നമ്മുടെ വീട്ടിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് പാൽ. എന്നാൽ ഇന്ന് നമുക്ക് പാൽ കൊണ്ട് ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ ഡെസേർട്ട് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 75 gm ബട്ടർ ചേർക്കുക. ശേഷം ലോ ഫ്ളൈമിൽ ബട്ടർ മേൽറ്റാക്കി എടുക്കുക. ഇനി മേൽറ്റായി വന്ന ബട്ടറിലേക്ക് അര ഗ്ലാസ് മൈദ ചേർത്ത് ഇളക്കുക,
ശേഷം ലോ ഫ്ളൈമിലിട്ട് നല്ല പോലെ ബട്ടറുമായി യോജിപ്പിക്കുക. ഇനി മൈദയിലേക്ക് അര ലിറ്റർ പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാലിലേക്ക് അര ഗ്ലാസ് അളവിൽ ഷുഗർ കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ലോ ഫ്ളൈമിൽ പാൽ ഇളക്കി ഇളക്കി കുറുക്കി എടുക്കുക. ചെറുതായി കുറുകി വരുമ്പോൾ തന്നെ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ട്രേ എടുക്കുക. എന്നിട്ട് കുറച്ചു ഓയിലോ ബട്ടറോ ട്രേയിലേക്ക് തടവുക. എന്നിട്ട് ഈ പാൽ മിക്സ് ഈ ട്രേയിലേക്ക് മാറ്റുക.
ഇനി ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ലോ ഫ്ളൈമിൽ അലിയിച്ചെടുക്കുക. ഇനി കരമലൈസായി വന്ന ഷുഗറിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഷുഗറും വെള്ളവും വീണ്ടും മേൽറ്റായി വന്നാൽ നേരത്തെ കലക്കി വെച്ച കോൺഫ്ലോർ മിക്സ് ചേർത്ത് ഇളക്കുക. ശേഷം കാരമേൽ ഷുഗർ തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം.
ശേഷം നേരത്തെ ട്രേയിലേക്ക് ഒഴിച്ച് വെച്ച പാൽ മിക്സിന്റെ മുകളിലേക്ക് ഈ കാരമേൽ ഗ്ലൈസ് ചൂടോടുകൂടി ഒഴിച്ച് കൊടുക്കുക. എന്നിട്ട് നല്ല പോലെ ചൂടാറി വരുന്നത് വരെ ഫാനിന്റെ ചുവട്ടിൽ വെച്ച് തണുപ്പിക്കുക. ശേഷം നല്ല പോലെ തണുത്തു വന്നാൽ ഫ്രിഡ്ജിൽ വെച്ച് നാല് മണിക്കൂറോളം തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മിൽക്ക് ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഡെസേർട്ട് തയ്യാറാക്കി നോക്കണേ.

by