ഇടയ്ക്കിടെ എന്തെങ്കിലും മധുരം കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. ഈ റെസിപ്പി തയ്യാറാക്കാനായി ആദ്യം വേണ്ടത് അര കപ്പ് ചവ്വരിയാണ്. ഇനി ചവ്വരി നല്ല പോലെ കഴുകിയ ശേഷം ഒരു കാടായിലേക്ക് മാറ്റുക. ശേഷം ചവ്വരിക്കൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് ചവ്വരി വേവിച്ചെടുക്കുക. ശേഷം നല്ല പോലെ വേവിച്ചെടുത്ത ചവ്വരിയിലേക്ക് നൂറു ഗ്രാം ശർക്കര മേൽറ്റാക്കിയ മിക്സ് ഒന്ന് അരിച്ച ശേഷം ചവ്വരിയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം രണ്ട് നേന്ത്രപ്പഴം ചെറിയ പീസുകളായി മുറിക്കുക. ശേഷം പഴം മിക്സിയുടെ ജാറിലിട്ടു ക്രഷ് ആക്കി എടുക്കുക. ഇനി ഈ പഴം മിക്സ് ചവ്വരിക്കും ശർക്കരക്കും ഒപ്പം ചേർത്ത് ഇളക്കുക. ശേഷം അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി ലോ ഫ്ളൈമിൽ ഇളക്കി കുറുക്കി എടുക്കുക. ഇനി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു നാലു മിനിറ്റോളം പഴം നല്ല പോലെ വേവിച്ചു കുറുക്കി എടുക്കുക.
ഏകദേശം മൂന്ന് മിനിറ്റായപ്പോൾ പഴം നല്ല പോലെ വെന്തു കുറുകി വന്നിട്ടുണ്ട്. ശേഷം പാകത്തിന് വെന്തു വന്ന പഴം തിക്കായി വന്നിട്ടുണ്ട്. ശേഷം ഇളക്കി ഇളക്കി ഒന്നും കൂടി പഴം വേവിച്ചു കുറുക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം കൊണ്ടുള്ള സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഇടയ്ക്കിടെ സ്നാക്ക് തയ്യാറാക്കി നോക്കണേ. വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കിയ കിടിലൻ സ്വീറ്റ് റെസിപ്പിയാണ് ഇത്. പായസത്തിന് പകരം ഇടയ്ക്കിടെ ഇങ്ങനെ ഒക്കെ ട്രൈ ചെയ്യുന്നത് നല്ലതായിരിക്കും.
