നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് വെള്ള കടല. എന്നാൽ വെള്ളക്കടല കൊണ്ട് പല ടേസ്റ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഈ കടല കൊണ്ട് വിപ്പിംഗ് ക്രീം നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള വിപ്പിംഗ് ക്രീം ഈസിയായി നമുക്ക് കടല കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി 3 കപ്പ് വെള്ളക്കടല നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് കടലയെ 8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം കുതിർത്തി എടുത്ത വെള്ളം കളഞ്ഞ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് നാല് കപ്പ് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെക്കുക. ശേഷം കടലയെ മീഡിയം ടു ഹൈ ഫ്ളൈമിൽ വെച്ച് 8 ഫിസിൽ വരുന്നത് വരെ വേവിക്കുക. 8 ഫിസിൽ വന്നു കഴിഞ്ഞാൽ പിന്നെയും ഇരുപത് മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് വേവിക്കുക.
എന്നിട്ട് കുക്കർ തുറക്കാതെ അതേപോലെ തന്നെ രണ്ട് മണിക്കൂറോളം വെക്കുക. ശേഷം കുക്കർ തുറക്കുക. എന്നിട്ട് കടലയേയും വെള്ളത്തെയും വേർതിരിച്ചെടുക്കുക. ഇനി കടലയിൽ നിന്നുള്ള വെള്ളത്തെ രണ്ട് മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഈ വെള്ളം ഒരു ഐസ് ട്രേയിലേക്ക് ഒഴിക്കുക. എന്നിട്ട് ഐസാക്കി എടുക്കുക. ശേഷം ഐസ് ക്യൂബ്സിനെ ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ഒന്ന് അലിയാനായി വെക്കുക.
ശേഷം കുറച്ചു അലിഞ്ഞു വന്ന എസിനെ ഒന്ന് ബീറ്റാക്കി എടുക്കുക. എത്രയാണ് കടല വേവിച്ച വെള്ളമുള്ളത് അത്രയും തന്നെ പൊടിച്ച പഞ്ചസാരയും കൂടി ഇതിലേക്ക് ചേർത്ത് ബീറ്റാക്കുക. ഏകദേശം ഏഴ് മിനിറ്റ് കൊണ്ട് തന്നെ ക്രീം ബീറ്റായി കിട്ടുന്നതാണ്. ഇനി ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് ഒന്നും കൂടി ബീറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വിപ്പിംഗ് ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വിപ്പിംഗ് ക്രീം തയ്യാറാക്കി നോക്കണേ. ഇനി കടയിൽ പോയി വിപ്പിംഗ് ക്രീം വാങ്ങുകയേ വേണ്ട, ഏത് കേക്കിനും ഇതുപോലെ ക്രീം തയ്യാറാക്കി എടുക്കാവുന്നതാണ്.
