നമുക്കെല്ലാം ഒരുപാട് ഇഷ്ടമുളള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. എന്നാൽ ഹൽവയുണ്ടാക്കുന്നത് കുറച്ചു പണിയുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റിയായ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ശർക്കര മെൽറ്റാക്കി എടുക്കുക. അതിനായി ഒരു പാത്രത്തിലേക്ക് 350 ഗ്രാം ശർക്കര ചേർക്കുക. ശേഷം ശർക്കരയിലേക്ക് ഒന്നേ മുക്കാൽ ഗ്ലാസ് വെള്ളവും ചേർത്ത് അലിയിച്ചെടുക്കുക. ഇനി നല്ല കട്ടിയുള്ള ഒന്നര കപ്പ് തേങ്ങാപ്പാൽ എടുക്കുക.
ശേഷം ഒരു ചട്ടിയിലേക്ക് കുറച്ചു നെയ്യ് ഒഴിക്കുക. ശേഷം നെയ് ചൂടായിവന്നാൽ കുറച്ചു നട്ട്സും, തേങ്ങാകൊത്തും നെയ്യിൽ വറുത്തെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർക്കുക. ശേഷം മാവിലേക്ക് ഒന്നര കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ വീഴ്ത്തുക. എന്നിട്ട് നല്ലപോലെ ഇളക്കുക. ശേഷം മേൽറ്റാക്കി വെച്ചിട്ടുള്ള ശർക്കര പാനി കൂടി ചേർത്ത് കൊടുക്കുക. ഇനി ശർക്കര പാനി അരിച്ചു മാവിലേക്ക് ചേർത്തിളക്കുക.
എന്നിട്ട് വറുത്തുവെച്ചിട്ടുള്ള നട്ട്സും തേങ്ങക്കൊത്തും കൂടി നെയ്യോട് കൂടി മാവിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഇത് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് കട്ടയില്ലാതെ ഇളക്കുക. എന്നിട്ട് നല്ലപോലെ കുറുകിവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് രണ്ട് നുള്ളു ഉപ്പും, രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഒരു കേക്ക് ടിന്നിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു സ്റ്റീമറിലേക്ക് കാൽ ഭാഗം വെള്ളമൊഴിച്ചു ചൂടാക്കുക. ശേഷം അതിന്റെ മുകളിൽ ഒരു തട്ട് വെച്ച ശേഷം ഈ ട്രേ അതിലേക്ക് ഇറക്കി വെക്കുക. എന്നിട്ട് അടച്ചുവെച്ചു വേവിക്കുക. ഇനി 20 മിനിറ്റോളം ആയപ്പോൾ ഹൽവ വെന്തു വന്നിട്ടുണ്ട്. ഇനി വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഹൽവ തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഹൽവയാണിത്. എല്ലാവരും ഈ രീതിയിൽ ഹൽവ തയ്യാറാക്കി നോക്കണേ.
