ഇപ്പോൾ വാഴക്കും തെങ്ങിനുമൊക്കെ എല്ലാവരും പറയുന്ന ഒരു പ്രശ്നമാണ് തെങ്ങിലെ കൊമ്പൻ ചെല്ലിയും, വാഴയിലെ വാഴപ്പുഴുവും. വാഴയിലും, തെങ്ങിലും കാണുന്ന ഈ ജീവികളെ തുരത്താനുള്ള ഒരു കിടിലൻ സംഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൊമ്പൻ ചെല്ലി തെങ്ങിൽ വരികയാണ് എങ്കിൽ തെങ്ങ് മുഴുവനായും നശിച്ചു പോകുന്നതാണ്. നമ്മുടെ വീടുകളിൽ തന്നെ ഈ പ്രശ്നങ്ങളുടെ പരിഹാരം കാണാൻ നമുക്ക് കഴിയും. ഇനി നമുക്ക് അത് എന്താണ് എന്ന് നോക്കാം.
അതിനായി എല്ലാ മാർക്കറ്റുകളിലും വാങ്ങാൻ കിട്ടുന്ന ഒരു പാക്കറ്റ് പാറ്റ ഗുളികയാണ് വേണ്ടത്. ശേഷം അതിലെ നാലു ഗുളിക ഒരു കീസിലിട്ട് കൊടുക്കുക. എന്നിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കുപ്പി പകുതിയായി മുറിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് പൊടിച്ചെടുത്ത ഈ പാറ്റ ഗുളികയും, 200 ml വെളിച്ചെണ്ണയും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഈ മിക്സിനെ തെങ്ങിൻറെ പട്ടയുടെ ഉള്ളിലേക്ക് കുറെച്ചെയായി ഒഴിക്കുക.
https://youtu.be/WZYhrLnOh4k
ഏകദേശം ആറോ ഏഴോ ഡ്രോപ്പ് മാത്രം ഒഴിക്കുക. ഇതുപോലെ എല്ലാ മടലുകളുടെ ഉള്ളിലും ഒഴിക്കുക. ഈ പാറ്റ ഗുളികക്ക് ഒരു സ്മെൽ ഉള്ളത് കൊണ്ട് തന്നെ പിന്നെ ചെല്ലിയുടെ ശല്യം ഉണ്ടാവുകയേ ഇല്ല. ഇനി മഴ സമയമാണ് എങ്കിൽ ഒരാഴ്ച മാത്രമേ ഇതിന്റെ സ്മെൽ നിലനിൽക്കുള്ളൂ. എന്നാൽ ചൂട് സമയമാണ് എങ്കിൽ ഒരു മാസത്തോളം ഈ സ്മെൽ കാണുകയും ചെയ്യും.
ഇനി വാഴയിലാണ് ഈ പ്രശ്നം എങ്കിൽ വാഴപ്പുഴു പോലത്തെ ഒരു പുഴു ഉണ്ടാകുകയും, അതുമൂലം വാഴകൾ നശിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തിനും ഈ മരുന്ന് പരിഹാരമാണ്. ഇനി വാഴയുടെ പട്ടയുടെ ഇടയിലും ഈ മരുന്ന് കുറെച്ചെയായി ഒഴിച്ച് കൊടുക്കുക. അതുമൂലം വാഴപ്പുഴുവിനെ പൂർണ്ണമായും ആ വാഴയിൽ നിന്നും ഒഴിവാക്കാൻ കഴിയുന്നതാണ്. വളരെ ചിലവ് കുറഞ്ഞ ഒരു മരുന്നാണിത്. ഇനി കൃഷികൾക്കുണ്ടാകുന്ന ഇത്തരം പ്രശ്‍നങ്ങൾ നമുക്ക് ഈസിയായി പരിഹരിക്കാൻ കഴിയും.