് താൻ വാശിയോടെ പറഞ്ഞു.. അതിനുശേഷം ഇപ്പോൾ അവരെ കാണാറില്ല..
വല്ലപ്പോഴും വിളിക്കും.. രണ്ടോ മൂന്നോ വാക്കിൽ ഒതുക്കും..
അമ്മച്ചിക്ക് കട്ടൻ കൊടുത്ത ശേഷം ജോഷി കൈയിലെ ടോർച്ച് മൊബൈൽ ഫോൺ പിടിച്ചുകൊണ്ട് റബർ വെട്ടാനായി പോയി..
ഏകദേശം ഒരു മണിക്കൂർ എടുക്കും അവൻറെ പരിപാടി തീരാൻ.. അഞ്ചര ആവുമ്പോഴേക്കും വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ തന്റെ കോഴിക്കൂട് തുറന്നു വിടും.. കുറച്ച് കിന്നാരം പറഞ്ഞു പിന്നെയാണ് അവൻ അമ്മച്ചിയുടെ മല മൂത്രം വൃത്തി ആക്കി കുളിപ്പിച്ചു വസ്ത്രം മാറ്റി മാക്സി ഇടുപ്പിക്കുന്നത്..
അമ്മച്ചി സംസാരിക്കാറില്ല…സന്തോഷം വന്നാലും സങ്കടം വന്നാലും വെറുതെ കണ്ണ് നിറയും..
ജോഷി എന്നും എന്തെങ്കിലും വർത്തമാനം അവൻറെ അമ്മച്ചിയോട് പറഞ്ഞുകൊണ്ടിരിക്കും.. അവരുടെ കണ്ണുകൾ അവൻറെ മേൽ തന്നെയായിരിക്കും ഇടയ്ക്ക് കണ്ണ് നീർ തുള്ളിയായി വീഴുന്നത് കാണാം….അമ്മച്ചിക്ക് രാവിലെ ഗോതമ്പ് കഞ്ഞി ആണ് കൊടുക്കാറ്..അതും കൊടുത്തു അവരെ കിടത്തിയ ശേഷം അവൻ കുളിക്കാൻ പോയി..
അമ്മച്ചിയെ കുളിപ്പിച്ച ശേഷമാണ് ജോഷി കുളിക്കാർ..
തലേന്ന് തയ്യാർ ആക്കി വെച്ച ദോശ മാവ് എടുത്ത് ചൂട് ദോശ ഉണ്ടാകി അതിൽ ഇത്തിരി നെയ്യും കൂടി ചേര്ത്ത് തലേന്ന് വെച്ച മീൻ കറി എടുത്ത് ഒഴിച്ചു ..ജോഷിക്ക് ഒറ്റക്ക് കഴിക്കാൻ തന്നെ വേണം ഒരു എട്ടു ദോശ…
പിന്നെ അത് കഴിഞ്ഞ് അവൻ കവലയിൽ പോവും..തൻ്റെ കയ്യിൽ ഉള്ള ഗുഡ്സ് ഓട്ടോയിൽ പച്ചക്കറികൾ എല്ലാം ഒന്ന് വിറ്റ് … തിരിച്ച് പതിനൊന്നു മണിയാവുമ്പോൾ അടുത്തുള്ള ചായക്കടയിൽ നിന്ന് ഒരു ചായ കുടി പതിവാണ്..
“ജോഷിയെ.. കഴിഞ്ഞപ്രാവശ്യത്തെ പെണ്ണുകാണൽ എന്തായി?? കടയിലെ സേതുവേട്ടൻ ചോദിച്ചു
“എന്താവാനാ സേതു ഏട്ടാ!!അമ്മച്ചിയുടെ കാര്യം പറയുമ്പോൾ ആർക്കും പിന്നെ താൽപര്യം ഇല്ല!! ഇവറ്റകൾക്ക് വേണ്ടി എനിക്ക് എന്റെ അമ്മച്ചിയെ തള്ളിക്കളയാൻ ഒന്നും പറ്റില്ലല്ലോ!! ഒരു ടീച്ചർ ഏകദേശം സെറ്റായി വന്നതായിരുന്നു!! പക്ഷേ അതും പോയി!! പത്താം ക്ലാസും ഗുസ്തിയുള്ള ഒരാളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് ആ കൂട്ടി പറഞ്ഞു” ജോഷി ചിരിച്ചുകൊണ്ട് പറഞ്ഞു
“എങ്ങനെ ജോഷി നിനക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്ന!!നിൻ്റെ ഉള്ളിൽഎത്രത്തോളം വിഷമം ഉണ്ടെന്ന് എനിക്കറിയാം!! പെങ്ങന്മാർക്കും അമ്മച്ചിക്ക് വേണ്ടി ജീവിച്ച അവസാനം നീ ഒറ്റയ്ക്കായി പോകും.. നിനക്കും വേണ്ടെ ഡാ ഒരു ജീവിതം”സേതു വിഷമത്തോടെ പറഞ്ഞു
“കുടുംബം എന്ന് പറഞ്ഞാൽ അങ്ങനെ ആണ് സേതു ഏട്ടാ.. ആരെങ്കിലും ഒരാൾ എന്തെങ്കിലും വിട്ട് കൊടുക്കേണ്ടി വരും..ഇവിടെ ഞാനാ വിട്ട് കൊടുത്തത് എന്നെ ഉള്ളൂ..അവർ എല്ലാവർക്കും സുഖം ആണല്ലോ…അത് മതി”ജോഷി പറഞ്ഞു കൊണ്ട് ചായ കുടിച്ചു..
അപ്പോഴേക്ക് കടയിലേക്ക് അവൻ്റെ മൂത്ത അളിയൻ അലക്സ് വന്നിരുന്നു…
“നീ ഇവിടെ ഇരിക്കുകയാണോ ജോഷ? നിന്നെ അന്വേഷിച്ചു ഞാൻ എവിടെയൊക്കെ പോയി?? അലക്സ് പറഞ്ഞു
“എന്തുപറ്റി അലക്സ് ഇച്ചായൻ ഇത് പതിവില്ലല്ലോ?? നമ്മളൊക്കെ മറന്നുപോയി എന്ന് കരുതി ഞാൻ!! ജോഷി പറഞ്ഞു
“അങ്ങനെ മറക്കാൻ പറ്റോ, നിൻ്റെ ചേച്ചി മോളി എന്നും നിൻ്റെ പേര് പറഞ്ഞു കരച്ചിൽ ആണ്…എൻ്റെ ചെറുക്കൻ പാവം ആണ് അവനു ജീവിതം ഇല്ല എന്നൊക്കെ പറഞ്ഞു…” അലക്സ് കപടത നിറച്ച മുഖത്തിൽ പറഞ്ഞു
അത് കേട്ട് നിന്ന് സേതുവും ജോഷിയും ഒരുപാട് ചിരിച്ചു…
“ചിരിക്കാൻ പറഞ്ഞതല്ല നീ വിശ്വസിച്ചാലും ഇല്ലെങ്കിലും മോളി എന്നും നിന്നെ പറ്റിയാ പറയാറ്!!! സ്വത്തിന്റെ കാര്യവും പണത്തിന്റെ കാര്യവും എല്ലാം നീ വിട്.. നിനക്കും വേണം ഒരു കുടുംബം..!! നല്ലൊരു ആലോചന നിനക്ക് വേണ്ടി കൊണ്ടു വന്നിട്ടുണ്ട്.. നാളെ തന്നെ നീ പെണ്ണുകാണാൻ വരുന്നു.. നമ്മൾ ഇത് ഉറപ്പിക്കുന്നു”
“അങ്ങനെ നല്ല വല്ല കാര്യങ്ങളും ഉണ്ടെങ്കിൽ പറ!! സേതു അലക്സിനെ സപ്പോർട്ട് ചെയ്തു പറഞ്ഞു
ജോഷി ഒട്ടും താല്പര്യമില്ലാതെ അലക്സിനെ നോക്കി
“അതൊന്നും വേണ്ട!! വയ്യ വീണ്ടും വേഷം കെട്ട് നടത്താൻ!! ജോഷി താൽപര്യമില്ലാതെ പറഞ്ഞു
“എടാ നല്ല കുടുംബമാണ്!! സാമ്പത്തികമായി കുറച്ചു പിന്നിലാണ് എന്നേയുള്ളൂ!! അപ്പനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയി.. അവരുടെ പേരപ്പനും പേരമ്മയും ആണ് അവരെ നോക്കുന്നത്!! രണ്ടു പെൺകുട്ടികളാണ്. മൂത്തത് ആൻസി രണ്ടാമത്തെ നാൻസി.
അവൾ അധികം പഠിച്ചിട്ടൊന്നുമില്ല, അവൾക്കാണ് നിന്നെ ആലോചിക്കുന്നത് രണ്ടാമത്തെ നാൻസി നഴ്സിംഗ് പഠിക്കുവാ…അവസാന വർഷം”അലക്സ് പറഞ്ഞു
ജോഷി വെറുതെ തല ആട്ടി …
ഉച്ചയ്ക്ക് ചോറുണ്ടാക്കാനായി വീട്ടിലെത്തി..
ചോറും കറിയും എല്ലാം വിളമ്പി അമ്മച്ചിയുടെ കൂടെ കഴിക്കുമ്പോൾ അലക്സ് വന്നതും പറഞ്ഞതെല്ലാം ജോഷി കേൾപ്പിച്ചു
പിറ്റേദിവസം അലക്സും മോളിയും ജോഷിയും കൂടെ പെണ്ണ് കാണാനായി ചെന്നു…
ആൻസിയും നാൻസിയും ഒരുപോലെ മുന്നിലേക്ക് വന്നു…
ഇതാണ് ആൻസി
ഇതാണ് നാൻസി
രണ്ട് പേരോടും അവൻ ചിരിച്ചു…
“പെണ്ണിനും ചെറുക്കാനും എന്തെങ്കിലും സംസാരിക്കണം എങ്കിൽ സംസാരിക്കാം…ഞങ്ങൾക്ക് ഈ ബന്ധത്തിൽ താൽപര്യം ഉണ്ട്..എനിക് ഇവർ രണ്ട് പേരെ കൂടാതെ വേറെയും രണ്ട് മക്കൾ ഉണ്ട്..ഇവരുടെ കാര്യത്തിൽ എനിക് വേഗം തീരുമാനം എടുക്കണം” പേരപ്പൻ പറഞ്ഞു
“പോ..ജോഷി..”കള്ള ചിരി ചിരിച്ചു അലക്സ് പറഞ്ഞു..
മുറ്റത്തെ മാവിൻറെ ചോട്ടിലേക്ക് ആൻസിയും നൻസിയും ഒരുപോലെ വന്നു
“ചേച്ചി പോയി സംസാരിച്ചു വാ..ഞാൻ ഇവിടെ നിൽക്കാം” നാൻസി കുറച്ച് അപ്പുറത്ത് മാറി നിന്ന് അവനെ നോക്കി ചിരിച്ചു..
“ആൻസി.. ഞാൻ വെറും ഒരു പത്താം ക്ലാസുകാരനാണ്.. ഒരു സാധാരണ കുടുംബം.. ഇത്രയും കാലം ഞാനും എൻറെ അമ്മച്ചിയും മാത്രമായിരുന്നു വീട്ടിൽ.. എൻറെ മൂന്നു പെങ്ങന്മാരിൽ രണ്ടുപേരെ കെട്ടിച്ചുവിട്ടു.. ഒരു ചേച്ചി ഒരു മുസ്ലിൻ്റെ കൂടെ ഒളിച്ച് ഓടി പോയി… ഒരു വിവാഹ ജീവിതം ഞാൻ സ്വപ്നം കണ്ടിട്ടില്ല!! പക്ഷേ ഇപ്പോ എനിക്കും ഒരു കുടുംബം വേണം എന്ന് തോന്നുന്നു!!
ആൻസിക്ക് പൂർണ്ണസമിതം ആണെങ്കിൽ മാത്രം ഈ വിവാഹത്തിന് സമ്മതിച്ചാൽ മതി വേറെ ആരുടെയെങ്കിലും നിർബന്ധം കൊണ്ടാണെങ്കിൽ ഞാൻ തന്നെ ഇതിൽ നിന്നും പിന്മാറും” ജോഷി പറഞ്ഞു
“എനിക്ക് സമ്മതമാണ്”ചിരിച്ചുകൊണ്ട് ആൻസി പറഞു
അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുണ്ട് മടക്കി കുത്തി മുന്നോട്ട് നടന്നു…
വിവാഹ നിശ്ചയം കഴിഞ്ഞു…മനസമ്മതം കൂടി കഴിഞു..ദിവസങ്ങൾ ..മാസങ്ങൾ കൊഴിഞ്ഞു വീണു..
ജോഷി ഒരിക്കലും അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ആൻസിയെ വിളിച്ചില്ല!! അവളും തിരിച്ചു വിളിച്ചില്ല
അങ്ങനെ വിവാഹ നാൾ എത്തി…
വിവാഹ തലേന്ന് ആണ് ജോഷിയുടെ ഹൃദയം മുറിക്കുന്ന്ന വാർത്ത അറിയുന്നത്!!
ആൻസി ഏതു തമിഴന്റെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു!!! കല്യാണത്തിനു വേണ്ടി എല്ലാ അലങ്കാരങ്ങളും അവൻറെ കുഞ്ഞു വീട്ടിൽ അവൻ ഒരുക്കിയിരുന്നു!! നാട്ടിലെ ജനങ്ങൾ എല്ലാവരും ഉണ്ടായിരുന്നു ജോഷിയുടെ കല്യാണത്തിന്!!
അവൻ തലയിൽ കൈവെച്ചുകൊണ്ട് ഉമ്മറപ്പടിയിൽ ഇരുന്നു…
നാട്ടുകാരോട് എന്തു പറയും… തൻറെ അമ്മച്ചിയോട് എന്തുപറയും… കണ്ണ് നീർ കുടു കൂടെ പൊഴിഞ്ഞു കൊണ്ടിരുന്നു…
തനിക്ക് അവളുടെ വീട്ടിൽ നിന്നും ഫോൺ വന്നതും അവൻ തളർന്നു പോയിരുന്നു
…. മദ്യ സേവ നടത്തുന്ന അളിയന്മാരുടെ അടുത്ത ചെന്ന് തനിക്ക് പറ്റിയ ചതി അവൻ പറഞ്ഞു…
ഒരു നിമിഷം കൊണ്ടാണ് കല്യാണ വീട് നിശബ്ദം ആയത്
“അവരെന്തു തോന്നിവാസമാണ് ഈ പറയുന്നത്!!! ആൾക്കാരെ വിളിച്ചു കഴിഞ്ഞ് ഇപ്പോഴാണോ പെണ്ണിന് ഒളിച്ചോടാൻ തോന്നിയത്!!! ഇതിന് നമുക്ക് നഷ്ടപരിഹാരം കിട്ടണം… കുടുംബത്തിൽ പിറക്കാത്ത പണിയല്ലേ ചെയ്തത്!!! നമ്മുടെ കുടുംബത്തിന് നാറ്റിക്കാനായി…”അലക്സ് മദ്യ ലഹരിയിൽ ജോഷിയെ വിളിച്ചു കൊണ്ട് പോയി….
കുടുംബത്തിലെ മറ്റ് കാരൻവന്മാരും അവരുടെ കൂടെ നേരെ ആൻസിയുടെ വീട്ടിലേക്ക് പോയി
ജോഷിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു!!! പക്ഷേ വധു ആൻസി അല്ല!!! നാൻസിയാണ്!!
ജോഷി വേണ്ട എന്ന് പലവട്ടം പറഞ്ഞെങ്കിലും അലക്സും തന്റെ കാരണവന്മാരും ചേർന്ന് പ്രശ്നമുണ്ടാക്കി നാൻസിയെ അവനുവേണ്ടി ആലോചിച്ചു..
തൻറെ മുന്നിൽ കണ്ണ് നിറച്ച് നിന്നിരുന്ന ആ കൊച്ചു പെൺകുട്ടിയുടെ മുഖം അവൻ്റെ മനസ്സിൽ നോവ് ആയി…
കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ അവൻ ഇടയ്ക്കിടയ്ക്ക് നാൻസിയുടെ മുഖത്തേക്ക് നോക്കി..
ഒരു തരം നിർവികാരത ആണ്!!ഇരുപത്തുകളിൽ നിൽക്കുന്ന ഒരു പെൺകുട്ടി, വിദ്യാഭ്യാസവും സൗന്ദര്യവും ഉള്ള പെൺകുട്ടി, വാശി പുറത്ത് ചെയ്തത് വലിയ തെറ്റ് ആയി പോയി!!!അവൻ അവളെ നോക്കി ആലോചിച്ചു
വീടിൻറെ മുന്നിലെത്തി…
ഓടിട്ട രണ്ടു നിലയുള്ള ഒരു തറവാട് വീടാണ് ജോഷിയുടേത്… ചുറ്റും പൂന്തോട്ടവും പൂമ്പാറ്റകളും ഉള്ള ഒരു കൊച്ചു വീട് പുറകിലായി വലിയ പച്ചക്കറി തോട്ടവും ഉണ്ട്..
കൂട്ടിൽ കിടക്കുന്ന കോഴികളും പിന്നാമ്പുറത്തായി കെട്ടി വച്ചിരിക്കുന്ന ആട്ടിൻകുട്ടികളുടെയും ഒച്ച വ്യക്തമായി കേൾക്കാം…
നാൻസി വിവാവേശത്തിൽ ഇറങ്ങി ചുറ്റും നോക്കി… ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതം !!പ്രതീക്ഷിക്കാത്ത താലി!!
ജോഷിയുടെ പെങ്ങമ്മാർ രണ്ടുപേരും നാൻസിയെ ഉള്ളിലേക്ക് ക്ഷണിച്ചു..
ജോഷി നേരെ പോയത് അമ്മച്ചിയുടെ മുറിയിലേക്ക് ആണ്..പിന്നാലെ അവളും
“അമ്മച്ചി..ഇതാ..ഇതാ ..ഞാൻ മിന്ന് കെട്ടിയ പെണ്ണ്”അവൻ വിറച്ച് പോയിരുന്നു അത് പറയുമ്പോൾ
നാൻസി അവനെ നോക്കി നിന്നു..
അമ്മച്ചിയുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊഴിഞ്ഞു…
“നാൻസി നീ പോയി ഉടുപ്പ് എല്ലാം മാറ്റിക്കോ…അവർ അമ്മയും മകനും നല്ല സ്നേഹമാ..കുറച്ച് ഒറ്റക്ക് ഇരുന്ന് കരയട്ടെ”മോളി പറഞ്ഞുകൊണ്ട് നാൻസിയേ ജോഷിയുടെ റൂമിലേക്ക് കൊണ്ടുപോയി
അയൽക്കാറൂം ബന്ധുക്കാരുമായി എല്ലാവരും നാൻസിയെ കാണാൻ വന്നു..
അവളും കഷ്ടപ്പെട്ട് എല്ലാവർക്കും ഒരു പുഞ്ചിരി നൽകി..
പെങ്ങമ്മാരും അളിയന്മാരും സന്ധ്യ കഴിഞ്ഞപ്പോൾ യാത്ര ആയി…
ഇപ്പോള് ആ വീട്ടിൽ ഇവർ മാത്രം…
ജോഷി പതിവ് പോലെ രാത്രി കഞ്ഞി ഉണ്ടാക്കി അമ്മച്ചിക്ക് കൊടുത്തു..
തൻറെ മുറിയിലേക്ക് കയറാൻ അവനു പേടി തോന്നി
“കഞ്ഞി ഉണ്ടാക്കിയിട്ട് ഉണ്ട്..വേണോ??ജോഷി വാതിലിൻ്റെ പുറത്ത് നിന്ന് ചോദിച്ചു
“വിശക്കുന്നില്ല”നാൻസി പറഞ്ഞു കൊണ്ട് ജനൽ വഴി പുറത്തേക് നോക്കി നിന്നു..
അടുക്കളയെല്ലാം ഒതുക്കി വെച്ചുകൊണ്ട് പുറത്തെ കുളിമുറിയിൽ നിന്ന് മേൽ കഴുകി
ജോഷി മുറിയിലേക്ക് കയറി…
കട്ടിലിൽ കാൽ മുട്ടിൽ മുഖം അടുപ്പിച്ചു കരയുക ആണ് നാൻസി
അവൻ അവളെ വെപ്രലാത്തോടെ പിടിച്ചു..
“കൊച്ചെ..എന്തിനാ കരയുന്നത്???ജോഷി ചോദിച്ചു
“തൊട്ടുപോകരുത് എന്നെ!!! എനിക്കിഷ്ടമല്ല നിങ്ങളെ!! നാൻസി ദേഷ്യത്തിൽ പറഞ്ഞു
അവന്റെ ഹൃദയം ഒരു നിമിഷം വേദനിച്ചു..പക്ഷേ അവൻ പക്വം ആയി തന്നെ അവളുടെ അടുത്ത് വന്നു ഇരുന്നു
“എനിക്കറിയാം ചേച്ചിയുടെ ഭർത്താവ് ആയിട്ടാണ് എന്നെ കണ്ടത്!! ഞാനും നിന്നെ അങ്ങനെ തന്നെ കണ്ടിട്ടുള്ളൂ!! ചേച്ചിയുടെ അടുത്ത് പോലും ഞാൻ ആവശ്യത്തിന് കൂടുതൽ അടുപ്പം കാണിച്ചിട്ടില്ല!! ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാനും പ്രതീക്ഷിച്ചിട്ടില്ല!! നീ ചെറുപ്പമാണ് വിദ്യാഭ്യാസമുള്ള കുട്ടിയാണ്!! നിൻറെ ഭാവി ഞാൻ ഒരിക്കലും നശിപ്പിക്കില്ല !!
നാൻസി പേടിക്കേണ്ട!!! ഞാനൊരിക്കലും ഒരു ഭർത്താവിന്റെ അവകാശവും പറഞ്ഞു നിൻറെ പിന്നാലെ വരില്ല…കൊച്ചെ നന്നായി പഠിച്ചോ..നല്ല ഒരു നേഴ്സ് ആയി സ്വന്തം കാലിൽ നിൽക്ക്..അപ്പോ ഞാൻ തന്നെ ഒഴിഞ്ഞു തരാം കേട്ടോ…” ഉള്ളിൽ ഒരുപാട് വേദന തോന്നിയിട്ടും അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“സത്യമാണോ!! ശരിക്കും എന്നെ പഠിക്കാൻ വിടുമോ?? നാൻസി കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു
“പഠിക്കാൻ വിടാതെ….പഠിപ്പിക്കും, നിനക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാനും സമ്മതിക്കും, കൊച്ചു ഇവിടെ കിടന്നോ, ഞാൻ നിലത്ത് കിടക്കാം”ജോഷി പറഞ്ഞു
“വേണ്ടാ…ഇവിടെ കിടന്നോ കുഴപ്പം ഇല്ല”നാൻസി പറഞ്ഞു
അവൻ ഒരു പുഞ്ചിരി തൂകി അവളുടെ അടുത്ത് വന്നു കിടന്നു..
തനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടാവില്ല ഇന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു
പിറ്റേദിവസം അവൻ അവന്റെ പതിവ് ദിനചര്യകൾ തുടങ്ങി..നാൻസി
എഴുന്നേറ്റ് വന്നതും കാണുന്നത് അമ്മച്ചിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ജോഷിയെയാണ്…
അവൾക് എന്തോ അവനോട് പാവം തോന്നി പോയി.. പെങ്ങൾമ്മാര് രണ്ടും ഒരു കണക്ക് ആണ് എന്ന് ആദ്യമേ മനസ്സിൽ ആയിരുന്നു
“കൊച്ചേ.. ഭക്ഷണം എടുത്ത് കഴിച്ചോ!!!ജോഷി പറഞ്ഞു
നാൻസി അവരുടെ അടുത്ത് തന്നെ പോയി ഇരുന്നു കഴിച്ചു….
രണ്ടുദിവസം വളരെ ബോറടിച്ചു പോയി നാൻസിക്ക്… എല്ലാ പണിയും ജോഷി തന്നെ ചെയ്യും.. അവൾക്കൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല…
രാത്രി കിടക്കാൻ ഒന്ന് ജോഷിയുടെ അടുത്ത് നാൻസി പറഞ്ഞു
“നാളെ മുതൽ എനിക്ക് ക്ലാസ് തുടങ്ങും!! പിന്നെ ഞാനും ഒരു നേഴ്സ് ആണ്..അമ്മച്ചിയുടെ കാര്യം ഞാനും നോക്കി കൊള്ളാം..എനിക് അറപ്പും മടിയും ഇല്ല… പിന്നെ ഇച്ചായ ഒറ്റക്ക് അടുക്കളയിൽ പണി ചെയ്യേണ്ട”നാൻസി പറഞ്ഞു
“അമ്മച്ചിയുടെ കാര്യം വേണമെങ്കിൽ കൊച്ചു നോക്കിക്കോ!! അത് നിൻറെജോലിക്കും കൂടി നല്ലത് ആണ്.. പക്ഷേ ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കിക്കൊള്ളാം!! പഠിക്കാനുള്ള കൊച്ചല്ലേ നീ!! നാളെ മുതൽ അപ്പോൾ കാലത്തേക്കും ഉച്ചക്കും കൂടി ഉണ്ടാക്കണം അല്ലേ!! നിനക്ക് സ്കൂളിൽ പൊണ്ടെ”ജോഷി കാര്യമായി പറഞ്ഞു
നാൻസി അവൻ്റെ സംസാരം കെട്ട് ഉറക്കെ ചിരിച്ചു പോയി
“സ്കൂൾ അല്ല ഇച്ചായ കോളേജ് ആണ്”അവൾ പറഞ്ഞു
ആദ്യമായി കണ്ടപോലെ ജോഷി അവളുടെ പുഞ്ചിരി നോക്കി നിന്നു.. ഇത്രക്കും ഭംഗിയുണ്ടായിരുന്നോ അവൾക് അവൻ ഒരു നിമിഷം ചിന്തിച്ചു പോയി…
ആദ്യത്തേദിവസം നഴ്സിംഗ് കോളേജിലേക്ക് ജോഷി തന്നെയാണ് അവളെ സ്കൂട്ടറിൽ കൊണ്ടാക്കിയത്…
അവളുടെ അവസാന സെമസ്റ്റർ ആയിരുന്നു അത്..പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ അവള് വരുന്ന കണ്ടതും അവളുടെ കൂട്ടുകാരി ആയ ബിൻസി അത് ആരാണ് എന്ന് അവളോട് തിരക്കി
എന്തു പറയണമെന്ന് അറിയാതെ കുടുങ്ങിപ്പോയി അവൾ..
“അത് അതിൻറെ വകയിൽ ഒരു അങ്കിൾ ആണ്..”പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞു നാൻസി…
കൂടുതൽ ആരോടും ഒന്നും സംസാരിക്കാതെ പ്രകൃതം ആണ് നാൻസി..ആകെ കൂട്ടുകാരി ആയിട്ട് ഉള്ളത് ബിൻസി ആണ്
ദിവസങ്ങളും മാസങ്ങളും കടന്നുപോയി… നാൻസിയും ജോഷിയും വളരെ അടുത്ത സുഹൃത്തുക്കളായി മാറി..
കോളേജിൽ പോകുമ്പോൾ അവൾക്കുവേണ്ടി ലഞ്ച് ബോക്സ് ഒരുക്കാൻ അവൻ തിടുക്കം കാട്ടി….
അവളുടെ ഫീസ് അടയ്ക്കാനും..പോക്കറ്റ് മണിക്കും എല്ലാം അവൻ കണ്ട് അറിഞ്ഞു പണം ചിലവാക്കി….
പരീക്ഷാ സമയങ്ങളിൽ നട്ട പാതിരാ നേരത്ത് തനിക്ക് വേണ്ടി കട്ടൻ കാപ്പി ഉണ്ടാകി..ഉറക്കം കളഞ്ഞു ഇരിക്കുന്ന ജോഷിയെ നാൻസി ശ്രദ്ധിക്കാൻ തുടങ്ങി…
മനസ്സിൽ ചാഞ്ചാട്ടം വന്നിരിക്കുന്നു.. നാൻസിക്കി ഇപ്പൊൾ വേഗം കോളേജ് വിട്ട് വീട്ടിൽ വരാനാണ് തോന്നുന്നത്… വൈകുന്നേരം ആകുമ്പോഴേക്കും ജോഷിച്ചായൻ എണ്ണ കടിയും ചായയും ഉണ്ടാക്കി തരും… ഒപ്പം തന്നെയും കൂട്ടി പറമ്പിൽ പണി എടുക്കുക്കയും കുറെ നാട്ടുവർത്തമാനം പറഞ്ഞിരിക്കുംചെയ്യും…
ഭാര്യ യെക്കാൾ ഉപരി തന്നെ ഒരു മകളായിട്ടാണ് ജോഷിച്ചായൻ കാണുന്നത് എന്ന് നാൻസിക്ക് തോന്നി..
തുലാവർഷ രാത്രിയിലെ മഴയിലും ഇടിയിലും അന്തരീക്ഷത്തിൽ നിറഞ്ഞ തണുപ്പിൽ..നാൻസിക്കും ചെറു ചൂട് വേണമെന്ന് തോന്നി…
തൻറെ അടുത്ത് നിവർന്ന് കിടക്കുന്ന 6 അടി ഉയരത്തിലുള്ള പുരുഷനെ ഒന്ന് നോക്കി നാൻസി…
ഇരു നിറമാണ്…വലിയ ശരീരം..നെഞ്ചിലായ് കറുത്ത രോമങ്ങൾ ആണ് ഉള്ളത്..
ഇതുവരെ tshirt ഊരി കണ്ടിട്ട് ഇല്ലാ…വീട്ടിൽ ആവുമ്പോഴും ടീഷർട്ട് ഇടും….
നാൻസി കണ്ണ് അടച്ചു കിടക്കുന്ന അവൻ്റെ നെഞ്ചിലേക്ക് പതിയെ മുഖം ഉരസി
“എന്താ..”ജോഷി ഞെട്ടലോടെ എഴുന്നേറ്റ് ഇരുന്നു
“എന്ത്..ഒന്നുമില്ല..എനിക് തണുക്കുന്നു”നാൻസി വിഷയം മാറ്റി കൊണ്ട് പറഞ്ഞു
“പുതപ്പ് ഇട്ട് നേരെ മൂടി കിടന്നോ”ജോഷി പറഞ്ഞു
“ഇയാൾക്ക് ഒരു വികാരവുമില്ല!! ദേഷ്യത്തിൽ പറഞ്ഞു നാൻസി തിരിഞ്ഞു കിടന്നു..
മഴയുടെ ശക്തിയും ഇടിയും കൂടിയപ്പോൾ നാൻസി പതിയെ തിരിഞ്ഞു…
പെട്ടെന്നാണ് കറണ്ട് പോയത്..നാൻസി അവസരം മുതൽ എടുത്ത് കൊണ്ട് അവനെ മുറുക്കി കെട്ടി പിടിച്ചു…
ജോഷി ഞെട്ടലോടെ അവളെ തള്ളാൻ നോക്കിയതും..നാൻസി അവൻ്റെ ചെവിയിൽ ആയി പതിയെ മുഖം ഇട്ടു ഉരസി
“ഇന്ന് ഇങ്ങനെ കിടക്കാം..എനിക് തണുക്കുന്നുണ്ട്…എന്നെ കെട്ടി പിടിക്ക് ഇച്ഛാ”നാൻസി കൊഞ്ചലോട് പറഞ്ഞു
ജോഷി തൻറെ ഉള്ളിലായി ഉറങ്ങിക്കിടന്നിരുന്ന വികാരങ്ങൾ അവളുടെ ചെറിയ സ്പർശനത്തിൽ പോലും ഉണരുന്നത് അറിഞ്ഞു…
അവളുടെ ദേഹത്തിന്റെ ചൂട് മാറിൻ്റെ മൃദുലതയും അവൻ്റെ കാരീരുമ്പ് പോലെ ഉള്ള നെഞ്ചില് അമർന്നു
“എനിക്..എനിക്ക്.. നാൻസി..എന്തോ പോലെ” ജോഷി പറഞ്ഞു
“മിണ്ടാതെ എന്നെ പിടിച്ചു കിടന്നു ഉറങ്ങാൻ നോക്ക് മനുഷ്യ”നാൻസി ഒന്ന് കൂടി
അവനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു
അന്ന് രാത്രി സുഖമായി ഉറങ്ങി അവൾ… അവന്റെ ഉറക്കം അതോടെ തീർന്നു
ഇപ്പോൾ ജോഷയുടെ നെഞ്ചിലെ ചൂടിലാണ് നാൻസി ഉറങ്ങുന്നത്..അവൻ്റെ രോമ കാടിൽ മുഖം ഒളിപ്പിക്കാതെ അവൾക് ഉറക്കം വരില്ല…അവനും തനിക്ക് അവളോട് ഉള്ള പ്രണയം കൊണ്ട് അവളെ ചേർത്ത് പിടിക്കും..ഒരിക്കലും അവളുടെ സമ്മതം ഇല്ലാതെ അവളെ അതിൽ കൂടുതൽ ഒരു ചുംബനം പോലും അവൻ കൊടുത്തിട്ട് ഇല്ലാ…
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാൽ ഇന്നാണ് അവളുടെ ഗ്രാജുവേഷൻ…
രണ്ടുപേരും ഒരുമിച്ച് ഒരുങ്ങിയിട്ടാണ് കോളേജിലേക്ക് പോയത്…
അവൾ സ്റ്റേജിൽ കയറുന്നതും സർട്ടിഫിക്കറ്റ് വാങ്ങുന്നതെല്ലാം ജോഷി മൊബൈൽ ഫോണിൽ പകർത്തി.. ജോഷിയുടെ കൂടെ തന്നെ അവളുടെ പേരപ്പനും പേരമ്മയും ഉണ്ടായിരുന്നു…
പെട്ടെന്നാണ് അവളുടെ ഒരു കൂട്ടുകാരി ബിൻസി ജോഷിയുടെ മുന്നിൽ വന്നു
“നാൻസിയുടെ അങ്കിൾ അല്ലേ എന്ന് ചോദിച്ചത്??? ആ ചോദ്യം ഒന്ന് മതിയായിരുന്നു നാൻസി ഞെട്ടിലൂടെ അവനെ നോക്കി
അവൻറെ ഹൃദയം കത്തി കൊണ്ട് കീറിമുറിച്ച് പോലെ തോന്നി… തൻറെ ഭാര്യ തന്നെ അവളുടെ അങ്കിൾ സ്ഥാനത്തേക്ക് തന്നെ മാറ്റിയിരിക്കുന്നു…
“അതേ .അങ്കിൾ ആണ്”അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു വേഗം തന്റെ സ്കൂട്ടിയെടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോയി
അവളുടെ പേരപ്പനും പേറമ്മയും ദേഷ്യത്തോടെ നൻസിയെ നോക്കി..
ബിന്സിയുടെ അടുത്ത് നുണ പറഞ്ഞ നിമിഷത്തെ പഴിച്ചു കൊണ്ട് …നാൻസി വേഗം വീട്ടിലേക്ക് മടങ്ങി
ജോഷി നേരെ ചെന്നത് കർത്താവിൻ്റെ രൂപത്തിന് മുന്നിൽ ആയിരുന്നു..
“ഞാൻ സ്നേഹിച്ചു പോയി കർത്താവേ…പാടില്ലായിരുന്നു…ആദ്യമേ എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞത് അല്ലേ അവള്…എന്നിട്ടും ഞാൻ!! അവളെ എനിക് വേണം എന്ന് തോന്നുവ…എൻ്റെ പെണ്ണ് ആയിട്ട്!! പക്ഷേ അവളുടെ ഉള്ളിൽ എൻ്റെ പ്രായവും യോഗ്യതയും ഒരു പ്രശ്നമാണ്.. അതുകൊണ്ടല്ലേ കൂട്ടുകാരിയുടെ അടുത്ത് അവളുടെ കഴുത്തിൽ മിന്നു കെട്ടിയ അവളുടെ അമ്മാവൻ ആക്കിയത്…”ജോഷി പറഞ്ഞു
അവൻറെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
പ്രണയം തന്നെ വിഡ്ഢിയാക്കിയിരിക്കുന്നു.. 40 കാരനെ 15 കാരൻ ആക്കുന്ന പ്രണയം…
ഇല്ല തനിക്ക് ഒരിക്കലും യോഗ്യതയില്ല … അവളെപ്പോലെ സുന്ദരിയായ വിദ്യാഭ്യാസമുള്ള ഒരു പെണ്ണിനെ സ്വന്തമാക്കാൻ… ഇത്രയും കാലം ജോഷി ഒറ്റക്ക് ആയിരുന്നല്ലോ ഇനിയും ഒറ്റയ്ക്ക് തന്നെ മതി… മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മുഖം തുടച്ച് പറമ്പിലേക്ക് ഇറങ്ങി
കോളേജിൽ നിന്നും കിട്ടിയ ഓട്ടോറിക്ഷ എടുത്ത് നേരെ വീട്ടിലേക്ക് പോയി നാൻസി..
“ഇച്ഛാ”ഉറക്കെ വിളിച്ചു വീട് മുഴുവനും തിരഞ്ഞു…
അവൻ മുണ്ടും മടക്കി കുത്തി അടുക്കള വാതിൽ തുറന്നു വന്നു
“കൊച്ചെ..ചായ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്.. കുടിചേക്ക്..ഞാൻ ടൗണിൽ പോയിട്ട് വരാം അമ്മച്ചിയുടെ മരുന്ന് വാങ്ങാൻ ഉണ്ട്”യാതൊരു പ്രശ്നവും ഇല്ലാതെ വളരെ നോർമലായി തന്നെ ജോഷി സംസാരിചു
വെറുതെ തലയാട്ടി നിന്നു് പോയി നാൻസി..താൻ പ്രതീക്ഷിച്ച പോലെ അല്ല അവൻ..
രാത്രി അത്താഴം കഴിക്കുമ്പോഴും നാൻസി അവനെ നോക്കി..അവൻ ഒന്നും മിണ്ടിയില്ല…
വളരെ മൂകത ആയിരുന്നു…അന്നത്തെ ദിവസം..
കട്ടിലിൽ ഒരുമിച്ച് കിടക്കുമ്പോൾ സീറോ ബൾബിൻ്റെ പ്രകാശത്തിൽ കാണുന്ന അവൻ്റെ നെഞ്ചിലേക്ക് മുഖം അമർത്താൻ ചെന്ന അവളെ അവൻ തളളി ഇട്ടു
“എന്നെ തൊടരുത്”അവൻ ദേഷ്യത്തിൽ പറഞ്ഞു
“എന്ത് കൊണ്ട്…??നാൻസി ദേഷ്യത്തിൽ എഴുന്നേറ്റ് ഇരുന്നു…
അവനും എഴുന്നേറ്റ് ഇരുന്നു..
“നിൻറെ കാര്യത്തിൽ ഞാൻ ഒരു തീരുമാനം എടുത്തിട്ട് ഉണ്ട്..ഇപ്പൊ ഏകദേശം 6 മാസം കഴിഞ്ഞില്ലേ…നമ്മൾ വിവാഹം കഴിച്ചിട്ട്..നിൻ്റെ പഠിത്തവും കഴിഞു…ഉടനെ ജോലി അന്വേഷിക്കണം…പിന്നെ..പിന്നെ നല്ല പഠിപ്പ് ഉള്ള ഒരുത്തനെ കണ്ട് പിടിച്ച് കെട്ടിക്കണം”ജോഷി എങ്ങോട്ടോ നോക്കി പറഞ്ഞു
നാൻസി ദേഷ്യത്തിൽ അവൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ച് അവനെ മുന്നോട്ട് വലിച്ചു
“നിങ്ങളെ കൊണ്ട് പറ്റോ…എന്നെ വേറെ ഒരുത്തൻ കൊടുത്തിട്ട് നോക്കി നിൽക്കാൻ”നാൻസി ദേഷ്യത്തിൽ ചോദിച്ചു
അവൻറെ കണ്ണുകൾ നിറഞ്ഞു.. ജോഷി പൊട്ടിക്കരഞ്ഞു!!
നാൻസി അത് ഒട്ടും പ്രതീക്ഷിച്ചില്ല
“ഞാൻ..ഞാൻ ..നിനക്ക് ചേരില്ല പെണ്ണേ…ഞാൻ സ്നേഹിച്ചു പോവുകയാ നിന്നെ…നിൻ്റെ ഭർത്താവ് ആയി നടക്കാൻ എനിക് എന്തോരം ഇഷ്ടം ആണ് അറിയോ!!
കെട്ടി പിടിച്ചു കിടക്കുമ്പോൾ പോലും ഞാൻ എന്നെ എത്ര നിയന്ത്രിക്കുന്നുണ്ട് അറിയോ!!! ഞാനും ഒരു പുരുഷൻ ആണ് നാൻസി ,എനിക്ക് ഉണ്ട് വികാരങ്ങൾ …ഇതുപോലെ എന്നോട് ചേർന്ന് നീ കിടന്നു അവസാനം എനിക് ആഗ്രഹങ്ങൾ തന്ന് എന്നിൽ നിന്നും നീ പോകും…ഈ വീട്ടിൽ വീണ്ടും ഞാൻ ഒറ്റക്ക് ആവും” ജോഷി പൊട്ടി കരഞ്ഞു ..മുഖം പൊത്തി
നാൻസി അവൻ്റെ മുഖം രണ്ട് കയ്യിൽ കോരി എടുത്തു്
“ബിൻസി നിങ്ങളെ അങ്ങനെ പറഞ്ഞത് പണ്ട് ഞാൻ നമ്മൾ ഇഷ്ടത്തിലാകുന്നതിന് മുമ്പ് പറഞ്ഞ ഒരു വാക്കിൻറെ പുറത്ത് ആണ്!! പക്ഷേ ഇപ്പോൾ അവൾക്കറിയാം ഈ ജോഷി നാൻസിയുടെ ആരാണെന്ന്!! നാൻസിയുടെ ജീവനാണ് നിങ്ങൾ!! എൻറെ ചേച്ചിക്ക് ലഭിക്കാത്ത നിധി!!!”ഇത്രയും പറഞ്ഞു കൊണ്ട് അവൻറെ തിരുനെറ്റിൽ ആദ്യത്തെ ചുംബനം നൽകി
ജോഷി കണ്ണുകൾ അടച്ച് സ്വീകരിച്ചു…
“ഞാൻ.. ഞാൻ അങ്ങ് പേടിച്ചു പോയി.. നിനക്കെന്നെ ഒട്ടും ഇഷ്ടമല്ല.. എന്നെ വിട്ടു പോകും.. എന്നൊക്കെ ഒരുപാട് കരുതി പോയി നാൻസി”അവൻ മുഖം തുടച്ചു കൊണ്ട് പറഞ്ഞു
“ഇത്രയും വലിയ ശരീരത്തിൽ കുഞ്ഞി മനസ്സ് ആണല്ലോ!! ഈയൊരു കാരണം കൊണ്ടാണ് നിങ്ങളെ ഞാൻ പ്രണയിച്ചത്…നിങ്ങളുടെ ഈ നിഷ്കളങ്കത, പിന്നെ ഈ കൊമ്പൻ ആനയുടെ തല എടുപ്പും”അവൻ്റെ മീഷയിൽ പിടിച്ചു വലിച്ച് കൊണ്ട് നാൻസി പറഞ്ഞു
ജോഷി ഒറ്റ വലിയിൽ അവളെ ബെഡിൽ ഇട്ടു…അവളുടെ മുകളിൽ ആയി കിടന്നു
“കൊച്ചു കാര്യത്തിലോട്ട് വാ…ഇഷ്ടം ആണോ എന്നെ…ഒന്ന് കൂടി തെളിച്ചു പറ…”ജോഷി ചോദിച്ചു
അവൻറെ കഴുത്തിൽ കയ്യ് ഇട്ടു അവൻ്റെ ചുണ്ടിൽ ചെറുതായി മുത്തി…
ജോഷിയുടെ കണ്ണുകൾ വികസിച്ച് പോയി…
“ഇഷ്ടം അല്ല…പ്രണയം ആണ്..ഭ്രാന്ത് പിടിച്ച പ്രണയം , എൻ്റെ ഇച്ചായനോട് മാത്രം,എൻ്റെ ശരീരവും മനസ്സും ആത്മാവും എല്ലാം ഇപ്പൊ നിങ്ങളെ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ” നാൻസി പറഞ്ഞു കഴിഞ്ഞതും ജോഷി നിമിഷ നേരം കൊണ്ട് അവളുടെ ചുണ്ടുകൾ നുണഞ്ഞു….
അവളുടെ കണ്ണുകൾ മിഴിഞ്ഞ് പോയി…വളരെ വന്യമായ ചുംബനം, അവൻ്റെ ഉമിനീര് തൻ്റെ ചുണ്ടിലും കഴുത്തിലും ആയി പതിയുന്നത് നാൻസി അറിഞ്ഞു…
അവൻറെ പരുക്കൻ കയ്കൾ തന്നെ ഞെരിക്കുന്നതും, തലോടുന്ന എല്ലാം നാൻസി അറിഞ്ഞു..വികാരത്തോടെ ഉള്ള അവൻ്റെ മുരൾചയും ആ മുറിയിൽ മുഴങ്ങി…
നിമിഷങ്ങൾ കൊണ്ട് താൻ ധരിച്ച വസ്ത്രങ്ങൾ ഇച്ചാ കാറ്റിൽ പറത്തിയിരിക്കുന്നു .
അർദ്ധ നഗ്നം ആയ തന്നിലേക്ക് അവൻ മുഖം ഉയർത്തി നോക്കി
നാൻസി നാണിച്ചു കൊണ്ട് മുഖം പൊത്തി
“ഇചായാൻ ഒന്ന് കാണട്ടെ കൊച്ചെ.. പ്ലീസ്”അവൻ കൊഞ്ചി കൊണ്ട് പറഞ്ഞു
അവളുടെ ഒരു ചിരി മതിയായിരുന്നു…അവളിലേക്ക് അവൻ്റെ പുരുഷൻ പ്രവേശിക്കാൻ….
തലോടലും ചുംബനവും ചേർത്ത് കാ…മ കേ…ളികൾ കൊണ്ട് ജോഷി അവളെ ഉണർത്തി…..അവനും അന്ന് ആദ്യമായി ഒരു പെണ്ണിനെ അറിയുക ആയിരുന്നു..അതിൻ്റെ ആവേശവും ആലസ്യവും അവനിൽ ഉണ്ടായിരുന്നു….
പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന്ന് മധുരം കൂടുതൽ ആണ് എന്ന് അന്നത്തെ രാത്രി അവർക്ക് ഒരുപോലെ തോന്നി
5 വർഷങ്ങൾക്കുശേഷം
ജർമ്മനിയിലെ ഒരു ഹോസ്പിറ്റൽ ക്യാൻ്റീനിൽ ഇരിക്കുക ആണ് ജോഷി..
ഇന്നത്തെ ജോഷി പഴയ മുണ്ടും ഷർട്ടും ഉടുത്ത് നിൽക്കുന്ന ജോഷി അല്ല…
ഗ്രീൻ ഫുൾ സ്ലേവ് ടീഷർട്ടും ബ്ലാക്ക് ജീനും ഇട്ട്…കൂളിംഗ് ഗ്ലാസ് ഇട്ട് അവൻ തൻ്റെ നാല് വയസ്സ് കാരൻ മകൻ ആദംൻ്റെ ഒപ്പം അമ്മയെ കാത്തു ഇരിക്കുക ആണ്..
…
അവനെ നേരെ മുറിയിൽ പോയി കിടത്തി നാൻസി…
“ഇച്ഛാ..ഞാൻ കുളിച്ചു വരാം..ഒരു കാപ്പി ഉണ്ടാകി വെക്കോ…”നാൻസി പറഞ്ഞു കൊണ്ട് കുളിക്കാൻ പോയി
കുളി കഴിഞ്ഞ് വന്നതും കണ്ടു്..ബാൽക്കണിയിൽ നിന്ന് കാപ്പി കുടിക്കുന്ന ജോഷി..
നാൻസി അവനെ പിന്നിലൂടെ പുണർന്നു
“എന്താ..ഇങ്ങനെ പുറത്തേക് നോക്കുന്നത്”നാൻസി ചോദിച്ചു
“നാട്ടിൽ നിന്ന് വന്നിട്ട് ഇപ്പൊ …3 കൊല്ലം കഴിഞ്ഞു അല്ലേ ഡീ..കുമളിയിൽ ഇപ്പൊ ചെറിയ മാറ്റങ്ങൾ എല്ലാം വന്നിട്ട് ഉണ്ടാവും”അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് അവൻ പറഞ്ഞു
“എന്ത് മാറ്റാം വരാൻ…അത് ഒരു പട്ടിക്കാട് അല്ലേ”നാൻസി പറഞ്ഞു
“ഓ അവള് ഒരു പരിഷ്‌കാരി”അവൻ അവളെ ഇടുപ്പിൽ പിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ഇട്ടു….
നാൻസി ചിരിച്ചു കൊണ്ട് അവൻ്റെ നെഞ്ചില് ചാരി നിന്ന് കാപ്പി കുടിച്ചു..
“നാൻസി…നമ്മുടെ ആദം ഒറ്റക്ക് അല്ലേ..അവനു ഒരു കൂട്ട് വേണ്ടെ”ജോഷി അവളുടെ ചെവിയിൽ മുത്തി കൊണ്ട് പറഞ്ഞു
“നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞത് കൊണ്ട് നല്ല ക്ഷീണം… ഉറങ്ങട്ടെ” നാൻസി പതിയെ മുങ്ങാൻ നിന്നതും അവൻ അവളെ ഒരു കയ്യ് കൊണ്ട് തോളിൽ പൊക്കി ഇട്ടു..
“അയ്യോ..എനിക് വയ്യേ…നല്ലക്ഷീണം ഉണ്ട്…എന്നെ വിട് ഇച്ഛാ”അവൻ്റെ തോളിൽ കിടന്നു കുതറി നാൻസി
“കുറച്ച് കൂടി ക്ഷീണിച്ചാൽ ഒന്ന് കൂടി സുഖം ആയി നിനക്ക് ഉറങ്ങാം..”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
നാൻസിയുടെ ശകാരങ്ങൾ പതിയെ സീൽക്കാരത്തിലേക്ക് മാറി… അവൻറെ മുരൾച്ചയും അവളുടെ കുറുകലുകളും ആ മുറിയിൽ കേട്ടു…..
ജോഷിയുടെ പ്രണയം മധുരം സ്വീകരിക്കാൻ നാൻസിക്ക്ക്ക് ഇനിയും രാവുകൾ ബാകി
അവസാനിച്ചു
