നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് തേങ്ങയും, പച്ചരിയും. എന്നാൽ ഇവ രണ്ടും കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. നമ്മൾ ഇതുവരേയും കഴിച്ചിട്ടില്ലാത്ത വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി 2 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് നല്ലപോലെ കുതിർന്നു കിട്ടിയ പച്ചരിയെ നല്ലപോലെ കഴുകിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം അതിനൊപ്പ ഒരു കപ്പ് തേങ്ങാ ചിരകിയതും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക. കുറച്ചു തരികളോട് കൂടി വേണം പച്ചരി അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത മിക്സിനെ ഒന്ന് വാട്ടി എടുക്കണം. അതിനായി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഈ മിക്സ് ഒഴിക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.
ഇനി മീഡിയം ഫ്ളൈമിൽ വെച്ച് മാവിനെ വാട്ടിയെടുക്കുക. കുഴച്ചെടുക്കുന്ന മാവിൻറെ പരുവത്തിൽ വേണം ഈ മാവിനെ വാട്ടിയെടുക്കാൻ. ചട്ടിയിൽ നിന്നും മാവ് വിട്ടുവരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒന്ന് ചൂടാറി വന്നാൽ കൈ കൊണ്ട് നല്ലപോലെ കുഴച്ച ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഉഴുന്നുവടയുടെ ഷെയ്പ്പിൽ ഈ മാവിനെ ആക്കിയെടുക്കുക.
എന്നിട്ട് ഒരു സ്റ്റീമറിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. 10 മിനിറ്റോളം ആവിയിൽ വേവിച്ചെടുത്ത ശേഷം എടുത്തു മാറ്റുക. ഈ പലഹാരത്തിനൊപ്പം കഴിക്കാൻ തേങ്ങാ ചട്ട്ണിയാണ് ഏറെ നല്ലത്. അപ്പോൾ എല്ലാവരും തേങ്ങാ ചട്ട്ണിയും കൂട്ടി ഈ പലഹാരം തയ്യാറാക്കി നോക്കാൻ മറക്കല്ലേ. വെറും രണ്ട് ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. എല്ലാവരും ഇത്രയും ടേസ്റ്റിയായ ഒരു പലഹാരം ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുമല്ലോ.
