ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ സേമിയ വെച്ചിട്ടുള്ള ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് സേമിയ വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ രുചികരമായ ഈ സ്വീറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു ചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു സ്പൂൺ നെയ്യ് ഈ ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് സേമിയ ഈ നെയ്യിലേക്ക് ചേർത്ത് വറുക്കുക. ഇനി ഒരു കപ്പ് നല്ല ചൂടുവെള്ളം സേമിയയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി നന്നായി വേവിച്ചെടുത്ത സേമിയയിലേക്ക് കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ഇനി കുറച്ചു ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കുക. ഇനി വെള്ളം വറ്റി വന്ന സേമിയയെ അടച്ചു അടുപ്പിൽ നിന്നും മാറ്റി വെക്കുക. ഇനി മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത ശേഷം കുറച്ചു നട്ട്സും, കിസ്മിസും വറുത്തെടുക്കുക. ശേഷം മുക്കാൽ കപ്പ് തേങ്ങാ ചേർത്ത് മൂപ്പിക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി നേരത്തെ വേവിച്ചു മാറ്റി വെച്ച സേമിയ കൂടി ഈ തേങ്ങയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം നല്ല പോലെ വറുത്തെടുത്ത ശേഷം ഒരു ടീസ്പൂൺ വെളുത്ത എള്ളും, നെയിൽ വറുത്ത നട്ട്സും കിസ്മിസും ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു സ്വീറ്റാണ് ഇത്. കുട്ടികൾക്ക് ഇത് എന്തായാലും ഇഷ്ടമാകും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
