ഗോപി മഞ്ചൂരിയൻ ഇനി ഇങ്ങനെ തയ്യാറാക്കിയാലോ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു വെജിറ്റബിളാണ് കോളിഫ്ലവർ. കോളിഫ്ലവർ കൊണ്ട് പല ടേസ്റ്റിയായ വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ഗോപി മഞ്ചൂരിയൻ. എന്നാൽ ഇന്ന് നമുക്ക് ഈ കോളിഫ്ലവർ കൊണ്ട് ഒരു അടിപൊളി ഗോപി മഞ്ചൂരിയൻ തയ്യാറാക്കിയാലോ. ചിക്കനും ബീഫും ഫിഷും ഒന്നും ഇല്ലാത്ത സമയങ്ങളിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു ഫ്രൈയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 500ഗ്രാം കോളിഫ്ലവർ നല്ലപോലെ കഴുകി എടുക്കുക.

ശേഷം ഒരു സോസ് പാനിലേക്ക് കുറച്ച് വെള്ളം വച്ച് തിളപ്പിക്കുക എന്നിട്ട് അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള കോളിഫ്ലവർ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും രണ്ടു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് രണ്ട് മിനിട്ടോളം കോളിഫ്ലവർ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുക. എന്നിട്ട് വെള്ളത്തിൽ നിന്ന് എടുത്തു മാറ്റുക. ഇനി ഒരു പാത്രത്തിലേക്ക് അഞ്ച് ടേബിൾസ്പൂൺ മൈദ മാവും അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും, രണ്ട് ടേബിൾസ്പൂൺ അരി പ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നരടീസ്പൂൺ 65 മസാല പൗഡറും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ഇനിയൊരു മിക്സിയുടെ ജാറിലേക്ക് ഒരു കഷണം ഇഞ്ചിയും, കുറച്ചു വെളുത്തുള്ളിയും, കുറച്ച് കറിവേപ്പിലയും, കുറച്ച് മല്ലിയിലയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തൈരും, ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം നേരത്തെ മിക്‌സാക്കി വെച്ചിട്ടുള്ള പൊടിയിലേക്ക് ഇപ്പോൾ അരച്ചെടുത്ത മിക്സും കുറച്ച് വെള്ളവും ചേർത്ത് ബാറ്റർ കലക്കി യെടുക്കുക. നല്ലപോലെ കലക്കിയെടുത്ത മിക്സിലേക്ക് നേരത്തെ വേവിചു വെച്ചിട്ടുള്ള കോളിഫ്ലവർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു ചട്ടിയിൽ കാൽഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള കോളിഫ്‌ളവർ എണ്ണയിൽ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഒരു സൈഡ് മൂത്ത് വരുമ്പോൾ തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഇനി ഒരു പത്ത് പീസ് ചെറിയ ഉള്ളിയും, 4 അല്ലി വെളുത്തുള്ളിയും, കുറച്ച് വറ്റൽമുളകും, കുറച്ച് കറിവേപ്പിലയും കൂടി എടുക്കുക. എന്നിട്ട് ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മൂന്ന് ടേബിൾസ്പൂൺ പുളി വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് ചതച്ചെടുക്കുക.

എന്നിട്ട് ബാക്കിയുള്ള ഓയിലിലേക്ക് ചതച്ചെടുത്ത ഈ മിക്സ് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റുക. രണ്ട് പച്ചമുളകും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിലിലിട്ട് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഇവയെല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂൺ ചില്ലി സോസും, ഒരു ടീസ്പൂൺ സോയാ സോസും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഈ മസാലയിലേക്ക് ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള കോളിഫ്ലവർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗോപിമഞ്ചൂരിയൻ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഗോപി മഞ്ചൂരിയൻ റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply