വെള്ള വസ്ത്രത്തോട് പ്രത്യേക ഒരു ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരുമല്ലേ. എന്നാൽ ഒരു തവണ ഉപയോഗിച്ച വെള്ള വസ്ത്രങ്ങൾ പിന്നീട് കഴുകി എടുക്കുമ്പോൾ ആ വെൺമ കിട്ടുന്നില്ല എന്നുള്ള പരാതി പലർക്കുമുണ്ട്. എന്നാൽ ഇന്ന് നമുക്ക് വെള്ള വസ്ത്രങ്ങൾ എത്ര തന്നെ കഴുകി ഉപയോഗിച്ചാലും അതിന്റെ വെൺമ നഷ്ടപ്പെടാതെ എങ്ങനെ നിലനിർത്താം എന്ന് നോക്കാം. അത് നിസാരമായി നമുക്ക് സാധിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു കാര്യമാണ്. വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ വെള്ള വസ്ത്രങ്ങൾ വെൺമ നഷ്ടപ്പെടാതെ നിലനിർത്താൻ കഴിയും.
നമ്മളെപ്പോഴും ആശങ്കപ്പെടുന്ന ഒരു കാര്യമാണ് കുട്ടികളുടെ സ്‌കൂൾ യൂണിഫോമിൽ കാണുന്ന മഞ്ഞനിറം. ഇത് എത്ര തന്നെ കഴുകിയാലും പോകണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് ഒരു ബക്കറ്റിലേക്ക് കാൽ ഭാഗം വെള്ളം നിറക്കുക. വെള്ളമെടുക്കുമ്പോൾ പകുതി ചൂട് വെള്ളവും, പകുതി തണുത്ത വെള്ളവും എടുക്കുക. ശേഷം വെള്ളത്തിലേക്ക് കാൽ കപ്പ് ജിറ്റർജെന്റ്റ് കലക്കുക. എന്നിട്ട് വെള്ളത്തിലേക്ക് അര ടീസ്പൂൺ ബേക്കിങ് സോഡയും, 3 ടേബിൾ സ്പൂൺ വിനാഗിരിയും, കൂടി ചേർത്ത് മിക്‌സാക്കുക.
ശേഷം വെള്ളത്തിലേക്ക് തുണികൾ മുക്കി വെക്കുക. എന്നിട്ട് 5 മിനിറ്റായപ്പോൾ തുണികളിലെ കറകൾ ഇളകി തുടങ്ങുന്നതാണ്. ശേഷം ഒരു ബ്രഷ് കൊണ്ട് ഈ കറകളുള്ള ഭാഗം ഒന്ന് തേച്ചു കൊടുക്കുക. അല്ലെങ്കിൽ തുണികൾ കൈ കൊണ്ട് തിരുമ്മി എടുത്താലും മതിയാകും. എന്നിട്ട് 15 മിനിറ്റും കൂടി അതേ വെള്ളത്തിൽ തന്നെ തുണികളെ ഇട്ട് വെക്കുക. എന്നിട്ട് 15 മിനിറ്റായപ്പോൾ തുണി നല്ലപോലെ കഴുകി എടുക്കുക.
കഴുകിയെടുക്കുമ്പോൾ തന്നെ തുണികളുടെ മാറ്റം നമുക്ക് കാണാൻ കഴിയും. വാങ്ങുമ്പോഴുള്ള അതേ തിളക്കത്തിലും വെണ്മയിലും ആയിരിക്കും തുണികൾ ഉണ്ടാകുക. എന്നിട്ട് കഴുകിയെടുത്ത തുണികളെ നല്ലപോലെ വെയിലുള്ള ഭാഗങ്ങളിലിട്ട് ഉണക്കിയെടുക്കുക. ഇത്തരത്തിൽ കറ പിടിച്ച തുണികൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഇതുപോലെ തന്നെ വെൺമയാക്കി എടുക്കാവുന്നതാണ്.