ഇടയ്ക്കിടെ മധുരം എന്തെങ്കിലും കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് വെറും മൂന്നു ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈ കിടിലൻ സ്വീറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം പഞ്ചസാര മേൽറ്റായി ഒരു ബ്രൗൺ കളർ ആകുന്നത് വരെ വെയ്റ്റ് ചെയ്യുക.
ഇടയ്ക്കിടെ ഇളക്കിയാൽ മതിയാകും. ഇനി ഏത് പാത്രത്തിലാണ് ഇത് സെറ്റാക്കുന്നത് ആ പാത്രത്തിൽ കുറച്ചു നെയ്യ് തടവുക. എന്നിട്ട് ബ്രൗൺ കളർ ആയി വന്ന ഷുഗറിനെ നെയ്യ് തടകി വെച്ചിട്ടുള്ള ഈ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഒരു നാല് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ഇനി ബ്രെഡിന്റെ സൈഡിലെ മൊരിഞ്ഞ ഭാഗം മുറിച്ചുമാറ്റുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അരികുവശം മുറിച്ചുമാറ്റിയ ബ്രെഡിനെ കീറി ഇട്ടുകൊടുക്കുക. ശേഷം ബ്രെഡിനൊപ്പം രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് കൊടുക്കുക.
ശേഷം ഇതെല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം കാൽ കപ്പ് വെള്ളവും ചേർത്ത് അടിക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഒന്നും കൂടി ഇതെല്ലാം അടിക്കുക. ഒത്തിരി ലൂസുമല്ല എന്നാൽ ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ വേണം ഇതെല്ലാം അടിച്ചെടുക്കാൻ. ശേഷം കാൽടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി നേരത്തെ കാരമലൈസ് ചെയ്ത ഷുഗറിലേക്ക് ഈ മിക്സ് ഒഴിക്കുക.
എന്നിട്ട് കുറച്ചു നട്ട്സും കിസ്മിസും ഇതിലേക്ക് ചേർക്കുക. എന്നിട്ട് ഒരു ഇഡ്ഡലി സ്റ്റീമറിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. എന്നിട്ട് ഈ ട്രേ ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്ത ശേഷം ആവിയിൽ വേവിച്ചെടുക്കുക. വെള്ളം തിളച്ചുവന്നതിന് ശേഷം മാത്രം ഇത് ആവിയിൽ വേവിക്കുക. മീഡിയം ഫ്ളൈമിൽ ഇരുപത് അല്ലെങ്കിൽ ഇരുപത്തിയഞ്ച് മിനിറ്റ് അതിനുള്ളിൽ ഇത് വെന്തു കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡും മുട്ടയും കൊണ്ടുള്ള കരമലൈസ്ഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ.
