വാഴയിലയിൽ റവയും പഴവും കൊണ്ട് ആവിയിൽ വേവിക്കുന്ന പഞ്ഞി പുട്ട്.

എന്നും നമ്മൾ ഗോതമ്പ് മാവോ അരി മാവോ വെച്ചിട്ടല്ലേ പുട്ട് ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവയും പഴവും കൊണ്ട് വാഴയിലയിൽ പുട്ട് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു നേന്ത്രപ്പഴം ചെറിയ പീസുകളായി മുറിക്കുക. ശേഷം പഴത്തിലേക്ക് അര ടേബിൾ സ്പൂൺ ഷുഗറും, രണ്ട് ടേബിൾ സ്പൂൺ തേങ്ങയും ചേർക്കുക. ശേഷം എല്ലാം കൂടി നന്നായി മിക്‌സാക്കി എടുക്കുക. ഇനി ഒരു നുള്ളു ഏലക്ക പൊടി ചേർത്ത് വീണ്ടും ഇളക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വറുത്ത റവ എടുക്കുക. ശേഷം റവയിലേക്ക് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയും റവയും ഇളക്കിയ ശേഷം ചെറിയ ചൂടുവെള്ളം ചേർത്ത് റവ നനച്ചിട്ട് എടുക്കുക. ഏകദേശം കാൽ കപ്പോളം വെള്ളം ചേർത്തിട്ടാണ് റവ നനച്ചെടുത്തത്‌. ശേഷം റവയിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു വാഴയില ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ശേഷം വാഴയിലയെ റൗണ്ട് ഷെയ്പ്പിൽ ആക്കി ഒരു ടൂത് പിക്ക് കൊണ്ട് രണ്ട് ഏറ്റവും യോജിപ്പിക്കുക.

എല്ലാ ഇലയെയും ഒരു പാനിന്റെ മുകളിൽ നിരത്തി വെക്കുക. അതായത് ഒരു വായ്ഭാഗം പാത്രത്തിൽ ചേർത്ത് വെക്കത്തക്ക വിധം വെക്കുക. ശേഷം വാഴയിലയിലേക്ക് ആദ്യം തേങ്ങയും പിന്നീട് പഴം കൊണ്ടുള്ള മിക്‌സും, പിന്നീട് മാവും അങ്ങനെ ലെയർ പോലെ ഇട്ടു കൊടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം എല്ലാ പുട്ട് നിറച്ചതിനെയും ആവിയിൽ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന പുട്ടിനെ ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക.

അപ്പോൾ വളരെ ടേസ്റ്റിയായ റവ കൊണ്ടുള്ള പുട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പുട്ട് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പുട്ടാണ് ഇത്. ഒരു തവണ കഴിച്ചവർക്ക് ഇത് ഉറപ്പായും വീണ്ടും കഴിക്കാൻ തോന്നും. എല്ലാവരും ഉറപ്പായും ഈ പുട്ട് ട്രൈ ചെയ്തു നോക്കണേ. റവയും തേങ്ങയും പഴവും കൊണ്ട് തയ്യാറാക്കിയ ടേസ്റ്റിയായ പുട്ടാണ് ഇത്. ഇനി പുട്ട് തയ്യാറാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കാൻ മറക്കരുതേ.

Leave a Reply

You cannot copy content of this page