ചപ്പാത്തി മാവിൽ ഇത് പോലെ ചെയ്യൂ.പഞ്ഞി പോലത്തെ ചപ്പാത്തി ഉണ്ടാക്കാം.നമ്മുടെ വീടുകളിലെ എല്ലാ രാത്രി ഭക്ഷണം അധികവും ചപ്പാത്തി തന്നെയാണ്.പ്രായം ചെന്നവർ പറയും,ഇത് കഴിച്ച മടുത്തു എന്ന്.എന്നാൽ നല്ല സോഫ്റ്റ് ചപ്പാത്തിയാണ് ഉണ്ടാക്കുന്നതെങ്കിൽ അവർക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.എന്നാൽ എത്ര സോഫ്റ്റ് ആണെങ്കിലും തണുത്ത് കഴിയുമ്പോ പഴയ പോലാകും.എന്നാൽ ഇപ്പോഴും നല്ല പഞ്ഞി പോലിരിക്കുന്ന ചപ്പാത്തി എങ്ങനെയുണ്ടെന്ന് കണ്ടു നോക്ക്.ജിമ്മിൽ പോകുന്നവർക്കും ഡയറ്റ് നോക്കുന്നവരുടെയും എല്ലാ സ്ഥിര ഭക്ഷണമാണ് ചപ്പാത്തി.എന്നാൽ ദിവസവും കഴിക്കുന്നത് കൊണ്ട് ഇത് മടുത്ത് പോയേക്കാം.മാത്രമല്ല ഒരു നേരം ഉണ്ടാക്കുന്നത് അടുത്ത നേരത്തേക്കും വെച്ചിരുന്ന് കഴിക്കുന്നവരുണ്ടാകും.അങ്ങനെയുള്ളവർക്കെല്ലാം ഈ സോഫ്റ്റ് ചപ്പാത്തിയാണെങ്കിൽ വെച്ചിരുന്നു കഴിച്ചാലും മടുത്തു പോകില്ല.
വളരെ ഈിയായി പഞ്ഞി പോലത്തെ ചപ്പാത്തി എങ്ങനെ ഉണ്ടാകാൻ പറ്റും എന്നതിനെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.പലരും പല തരം ഗോതമ്പ് മാവ് ഉപയോഗിച്ച് നോക്കിയിട്ടും ചൂട് വെള്ളം ഉപയോഗിച്ചും തിളച്ച വെള്ളം ഉപയോഗിച്ചും ഒക്കെ ട്രൈ ചെയ്ത് മടുത്തവരായിരികും.എന്നിട്ടും ചപ്പാത്തി ശെരിയാവാതെ മടുത്തവരായിരിക്കും ഒട്ടുമിക്ക പേരും.നല്ല ചപ്പാത്തി എന്ന് പറയണമെങ്കിൽ അതിന്റെ ഷെയിപ്പിലോ കളറിലോ ഒന്നും അല്ല കാര്യം.മറിച്ച് അതിന്റെ സോഫ്റ്റ്നെസ്സിൽ ആണ് കാര്യം.ഇങ്ങനെ നല്ല കിടിലൻ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കുന്ന ,ഇത് വരെ അങ്ങനെ അതികമാരും ട്രൈ ചെയ്യാത്ത ഒരു രീതിയാണ് ഇനി പറയാൻ പോകുന്നത്.
ഇതിനായി സാധാരണ ചപ്പാത്തിക്ക് എടുക്കുന്ന പോലെ ഏതേലും തരം ഗോതമ്പ് പൊടി ആവശ്യത്തിന് ഒരു ബൗളിൽ എടുത്ത്,അതിലേക്ക് ഉപ്പും ചേർത്ത് കുറച്ച് കുറച്ച് ആയി നോർമൽ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.വേണമെങ്കിൽ ഒന്നോ രണ്ടോ ടീസ്പൂൺ ഏതെങ്കിലും എണ്ണയോ കൂടെ ഒഴിച്ച് കുഴച്ച് എടുക്കുക.സാധാരണ നമ്മൾ ഇങ്ങനെ കുഴചെടുത്ത മാവ് കുറച്ച് സമയം റെസ്റ്റ് ചെയ്യാൻ വെക്കൽ ഉണ്ട്.ഇവിടെ അതിന്റെ ആവശ്യം വരുന്നില്ല.ഇവിടെ നമ്മൾ കുഴച്ചെടുത്ത മാവിനെ ഒരു ഇടിക്കല്ല് ഉപയോഗിച്ച് നന്നായി ഇടിച്ചെടുകുക.ഒരു ഭാഗം ഇടിച്ചെടുതത്തിന് ശേഷം മറു ഭാഗം കൂടെ ഇടിച്ചെടുക്കുക.
ഇങ്ങനെ ഒരു മിനിറ്റോളം ഇടിക്കുക.ഇടിക്കല്ല് ഇല്ലെങ്കിൽ ചപ്പാത്തിക്കോൽ ആയാലും മതി.ഇങ്ങനെ ഇടിച്ചെടുത്ത മാവ് അപ്പോൾ തന്നെ ഉരുളകൾ ആക്കി പരത്തി ചുട്ടെടുക്കാം.സാധാരണ പരത്തുന്നത് പോലെയും ചുട്ടെടുക്കുന്ന രീതിയിലും തന്നെ ചെയ്താൽ മാത്രം മതിയാകും.നല്ല കിടിലൻ സോഫ്റ്റ് ചപ്പാത്തി റെഡി.എല്ലാ വീട്ടമ്മമാർക്കും സഹോദരിമാർക്കും പാചക ചെയ്യുന്നവർക്കും വേണ്ടി ഷെയർ ചെയ്യുക.ആരും കൊതിക്കുന്ന ഇഷ്ടപ്പെടുന്ന രീതിയിലുള്ള നല്ല കിടിലൻ സോഫ്റ്റ് ചപ്പാത്തി എങ്ങനെ ഉണ്ടാക്കാമെന്ന് കണ്ടു നോക്കു.
