ആവിയിൽ വേവിക്കുന്ന പലഹാരങ്ങളാണ് നമ്മുടെ ആരോഗ്യത്തിനു ഏറെ ഉത്തമം. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ആവിയിൽ വേവിക്കുന്ന പലഹാരം പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയായ അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാനും പറ്റുന്ന നല്ലൊരു സ്നാക്ക് കൂടിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക. ഇനി പാൽ ചൂടായി വന്നാൽ കാൽ കപ്പ് പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് ഇളക്കുക.
ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു നുള്ളു മഞ്ഞൾപ്പൊടി, ഇനി ഒരു നുള്ളു ഉപ്പും, ഒരു ടേബിൾ സ്പൂൺ നെയ്യും, ചേർത്ത് ഇളക്കുക. ഇനി ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ല പോലെ മാവിനെ വേവിച്ചെടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു മാവ് തണുക്കാനായി വെക്കുക. ശേഷം ഒന്ന് ചൂടാറി വന്ന മാവിനെ കൈ കൊണ്ട് നല്ല പരുവത്തിൽ കുഴച്ചെടുക്കുക. ഇനി ഏത് ഷെയ്പ്പിലാണ് മാവിനെ വേണ്ടത് ആ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക.
ഇനി ഈ പലഹാരത്തെ ആവിയിൽ വേവിച്ചെടുക്കുക. ഒരു പത്തു മിനിറ്റോളം വേവിച്ചെടുത്താൽ മതിയാകും. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു പലഹാരം കൂടിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോം റെസിപ്പീസ് ബൈ ഷാന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യണയം മറക്കല്ലേ.
