പല രീതിയിൽ ദോശ ഉണ്ടാക്കുന്നവരാണ് നമ്മൾ എന്നാൽ മിക്കവാറും ദിവസങ്ങളിൽ തലേ ദിവസം അരി കുതിർത്തി അരച്ച് ദോശ ചുടാറല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് അരിയും ഉഴുന്നും ഒന്നുമില്ലാതെ അഞ്ചു മിനിറ്റിൽ പഞ്ഞി ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് റവ ചേർക്കുക. ശേഷം റവയിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും, മുക്കാൽ കപ്പ് തൈരും, ഒന്നര കപ്പ് വെള്ളവും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്ന് അടിച്ചെടുക്കുക.
ഇനി അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക, എന്നിട്ട് കുറച്ചും കൂടി ബാറ്റർ ലൂസാകാനായി കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. ഉഴുന്ന് ദോശയുടെ പരുവത്തിൽ കലക്കിയാൽ മതിയാകും. ശേഷം ഒരു ക്യാരറ്റ് ഗ്രേറ്റാക്കിയതും, കുറച്ചു മല്ലിയില അരിഞ്ഞതും, മാവിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് എല്ലാം കൂടി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കുക.
ഈ ബാറ്റർ കൊണ്ട് ചെറിയ ദോശയാണ് നല്ലത്. പച്ചക്കറി ചേർക്കാതെ ദോശ ഉണ്ടാക്കിയാലും നല്ല ടേസ്റ്റാണ് ഈ ദോശ കഴിക്കാൻ. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ. ഒരു തവണ ഈ ദോശ തയ്യാറാക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും രുചിയാണ് ഈ ദോശക്ക്. വളരെ പെട്ടന്ന് ഈ ദോശ തയ്യാറാക്കാൻ കഴിയും. എല്ലാ മാവും കൊണ്ട് ഇതുപോലെ ദോശ തയ്യാറാക്കി എടുക്കണേ.
