മലയാളിയുടെ ഇഷ്ട പലഹാരമാണ് പെറോട്ട. എന്നാൽ ഇന്ന് നമുക്ക് വീശിയടിക്കാതെ ലെയറുകളുള്ള പെറോട്ട നമുക്ക് ഈസിയായി ഉണ്ടാക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് 3 കപ്പ് മൈദ എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം മാവിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൈ കൊണ്ട് എല്ലാം കൂടി നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം മാവിലേക്ക് കുറെച്ചെയായി ചൂടുവള്ളം ചേർത്ത് നല്ല സോഫ്റ്റാകുന്നത് വരെ കുഴക്കുക. ശേഷം കൗണ്ടർ ടോപ്പിലേക്ക് കുറച്ചു മൈദ വിതറിയ ശേഷം മാവിനെ വീണ്ടും നല്ല പോലെ കുഴക്കുക. 15 മിനിറ്റോളം സോഫ്റ്റായി മാവിനെ കുഴച്ചെടുത്ത ശേഷം അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. റെസ്റ്റ് ചെയ്യാനായി വെച്ചിരിക്കുന്ന പാത്രത്തിലും എണ്ണ നല്ല പോലെ തടകിയ ശേഷം അടച്ചു മാറ്റി വെക്കുക.
ശേഷം പാകമായി വന്ന മാവിനെ ഒരേ വലിപ്പത്തിലുള്ള 8 ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഓരോ ബോളും കൈ വെച്ച് നല്ല പോലെ പരത്തിയ ശേഷം ഒരു സൈഡിൽ നിന്നും നീളത്തിൽ വലിക്കുക. എന്നിട്ട് മാവിനെ നീളത്തിൽ ചുറ്റിച്ച ശേഷം ഓയിൽ തടകി മാറ്റി വെക്കുക. എല്ലാം ഇതുപോലെ ചെയ്ത ശേഷം കൈയിൽ വെച്ച് ഓരോന്നും പരത്തിയെടുക്കുക. എല്ലാം പരത്തിയ ശേഷം ഒരു പാൻ ചൂടാക്കി എടുക്കുക.
എന്നിട്ട് ഓരോ പെറോട്ടയായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. ശേഷം എല്ലാ പെറോട്ടയും ഇതുപോലെ ചുട്ടെടുത്ത ശേഷം ഒരുമിച്ചു വെച്ച് അടിച്ചു ലെയറുകൾ സെപറേറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പെറോട്ട തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളായി ആർക്കും ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ ടേസ്റ്റിലുള്ള പെറോട്ടയാണിത്. നല്ല ചൂട് ബീഫ് കറിക്കൊപ്പം ഈ പെറോട്ട കൂടി ഉണ്ടെങ്കിൽ സൂപ്പറായിരിക്കും.
