നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. നമ്മൾ പലപ്പോഴും സ്നിക്കേഴ്സ് കടയിൽ നിന്നും വാങ്ങിയല്ലേ കഴിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള സ്നിക്കേഴ്സ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 350 ഗ്രാം വറുത്തെടുത്ത കപ്പലണ്ടി അല്ലെങ്കിൽ നിലക്കടല രണ്ട് പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് രണ്ട് പാത്രത്തിലായി 150 ഗ്രാമും, 200 ഗ്രാമും വെച്ച് കൊടുക്കുക. എന്നിട്ട്
൨൦൦ ഗ്രാം നിലക്കടല ഒരു കട്ടിംഗ് ബോർഡിൽ വച്ച് ചെറിയ പീസുകളായി മുറിച്ചെടുക്കുക.
ചെറിയ പീസുകളായി മുറിച്ചെടുത്ത നിലക്കടലയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം അരക്കപ്പ് പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് പീനട്ട് ബട്ടറും, രണ്ട് ടേബിൾ സ്പൂൺ തേനും, രണ്ട് ടേബിൾ സ്പൂൺ ബട്ടർ മെൽറ്റാക്കിയതും, ഒരു ടീസ്പൂൺ വാനില എസൻസും, കാൽടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കി എടുക്കുക. ശേഷം ഇത് സെറ്റാകാൻ വേണ്ടിയിട്ട് ഒരു ട്രേയിലേക്ക് ഒരു ബട്ടർ പേപ്പർ വച്ച് കൊടുക്കുക. എന്നിട്ട് ഇതിൻറെ പകുതിയോളം ഈ ട്രേയിലേക്ക് നിരത്തിവെച്ച് സെറ്റ് ആക്കി എടുക്കുക.
എന്നിട്ട് സെറ്റാക്കി വെച്ചിട്ടുള്ള മിക്സിന്റെ മുകളിലായി 150 ഗ്രാം നിലക്കടല നിരത്തി വച്ചു കൊടുക്കുക. എല്ലാ കപ്പലണ്ടിയും മുകളിലായി വിതറിയിട്ടശേഷം ഒരു സ്പൂൺ കൊണ്ട് അമർത്തി വെച്ചു കൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വച്ച് പഞ്ചസാര നല്ലപോലെ ഒന്ന് ഉരുക്കി എടുക്കുക. ഉരുകി വന്ന പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ അൺ സൽട്ടേഡ് ബട്ടർ ചേർത്ത് കൊടുക്കുക. എന്നിട്ട് ബട്ടറും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ബട്ടർ നല്ലപോലെ മെൽറ്റായി വരുമ്പോൾ അതിലേക്ക് അരകപ്പ് ഫ്രഷ് ക്രീം ചേർത്ത് കൊടുക്കുക. എന്നിട്ട് ഫ്രഷ് ക്രീം ചേർത്ത് നല്ലപോലെ ഇളക്കി തിക്കായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ചൂടോടുകൂടി തന്നെ നേരത്തെ സെറ്റാക്കി വെച്ചിട്ടുള്ള പാത്രത്തിന് മുകളിലായി ഒഴിച്ചുകൊടുക്കുക. എന്നിട്ട് ഫ്രിഡ്ജിലേക്ക് വച്ച് നല്ലപോലെ സെറ്റാക്കി എടുക്കുക. അര മണിക്കൂറായപ്പോൾ ഇതെല്ലാം നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്.
എന്നിട്ട് സ്നിക്കേഴ്സിൻറെ അളവിൽ ഇതിനെ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത ഓരോ പീസിനെയും മെൽറ്റാക്കി എടുത്ത ചോക്ലേറ്റിൽ കവർ ചെയ്തെടുക്കുക. ഓരോന്നും ചോക്ലേറ്റിൽ കോട്ടാക്കി ഒരു ബട്ടർ പേപ്പറിലേക്ക് വച്ചു കൊടുക്കുക. എന്നിട്ട് ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്നിക്കേഴ്സ് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചോക്ലേറ്റ് ആണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
